കണ്ണട വ്യവസായത്തില്‍ നൂതന ആശയവുമായി ഒരു യുവ സംരംഭകന്‍
കണ്ണടകള്‍ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ജനങ്ങളുടെ ജീവിത രീതിയില്‍ മാറ്റം വരുകയും ടെലിവിഷന്‍, കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍, മറ്റു ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ എന്നിവയുടെ ഉപയോഗം ജനങ്ങള്‍ക്കിടയില്‍ വ്യാപകമാവുകയും ചെയ്തതോടെ കണ്ണടകള്‍ സാധാരണ ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്തു. ഇത്തരം ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം ഒട്ടും തന്നെ കണ്ണിനു ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്ത തരത്തില്‍ കണ്ണടകളും കാലത്തിനൊത്ത് ‘സ്മാര്‍ട്ട്’ ആകുകയാണ്.
ഫാഷനിലും വൈവിധ്യത്തിലും ഗുണമേന്മയിലും വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടും മികച്ച വില്‍പനാനന്തര സേവനവുമായി ആലപ്പുഴ, ചേര്‍ത്തല, കോട്ടയം നഗരങ്ങളിലെ മികച്ച ഒപ്റ്റിക്കല്‍ ഷോപ്പായ യോഗ്യ ഫ്രെയിംസ് ആന്‍ഡ് ലെന്‍സസ് കണ്ണടകളുടെ ലോകത്ത് വ്യത്യസ്തമാകുന്നു.
ഓരോ ഉപഭോക്താവിന്റെയും ആവശ്യം അറിഞ്ഞു ബഡ്ജറ്റില്‍ ഒതുങ്ങിയ കണ്ണടകള്‍ നല്‍കിയും ഒപ്പം ഇടപാടുകളില്‍ സുതാര്യത പാലിച്ചും യോഗ്യ ഫ്രെയിംസ് കൂടുതല്‍ ജനപ്രീയമാകുന്നു.
ഒരു യുവ സംരംഭകന്‍ എന്ന നിലയില്‍ അമല്‍ ജെ യോഗ്യാവീട് തന്റെ ആര്‍ക്കിടെക്ചര്‍ ബിരുദപഠനത്തിനു ശേഷം ഈ മേഖലയിലേക്കു കടന്നു വരുകയും തന്റെ പ്രൊഫെഷനിലെ അറിവുകള്‍ ഈ മേഖലയില്‍ പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കുന്നു.
സ്വന്തമായി രൂപകല്‍പ്പന ചെയ്ത കണ്ണട ഫ്രെയിമുകള്‍ YOGYA EYEWARE എന്ന ബ്രാന്‍ഡില്‍ മികച്ച ഗുണനിലവാരത്തോടെ അവതരിപ്പിച്ചു ഈ മേഖലയില്‍ പ്രാവീണ്യം തെളിയിച്ചു. കൂടാതെ യോഗ്യയുടെ പുതിയ ഷോറൂമില്‍ തന്റെ മികവിന്റെ കൈയൊപ്പ് പതിപ്പിക്കുവാന്‍ ഇതിനോടകം അമലിന് കഴിഞ്ഞു. ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്ക് അതു ഒരു പുതിയ ഷോപ്പിങ് അനുഭവം നല്‍കുന്നു.
ഈ വ്യാപാര മേഖലയില്‍ 2030, 2040 കാലഘട്ടത്തില്‍ ഉണ്ടായേക്കാവുന്ന മാറ്റവും പുതുമയും വളര്‍ച്ചയും മുന്നില്‍ കണ്ടു ആത്മവിശ്വാസത്തോടെ മുന്നേറുന്ന അമല്‍ ജെ യോഗ്യാവീടിനു കരുത്തും പിന്തുണയും നല്‍കുന്നത്, അദ്ദേഹം ജനിക്കുന്നതിനു മുന്‍പേ ഈ ബിസിനസ്സില്‍ സജീവമാവുകയും കഴിഞ്ഞ 26വര്‍ഷത്തെ പ്രവൃത്തി പരിചയവും പതിനായിരക്കണക്കിന് സംതൃപ്തരായ ഉപഭോക്താക്കളുടെ വിശ്വാസവും ആര്‍ജിക്കുവാന്‍ കഴിഞ്ഞ പിതാവായ ജോസി ജേക്കബ് യോഗ്യാവീടിന്റെ അനുഭവ ജ്ഞാനവും പിന്തുണയും നിരന്തരമായ പരിശ്രമവുമാണന്നു നിസംശയം പറയാം. കൂടാതെ തങ്ങളുടെ കൂടെ നില്‍ക്കുന്നവരെ തൊഴിലാളികളായി കാണാതെ സ്വന്തം കുടുംബാംഗങ്ങള്‍ ആയി കണ്ടു സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ഒപ്പം അവരുടെ വളര്‍ച്ചയും ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങളാണ് യോഗ്യയെ മുന്നോട്ടു നയിക്കുന്നത്.
ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയല്ല ഈ യുവാവ് ഈ മേഖലയിലേക്ക് തിരിഞ്ഞത്. ഒരു ആര്‍ക്കിടെക്റ്റ് എന്ന നിലയില്‍ തന്റെ കഴിവും ആശയവും പുതുമയോടെ ആസൂത്രണം ചെയ്യുകയും അത് നിറവേറ്റുകയും ചെയുമ്പോള്‍ ഉണ്ടാകുന്ന സംതൃപ്തിയും അത് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കു ഉതകുകയും കൂടെ നില്‍ക്കുന്ന തന്റെ സഹപ്രവര്‍ത്തകരുടെ വളര്‍ച്ചക്ക് പ്രയോജനപ്പെടുകയും ചെയ്യുക എന്നതാണ് ഈ യുവസംരംഭകന്റെ സ്വപ്‌നം.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ ഏറ്റവും പുതിയ കണ്ണടകളുടെ ശേഖരം വാഗ്ദാനം ചെയ്യുന്നു. കണ്ണിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും പ്രത്യേകം രൂപകല്‍പന ചെയ്ത ഉത്പന്നങ്ങള്‍ യോഗ്യയിലുണ്ട്. മികച്ച ആതിഥ്യത്തിനും ഉപഭോക്തൃ സേവനത്തിനും പേരുകേട്ടതാണ് യോഗ്യ. നിലവില്‍ യോഗ്യ ഫ്രെയിംസ്& ലെന്‍സസിനു ആലപ്പുഴ, ചേര്‍ത്തല, കോട്ടയം എന്നിവിടങ്ങളിലാണ് ഷോറൂമുകള്‍ ഉള്ളത്. കേരളം മുഴുവന്‍ അറിയപ്പെടുന്ന ഒരു ശൃംഖലയായി മാറുക എന്നതാണ് യോഗ്യയുടെ ലക്ഷ്യം.