EntreprenuershipNews DeskSuccess Story

പുതിയ ആരോഗ്യ ശീലങ്ങള്‍ക്കായി ‘ഇന്നര്‍ ഡിലൈറ്റ് ‘

ഇന്ത്യന്‍ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളില്‍ വളരെ മികച്ച ഒന്നാണ് യോഗ. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനിക കാലത്ത്, മനുഷ്യന്റെ വര്‍ദ്ധിച്ചു വരുന്ന മാനസിക പിരിമുറുക്കം നിയന്ത്രിക്കാന്‍ യോഗയ്ക്കുള്ള ശാസ്ത്രീയമായ കഴിവ് ആധികാരികമായി തെളിയിക്കപ്പെട്ടതാണ്.

ശാരീരിക – മാനസിക ആരോഗ്യമാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്തെന്ന് ഏവര്‍ക്കും അറിവുള്ള കാര്യമാണ്. ആരോഗ്യത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്ന യോഗ അടക്കം ഒരുപിടി വിദ്യകള്‍ അഭ്യസിപ്പിക്കുന്ന വ്യക്തിയാണ് ജ്യോതിസും ജ്യോതിസിന്റെ കൊച്ചിയിലെ ഇന്നര്‍ ഡിലൈറ്റ് എന്ന സ്ഥാപനവും. സാമ്പത്തിക മേഖലയില്‍ നിന്ന് ആരോഗ്യമേഖലയിലേക്കുള്ള ഒരു യാത്രയാണ് ജ്യോതിസിന്റേത്. എന്തെങ്കിലും സ്വന്തമായി ചെയ്യണം എന്നുള്ള ആഗ്രഹമാണ് ഇന്നര്‍ ഡിലൈറ്റിന്റെ പിറവിക്ക് വഴി തെളിച്ചത്.

ഇന്നത്തെ സമൂഹത്തില്‍ വളരെ പ്രധാനപ്പെട്ടതാണ് സ്വയംരക്ഷ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അത് വളരെയധികം ആവശ്യമായ ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. മോഡ്യൂളുകളായി ഇവിടെ നിന്ന് നല്‍കപ്പെടുന്ന ‘ശരീര്‍ രക്ഷാ തന്ത്ര’ എന്ന ട്രെയിനിങ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒന്നാണ്. ഈ കോഴ്‌സ് തേടി ഇന്നര്‍ ഡിലൈറ്റ് സെന്ററില്‍ എത്തുന്ന ആളുകളുടെ എണ്ണം വളരെയധികമാണ്.

കളരിപ്പയറ്റ് പരിശീലനത്തിനായി ഇവിടെ കുട്ടികളും ധാരാളമായി എത്തുന്നുണ്ട്. ആയോധനകല എന്നതിനു പുറമേ, കളരിപ്പയറ്റ് പഠിക്കുമ്പോള്‍ അവരവരുടെ ശാരീരിക ക്ഷമതക്ക് പുറമെ ഏകാഗ്രതയും തീരുമാനമെടുക്കാനുള്ള കഴിവും മെച്ചപ്പെടുകയും ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യുന്നു.

കൂടാതെ, ബിസിനസുകാര്‍ക്കായി രൂപകല്‍പന ചെയ്തിട്ടുള്ള ‘ഉടല്‍ ഉറപ്പ്’ എന്ന കോഴ്‌സിനായും നിരവധി ബിസിനസുകാര്‍ എത്തുന്നു. ‘കളരി’ അധിഷ്ഠിതമായി മര്‍മ്മ തെറാപ്പികള്‍, വിവിധ തരത്തിലുള്ള ശാരീരിക മാനസിക വ്യായാമ മുറകള്‍ തുടങ്ങിയവയും ഇന്നര്‍ ഡിലൈറ്റിന്റെ സേവനങ്ങളില്‍പെടുന്നു.

ജ്യോതിസ് എന്ന സംരംഭകന്‍
മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ നല്ലേടത് പാലാട്ട് ചന്ദ്രികയുടെയും പുറക്കാട്ടെ രാജന്‍ മേനോന്റെയും മകനായാണ് ജ്യോതിസ് ജനിച്ചത്. ചെറുപ്പത്തിലേയുള്ള ആരോഗ്യ പ്രശ്‌നത്താല്‍ വീടിന്റെ അടുത്തുള്ള കളരിയില്‍ പരിശീലനത്തിന് വിടാന്‍ അച്ഛനും അമ്മയും തീരുമാനിച്ചു. പിന്നീടെപ്പോഴോ അത് ജീവിതത്തിന്റെ ഭാഗവുമായി തീര്‍ന്നു. പൊന്നാനിയില്‍ നിന്ന് ആരംഭിച്ച കളരി പഠനം പിന്നീട് പല ഗുരുക്കന്മാരിലൂടെയും കടന്നു പോയി.

