EntreprenuershipSuccess Story

കുറഞ്ഞ ചിലവില്‍ അതിമനോഹരമായ വീട് നിര്‍മിച്ച് ഡിഫോര്‍ട്ട് സ്റ്റുഡിയോ

സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്‌നമാണ്. അതിന് വേണ്ടി എത്ര പണം ചിലവഴിക്കാനും ഇന്ന് പലരും തയ്യാറാണ്. എന്നാല്‍ സാധാരണക്കാരെ സംബന്ധിച്ച് ഒരു വീട് നിര്‍മിക്കുകയെന്നാല്‍ ഒരു ആയുസിന്റെ അധ്വാനമാണ്. വീട് നിര്‍മാണത്തിന്റെ ചിലവ് പലപ്പോഴും സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നതിലും അപ്പുറമാണ്. അതുകൊണ്ടുതന്നെ വീട് എന്നത് സ്വപ്‌നമായിത്തന്നെ പലരിലും അവശേഷിക്കുകയാണ് ചെയ്യാറുള്ളത്.

 

നിര്‍മാണ സാമഗ്രികളുടെ വില വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ കുറഞ്ഞ ചിലവില്‍ എങ്ങനെ വീട് നിര്‍മിക്കാമെന്ന് അലോചിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് വിശ്വസിച്ച് തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന ബില്‍ഡേഴ്‌സാണ് കോഴിക്കോട് ചെലവൂരില്‍ പ്രവര്‍ത്തിക്കുന്ന ഡിഫോര്‍ട്ട് സ്റ്റുഡിയോ. ആര്‍ക്കിടെക്ടുമാരായ മുഹമ്മദ് നിയാസ്, അജയ് എന്നിവര്‍ ചേര്‍ന്നാണ് ഈ സ്ഥാപനം നടത്തിവരുന്നത്. കേരളത്തില്‍ മറ്റാരേക്കാള്‍ കുറഞ്ഞ ചിലവിലാണ് ഇവര്‍ ഓരോ നിര്‍മാണ പ്രവൃത്തികളും ഏറ്റെടുത്ത് പൂര്‍ത്തിയാക്കുചെയ്യുന്നത്.

സ്വന്തമായി ഒരു സംരംഭം ആരംഭിക്കുക എന്നത് ഇരുവരുടെയും സ്വപ്‌നമായിരുന്നു. അങ്ങനെ പഠനശേഷം കണ്‍സ്ട്രക്ഷനുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടന്‍സി എന്ന നിലയില്‍ 2018-ലാണ് ഡിഫോര്‍ട്ട് സ്റ്റുഡിയോ എന്ന സ്ഥാപനം ആരംഭിച്ചത്.

സാമ്പത്തികമില്ലാത്തതിന്റെ പേരില്‍ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകാത്ത സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ എങ്ങനെ വീട് നിര്‍മിക്കാം എന്നതിനായിരുന്നു ഇരുവരും പ്രാധാന്യം നല്കിയിരുന്നത്. അതിനുള്ള നിര്‍ദേശങ്ങളും പ്ലാനുകളുമായിരുന്നു ഇവര്‍ പ്രാരംഭത്തില്‍ കണ്‍സള്‍ട്ടന്‍സി വഴി നല്കി വന്നിരുന്നത്. എന്നാല്‍ ഡിസൈനില്‍ ഉള്‍പ്പെടുത്തിയ ബജറ്റ് കുറക്കാനുള്ള മാര്‍ഗങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ലെന്ന നിലപാടായിരുന്നു ബില്‍ഡേഴ്‌സ് എടുത്തിരുന്നത്. ഈ അവസരത്തിലാണ് പ്ലാനിങ് നടത്താമെങ്കില്‍ എന്തുകൊണ്ട് അത് പ്രാവര്‍ത്തികമാക്കിക്കൂടാ എന്ന് ഇരുവരും ചിന്തിക്കുകയും അങ്ങനെ 2020-ല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി എന്ന നിലയിലേക്ക് ഡിഫോര്‍ട്ട് സ്റ്റുഡിയോ വളരുകയും ചെയ്തത്.

ഡിഫോര്‍ട്ട് സ്റ്റുഡിയോയുടെ ആദ്യത്തെ പ്രൊജക്ട് തന്നെ വളരെ ജനശ്രദ്ധ നേടിയിരുന്നു. അഞ്ചര ലക്ഷം രൂപയ്ക്ക് 600 സ്‌ക്വയര്‍ ഫീറ്റിലാണ് ഇവര്‍ തങ്ങളുടെ ആദ്യ പ്രൊജക്ട് പൂര്‍ത്തിയാക്കിയത്. ഇതോടെ ലോ ബജറ്റ് വീട് നിര്‍മിക്കുന്നതിനായി ഡിഫോര്‍ട്ട് സ്റ്റുഡിയോയെ തേടി ആവശ്യക്കാര്‍ എത്തിത്തുടങ്ങുകയായിരുന്നു. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തങ്ങളുടേതായ സ്ഥാനം നേടിയെടുക്കാന്‍ നിയാസിനും അജയ്ക്കും അധികം കാത്തിരിക്കേണ്ടതായി വന്നില്ല. ഇതിനോടകം 130-ഓളം വീടുകളുടെ നിര്‍മാണമാണ് ഇവര്‍ പൂര്‍ത്തിയാക്കിയത്. ഇത് കൂടാതെ വില്ല പ്രൊജക്ടുകള്‍ വേറെയും. കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ഡിഫോര്‍ട്ട് സ്റ്റുഡിയോ തങ്ങളുടെ മികവ് തെളിയിച്ചിട്ടുണ്ട്.

