വിജയപാതയില്‍ ജസീനയുടെ Fem Style
സഫലമാകാന്‍ സാധ്യത കുറവാണെങ്കിലും ചില സ്വപ്‌നങ്ങളെ നമുക്ക് മനസില്‍ നിന്നും നീക്കംചെയ്യാനാവില്ല. അത് നമ്മുടെ ഉറക്കം കെടുത്തി ക്കൊണ്ടേയിരിക്കും. എന്നാല്‍ കാലം ഒരിക്കല്‍ നമ്മുടെ ആഗ്രഹങ്ങള്‍ സാധിക്കാന്‍ കൂടെനില്‍ക്കുമ്പോള്‍ മധുരം ഇരട്ടിയാകുകയും ചെയ്യും അല്ലേ? അത്തരത്തില്‍ ഒരുപാട് ആഗ്രഹിച്ച് നേടിയെടുത്ത തന്റെ സ്വപ്‌നത്തിലൂടെ പുതിയൊരു ജീവിതം കെട്ടിപ്പടുത്ത സംരംഭകയാണ് തിരുവനന്തപുരം സ്വദേശിയായ ജസീന.
ഒരു ലാബ് ടെക്‌നീഷ്യന്‍ ആയാണ് ജസീന തന്റെ കരിയര്‍ ആരംഭിക്കുന്നത്. ചെറുപ്പം മുതല്‍ ബ്യൂട്ടീഷനോട് വലിയ താല്പര്യമായിരുന്നെങ്കിലും കൂടുംബത്തില്‍ നിന്നും പൂര്‍ണ പിന്തുണ ലഭിക്കാതിരുന്നതോടെ തന്റെ സ്വപ്‌നങ്ങളെ മനസിലൊതുക്കുകയായിരുന്നു. നമ്മുടെ ആഗ്രഹം ശക്തമാണെങ്കില്‍ ലോകം നമ്മോടൊപ്പം ഉണ്ടാകും എന്നല്ലേ? അത്തരത്തില്‍ ഒരു ദിവസം ജസീനയുടെ ജീവിതത്തിലും വന്നെത്തി.
ബ്യൂട്ടീഷന്‍ മേഖലയിലേക്കുള്ള ചവിട്ടുപടി എന്ന നിലയില്‍ നെടുമങ്ങാട് സ്ത്രീകള്‍ക്കായി ഒരു ഫിറ്റ്‌നസ് സെന്ററാണ് ജസീന ആദ്യം ആരംഭിച്ചത്. ശരീരം ഫിറ്റായാല്‍ മാത്രം പോര, മുഖവും തിളങ്ങണമെന്ന കാഴ്ചപ്പാട് വന്നതോടെ തന്റെ സ്വപ്‌നസംരംഭമായ Fem Style എന്ന ബ്യൂട്ടിപാര്‍ലറിന് നെടുമങ്ങാട് തുടക്കം കുറിക്കുകയായിരുന്നു ജസീന.
ഒരു സ്ഥാപനം ആരംഭിക്കുന്നതിന് മുന്‍പ് അതുമായി ബന്ധപ്പെട്ട് വ്യക്തമായ പഠനം നടത്തണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു ജസീനക്ക്. അതുകൊണ്ടുതന്നെ ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിച്ച ശേഷമാണ് തന്റെ ബിസിനസ് ആരംഭിച്ചത്. കൂടാതെ പാര്‍ലറില്‍ ഉപയോഗിക്കുന്ന ഓരോ ഉത്പന്നത്തിന്റെയും ഗുണമേന്മ പരിശോധിച്ചശേഷം മാത്രമാണ് ജസീന തിരഞ്ഞെടുക്കുന്നത്. കാരണം കസ്റ്റമേഴ്‌സിന്റെ സംതൃപ്തിയ്ക്കാണ് ജസീന മറ്റെന്തിനേക്കാള്‍ പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടുതന്നെയാണ് Fem Style ആരംഭിച്ച് പത്ത് വര്‍ഷം പിന്നിടുമ്പോള്‍ നെടുമങ്ങാട് മറ്റൊരു പാര്‍ലര്‍ കൂടി ആരംഭിക്കാന്‍ ജസീനക്ക് സാധിച്ചത്.
ആഗ്രഹങ്ങള്‍ ചെറുതോ വലുതോ ആകട്ടെ. അത് സാധ്യമാക്കാന്‍ നാം പരിശ്രമിച്ചാല്‍ പ്രതിബന്ധങ്ങള്‍ പതിയെ ഇല്ലാതാകുമെന്നും സ്ത്രീകള്‍ അവരുടെ സ്വപ്‌നങ്ങള്‍ മനസിലൊതുക്കാതെ സമൂഹത്തിലേക്കിറങ്ങാന്‍ തയ്യാറാകണമെന്നുമാണ് ഒരു വീട്ടമ്മ കൂടിയായ ജസീന പറയുന്നത്. ജസീനയുടെ സംരംഭത്തിന് പിന്തുണ നല്‍കി ഭര്‍ത്താവ് നിസാമും മക്കളായ ഫയാസും ഫിദയും കൂടെയുണ്ട്.