EntreprenuershipSuccess Story

സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് ചുവട് വയ്ക്കാം; വെല്‍ത്ത് പ്ലസിനൊപ്പം

ഇന്ത്യയില്‍ സാക്ഷരതാ നിരക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനം കേരളമാണ്. 2011-ലെ സെന്‍സസ് പ്രകാരം 94 ശതമാനമാണ് സാക്ഷരതാ നിരക്ക്. എന്നാല്‍ ഫൈനാന്‍ഷ്യല്‍ ലിറ്ററസിയുടെ കാര്യത്തില്‍ നമ്മള്‍ ഏറെ പിന്നിലാണ് എന്നതാണ് ദുഃഖകരമായ സത്യം. പണം സമ്പാദിക്കുന്നത് പോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് സമ്പാദിച്ച പണത്തിന്റെ മൂല്യം വര്‍ധിപ്പിച്ച് ഭാവിയിലെ സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍ അച്ചടക്കത്തോടെ നിറവേറ്റുക എന്നതാണ്. എന്നാല്‍ പണപ്പെരുപ്പനിരക്കില്‍ (ശരാശരി 7%) താഴെ ആദായം നല്‍കുന്ന നിക്ഷേപദ്ധതികളിലാണ് ഭൂരിപക്ഷം നിക്ഷേപകരും നിക്ഷേപിക്കുന്നത്. ഇത്തരം നിക്ഷേപങ്ങള്‍ പണത്തിന്റെ മൂല്യം വര്‍ധിപ്പിക്കുകയല്ല, മൂല്യ ശോഷണമാണ് സൃഷ്ടിക്കുന്നത്.

ജീവിതത്തിലെ സാമ്പത്തിക ഉത്തരവാദിത്വങ്ങളായ വീട്, വാഹനം, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, റിട്ടയര്‍മെന്റ്, ബിസിനസ്, വിനോദ യാത്ര എന്നിവയ്ക്കായി നിങ്ങള്‍ തിരഞ്ഞെടുത്ത നിക്ഷേപങ്ങള്‍ അനുയോജ്യമാണോ? നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? ഓരോ ലക്ഷ്യപൂര്‍ത്തി ഗണത്തിനും പണപ്പെരുപ്പത്തെ പരിഗണിച്ചു അന്ന് എത്ര രൂപ ചെലവാകും? എത്ര രൂപ നിക്ഷേപിക്കണം? എവിടെ നിക്ഷേപിക്കണം? എങ്ങനെ നിക്ഷേപിക്കണം? തുടങ്ങിയ നിക്ഷേപ രംഗത്തെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കി, സാമ്പത്തിക തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ സഹായിക്കുന്ന പ്രഫഷണല്‍സാണ് സര്‍ട്ടിഫൈഡ് ഫൈനാന്‍ഷ്യല്‍ പ്ലാനേഴ്‌സ് (CFP).

ഫൈനാന്‍ഷ്യല്‍ പ്ലാനിങ് സ്റ്റാന്‍ഡേര്‍ഡ് ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുള്ള രണ്ടായിരത്തോളം സാമ്പത്തിക വിദഗ്ധരാണ് ഇന്ന് ഇന്ത്യയില്‍ ഉള്ളത്; 50 സി എഫ് പികളുടെ സേവനങ്ങള്‍ കേരളത്തില്‍ ലഭ്യമാണ്. അതില്‍ 2017ല്‍ കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ ധന്യ വി ആര്‍, സി എഫ് പി ആരംഭിച്ച വെല്‍ത്ത് പ്ലസ് എന്ന സ്ഥാപനത്തിലൂടെ ആയിരത്തിലധികം വ്യക്തികള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വാതായനങ്ങള്‍ തുറന്ന് വ്യക്തമായ സാമ്പത്തിക പദ്ധതി തയ്യാറാക്കി അനുയോജ്യമായ നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുത്തു നല്‍കിയിരിക്കുന്നു.