വീട് നിര്‍മാണത്തിന്റെ ആദ്യഘട്ടമായ പ്ലാനിങ് മുതല്‍ താക്കോല്‍ കൈമാറുന്നതുവരെയുള്ള എല്ലാ പ്രവൃത്തികളും വളരെ ഉത്തരവാദിത്വത്തോടെയാണ് ഡിഫോര്‍ട്ട് സ്റ്റുഡിയോ ഏറ്റെടുത്ത് ചെയ്യുന്നത്. സ്ഥലം, വെള്ളം, വൈദ്യുതി എന്നിവയുടെ ലഭ്യത ഉറപ്പാക്കുക എന്നത് മാത്രമാണ് കസ്റ്റമര്‍ ചെയ്തുനല്‍കേണ്ടത്.

വീട് നിര്‍മാണത്തിനായി കരുതിയിരിക്കുന്ന പണത്തിന് അനുസരിച്ചാണ് പ്ലാനിങ് നടത്തുന്നത്. ചിലവ് കുറക്കാനുള്ള മാര്‍ഗങ്ങള്‍ പരിഗണിക്കുന്നതും നിര്‍മാണ സാമഗ്രികള്‍ തിരഞ്ഞെടുക്കുന്നതുമെല്ലാം കസ്റ്റമറിന്റെ ഇഷ്ടാനുസരണം മാത്രമാണ്. അതുകൊണ്ടുതന്നെ നിര്‍മാണത്തിന്റെ ഓരോ ഘട്ടവും കസ്റ്റമറിന് വ്യക്തമായി മനസിലാക്കാനും സാധിക്കും.

ചിലവ് കുറഞ്ഞ രീതിയിലാണ് വീട് നിര്‍മിക്കുന്നതെങ്കിലും ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ‘ക്വാളിറ്റി’യില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല ഈ ബില്‍ഡേഴ്‌സ്. ക്വാളിറ്റിയില്‍ വിട്ടുവീഴ്ച ചെയ്യാതെ ചിലവ് കുറക്കാനുള്ള മാര്‍ഗങ്ങളാണ് ഡിഫോര്‍ട്ട് സ്റ്റുഡിയോയെ മറ്റ് കണ്‍സ്ട്രക്ഷന്‍ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ലാഭം പ്രതീക്ഷിച്ചല്ല ഇവര്‍ തങ്ങളുടെ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകുന്നത് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. മറ്റുള്ളവര്‍ തങ്ങളുടെ ലാഭത്തിന് മുന്‍തൂക്കം നല്‍കുമ്പോള്‍ ഈ യുവാക്കള്‍ സാധാരണക്കാര്‍ക്ക് വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. അതുതന്നെയാണ് ഡിഫോര്‍ട്ട് സ്റ്റുഡിയോയുടെ വിജയവും.

‘ലോ ബജറ്റ്’ വീടുകള്‍ മാത്രമല്ല ഡിഫോര്‍ട്ട് സ്റ്റുഡിയോ ചെയ്യുന്നത്. കേരളത്തിലെവിടെയും ഏത് ബജറ്റിലും കസ്റ്റമറുടെ ആവശ്യാനുസരണം പ്ലാനിങ് നടത്തി ഇന്റീരിയര്‍ ഉള്‍പ്പെടെ ചെയ്ത് ഇവര്‍ മനോഹരമാക്കി നല്‍കും. യു.എ.ഇയിലും നിലവില്‍ ഡിഫോര്‍ട്ട് സ്റ്റുഡിയോ വര്‍ക്കുകള്‍ ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ഗള്‍ഫ് മേഖലയില്‍ തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യു.എ.ഇയില്‍ ഓഫീസ് ആരംഭിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ നിയാസും അജയും.

ദിനംപ്രതി ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടുന്ന ഇവര്‍ പുതിയൊരു ലക്ഷ്യത്തിലേക്കാണ് ഇപ്പോള്‍ അടുത്തുകൊണ്ടിരിക്കുന്നത്. വീട് ഇല്ലാത്തവര്‍ക്കായി ഗവണ്‍മെന്റുമായി സഹകരിച്ച് സര്‍ക്കാര്‍ ഭൂമിയില്‍ ‘ലോ കോസ്റ്റ്’ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഈ യുവാക്കള്‍. ബിസിനസിനോടൊപ്പം സമൂഹ നന്മകൂടി ആഗ്രഹിക്കുന്ന ഇവര്‍ യുവാക്കള്‍ക്ക് എന്നും മാതൃക തന്നെയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button