ജീവിത വഴിത്താരയിലെ നെല്ലും പതിരും മുന്‍കൂട്ടി തിരിച്ചറിയുന്നതിനും അതോടൊപ്പം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഒരു സമ്പ്രദായമാണ് ജ്യോതിഷം. ഹിന്ദു ജ്യോതിഷമെന്നും വേദജ്യോതിഷം എന്നും ഇത് അറിയപ്പെടുന്നു. വേദ ആചാരങ്ങളെ പിന്തുണയ്ക്കുന്ന ആറ് തത്വങ്ങളില്‍ ഒന്നാണ് ജ്യോതിഷം. പ്രപഞ്ചവും പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളും ഒന്‍പത് ഗ്രഹങ്ങളും പന്ത്രണ്ട് രാശിയും തമ്മിലുള്ള ബന്ധം അടിസ്ഥാനമാക്കിയാണ് ജ്യോതിഷ ശാസ്ത്രം പ്രവര്‍ത്തിക്കുന്നത്.
ജ്യോതിഷ പ്രകാരം രാശിയുടെയും നക്ഷത്രങ്ങളുടെയും അടിസ്ഥാനത്തില്‍ ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളുടെയും ഭാവി പ്രവചിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. ദൈവ ചിന്തകളിലേക്ക് നമ്മെ അടുപ്പിക്കുന്ന ഒന്നാണല്ലോ ജോതിഷം. ദൈവികമായ ജ്യോതിഷത്തെ ജീവിത നിഷ്ഠയായി കൊണ്ടുപോകുകയും തന്റെ അറിവുകള്‍ പുതുതലമുറയില്‍ ഉള്ളവര്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്തുകൊണ്ട്, ജ്യോതിഷ മേഖലയില്‍ തന്റേതായ സ്ഥാനമുറപ്പിച്ച വ്യക്തിയാണ് ജ്യോതിഷഭൂഷണം ശ്രീകുമാരന്‍ നായര്‍.
കഴിഞ്ഞ 28 വര്‍ഷമായി തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് നെട്ടയം കേന്ദ്രമാക്കി, ആഞ്ജനേയ ജോതിഷാലയം എന്ന പേരില്‍ ജോതിഷാലയം നടത്തി വരികയാണ് അദ്ദേഹം. ക്ഷിപ്ര പ്രസാദിയായ പഞ്ചമുഖി ഹനുമാനാണ് ജ്യോതിഷാലയത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. 1976 മുതല്‍തന്നെ ഉപാസനാമൂര്‍ത്തിയായ ഹനുമാനെ അദ്ദേഹം പൂജിച്ചു വരുന്നു.
കേരളത്തിലെ പല സ്ഥലങ്ങളില്‍ നിന്നും നിരവധി പേരാണ് ഓരോ ദിവസവും ജ്യോതിഷപരമായ കാര്യങ്ങള്‍ അറിയാനും പ്രശ്‌നപരിഹാരത്തിനുമായി ഇവിടെ എത്തുന്നത്. എല്ലാ ശനിയാഴ്ചകളിലും നടത്തി വരുന്ന ‘വെറ്റില വിളക്ക്’ എന്ന പ്രത്യേക വഴിപാട് നിര്‍വഹിക്കുന്നതിനും തിരക്ക് അനുഭവപ്പെടാറുണ്ട്. 101 തുളസി വെറ്റില ഒരു വലിയ തട്ടത്തില്‍ നിരത്തി തിരിയിട്ട് കത്തിച്ച് അതിനെ ആഞ്ജനേയന് ആരതി നല്‍കുന്നതാണ് വെറ്റില വിളക്ക്. ഇത് പലര്‍ക്കും അനുഭവപ്രദമായിട്ടുണ്ട് എന്നാണ് അറിയപ്പെടുന്നത്.
