പൗരാണിക ശാസ്ത്രത്തിന്റെ സത്ത ആവാഹിച്ചുകൊണ്ട് മാറാരോഗങ്ങള്‍ക്ക് പൂര്‍ണപരിഹാരവുമായി, ഇന്‍ഡിമസി ഹീലിംഗ് വില്ലേജ്
വിവിധ ആയുര്‍വേദ ചികിത്സകള്‍ക്കും ഔഷധങ്ങള്‍ക്കും പേരുകേട്ട സംസ്ഥാനമാണ് നമ്മുടെ കൊച്ചു കേരളം. പുരാതനകാലം മുതല്‍ക്കേ മനുഷ്യന് ശാരീരികവും മാനസികവുമായ ഉണര്‍വ് പ്രദാനം ചെയ്യുന്ന ആയുര്‍വേദം ഇന്ന് നമ്മുടെ ആരോഗ്യകരമായ നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമായി മാറിയിരിക്കുന്നു. ഈ പാരമ്പര്യം നമ്മുടെ കേരളത്തിനു മാത്രം അവകാശപ്പെട്ടതാണ്.
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനു തനതായ ആയുര്‍വേദ പാരമ്പര്യമുണ്ട്. അത് നിലവിലുള്ള മറ്റ് സ്വദേശി-വിദേശി സമ്പ്രദായങ്ങളേക്കാള്‍ ഫലപ്രദമാണെന്ന് കാലാകാലങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. ആയുര്‍വേദം എന്ന പദം സൂചിപ്പിക്കുന്നത് ജീവനെയും ആരോഗ്യത്തെയുമാണ് .
‘ആയുഷ്യാനി അനായുഷ്യാനിച
ദ്രവ്യ ഗുണ കര്‍മ്മാണി ദായതി
ഇത്യായുര്‍വേദ ‘
ചരകാചാര്യന്‍ പറഞ്ഞ ഈ തത്വങ്ങള്‍ വളരെ പ്രസക്തമാണ്. ആയുസ്സ് എന്നാല്‍ ജനനം മുതല്‍ മരണം വരെയുള്ള ജീവിതമാണ്. ആയുസ്സിനെ കുറിച്ചുള്ള ജ്ഞാനമാണ് ആയുര്‍വേദം എന്നു പറയാം.
ഭാരതീയ ആരോഗ്യ പരിപാലന രീതിയായ ആയുര്‍വേദത്തിന്റെയും യോഗ, മര്‍മ ചികിത്സാവിധികളുടെയും പരിപോഷണത്തിന് വേണ്ടി സ്ഥാപിക്കപ്പെട്ടിട്ടുള്ള സ്ഥാപനമാണ് ഇന്‍ഡിമസി ആയുര്‍വേദ & സിദ്ധ ഹോസ്പിറ്റല്‍. പൗരാണിക പൈതൃകത്തിന്റെ ഉറവിടമായ ഇന്‍ഡ്യയുടെ ‘ഇന്‍ഡ്യ’യും സാമവേദത്തിന്റെ സൂത്രവാക്യമായ ‘തത്ത്വമസി'(നീ തന്നെയാണ് നിന്റെ ഈശ്വരന്‍)യിലെ അസിയും കൂട്ടിച്ചേര്‍ന്നതാണ് ‘ഇന്‍ഡിമസി’ എന്ന പേര്്.
രോഗമില്ലാത്ത, മാനസിക വൈഷമ്യങ്ങള്‍ ഇല്ലാത്ത സംതൃപ്തമായ ഒരു ജീവിതം എങ്ങനെ സൃഷ്ടിക്കാം എന്ന ലക്ഷ്യത്തോടെ 2019 തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പൂവത്തൂര്‍ എന്ന ഗ്രാമത്തില്‍ ആരംഭിച്ച സ്ഥാപനമാണ് ഇന്‍ഡിമസി.
2000 വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ പൗരാണിക ഭാരതത്തിലെ സ്വയംപര്യാപ്തമായ ഗ്രാമത്തിന്റെ പുനഃസൃഷ്ടിയാണ് ഇന്‍ഡിമസി ഹീലിംഗ് വില്ലേജ്. ഏവര്‍ക്കും നവ്യാനുഭൂതി നല്കുന്ന ഇവിടേയ്ക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം ചെന്നെത്തുന്ന സ്ഥലത്ത് പഴയ ഗ്രാമത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ഗോശാല കാണാം. അതിനടുത്തായി താമസ സ്ഥലവും കൃഷിയിടവും.
