Your Hair is your Signature; തലയും തലമുടിയും സംരക്ഷിക്കാന്‍ പ്രകൃതിയുടെ കൈത്താങ്ങായി ‘ക്ഷേമ ആയുര്‍വേദിക് ഹെയര്‍ ഓയില്‍’
ആണായാലും പെണ്ണായാലും എല്ലാവരും അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്‌നം മുടിയെ സംബന്ധിക്കുന്നതായിരിക്കും. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ഹെയര്‍ ഓയിലുകള്‍ മാറിമാറി ഉപയോഗിച്ചിട്ടും ശാശ്വത പരിഹാരം ലഭിക്കാത്തവര്‍ക്ക് കണ്ണും പൂട്ടി സമീപിക്കാവുന്ന ഒരു ബ്രാന്‍ഡ് ആണ് ക്ഷേമ ആയുര്‍വേദിക് ഹെയര്‍ ഓയില്‍.
2018ല്‍ നിര്‍മാണം ആരംഭിച്ച ഈ ഹെയര്‍ ഓയിലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഫ്രാന്‍സിസ് കണ്ണിക്കാട്ട്, അദ്ദേഹത്തിന്റെ മകന്‍ അനില്‍ ഫ്രാന്‍സിസ് കണ്ണിക്കാട്ട്, മകള്‍ അഞ്ചു ഫ്രാന്‍സിസ് കണ്ണിക്കാട്ട് എന്നിവരാണ്. പരമ്പരാഗതമായി ഒരു ബിസിനസ് കുടുംബത്തില്‍ നിന്നും വന്ന ഇവര്‍ കേശ സംരക്ഷണത്തിന് പ്രകൃതിയിലേക്ക് മടങ്ങുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആയുര്‍വേദിക് ഹെയര്‍ ഓയില്‍ ബിസിനസ് ആരംഭിച്ചത്.
റെയിന്‍ ഗാര്‍ഡ് കോമ്പൗണ്ട് മാനുഫാക്ചറിംഗ് സിഇഒ കൂടിയായ ഫ്രാന്‍സിസ് കണ്ണിക്കാട്ട് അദ്ദേഹത്തിന്റെ സുഹൃത്തായ ഡോക്ടര്‍ രവീന്ദ്രനാഥ കമ്മത്ത് വഴിയാണ് ഹെയര്‍ ഓയില്‍ ബിസിനസിലേക്ക് കടന്നുവന്നത്. 1958ല്‍ രവീന്ദ്രനാഥ കമ്മത്തിന്റെ അച്ഛന്‍ കണ്ടെത്തിയ ആയുര്‍വേദ കൂട്ടുകളാണ് ക്ഷേമ ആയുര്‍വേദിക് ഹെയര്‍ ഓയില്‍ നിര്‍മിതിക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ആയുര്‍വേദ ലൈസന്‍സോടെ, നാല് ദിവസത്തെ പ്രയത്‌നത്തോടെ തയ്യാറാക്കുന്ന ഈ എണ്ണ തലയുടെ എല്ലാവിധ പ്രശ്‌നങ്ങളും പരിഹരിക്കുന്നതോടൊപ്പം ഉറക്കക്കുറവ്, ടെന്‍ഷന്‍, കണ്ണിന്റെ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമാണ്.
തലയ്ക്കും തലമുടിയ്ക്കും ആവശ്യമായ ഒമ്പത് മൂലികകള്‍ നാലുദിവസം ഓട്ടുരളിയില്‍ ചട്ടുകം ഉപയോഗിച്ച് തയ്യാറാക്കുന്നതാണ് ഈ ഹെയര്‍ ഓയിലിന്റെ ഗുണങ്ങളുടെ അടിസ്ഥാന കാരണങ്ങളില്‍ ഒന്ന്. പൂര്‍ണമായും ആയുര്‍വേദവുമായി ഇണങ്ങി നില്‍ക്കുന്ന ഈ ആയുര്‍വേദിക് ഹെയര്‍ ഓയില്‍ കീമോതെറാപ്പിയിലൂടെ മുടി കൊഴിഞ്ഞുപോയ ആളുകള്‍ക്ക് മുടി കിളിര്‍ത്ത് വരുന്നതിനും സഹായിച്ചിട്ടുണ്ടെന്ന് ഫ്രാന്‍സിസ് കണ്ണിക്കാട്ട് പറയുന്നു.
മൂന്ന് രീതിയിലാണ് ഹെയര്‍ ഓയില്‍ വിപണിയിലേക്ക് എത്തിക്കുന്നത്. ഓരോ ജില്ലയിലും ഓരോ സെയില്‍സ് സ്റ്റാഫിനെ വെച്ചുള്ള ഓഫ്‌ലൈന്‍ വിപണനമാണ് ആദ്യത്തേത്. ഓണ്‍ലൈന്‍ വെബ്‌സൈറ്റ് – ക്യു ആര്‍ കോഡ് എന്നിവയാണ് മറ്റൊരു രീതി. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ക്ഷേമ ആയുര്‍വേദിക് ഹെയര്‍ ഓയില്‍ വാങ്ങുന്നവര്‍ക്ക് കോംബോ ഓഫറുകളും ലഭ്യമാണ്. അടുത്തത് ഇ-കൊമേഴ്‌സ് രീതിയാണ്. ആമസോണ്‍ പോലെയുള്ള സുലഭമായ ഈ കോമേഴ്‌സ് വെബ്‌സൈറ്റുകളില്‍ ഈ ഹെയര്‍ ഓയില്‍ ലഭ്യമാണ്. ഇതോടൊപ്പം 24 മണിക്കൂര്‍ സജ്ജമായിരിക്കുന്ന കസ്റ്റമര്‍ കെയറും പ്രവര്‍ത്തിക്കുന്നു.
വളരെ ചുരുങ്ങിയ സമയം കൊണ്ട് വന്‍വിജയമായി തീര്‍ന്ന ഹെയര്‍ ഓയിലിന് പിന്നാലെ ആറുമാസത്തിനുള്ളില്‍ ‘ബേബീസ് ക്ഷേമ’ എന്ന മസാജിങ് ഓയില്‍ കൂടി ആരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഫ്രാന്‍സിസ് കണ്ണിക്കാട്ടിലും അദ്ദേഹത്തിന്റെ മക്കളും. കുട്ടികളുടെ ചര്‍മം സുരക്ഷിതമാക്കുന്നതിനും ആരോഗ്യം പ്രദാനം ചെയ്യുന്നതിനുമായി കോക്കനട്ട് ഓയിലില്‍ നിര്‍മിക്കുന്ന ഓര്‍ഗാനിക് ബേബി മസാജ് ഓയില്‍ ആയിരിക്കും ഇതെന്ന് ഇവര്‍ പറയുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
+91 94472 09799