‘ഫ്രഷ്’ ആയത് തേടാം ‘ഓണ്‍ഫ്രഷി’ലൂടെ
ഭക്ഷണത്തെ പ്രണയിക്കാത്തവരായി ആരെങ്കിലുമുണ്ടോ… പൊതുവേ മലയാളികളെ വിശേഷിപ്പിക്കുന്നതു തന്നെ ഭക്ഷണപ്രിയര്‍ എന്നാണ്. നാവിന്റെ രുചിക്കൂട്ടിനിണങ്ങും വിധം എത്രമാത്രം വ്യത്യസ്ത ഇനം ഭക്ഷണങ്ങളാണ് പലപ്പോഴും നമ്മളെ കൊതിപ്പിക്കാറുള്ളത്. എന്നാല്‍ മനസ്സില്‍ ആഗ്രഹിക്കുന്ന ഭക്ഷണം പെട്ടെന്ന് കയ്യില്‍ എത്തിയാല്‍ എത്രമാത്രം സന്തോഷവും, സംതൃപ്തിയും തോന്നും, അല്ലേ… നിങ്ങളുടെ രുചിക്കൂട്ടുകളും, നാവിന്റെ സ്വാദും ആഗ്രഹിക്കുന്ന നിമിഷം നിങ്ങളുടെ മുന്നില്‍ എത്തിക്കുന്ന, പത്മനാഭന്റെ മണ്ണില്‍ നിന്നും ഭക്ഷണ മേഖലയിലേയ്ക്കുളള പുതിയ കാല്‍വയ്പാണ് ”ഓണ്‍ഫ്രഷ് ഫുഡ് ഡെലിവറി ആപ്പ്”.
ഏറ്റവും മികച്ചതും പ്രിയപ്പെട്ടതുമായ റസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനും നിമിഷങ്ങള്‍ക്കുള്ളില്‍ അതു നിങ്ങളുടെ കൈകളില്‍ എത്തിക്കാനും ഓണ്‍ഫ്രഷ് എപ്പോഴും തയ്യാറാണ്. നിങ്ങളുടെ വീട്ടിലേക്ക് പുതുമയുള്ളത് മാത്രം നല്‍കുക എന്നതാണ് ഭക്ഷണ ശൃംഖലയിലെ ഈ സംരംഭത്തിന്റെ ലക്ഷ്യം. ഓണ്‍ ഡിമാന്‍ഡ് ലോക്കല്‍ ഡെലിവറികള്‍ക്കും, ഓര്‍ഗാനിക് ഓണ്‍ലൈന്‍ ഷോപ്പിംഗിനുമുള്ള മികച്ച പ്ലാറ്റ്‌ഫോമാണ് ഓണ്‍ഫ്രഷ്.
‘ഓണ്‍ഫ്രഷ്’ എന്ന പുത്തന്‍ സംരംഭം ഷമീര്‍ നിസാര്‍ എന്ന യുവസംരംഭകന്റെ കയ്യൊപ്പാണ്. ഓണ്‍ഫ്രഷിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ‘സക്‌സസ് കേരളയുമായി’ ഷമീര്‍ നിസാര്‍ പങ്കു വയ്ക്കുന്നു.
‘ഓണ്‍ഫ്രഷ്’ എന്ന ഈ സംരംഭത്തിലേയ്ക്കുള്ള വഴിത്തിരിവ് എങ്ങനെയായിരുന്നു?
2017 ലാണ് ബിസിനസ്സില്‍ എന്റെ കരിയര്‍ തുടങ്ങുന്നത്. ഞങ്ങള്‍ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് Creonix Softtech Private Limited എന്ന പേരില്‍ ഒരു സ്റ്റാര്‍ട്ടപ്പ് രൂപികരിച്ചു. ആപ്പ് ഡെവലപ്‌മെന്റ്, വെബ്‌സൈറ്റ് ഡെവലപ്‌മെന്റ്, സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയവയായിരുന്നു പ്രവര്‍ത്തനങ്ങള്‍. കോവിഡിന്റെ തുടക്കത്തില്‍, ഓഫീസ് താല്‍ക്കാലികമായി അടച്ച് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങി. ആ സമയത്താണ് ഓണ്‍ഫ്രഷ് എന്ന ആശയം മനസ്സില്‍ വന്നത്.
