News Desk
നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമായി കെ.എല്‍.എം ആക്സിവയുടെ കാരുണ്യ സ്പര്‍ശം പദ്ധതി
കെ.എല്‍.എം ആക്സിവ നടപ്പിലാക്കുന്ന കാരുണ്യ സ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. കെ.എല്‍.എം ആക്സിവ ബ്രാന്‍ഡ് അംബാസിഡര്‍ മംമത മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും.
കെ.എല്‍.എം ആക്സിവ ചെയര്മാന് ഡോക്ടര്‍ ജെ. അലക്സാണ്ടര്‍ IAS അധ്യക്ഷനായിരിക്കും.
പദ്ധതിയുടെ ഭാഗമായി നിര്‍ധനരും നിരാലംബരുമായ രോഗികളെ സഹായിക്കുവാന്‍ വേണ്ടി എല്ലാ ശാഖകളുടേയും നേതൃത്വത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. അതോടൊപ്പം മരുന്നും ചികിത്സയും സൗജന്യമായി നല്‍കും. 1000 വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസും, 1000 പേര്‍ക്ക് തിമിര ശസ്ത്രക്രിയയും സൗജന്യമായി നല്‍കുമെന്ന് കെ.എല്‍.എം ഗ്രൂപ്പ് ചെയര്മാന് ഷിബു തെക്കുംപുറം അറിയിച്ചു.