പതിനഞ്ചിലധികം വര്‍ഷത്തെ സാമ്പത്തിക രംഗത്തെ പ്രവൃത്തി പരിചയവും ഫൈനാന്‍ഷ്യല്‍ മാനേജ്‌മെന്റിലെ പോസ്റ്റ് ഗ്രാജുവേഷനും ഈ ചെറിയ കാലയളവിലെ വിജയത്തിന് മുതല്‍ക്കൂട്ടായി. സാമ്പത്തിക രംഗത്തെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും വെല്‍ത്ത് പ്ലസിനെ വ്യത്യസ്തമാക്കുന്നത് ബോധവത്ക്കരണ ക്ലാസ് ആണ്. സാമ്പത്തിക രംഗത്ത് അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വസ്തുതകളെ കുറിച്ചും നിക്ഷേപങ്ങളെ കുറിച്ചും വ്യക്തമായ ധാരണ നല്‍കിയതിന് ശേഷം ഓരോ വ്യക്തിയുടെയും വരവും ചെലവും സാമ്പത്തിക ലക്ഷ്യങ്ങളും മനസ്സിലാക്കി വ്യക്തിഗത സാമ്പത്തിക പദ്ധതി തയ്യാറാക്കി നിക്ഷേപകരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സഹായിക്കുന്നു.

ജീവിതത്തിലെ വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി വിവിധതരത്തിലെ നിക്ഷേപങ്ങള്‍ ഇന്ന് വിപണിയില്‍ ഉണ്ട്. ടാക്‌സ് സേവിങ്, ഇന്‍വെസ്റ്റ്‌മെന്റ്, റിട്ടയര്‍മെന്റ്, പെന്‍ഷന്‍, ടേം-ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ക്യാപിറ്റല്‍ ഗൈന്‍ ബോണ്ട് തുടങ്ങിയ എല്ലാവിധമായ സാമ്പത്തിക സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നു.

വീട്ടില്‍ ഫണ്ട് വിപണന രംഗത്ത് നിറസാന്നിധ്യമായി സഹോദര സ്ഥാപനമായ ജെഡിഐ വെല്‍ത്ത് (ആംഫി രജിസ്റ്റേര്‍ഡ് മ്യൂച്ചല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടര്‍, ARN 133153) 15 വര്‍ഷത്തെ ബാങ്കിംഗ് മേഖലയിലെ പ്രവൃത്തി പരിചയവുമായി ജീവിതപങ്കാളി കൂടിയായ ജോസ് പ്രകാശിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഓണ്‍ലൈനിലൂടെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നത് മറ്റൊരു വിജയ രഹസ്യമാണ്. മൊബൈല്‍ ആപ്ലിക്കേഷന്‍ വെബ് ലോഗിന്‍ സംവിധാനങ്ങള്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നതുവഴി സുതാര്യത വര്‍ദ്ധിപ്പിക്കുന്നു.

സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുന്നതിന് ഓരോ വ്യക്തികളും പാലിക്കേണ്ട ചില പടവുകള്‍ ധന്യ ചൂണ്ടിക്കാണിക്കുന്നു….

1. സ്വന്തം സാമ്പത്തിക നിലയെ കുറിച്ചുള്ള അവബോധം
വരുമാനസ്രോതസ്സ്, പ്രതീക്ഷിക്കുന്ന വരുമാനം, ചിലവുകള്‍, കടം, ആസ്തി, ജീവിതലക്ഷ്യങ്ങള്‍ ഇവയെക്കുറിച്ച് വ്യക്തമായ അവലോകനമാണ് ആദ്യ പടി.

2. കരുതല്‍ ധനം (Emergency Fund) ക്രമപ്പെടുത്തുക
മാസവരുമാനത്തിന്റെ ആറ് ഇരട്ടിയോളം കരുതല്‍ ധനമായി കരുതിവയ്ക്കുന്നതിലൂടെ ആകസ്മികമായി വന്നേക്കാവുന്ന ചിലവുകളെ അതിജീവിക്കുവാന്‍ കഴിയും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളിലെ സേവിങ്‌സ് അക്കൗണ്ടിലോ, പോസ്റ്റ് ഓഫീസ് സേവിങ്‌സ് സ്‌കീമുകളിലോ മ്യൂച്ചല്‍ ഫണ്ടിലെ കാലദൈര്‍ഘ്യം കുറഞ്ഞ ബോണ്ട് ഫണ്ടുകളിലോ ഇതിനായി കരുതിവയ്ക്കാം. മൂന്ന് ശതമാനം മുതല്‍ ആറര ശതമാനം വരെ ആദായം ലഭ്യമാകും.

3. ഇന്‍ഷുറന്‍സ് പരിരക്ഷ
ഇന്‍ഷുറന്‍സ് ഒരു സമ്പാദ്യ പദ്ധതിയായി കരുതുന്നത് ശരിയായ രീതിയല്ല. നിക്ഷേപ തുകയുടെ ആദായം ആറ് ശതമാനത്തില്‍ താഴെയായി നിജപ്പെടുത്തുക വഴി പണപെരുപ്പത്തെ മറികടക്കാന്‍ കഴിയില്ല. ജീവന്‍, ആരോഗ്യം, ആസ്തി ഇവയ്ക്ക് ഇന്‍ഷുറന്‍സ് പരീക്ഷ നേടേണ്ടത് അനിവാര്യമാണ്. ഇത് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള കാല്‍വയ്പ്പില്‍ പ്രധാന ഘടകമാണ്.

