ഇന്ത്യന്‍ വിപണി കീഴടക്കി ഐപിഒകള്‍; നിക്ഷേപകരെ കാത്ത് കമ്പനികള്‍
മുംബൈ : ഇന്ത്യന്‍ വിപണി കീഴടക്കി ഐപിഒ തേരോട്ടം തുടരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഐപിഒയിലൂടെ മൂലധന സമാഹരണം നടത്തിയത് 22 കമ്പനികളാണ്.
കോര്‍പ്പറേറ്റുകള്‍ 2020ന്റെ രണ്ടാം പകുതിയില്‍ തന്നെ ഐപിഒകള്‍ വഴി 21,000 കോടി രൂപ സമാഹരിച്ചതായും കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡ് രണ്ടാം തരംഗത്തിന്റെ ഏറ്റവും ഉയര്‍ന്ന കാലയളവില്‍ പ്രാഥമിക വിപണിയില്‍ ഒരു ഇടിവ് നേരിട്ടെങ്കിലും 2021 ന്റെ ആദ്യ പകുതിയില്‍ 24 കമ്പനികള്‍ ഐപിഒകള്‍ വഴി 39,000 കോടി രൂപയാണ് സമാഹരിച്ചത്.ജൂലൈയില്‍ സൊമാറ്റോ. ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി റോളക്‌സ് റിംഗ്‌സ്, മറ്റ് 20 കമ്പനികല്‍ സെബിക്ക് പേപ്പറുകള്‍ നല്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ കേരളത്തില്‍ നിന്നുളള കല്യാണ്‍ ജ്വല്ലേഴ്‌സും ഉള്‍പ്പെടുന്നു. ജൂലൈ മാസം വിപണിയിലെത്താനിരിക്കുന്നത് ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഉള്‍പ്പടെ ഒരു ഡസനോളം കമ്പനികളും.