ഇനി പല്ലുകളെ കാക്കാം പൊന്നുപോലെ
അഴകും ആരോഗ്യവുമുള്ള പല്ലുകള്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല. ആത്മവിശ്വാസത്തോടെ ചിരിക്കാനും ഇഷ്ടമുള്ള ഭക്ഷണം ആസ്വദിച്ച് ചവച്ച് കഴിക്കാനും കഴിയുക എന്നത് ഭാഗ്യം തന്നെയാണ്. എന്നാല്‍ പലര്‍ക്കും അതിന് കഴിയാറില്ല എന്നതാണ് വാസ്തവം. പല്ലിലെ കേട്, പല്ല് പുളിപ്പ്, നിര തെറ്റിയതോ മുന്നോട്ട് ഉന്തിയതോ ആയ പല്ലുകള്‍ തുടങ്ങിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവരാണ് ഇന്ന് പലരും. ഇവ സുരക്ഷിതമായി പരിഹരിക്കാന്‍ കൃത്യസമയത്തുള്ള പരിചരണവും വിദഗ്ധ ചികിത്സയും അനിവാര്യമാണ്.
പല്ലുമായി ബന്ധപ്പെട്ട പ്രശ്നം ഏതുമാകട്ടെ, ഇതിന് ശാശ്വത പരിഹാരവുമായി എത്തിയിരിക്കുകയാണ് ‘ദി മില്യണ്‍ ഡോളര്‍ സ്മൈല്‍ ദന്തല്‍ ക്ലിനിക്ക്’ എന്ന സ്ഥാപനവുമായി ഡോ. ജിജി ജോര്‍ജ്. ക്ലിനിക്കിന്റെ പേര് പോലെ, തന്നെ സമീപിക്കുന്ന എല്ലാവര്ക്കും മില്യണ്‍ ഡോളറിന്റെ ചിരി സമ്മാനിക്കുകയാണ് ഇപ്പോള്‍ഈ ഡോക്ടര്‍.
15 വര്‍ഷമായി യുഎഇയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ.ജിജി തന്റെ സ്വദേശമായ തിരുവനന്തപുരത്ത് ക്വാളിറ്റിയുള്ള ദന്ത ചികിത്സ ലഭിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കേരളത്തില്‍ ക്ലിനിക്ക് ആരംഭിച്ചത്. അതൊരു പുതിയ തുടക്കം തന്നെയായിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിലവിലുള്ള പല ചികിത്സാരീതികളും കേരളത്തിലെത്തിക്കാന്‍ ഇതുവഴി സാധിച്ചു എന്ന് പറയാതെ വയ്യ.
2021 ലാണ് തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ ക്ലിനിക്ക് ആരംഭിച്ചത്. തുടക്കം മുതല്‍ തന്നെ ഇന്ത്യയിലെ മികച്ച ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാക്കിയിരുന്നു. ഇപ്പോള്‍ 12 ഡോക്ടര്‍മാരാണ് ക്ലിനിക്കിലുള്ളത്. ക്ലിനിക്ക് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജനശ്രദ്ധ നേടാന്‍ സാധിച്ചു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. നൂതന ചികിത്സാരീതിയും ഗുണമേന്മയുള്ള ഉപകരണങ്ങളും രോഗികളോടുള്ള സൗമ്യമായ പെരുമാറ്റവും ക്ലിനിക്കിനെ ജനങ്ങള്‍ക്ക് ഏറെ സ്വീകാര്യമാക്കി മാറ്റി.
ഓര്ത്തോഡോണ്ടിക്സ്, പീഡിയാട്രിക് ദന്തിസ്ട്രി, ദന്തല്‍ ഇംപ്ലാന്റേഷന്, സ്മൈല്‍ കറക്ഷന്, ടീത്ത് അലൈന്മെന്റ് തുടങ്ങി പല്ലുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ എല്ലാ ചികിത്സയും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തില്‍ ചുരുങ്ങിയ സ്ഥലങ്ങളില്‍ മാത്രം ചെയ്യുന്ന വേദനയില്ലാതെയും രക്തം വരാതെയുമുള്ള ചികിത്സാരീതിയായ ലേസര്‍ സര്‍ജറിയും ഇംപ്ലാന്റേഷന് ട്രീറ്റ്മെന്റും ഇവിടെ ലഭ്യമാണ്. വളരെ വേഗത്തില്‍ ദന്തരോഗങ്ങളില്‍ നിന്ന് ഇതുവഴി നമുക്ക് മുക്തരാകാനും സാധിക്കും.