എല്ലാ വൈകുന്നേരങ്ങളിലും ഗ്രാമത്തിലെ എല്ലാവരും കുളക്കടവില്‍ ഒത്തുകൂടുന്നു. അതിനു സമാനമായി സിമ്മിംഗ് പൂള്‍. അതിനു തൊട്ടടുത്ത് ചര്‍ച്ചാ മണ്ഡപം, സമീപത്തായി പ്രദര്‍ശനതട്ട്, കളരി ചികിത്സാകേന്ദ്രം. ഇത്തരത്തിലാണ് ഇന്‍ഡിമസിയുടെ രൂപകല്‍പന.
ഇവിടെ ശാരീരിക, മാനസിക, സാമൂഹികമായ ഏത് രോഗത്തിനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ആയുര്‍വേദം, സിദ്ധ വൈദ്യം, യോഗ, മര്‍മ ചികിത്സ, ഹോമിയോപ്പതി തുടങ്ങിയ ചികിത്സാ മാര്‍ഗങ്ങളെ സംയോജിപ്പിച്ച് പൂര്‍ണമായ രോഗമുക്തിയാണ് ഇന്‍ഡിമസി ലക്ഷ്യമിടുന്നത്. ചികിത്സയോടൊപ്പം തന്നെ രോഗികള്‍ക്ക് പരിശീലനം നല്‍കുന്നത് കൊണ്ട് 100% ഗുണം ലഭിക്കുന്നു. നിയന്ത്രണ വിധേയമായ മനസ്സുകൊണ്ട് മരുന്ന് ഒഴിവാക്കാം എന്ന തത്വം പ്രയോഗത്തില്‍ കൊണ്ടു വരികയാണ് ഇന്‍ഡിമസി.
പ്രതീക്ഷകളറ്റ്, രോഗങ്ങളാല്‍ വലയുന്നവര്‍ക്ക് പുതുജീവിതം പകരുന്ന ഇന്‍ഡിമസിയുടെ സ്ഥാപകനായ യോഗി ശിവനുമായി സക്‌സസ് കേരള നടത്തിയ അഭിമുഖസംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്:
ഇന്‍ഡിമസി ആയുര്‍വേദ & യോഗ എന്ന ആശയത്തിലേക്ക് ഗുരുജി എത്തിയത് എങ്ങനെയാണ്?
മസ്‌കറ്റില്‍ കളരി യോഗ പരിശീലകനായി ജോലി ചെയ്യുന്ന സമയത്ത് അവിടെ നിരവധി രോഗികളുമായി ഇടപഴകേണ്ടി വന്നു. സര്‍വതും പരാജയപ്പെട്ട ഒരു അവസ്ഥ വരുമ്പോഴുള്ള അരക്ഷിതാവസ്ഥ രോഗിയുടെ കണ്ണില്‍ കണ്ടപ്പോഴാണ്, മരണം എന്ന മൃഗീയ അവസ്ഥ നാളെ എന്നെയും കീഴ്‌പ്പെടുത്തും എന്ന് ബോധ്യപ്പെട്ടത്.
പരാജയം എനിക്ക് വളരെ വിഷമമുള്ള കാര്യമാണ്. മരണത്തിനു വഴങ്ങി കൊടുക്കാന്‍ പറ്റില്ല എന്നതുകൊണ്ട് കളരിയുടേയും യോഗയുടെയുമെല്ലാം ആന്തരിക അര്‍ത്ഥങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചപ്പോള്‍, അതില്‍ അടിവരയിട്ടു പറയുന്നത് ചിരഞ്ജീവിത്വമാണ്. അതെന്നെ വളരെയധികം സ്വാധീനിച്ചു.
