ജെസിഐ സ്പീച്ച് ക്രാഫ്റ്റ് സംഘടിപ്പിച്ചു
മികച്ച ട്രെയ്നര്‍മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ പൂജപ്പുര ശബരി പാര്‍ക്കില്‍ സംഘടിപ്പിച്ച സ്പീച്ച് ക്രാഫ്റ്റ് ശ്രദ്ധേയമായി. ജെസിഐ കഴക്കൂട്ടമാണ് പരിപാടി സംഘടിപ്പിച്ചത്.
മുന്‍ സോണ്‍ പ്രസിഡന്റ് ശ്രീനാഥ് ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ 25 ല്‍പരം ട്രെയ്നര്‍മാര്‍ക്ക് ട്രെയിനിങ് നല്കി. രാഹുല്‍ രാജേന്ദ്രന്, ഡോ.വിനോദ്, സിജോ തുടങ്ങിയവര്‍ ഉയര്‍ന്ന പ്രകടനം കാഴ്ച വച്ചു.
സമാപന വേദി ഉദ്ഘാടനം സതീഷ് അമ്പാടി നിര്‍വഹിച്ചു. സോണ്‍ ഡയറക്ടര്‍ (ട്രെയിനിങ്) അശ്വിന് ആഗസ്റ്റിന് സംഘടകരെ അഭിനന്ദിച്ചു. ഇനിയും ഇത്തരം പരിപാടികള്‍ അനന്തപുരിയുടെ മണ്ണില്‍ സംഘടിപ്പിക്കുമെന്ന് ലോം പ്രസിഡന്റ് നസ്രത്ത് ബീഗം പറഞ്ഞു.
പ്രോഗ്രാം ഡയറക്ടര്‍ ലക്ഷ്മി ജി കുമാര്‍, സോണ്‍ പ്രസിഡന്റ് ശ്യം, അഷ്റഫ് ഷെരിഫ്, സെക്രട്ടറി ഇളങ്കോ, ഹസീന, അനൂപ് ഷിജു, ഷിബിന്‍, രശ്മി തുടങ്ങിയവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്കി.