ഡിഗ്രിയും പിജിയും മലപ്പുറത്തായിരുന്നു പഠനം. M.Com പഠനത്തിന് ശേഷം 14 കൊല്ലത്തോളം തോമസ് കുക്ക്, റിലയന്‍സ് മ്യുച്ചല്‍ ഫണ്ട്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് തുടങ്ങിയ പല കമ്പനികളിലായി ജോലി ചെയ്തു. അപ്പോഴും കളരി പഠനം തുടര്‍ന്നുകൊണ്ടേയിരുന്നു. യോഗ ചെറുപ്പത്തിലേ അറിയുമെങ്കിലും ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആയി പഠിച്ചിരുന്നില്ല. അതിനാല്‍, ഏഷ്യയിലെ തന്നെ പ്രമുഖ യൂണിവേഴ്‌സിറ്റി ആയ Vyasa University, Banglore ല്‍ നിന്നും യോഗ ഇന്‍സ്ട്രക്‌ടേഴ്‌സ് കോഴ്‌സും M.Sc Yoga യും കരസ്ഥമാക്കി. ഒപ്പം, വളരെ പ്രശസ്തമായ തിരുവനന്തപുരം നെയ്യാര്‍ ഡാമിലുള്ള ശിവാനന്ദ യോഗ വേദാന്ത സെന്ററില്‍ നിന്നും യോഗയില്‍ TTC (ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ്) ഉം കരസ്ഥമാക്കി.

ജോലിയോടൊപ്പം ജ്യോതിസ് പല ക്ലബ്ബുകളിലും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, വിവിധ കേന്ദ്രീയ വിദ്യാലയങ്ങള്‍, ഫിറ്റ്‌നസ് സെന്ററുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ട്രെയിനിംഗുകള്‍ നല്‍കി തുടങ്ങി. കൂടാതെ മറ്റ് ആള്‍ട്ടര്‍നേറ്റീവ് തെറാപ്പികള്‍ ആയ സുജോക്, അക്യുപ്രഷര്‍, അക്യുപങ്ച്ചര്‍, റെയ്ക്കി (Reiki) എന്നിവയും പഠിച്ചു.

ഇദ്ദേഹത്തിന്റെ സഹധര്‍മിണി M.Sc Dietetics & Food Service Management, Diploma in Dietetics Health & Nutrition, Certificate in Food & Nutrition എന്നിവ പൂര്‍ത്തിയാക്കിയ വ്യക്തിയാണ്. സഹധര്‍മിണിയെ കൂടി ഉള്‍പ്പെടുത്തിയാണ്, സ്വന്തമായി ഒരു സംരംഭം എന്ന നിലയില്‍ കൊച്ചി പാലാരിവട്ടത്ത് ഇന്നര്‍ ഡിലൈറ്റിന് തുടക്കം കുറിച്ചത്. വളരെ മികച്ച രീതിയില്‍ സ്ഥാപനത്തെ മുന്നോട്ടു നയിക്കാന്‍ ജ്യോതിസിനു കഴിയുന്നു.

ഇതിനു പുറമെ, ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന് കേരളത്തിന് പുറത്തും ഇദ്ദേഹം ട്രെയിനിങ് കൊടുത്തുവരുന്നു. ഓണ്‍ലൈനിലും ജ്യോതിസിന്റെ സേവനം സജീവമാണ്. ജീവിത ശൈലീ രോഗങ്ങളെ എങ്ങനെ ശാരീരികവും മാനസികവുമായ വ്യായായ്മ മുറകളിലൂടെയും നല്ല ഭക്ഷണ ശീലങ്ങളിലൂടെയും എങ്ങനെ മാറ്റിയെടുക്കാമെന്നുള്ള അറിവിനോടൊപ്പം യോഗയും സ്വയം രക്ഷാമുറകളും അദ്ദേഹം എല്ലാവര്‍ക്കും പകര്‍ന്നു നല്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇദ്ദേഹത്തിന് ശിഷ്യസമ്പത്തുണ്ട്. യോഗയിലെ തന്നെ ‘മുദ്ര തെറാപ്പി’യെ കുറിച്ച് ഒരു പുസ്തകം എഴുതാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ അദ്ദേഹം.

ശരീരവും മനസ്സും യോജിക്കുന്നിടത്ത് യോഗ സംഭവിക്കും. അപ്പോള്‍ നമ്മുടെ പാഷനെ പിന്തുടരാനും പ്രൊഫഷണല്‍ ലൈഫില്‍ ഉയര്‍ച്ച നേടാനും ലൈഫ് സ്‌റ്റൈല്‍ രോഗങ്ങളില്‍ നിന്ന് മുക്തി നേടാനും സാധിക്കും. ലോകത്തുള്ള എല്ലാവരിലേക്കും കളരിയുടെയും യോഗയുടെയും ഗുണഗണങ്ങള്‍ എത്തണമെന്നതാണ് ജ്യോതിസിന്റെ ലക്ഷ്യം.

ജ്യോതിസിന്റെ സേവനം ആവശ്യമെങ്കില്‍ നിങ്ങള്‍ക്കും അദ്ദേഹത്തെ ബന്ധപ്പെടാം.
ഫോണ്‍: 98958 61444, 99618 61444

http://www.innerdelight.in

https://g.co/kgs/jG39dy

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button