ഇന്ത്യയിലേക്ക് തിരിച്ചു വന്നു കളരി ചികിത്സയെ കുറിച്ചുള്ള കൂടുതല്‍ സാധ്യതകള്‍ മനസ്സിലാക്കി. ശരീരത്തില്‍ ഒരു ആത്മാവുണ്ട്. അതിനെകുറിച്ച് അറിയുമ്പോള്‍ അതിന് നാശമില്ല എന്ന് ബോധ്യം വരും. മരണത്തെ പോലും അതിജീവിക്കാന്‍ കഴിയുമ്പോള്‍ ചെറിയ ഒരു രോഗത്തെ എന്തിന് പേടിക്കണം എന്ന ചിന്തയാണ് സമൂഹത്തിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചത്.
ആയുര്‍വേദ ചികിത്സയില്‍ യോഗയ്ക്ക് എത്രമാത്രം പ്രാധാന്യം ഉണ്ട്?
മനുഷ്യന്‍ പ്രകൃതി നിയമങ്ങളുമായി യോജിച്ചു നില്‍ക്കണം. പ്രകൃതിയുടെ നിയമങ്ങളുമായി യോജിക്കാതെ വരുമ്പോള്‍ അത് രോഗങ്ങളായി പ്രതിഫലിക്കുന്നു. പ്രകൃതി നിയമങ്ങളുമായി യോജിച്ചു നില്‍ക്കാനാണ് ആയുര്‍വേദം പഠിപ്പിക്കുന്നത്, അത് യോഗ തന്നെയാണ്.
ഏകാഗ്രത പരിശീലിക്കുമ്പോള്‍ മനസ്സ് ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കപ്പെടും. അങ്ങനെ കേന്ദ്രീകരിക്കപ്പെടുന്ന മനസ്സ് ഇന്ദ്രിയങ്ങള്‍ ഭേദിച്ച് മുന്നോട്ടു പോകാന്‍ പ്രാപ്തമാകും. ആ അനുഭവ തലമാണ് ധ്യാനം.
ധ്യാനത്തിന്റെ ഒരു അംശമെങ്കിലും ആര്‍ജിച്ചു കഴിഞ്ഞാല്‍ ഇന്ന് നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയും. മനസ്സിനെ ധ്യാനാത്മകമാക്കാന്‍ ഇന്‍ഡിമസി പ്രാപ്തമാക്കും. അടിസ്ഥാനം ഉറച്ചാല്‍ ഉപയോഗിക്കുന്ന ഔഷധങ്ങള്‍ 100% ഫലം കിട്ടും.
പൂവത്തൂര്‍ എന്ന വളരെ ചെറിയ ഗ്രാമത്തില്‍ ഇന്‍ഡിമസി ആയുര്‍വേദ & യോഗ ഹോസ്പിറ്റല്‍ തുടങ്ങാന്‍ ഉണ്ടായ കാരണം? നഗരത്തിലെ തിരക്കുകളില്‍ നിന്നുമാറി ഇത്തരമൊരു ഗ്രാമത്തിലേക്ക് വരുമ്പോള്‍ എത്രത്തോളം സാധ്യത പ്രതീക്ഷിച്ചു?
ഒമാനില്‍ ആയിരിക്കുമ്പോഴാണ് ഈ സ്ഥലത്തെക്കുറിച്ച് ഒരു സ്വപ്‌ന ദര്‍ശനം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ സ്ഥലം കണ്ടെത്തിയത്. എന്റെ കര്‍മമണ്ഡലം ഇതാണ് എന്ന് ഗുരു പറഞ്ഞതായിരിക്കും.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ കൈവഴിയായ അമ്പലമാണ് പൂവത്തൂര്‍ വിഷ്ണു ക്ഷേത്രം. ആധുനിക ശാസ്ത്രത്തില്‍ പറയുന്ന ക്വാണ്ടം ഹീലിങ് – ശരീരത്തെ മനശക്തി ഉപയോഗിച്ച് ചികിത്സിക്കുന്ന രീതി, ഇതാണ് രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്കുമുമ്പ് ഭാരതത്തില്‍ നിലനിന്നിരുന്ന ചികിത്സാശാസ്ത്രം.