ദന്തരോഗ ആശുപത്രിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ത്തന്നെ പലരുടെയും ഉള്ളില്‍ ഒരു പേടിയാണ് ആദ്യമുണ്ടാകുന്നത്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ആ പേടി കൊണ്ട് പലരും യഥാസമയം ചികിത്സ തേടാറുമില്ല. അത്തരക്കാര്‍ക്ക് ഇനി ഒരു ഭയവുമില്ലാതെ ഡോ.ജിജീസ് മില്യണ്‍ ഡോളര്‍ സ്മൈല്‍ ദന്തല്‍ ക്ലിനിക്കിലേക്ക് പോകാം. ഇവിടെ ഡോക്ടര്‍മാര്‍ രോഗികളോട് സുഹൃത്തുക്കളോട് എന്ന പോലെ പെരുമാറുന്നതിനാല്‍ അനാവശ്യ പേടികള്‍ക്ക് ഇവിടെ ഒരു സ്ഥാനവുമില്ല.
ഗുണമേന്മയുള്ള അതിനൂതനമായ ചികിത്സാരീതികള്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള ഉപകരണങ്ങളാല്‍ ചെയ്യുന്നു എന്നതാണ് ഈ ക്ലിനിക്കിലെ മറ്റൊരു പ്രത്യേകത. ചികിത്സയില്‍ യാതൊരു വിട്ടുവീഴ്ചയും ഇവിടെ ചെയ്യാറില്ല. സുതാര്യവും സുരക്ഷിതവുമാണ് ഇവിടുത്തെ ഓരോ പ്രവര്‍ത്തനവും. അത് നമുക്ക് കണ്ടു മനസിലാക്കാനും സാധിക്കും. അതിനാല്‍ ഒരു സംശയവുമില്ലാതെ എല്ലാവര്ക്കും ചികിത്സക്കായി ക്ലിനിക്കിലെത്താവുന്നതാണ്. കൂടാതെ, രോഗികളില്‍ നിന്നും കൊള്ളലാഭം കൊയ്യാതെ, മിതമായ നിരക്ക് മാത്രമാണ് ഇവിടെ ചികിത്സക്കായി ഈടാക്കുന്നതെന്നതും എടുത്തു പറയേണ്ട കാര്യമാണ്.
ആരോഗ്യവും ചര്‍മ സംരക്ഷണവും പോലെതന്നെ പ്രധാനപ്പെട്ടതാണ് ദന്തസംക്ഷണവും. എന്നാല്‍ പലരും ഇത് കാര്യമാക്കുന്നില്ല എന്നതാണ് വാസ്തവം. പ്രത്യേകിച്ച് കുട്ടികളില്‍ ഇത് കൂടുതലായി ശ്രദ്ധിക്കേണ്ടതും ആവശ്യമാണ്. ദന്തല്‍ സുരക്ഷയെകുറിച്ച് ആവശ്യത്തിന് അവബോധമില്ലാത്തതാണ് പല ദന്തരോഗങ്ങളും ഉണ്ടാകാന്‍ കാരണം. ഈ കാരണങ്ങള്‍ മനസിലാക്കി ദന്തസംരക്ഷണ ദിനചര്യ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളില്‍ അവബോധമുണ്ടാക്കാന്‍ നിരവധി ബോധവത്കരണ ക്ലാസുകളും ഡോ.ജിജിയുടെ നേതൃത്വത്തില്‍ നടത്തിവരുന്നുണ്ട്. കുട്ടികളില്‍ ആരോഗ്യമുള്ള പല്ലുകള്‍ ഉറപ്പാക്കാന്‍ ഈ ക്ലാസുകള്‍ക്ക് സാധിക്കുന്നുണ്ട് എന്നത് എടുത്തുപറയേണ്ട കാര്യമാണ്.
ആത്മാര്‍ത്ഥതയുടെയും നിശ്ചയ ദാര്‍ഢ്യത്തിന്റെയും ഫലമാണ് ഡോ. ജിജീസ് മില്യണ്‍ ഡോളര്‍ സ്മൈല്‍ ദന്തല്‍ ക്ലിനിക്കിനെ കേരളത്തിലെ മികച്ച ദന്തല്‍ ക്ലിനിക്കായി മാറ്റിയത്. വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയവും കഠിനാധ്വാനവുമാണ് ഈ വിജയക്കുതിപ്പിലേക്ക് എത്തിച്ചേരാന്‍ കാരണം.
പത്മനാഭന്റെ മണ്ണില്‍ മാത്രം ഒതുങ്ങാതെ കേരളത്തിലെ മറ്റ് ജില്ലകളിലേക്കും തന്റെ പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഡോക്ടര്‍. ഇതിന് പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവും രണ്ട് മക്കളും കൂടെയുണ്ട്. ഭര്‍ത്താവ് രഞ്ജിത്ത് ജാക്സണ് എയര്‍ ഇന്‍ഡ്യയില്‍ പൈലറ്റാണ്. റോണിന്, റയലിന്എന്നിവര് മക്കളാണ്.