കണ്ണട വ്യാപാര മേഖലയില്‍ അജയ്യരായി ജ്യോതി ഒപ്റ്റിക്കല്‍സ്
അനന്തപുരിയുടെ മണ്ണില്‍ കണ്ണട വ്യാപാര മേഖലയില്‍ പ്രൊഫഷണല്‍ ഡിസ്പെന്‍സിങ് ഒപ്റ്റിഷ്യന്‍മാരും, ലെന്‍സ് കണ്‍സള്‍ട്ടന്‍സിങിലും നീണ്ട 30 വര്‍ഷത്തില്‍ കൂടുതല്‍ പാരമ്പര്യത്താല്‍ പ്രവര്‍ത്തിച്ചു വരുന്ന ജ്യോതി ഒപ്റ്റിക്കല്‍സ് നിങ്ങളുടെ കാഴ്ചകളെ നിറം മങ്ങാതെ സൂക്ഷിക്കാന്‍ സഹായിക്കുന്നതില്‍ മികച്ചൊരു ഉദാഹരണമാണ്.
1993-ല്‍ ആരംഭിച്ച ജ്യോതി ഒപ്റ്റിക്കല്‍സിന് ഒരു പാരമ്പര്യത്തിന്റെ കഥ തന്നെ പറയാനുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ നിന്നും വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള റിട്ട. സീനിയര്‍ റിഫ്രാക്ഷനിസ്റ്റ് ജി ഗംഗാധരന് കുട്ടിയാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്.
വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള അദ്ദേഹം റിട്ടയര്‍മെന്റിനു ശേഷവും പ്രവര്‍ത്തന മേഖലയില്‍ കൂടുതല്‍ സജീവമായി സേവനങ്ങള്‍ ഒരുക്കി നല്‍കുന്നതിനായിരുന്നു ശ്രദ്ധിച്ചിരുന്നത്. ആദ്യകാലം മുതല്‍ ഗംഗാധരന് കുട്ടിയും തന്റെ ഭാര്യ ലൈലയും കൂടി ചേര്‍ന്നാണ് ഈ സ്ഥാപനം ഇന്ന് കാണുന്ന രീതിയില്‍ വളര്‍ത്തിയെടുത്തത്. പിന്നീട് അച്ഛന്റെ വഴി പിന്തുടര്ന്ന് മകന് ജ്യോതി ജി.എല്‍ ഈ മേഖലയിലേക്ക് എത്തുകയായിരുന്നു.
ഇപ്പോള്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യത്തില്‍, ഉപഭോക്താക്കളുടെ വിശ്വസ്തത കാത്തുസൂക്ഷിക്കാന്‍ ജ്യോതി ഒപ്റ്റിക്കല്സിനു സാധ്യമായിക്കഴിഞ്ഞു. തിരുവനന്തപുരത്തിന്റെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് രണ്ട് ഷോപ്പുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഫ്രെയിമുകളുടെയും ലെന്സുകളുടെയും രംഗത്ത് അന്താരാഷ്ട്ര മാര്‍ക്കറ്റിങ് പ്രൊഡക്ടുകളെയാണ് ജ്യോതി ഒപ്റ്റിക്കല്‍സ് അവതരിപ്പിക്കുന്നത്. ഫ്രെയിമുകളില്‍ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളായ Ray Ban, Oakley, Vogue, Careera, Steppers, Levi’s, Nova, Polaroid തുടങ്ങി നിരവധി ബ്രാന്‍ഡുകളും, Essilor, Rodenstock, Nova, Kodak, Hoya, Zeiss, Shamir, Nikon, Asahi Lite തുടങ്ങി ലെന്സുകളില് ക്വാളിറ്റിയും ക്ലിയറന്‍സും നൂറു ശതമാനം ഉറപ്പാക്കുന്ന ബ്രാന്ഡുകളെയുമാണ് ജ്യോതി ഒപ്റ്റിക്കല്‍സ് ഉപയോഗിച്ചു വരുന്നത്.
അന്താരാഷ്ട്ര ബ്രാന്‍ഡുകളെ ഉപയോഗിക്കുന്നതു കൊണ്ടുതന്നെ ലോകത്തിന്റെ ഏതു കോണിലും ഇതിന്റെ മെയിന്റനനന്‍സ് സാധ്യമാകുന്നു. മുഖത്തിനു ചേരുന്ന സ്റ്റൈലന്‍ കണ്ണടകള്‍ മാത്രമല്ല, കോണ്ടാക്ട് ലെന്‍സുകളിലും പ്രീമിയം ഹൈ ലെവല്‍ സംതൃപ്തി ഉറപ്പു തരുന്ന ലെന്‍സുകളാണ് ഇവിടെ ഒരുക്കുന്നത്. കണ്ണുകളുടെ ആരോഗ്യത്തെ പൂര്‍ണമായും സംരക്ഷിക്കേണ്ടത് ഇവിടെ ജ്യോതി ഒപ്റ്റിക്കല്‍സ് അവരുടെ ഉത്തരവാദിത്വമായാണ് കാണുന്നത്.