40 വര്‍ഷം തപാല്‍ വകുപ്പില്‍ വിവിധ തസ്തികകളിലായി ജോലി നോക്കിയിരുന്ന ശ്രീകുമാരന്‍ നായര്‍ 2016 ല്‍ സോഷ്യലിസ്റ്റ് കൗമുദിക്ക് വേണ്ടി തയ്യാറാക്കിയ സമ്പൂര്‍ണ്ണ ജ്യോതിഷ ഫലം ഒരു ലക്ഷത്തിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്. അതിനുശേഷം, ജ്യോതിഷാലയത്തില്‍ തിരക്ക് വര്‍ധിച്ചതിനാല്‍ 2018 ല്‍ ജോലിയില്‍ നിന്നും വി.ആര്‍.എസ് എടുത്ത് മുഴുവന്‍ സമയവും ജ്യോതിഷ വിഷയങ്ങളിലും കൃഷിയിലും മുഴുകിയും നിരവധി പേരെ ജോതിഷം പഠിപ്പിച്ചും മുന്നോട്ടുപോകുന്നു.
ഗവണ്‍മെന്റ് ഹിന്ദി ട്രെയിനിങ് കോളേജ് തൃശൂര്‍ മുന്‍ പ്രിന്‍സിപ്പാളും ജ്യോതിഷ കേരള പ്രചാര സഭയുടെ പ്രസിഡന്റുമായ പ്രൊഫ എന്‍. ഇ മുത്തുസ്വാമിയാണ് ശ്രീകുമാരന്‍ നായരുടെ ജ്യോതിഷ ഗുരു. തുടര്‍ന്ന്, പല പ്രഗത്ഭ വ്യക്തികളുടെ ശിക്ഷണത്തിലും ഉപാസനാമൂര്‍ത്തിയായ ആഞ്ജനേയന്റെ അനുഗ്രഹത്താലുമാണ് തന്റെ ജ്യോതിഷ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്.
എഴുത്തിലും സംഗീതത്തിലും ഗാനരചനയിലുമെല്ലാം പ്രാഗത്ഭ്യം തെളിയിച്ച അദ്ദേഹം ക്ഷേത്രങ്ങള്‍ക്ക് വേണ്ടി ഭജനയും ഭക്തിഗാന സുധയും നടത്തി വരുന്നു. ഇതിനോടകം തന്നെ നിരവധി ഭക്തിഗാനങ്ങള്‍ എഴുതി ചിട്ടപ്പെടുത്തി നല്‍കിയിട്ടുണ്ട്. ആറ്റിങ്ങല്‍ കാളിവിളാകം ഭദ്രകാളി ക്ഷേത്രം, നെട്ടയം ഇരുകുന്നം ഭദ്രകാളി ക്ഷേത്രം, പാളയം ശ്രീ ഭക്തഹനുമാന്‍ ക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങള്‍ക്ക് വേണ്ടി ഗാനങ്ങള്‍ എഴുതി ചിട്ടപ്പെടുത്തി നല്‍കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രശസ്തമായ ഗാനമാണ് ‘പാളയം തന്നില്‍ വസിക്കുമെന്‍ വീരശൂര പരാക്രമ ശാലിയാം ആഞ്ജനേയന്‍’. ഈ ഗാനം തിരുവനന്തപുരത്തെ എല്ലാ ഭജന സ്ഥലങ്ങളിലും പ്രശസ്തമാണ്.
ഉത്സവങ്ങളും ആള്‍ക്കൂട്ടങ്ങളും നിയന്ത്രിതമായ ഈ സമയത്ത് ‘സോഷ്യലിസ്റ്റ് കൗമുദി’ എന്ന പേരില്‍ ജ്യോതിഷ സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചു. സോഷ്യലിസ്റ്റ് കൗമുദി എന്ന് സെര്‍ച്ച് ചെയ്താല്‍ ഇത് യൂട്യൂബില്‍ ലഭിക്കുന്നതാണ്.