വരുമാനമുള്ള വ്യക്തിയുടെ വാര്‍ഷിക വരുമാനത്തിന്റെ 20 ഇരട്ടി തുക ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ (Term Insurance) നേടുന്നത് അനുയോജ്യമാണ്. നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന തെറ്റായ കീഴ്‌വഴക്കം കുഞ്ഞുങ്ങളുടെ പേരില്‍ ഇന്‍ഷുറന്‍സ് സമ്പാദ്യമായി വാങ്ങുക എന്നതാണ്. തികച്ചും ഒഴിവാക്കപ്പെടേണ്ട സാമ്പത്തിക തീരുമാനമാണിത്. വരുമാനമുള്ള വ്യക്തിയുടെ വരുമാനത്തിന്റെ അളവനുസരിച്ചും പൂര്‍ത്തീകരിക്കപ്പെടേണ്ട സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ചുമായിരിക്കണം ഇന്‍ഷുറന്‍സ് പരിരക്ഷ നേടേണ്ടത്.

4. സാമ്പത്തിക ലക്ഷ്യങ്ങള്‍ നിര്‍വചിക്കുക
ജീവിതത്തില്‍ നടപ്പിലാക്കേണ്ട ലക്ഷ്യങ്ങള്‍ സാധാരണയായി വീട് വയ്ക്കല്‍, കാര്‍ വാങ്ങല്‍, കുഞ്ഞുങ്ങളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, റിട്ടയര്‍മെന്റ് ഇവയാണ്. ഈ ലക്ഷ്യങ്ങള്‍/ പദ്ധതികള്‍ എന്നാണ്, എങ്ങനെയാണ് നടപ്പിലാക്കേണ്ടത്, എത്ര രൂപ അന്ന് ചെലവ് വരും എന്ന ഘടന നിര്‍വചിക്കപ്പെടേണ്ടത് ബജറ്റിന്റെ അടിസ്ഥാനമാണ് (When/How/How Much).

5. മാസ വരുമാന വിതരണ ശൈലി (Monthly Income Distribution)
മാസവരുമാനം ഫലവത്തായി വിഭജിക്കുന്ന ഘടന ഇപ്രകാരമാണ്. ആകെ മാസ വരുമാനത്തിന്റെ 40% മാസ ചിലവുകള്‍ക്കായി മാറ്റിവയ്ക്കാം, 30% ലോണിന്റെ പ്രതിമാസ അടവിന് മാറ്റം (Eg. Housing Loan EMI), 25% ഭാവിയിലെ ലക്ഷ്യപൂര്‍ത്തീകരണത്തിനായി നിക്ഷേപിക്കണം (ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് മ്യൂച്ചല്‍ ഫണ്ടിലെ ഇക്വിറ്റി ഫണ്ടുകളിലെ എസ്‌ഐപി (SIP) അനുയോജ്യമാണ് 1000 രൂപ മുതല്‍ മാസ തവണയായി നിക്ഷേപിക്കാം), 5% കരുതല്‍ ധനമായി മാറ്റിവയ്ക്കണം.

ജീവിതത്തിലെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളുടെ വ്യക്തമായ കാഴ്ച നല്‍കുന്നതിന് ഫൈനാന്‍ഷ്യല്‍ പ്ലാനിനു കഴിയും. ഫൈനാന്‍ഷ്യല്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ഇന്ന് പ്രൊഫഷണല്‍സ് ഉണ്ട്. ഫൈനാന്‍ഷ്യല്‍ പ്ലാനിങ് സ്റ്റാന്‍ഡേര്‍ഡ് ബോര്‍ഡ് ഓഫ് ഇന്ത്യ യുടെ സര്‍ട്ടിഫൈഡ് ഫൈനാന്‍ഷ്യല്‍ പ്ലാനര്‍ (CFP)കളിലൂടെ തയ്യാറാക്കാന്‍ കഴിയും. സാമ്പത്തിക പദ്ധതി നിര്‍മിക്കുകയും അതനുസരിച്ച് ക്രമപ്പെടുത്തുകയും പുന പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നതിലൂടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് കഴിയും. “A Goal without plan is just a dream”.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button