News Desk
കീറ്റെക്സ് ഗാര്‍മെന്റ്സിന്റെ ഓഹരിവില വീണ്ടും ഉയര്‍ന്നു; ബുധനാഴ്ച അപ്പര്‍ സര്‍ക്യൂട്ട് രേഖപ്പെടുത്തി
കൊച്ചി: കേരളത്തില്‍ ഇനി നിക്ഷേപത്തിനില്ലെന്നു പ്രഖ്യാപിച്ചതോടെ കുതിച്ചുയര്‍ന്ന കിറ്റെക്സ് ഗാര്‍മെന്റ്സ് ഓഹരി വില പുതിയ ഉയരത്തിലെത്തി. ബുധനാഴ്ചയും ‘അപ്പര്‍ സര്‍ക്യൂട്ട്’ രേഖപ്പെടുത്തിയ ഓഹരി 10 ശതമാനം വര്‍ധനയോടെ 204.05 രൂപയിലെത്തി.
ഒരാഴ്ച കൊണ്ട് 85 ശതമാനത്തിലേറെ നേട്ടമാണ് ഓഹരി വിലയില്‍ ഉണ്ടായത്; 110.05 രൂപയില്‍നിന്ന് 204.05 രൂപയിലേക്ക്. ഇതോടെ, കമ്പനിയുടെ വിപണിമൂല്യം 732 കോടി രൂപയില്‍നിന്ന് 1,357 കോടി രൂപയായി. അഞ്ച് വ്യാപാര ദിനങ്ങള്‍ കൊണ്ട് 625 കോടി രൂപയുടെ നേട്ടം. സാബു ജേക്കബിന്റെ ഓഹരിയുടെ മൊത്തം മൂല്യം 754 കോടി രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്.