തന്നെ സന്ദര്‍ശിക്കുന്നവര്‍ക്ക്, അവരുടെ പ്രശ്‌നങ്ങള്‍ക്ക് ലളിതമായ പരിഹാരങ്ങള്‍ നിര്‍ദേശിച്ച്, കൃത്യമായ ഫലപ്രവചനം നടത്തി മുന്നോട്ടു പോകുകയാണ് ജ്യോതിഷഭൂഷണം ശ്രീകുമാരന്‍ നായരും അദ്ദേഹത്തിന്റെ ജ്യോതിഷാലയവും. 30 വര്‍ഷത്തോളമായി വിജയകരമായി മുന്നോട്ടു പോകുന്ന ആഞ്ജനേയ ജ്യോതിഷാലയത്തില്‍, ചെലവേറിയ കര്‍മങ്ങളോ പൂജകളോ പ്രതിവിധികളോ നിര്‍ദേശിച്ച് വിശ്വാസികളെ ബുദ്ധിമുട്ടിക്കാതെ, സ്വസ്ഥമായ പരിഹാരങ്ങള്‍ നിര്‍ദേശിച്ചു വരുന്നു.
ജാതകം പൊരുത്തം, മുഹൂര്‍ത്തം തുടങ്ങിയവയെല്ലാം വളരെ കൃത്യനിഷ്ഠയോടെ ഇവിടെ കൈകാര്യം ചെയ്തുവരുന്നു. ഇന്നോളം നിരവധി പേരുടെ ജാതകങ്ങള്‍ തയ്യാറാക്കി കൊടുത്തിട്ടുണ്ട് കൊറോണ-പ്രളയം-പ്രകൃതിക്ഷോഭങ്ങള്‍ ഉള്ള സമയത്ത് പുസ്തകങ്ങള്‍ എഴുതില്ല എന്ന ഒരു കൃത്യനിഷ്ഠയും ഇദ്ദേഹത്തിനുണ്ട്. പഴകി ദ്രവിച്ച ജാതകങ്ങള്‍ പുതുക്കി എഴുതാന്‍ വരുന്നവരോട് വയസ്സോ വര്‍ഷമോ മാറ്റിയെഴുതാന്‍ ആവശ്യപ്പെടരുതെന്ന നിബന്ധന ജ്യോതിഷാലയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മറ്റൊരു ജ്യോതിഷാലയത്തില്‍ നിന്നു ഫലം അറിഞ്ഞതും തന്റെതന്നെ കുടുംബത്തില്‍പെട്ട വരുടെയും ജാതക പൊരുത്തമോ മറ്റു പരിശോധനകളോ അദ്ദേഹം നടത്തുകയില്ല. ജാതക ദോഷത്തിന്റെ പ്രതിവിധികള്‍, നിര്‍ദേശ പ്രകാരം കൃത്യതയോടെ പാലിക്കണമെന്ന് കര്‍ശനമായ നിര്‍ദേശമുണ്ട്.
യന്ത്രങ്ങള്‍, ഏലസ്സുകള്‍, ദേഹരക്ഷകള്‍, വാസ്തു ദോഷപരിഹാരങ്ങള്‍ എന്നിവയെല്ലാം ഇവിടെ കൈകാര്യം ചെയ്യുന്നു.
വിവാഹം താമസിക്കുന്നവര്‍ക്കും പ്രശ്‌നങ്ങളില്‍ കഴിയുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും ഗൃഹാന്തരീക്ഷത്തിലെ അസ്വസ്ഥതകള്‍, രോഗ അസ്വാസ്ഥ്യങ്ങള്‍ എന്നിവയ്ക്ക് പരിഹാരമായി ഏഴ് ആഴ്ച തുടര്‍ച്ചയായി ‘വെറ്റില വിളക്ക്’ നടത്തിയാല്‍ ഫലപ്രാപ്തി ഉറപ്പെന്ന് വിശ്വാസികള്‍ പറയുന്നു.
മക്കളുടെ വിവാഹ തടസ്സം മാറിക്കിട്ടാന്‍ വഴിപാട് ചെയ്യുന്ന രക്ഷാകര്‍ത്താക്കള്‍, വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്ന ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും വഴിപാടിനെക്കുറിച്ച് അറിയിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു.
ജ്യോതിഷഭൂഷണം നെട്ടയം ശ്രീകുമാര്‍
ആഞ്ജനേയ ജോതിഷാലയം, നെട്ടയം
വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം.
ഫോണ്‍: 93877 50502