അച്ഛന്റെ വഴി പിന്തുടര്‍ന്ന ജ്യോതി ജി.എല്‍ ഇന്ന് ഈ ഒപ്റ്റിക്കല്‍സിന്റെ നടത്തിപ്പുകാരന് മാത്രമല്ല, തിരുവനന്തപുരം ഒഫ്താല്‍മിക് ഹോസ്പിറ്റലില്‍ ഒപ്റ്റോമെട്രയില് ഗസ്റ്റ് ലക്ചററും ഇന്റര്‍നാഷണല്‍ ബിസിനസ് നെറ്റ്വര്ക്കില് അംഗവും കൂടിയാണ്. അതുകൊണ്ടുതന്നെ തന്റെ പ്രവൃത്തി പരിചയം കൊണ്ട് ഈ മേഖലയില്‍ മികച്ച സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കി കൊടുക്കാന്‍ സഹായകമാകുന്നു.
പോത്തന്‍കോട് പ്രവര്‍ത്തിക്കുന്ന ജ്യോതി ഒപ്റ്റിക്കല്‍സിന്റെ രണ്ടാമത്തെ ബ്രാഞ്ച്, ജ്യോതിയുടെ സഹോദരന് സുജിത്ത് ജി.എല്‍ ആണ് നടത്തി വരുന്നത്. കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദധാരിയാണ് ഇദ്ദേഹം. ഉള്ളൂര്‍ ജംഗ്ഷനില്‍ മാര്‍ക്കറ്റ് റോഡില്‍ നിലവിലുള്ള ഷോറൂമിന് എതിര്‍വശത്തായി, GL TOWERSല്‍ പുതിയതായി ആരംഭിക്കാനൊരുങ്ങുന്ന ജ്യോതി ഒപ്റ്റിക്കല്‍സിന്റെ Signature Showroom ജ്യോതി ജി.എല്‍ നടത്തി വരുന്നു.
ജ്യോതി ഒപ്റ്റിക്കല്‍സ് ഇന്ന് ഈ സഹോദരന്മാരുടെ പ്രയത്നത്തില്‍ വിപുലമായ സജ്ജീകരണങ്ങളോടു കൂടിയാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇന്നും പ്രവര്‍ത്തന മേഖലയില്‍ അച്ഛന്റെയും അമ്മയുടേയും മേല്‍നോട്ടം കൂടിയുണ്ടെന്നതും ശ്രദ്ധേയമാണ്.
കുറുപ്പടികള്ക്കനുസരിച്ച് കണ്ണടകള്‍ നല്‍കുക മാത്രമല്ല, ആവശ്യമായ പരിശോധന സംവിധാനം ഒരുക്കി കൊടുക്കുന്നതിനും, കുറിപ്പടികളിലെ വ്യത്യാസങ്ങളും, തിരുത്തലും ഇവിടെതന്നെ പരിഹരിച്ച് സേവനനിരതരായി പ്രവര്‍ത്തിക്കുകയും, കണ്ണടകള്‍ കടയില്‍ തന്നെ ചെയ്തെടുക്കുന്നതിന് ടെക്നീഷ്യന്മാരും ഇവിടെയുണ്ട്. കണ്ണടകള്‍ക്ക് ഒരു വര്‍ഷത്തെ ഗ്യാരണ്ടിയും, മികച്ച തുടര്‍സര്‍വീസും നല്കി വരുന്നു.
ബ്രാന്‍ഡഡ് ഐറ്റംസ് വലിയ ചിലവില്‍ വാങ്ങുവാന്‍ ബുദ്ധിമുട്ടുള്ളവര്ക്കായ് മികച്ച ഇന്ത്യന്‍, കൊറിയന്‍ ഫ്രെയിമുകളും, ലെന്‍സുകളും ഇവിടെ ലഭ്യമാണ്. നിലവാരം കുറഞ്ഞ ഫ്രെയിമുകളും ലെന്‍സുകളും ജ്യോതി ഒപ്റ്റിക്കല്‍സ് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല. അതുകൊണ്ടു തന്നെ കണ്ണട വ്യാപാരം ഒരു കച്ചവടമായി കാണാതെ, കണ്ണുകളുടെ ആരോഗ്യത്തിനാണ് ഇവിടെ പ്രഥമ പരിഗണന നല്‍കുന്നത്.
Website: www.jeothyopticals.com
Email id:jeothy.opt@gmail.com, jeothyopticalstvm@gmail.com