കോവിഡ് കാലഘട്ടത്തിലായിരുന്നു ഓണ്‍ഫ്രഷിന്റെ ആദ്യ ചുവടുവയ്പ്പ്. സ്വയം വികസിപ്പിച്ചെടുത്ത വെബ്‌സൈറ്റില്‍ ആദ്യ ബിസിനസായി ചേര്‍ത്തത് പിതാവിന്റെ ഹോട്ടല്‍ സര്‍വീസായ വക്കം ഷമീര്‍ ഹോട്ടലായിരുന്നു. ആ സമയത്ത് വര്‍ക്കലയും പോത്തന്‍കോടും മാത്രമായിരുന്നു സര്‍വീസ്.
പിന്നീട് ഒന്നിലധികം ഹോട്ടലുകളെയും റസ്റ്റോറന്റുകളെയും പുത്തന്‍ ട്രെന്‍ഡിനനുസരിച്ച് കൂട്ടിച്ചേര്‍ത്ത്, മികച്ച ഭക്ഷണശാലകളുടെ ഒരു വന്‍ ശ്രേണി തന്നെ ”ഓണ്‍ഫ്രഷ്” ഇപ്പോള്‍ അവതരിപ്പിക്കുന്നു. പ്ലേ സ്റ്റോറില്‍ ഓണ്‍ഫ്രഷ് ആപ്പ് അവതരിപ്പിച്ചതിനു ശേഷം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വളരെ ചുരുങ്ങിയ കാലയളവില്‍ 20,000ല്‍ അധികം ഉപഭോക്താക്കളെ സ്വന്തമാക്കാന്‍ സാധിച്ചതും 500ല്‍ അധികം സ്റ്റോറുകളെ ഒപ്പം ചേര്‍ക്കാന്‍ സാധിച്ചതിനു പിന്നിലും ഓണ്‍ഫ്രഷിനു ലഭിക്കുന്ന സ്വീകാര്യത വ്യക്തമാണ്.
കോവിഡ് കാലഘട്ടത്തില്‍ ഒരു പുത്തന്‍ സംരംഭം തുടങ്ങുമ്പോള്‍ നേരിട്ട വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു?
തുടക്കത്തില്‍ വീട്ടില്‍ നിന്ന് തന്നെയായിരുന്നു പ്രവര്‍ത്തനം. ആദ്യഘട്ടത്തില്‍ ഭാര്യ വിന്‍സിയും മാനേജ്‌മെന്റ് ഓപ്പറേഷനില്‍ സഹായിച്ചിരുന്നു. വളരെക്കുറച്ച് സ്റ്റാഫ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1 രൂപയ്ക്ക് ബിരിയാണി, 10 രൂപയ്ക്ക് ഷവര്‍മ എന്നിങ്ങനെ തുടക്കത്തില്‍ ധാരാളമായി ഓഫറുകള്‍ നല്‍കിയിരുന്നു. അതിന്റെ ചിലവെല്ലാം സ്വയം കണ്ടെത്തുകയായിരുന്നു. ആ സമയത്ത് ഡെലിവറി ഏജന്‍ന്റുമാരെയും നേരിട്ടായിരുന്നു ഏര്‍പ്പെടുത്തുന്നതും. ധാരാളമായി ഓര്‍ഡര്‍ ലഭിക്കുന്ന സമയത്ത് ഞാനും ഡെലിവറിയ്ക്കായി പോകാറുണ്ടായിരുന്നു. ആ സമയത്ത് ജീവനക്കാരുടെ ഭാഗത്തു നിന്നും പൂര്‍ണ പിന്തുണയുണ്ടായിരുന്നു. മാനേജര്‍ ഹരിയുടെ പ്രവര്‍ത്തനമികവ് എടുത്തുപറയേണ്ടതാണ്.
കോവിഡ് കാലഘട്ടത്തിനു ശേഷം ബിസിനസ് എങ്ങനെയായിരുന്നു?
കോവിഡിനു ശേഷം ഉണ്ടാകുന്ന മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ടിരുന്നു. അതുകൊണ്ടു തന്നെ ഓഫീസുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ പൊതു തൊഴിലിടങ്ങള്‍ ക്രേന്ദ്രീകരിച്ചും പ്രത്യേക ഓഫറുകളും കൂപ്പണ്‍ കോഡ് സംവിധാനങ്ങളും ഏര്‍പ്പെടുത്തി, ബിസിനസ് കൂടുതല്‍ ബലപ്പെടുത്തി.
കുടുംബത്തില്‍ നിന്നുള്ള പിന്തുണ ?
ഫാമിലി എപ്പോഴും നല്ല സപ്പോര്‍ട്ടാണ്. ആദ്യത്തെ മുതല്‍ക്കൂട്ടു തന്നെ ഭാര്യ വിന്‍സി നോമ്പു തുറക്കുന്ന സമയത്ത് തയ്യാറാക്കിയ പലഹാരങ്ങള്‍ ആയിരുന്നു. വാപ്പയും ഉമ്മയും അനിയനുമെല്ലാം തുടക്കത്തില്‍ ഒരു കൈതാങ്ങായിരുന്നു. പ്രതിസന്ധിയുടെ ഘട്ടങ്ങളില്‍ വിന്‍സി സമചിത്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് വലിയ ബലമായിരുന്നു. ഞങ്ങളുടെ മകള്‍ ഇഷ്‌വ മറിയത്തിന്റെ ജനനത്തിനു ശേഷമാണ് ഓണ്‍ഫ്രഷ് കേരളത്തിനു പുറത്ത് രാജ്യാന്തര നിലവാരത്തില്‍ കൈയ്യൊപ്പ് ചാര്‍ത്തിയതും.
ഇന്ന് ഓണ്‍ഫ്രഷ് എന്ന ഫുഡ് ഡെലിവറി ആപ്പിനു ലഭിക്കുന്ന സ്വീകാര്യത എങ്ങനെയാണ് ?
ഇഷ്ട ഭക്ഷണം ആഗ്രഹിക്കുന്ന സമയത്ത് ആസ്വദിച്ചു കഴിക്കാന്‍ മാത്രമല്ല, കഴിക്കുന്നവരുടെ മനസ്സും നിറയ്ക്കാന്‍ ഓണ്‍ ഫ്രഷിനു സാധിക്കുന്നു. ആകര്‍ഷകമായ വിശേഷ ഓഫറുകളും, ക്യാഷ് ബാക്കുകളും ഞങ്ങള്‍ നല്‍കുന്നു. ഓണ്‍ഫ്രഷ് നല്‍കുന്ന എല്ലാ പൊതു ഓഫറുകളും നേരിട്ടു തന്നെയാണ് ഫണ്ട് ചെയ്യുന്നത്. എല്ലാ പുതിയ ഉപഭോക്താക്കള്‍ക്കും 50% കിഴിവുമുണ്ട്. നിലവില്‍ ഇന്ത്യയിലുടനീളം 10,000 അധികം ഓര്‍ഡറുകള്‍ ഉത്തരവാദിത്വത്തോടു കൂടി പൂര്‍ത്തിയാക്കാന്‍ ഓണ്‍ഫ്രഷിനു സാധിച്ചു കഴിഞ്ഞു.
ഓണ്‍ഫ്രഷിന്റെ സേവന മേഖലകള്‍ ?
തലസ്ഥാന നഗരിയുടെ മണ്ണില്‍ നിന്നും കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും ഹൈദരാബാദ്, ബാംഗ്ലൂര്‍, ഗോവ തുടങ്ങി ഇന്ത്യയുടെ പല ഭാഗങ്ങളിലും സേവനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്. നഗര പ്രദേശങ്ങള്‍ മാത്രമല്ല, ഗ്രാമ പ്രദേശങ്ങളിലും ഓണ്‍ഫ്രഷ് സേവനങ്ങള്‍ ലഭ്യമാകും എന്നത് മറ്റേതൊരു ഫുഡ് ഡെലിവറി ആപ്പില്‍ നിന്നും ഓണ്‍ ഫ്രഷിനെ വ്യത്യസ്തമാക്കുന്നുണ്ട്. ഒരു സ്റ്റോറില്‍ നിന്നും 10 കിലോമീറ്റര്‍ സേവന പരിധിയാണ് ഒരുക്കിയിട്ടുള്ളത്.
ഇഷ്ട ഭക്ഷണം ആവശ്യാനുസൃതം എത്തിച്ചു നല്‍കുക മാത്രമല്ല, നല്ല ഫ്രഷ് പച്ചക്കറികളും പഴവര്‍ഗങ്ങളും കൂടാതെ ഫ്രഷ് മീറ്റ്, ഫിഷ് തുടങ്ങി അടുക്കളയ്ക്കാവശ്യമായ എല്ലാത്തരം പലചരക്ക് വസ്തുക്കളും ആവശ്യാനുസൃതം എത്തിച്ചു നല്‍കാനും ഓണ്‍ഫ്രഷ് തയ്യാറാണ്.
ഓണ്‍ഫ്രഷിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന ശൈലിയെങ്ങനെയാണ് ? ഏതു മോഡലിലാണ് ഈ ബിസിനസ് നിയന്ത്രിച്ച് കൊണ്ടു പോകുന്നത്?
ഇന്ത്യയിലുടനീളം ഓണ്‍ഫ്രഷിന്റെ സുലഭമായ പ്രവര്‍ത്തനത്തിനായി, ഫ്രാഞ്ചൈസി മോഡലിലുള്ള സംവിധാനമാണ് ഇപ്പോള്‍ പിന്തുടരുന്നത്. ഇതിലൂടെ വ്യക്തിഗത വളര്‍ച്ചയും ബ്രാന്‍ഡിനെ എല്ലാവര്‍ക്കും പരിചയപ്പെടുത്തുകയും ചെയ്യുക എന്നതുമാണ് ലക്ഷ്യം. പ്രവര്‍ത്തനത്തില്‍ ഇതു വളരെ എളുപ്പമാണ്. 1 ലക്ഷം മുതല്‍ ആരംഭിക്കുന്ന ഫ്രാഞ്ചൈസി ഫീസില്‍, എല്ലാ ഫ്രാഞ്ചൈസികള്‍ക്കും നല്ല ലാഭ മാര്‍ജിന്‍ ഉണ്ടാകുന്നതിന് ഗ്യാരണ്ടീഡ് ROI ഉറപ്പ് നല്‍കുന്നു. ഡെലിവറി ഏജന്‍സിന്റെ ശമ്പളവും കമ്പനി നേരിട്ടാണ് വഹിക്കുന്നത്.
ഇന്ത്യയിലുടനീളം 64 ഫ്രാഞ്ചൈസികള്‍ പുതിയതായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ 100ല്‍ അധികം ഡെലിവറി ഏജന്റുമാരും 500ല്‍ അധികം സ്റ്റോര്‍ ഉടമകളും ഓണ്‍ഫ്രഷിന്റെ ഭാഗാമായി പ്രവര്‍ത്തിക്കുന്നു. ഞങ്ങളുടെ ഫ്രാഞ്ചൈസിയില്‍ ജോയിന്‍ ചെയ്യുന്നതോടു കൂടി നല്ല വിറ്റുവരവിലൂടെ നല്ല ലാഭവും നേടാവുന്നതാണ്. കൂടുതല്‍ ഫ്രാഞ്ചൈസി നിക്ഷേപ അന്വേഷണങ്ങളെയും സ്വാഗതം ചെയ്യുന്നുണ്ട്.
ഇപ്പോള്‍ വിജയകരമായ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം, ഹൈദരാബാദ് ആസ്ഥാനമായുള്ള ബേണിംഗ് പ്ലേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐടി കമ്പനിയാണ് ഓണ്‍ഫ്രഷിനെ ഏറ്റെടുത്തിരിക്കുന്നത്. പാന്‍ ഇന്ത്യ ലെവല്‍ ഓപ്പറേഷനായുള്ള പ്രാരംഭ നടപടികളും കമ്പനി ആരംഭിച്ചു കഴിഞ്ഞു.
ഭാവിയില്‍ ഓണ്‍ഫ്രഷിന്റെ പ്രവര്‍ത്തനത്തില്‍ എന്തെല്ലാം പുതിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം? പുതിയ ഐഡിയകള്‍ എന്തൊക്കെയാണ് ?
ഓണ്‍ഫ്രഷിന്റെ കീഴില്‍ പുതിയ പദ്ധതികള്‍ ഇപ്പോള്‍ തയ്യാറാക്കുന്നുണ്ട്. ഏറ്റവും പുതിയതായി, വരാനിരിക്കുന്ന പിക്കപ്പ് & ഡ്രോപ്പ് സംവിധാനം ഏറെ പ്രതീക്ഷയോടു കൂടിയാണ് നോക്കികാണുന്നത്.
ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെനിന്നും ചരക്കുകളുടെയും ഉല്‍പന്നങ്ങളുടെയും പ്രാദേശിക കൈമാറ്റത്തിന് ഈ സേവനം ഉപയോഗിക്കാം. നിലവില്‍ ഹൈദരാബാദ്, ബാംഗ്ലൂര്‍ നഗരങ്ങളില്‍ ഈ സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു. ഈ പുതിയ ഡെലിവറി മോഡല്‍ നിലവിലെ ഫുഡ് ഡെലിവറിയ്‌ക്കൊപ്പം അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനും ഉപയോഗിക്കാം.
കേരള ഓട്ടോറിക്ഷ സര്‍വീസുകളെ കൂടി ഈ പദ്ധതിയിലേയ്ക്ക് ഉള്‍പ്പെടുത്തി പിക്കപ്പ് & ഡ്രോപ്പ് എന്ന സംവിധാനം കൂടുതല്‍ ജനകീയമാക്കുക എന്നതാണ് ഓണ്‍ഫ്രഷിന്റെ പുത്തന്‍ സംരംഭം.
പുതുവര്‍ഷത്തിലെ പുത്തന്‍ പ്രതീക്ഷകള്‍ എന്തൊക്കെയാണ് ?
വരും ദിവസങ്ങളെ കൂടുതല്‍ പ്രതീക്ഷയോടു കൂടിയാണ് വീക്ഷിക്കുന്നത്. ജീവിതത്തിലെ എല്ലാ നീക്കിയിരിപ്പിന്റെയും ലോണുകളുടേയും സഹായത്തോടെയാണ് ഈ സംരംഭത്തെ പടുത്തുയര്‍ത്തിയത്. വിജയിക്കാന്‍ സാധിക്കുമെന്ന എന്റെ ആത്മവിശ്വാസം എന്നെ കൈവിട്ടില്ല.
ഇന്ന് ഓണ്‍ഫ്രഷിന്റെ ഭാഗമായിട്ടുള്ള ഓരോ ജീവനക്കാരുടേയും കുടുംബവും സന്തോഷത്തിലാണ്. തുടര്‍ന്നും ഓണ്‍ഫ്രഷിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ തന്നെ മുന്നോട്ടു കൊണ്ടു പോകാനാണ് ആഗ്രഹിക്കുന്നത്.
ഓണ്‍ഫ്രഷ്, ബേണിംഗ് പ്ലേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗമാകുന്നതോടു കൂടി അടുത്ത വര്‍ഷത്തില്‍ 10 ലക്ഷം ഉപഭോക്താക്കള്‍ എന്നതാണ് ലക്ഷ്യം. പുത്തന്‍ ട്രെന്‍ഡുകള്‍ക്കൊപ്പം, പുതിയ ആശയങ്ങളുമായി ഓണ്‍ഫ്രഷ് എപ്പോഴും ഫ്രഷായി തന്നെയുണ്ടാവും.
നാവില്‍ കൊതിയൂറുന്ന ഭക്ഷണ വിഭവങ്ങള്‍ ആഗ്രഹിക്കുന്ന നിമിഷം മുന്നില്‍ എത്തിച്ചു നല്‍കുന്നതാണ് ഓണ്‍ഫ്രഷ് ഫുഡ് ഡെലിവറി സര്‍വീസ്. ഭക്ഷണവും സ്‌നേഹവും കൊണ്ട് സന്തോഷം നല്‍കുക എന്നതാണ് ഓണ്‍ഫ്രഷിന്റെ മോട്ടോ!
For more details: www.onfresh.in Mob: 9995256721