തിരുവനന്തപുരത്തിന്റെ പഴയ പേര് അനന്തന്‍കാട് എന്നായിരുന്നു. അനന്തന്‍കാട് പിന്നീട് അനന്തപുരവും ഇപ്പോഴത്തെ തിരുവനന്തപുരവുമായി. പണ്ട് കൊട്ടാരങ്ങളില്‍ മനശക്തി ഉപയോഗിച്ച് രോഗം വരുത്തുന്ന രീതി ഉണ്ടായിരുന്നു. മനശക്തി ഉപയോഗിച്ച് വരുത്തുന്ന രോഗത്തെ മനശക്തി കൊണ്ട് ഒഴിപ്പിക്കും.
ഒരു ഊര്‍ജത്തെ നിര്‍മിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഒരു ശരീരത്തില്‍ നിന്ന് ശേഖരിക്കുന്ന ഊര്‍ജ്ജത്തെ മറ്റൊരു ഊര്‍ജമാക്കി മാറ്റാന്‍ കഴിയുന്നവയാണ് കല്പ വൃക്ഷങ്ങള്‍. ഇത്തരം ഊര്‍ജ്ജത്തെ തേങ്ങയിലോ മരോട്ടിക്കയിലോ ആവാഹിച്ച് അനന്തന്‍ കാട്ടില്‍ നിന്നും പൂവത്തൂര്‍ വിഷ്ണുക്ഷേത്രത്തില്‍ കൊണ്ടു വയ്ക്കുന്നു. ഗ്രഹനക്ഷത്ര നിലകള്‍ കൃത്യമായി വരുമ്പോള്‍ വിധിപ്രകാരം കല്‍പ്പങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്നു. അത്തരം പൂജകള്‍ നടത്തിയിരുന്ന സ്ഥലമാണ് പന്തം വിള. അവിടെയാണ് ഇന്‍ഡിമസി സ്ഥിതി ചെയ്യുന്നത്.
ശ്രീവിദ്യ ഉപാസിക്കുന്ന ഒരാളിലേക്ക് ഈ സ്ഥലം എത്തണമെന്നത് നിയോഗമാണ്. മാറാവ്യാധികളുമായി ആള്‍ക്കാര്‍ ഇവിടെ വരുന്നു, അവര്‍ ഈ ചൈതന്യവുമായി സമരസപ്പെട്ടു മുക്തി നേടി പോകുന്നു. ചരിത്രപരമായ ഒരുപാട് സാധ്യതകള്‍ ഉള്ള സ്ഥലത്താണ്ഇന്‍ഡിമസി സ്ഥിതി ചെയ്യുന്നത്.
ആരംഭിച്ചു മൂന്നു മാസത്തിനുള്ളില്‍ ഉക്രെയിനില്‍ നിന്നും ജര്‍മനിയില്‍ നിന്നും ആള്‍ക്കാര്‍ ചികിത്സയ്ക്കായി എത്തി. ക്യാന്‍സര്‍, സോറിയാസിസ് എന്നിവയുള്‍പ്പെടെയുള്ള മാറാരോഗങ്ങള്‍ പൂര്‍ണമായും മാറ്റിയെടുക്കുന്നു. ഉജ്ജ്വലമായ ഈ പാരമ്പര്യം ആധുനിക മനുഷ്യനു ലഭ്യമാക്കാന്‍ കഴിഞ്ഞതില്‍ യോഗി എന്ന നിലയിലും ഒരു ഭാരതീയന്‍ എന്ന നിലയിലും എന്നെ സംബന്ധിച്ചും എന്റെ ടീമിനെ സംബന്ധിച്ചും വിജയമാണ്.
ജീവിതശൈലി രോഗങ്ങളുടെ പ്രധാന കാരണം ഭക്ഷണ ക്രമത്തില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ്. ഇന്‍ഡിമസിയില്‍ വരുന്നവര്‍ക്ക് ലഭ്യമാക്കുന്ന ആഹാരക്രമങ്ങള്‍ എന്തൊക്കെയാണ്?
സസ്യാഹാരമാണ് മുഖ്യം. ചെടികളില്‍ തന്നെ എല്ലാമുണ്ട്. എന്താണ് ഭക്ഷിക്കുന്നത് അതില്‍നിന്നാണ് മനസ്സും ശരീരവും സൃഷ്ടിക്കപ്പെടുന്നത്.
ചെടികള്‍ സ്ഥിരമായി നില്‍ക്കുന്നു, സൂര്യപ്രകാശം, വായു, ജലം മുതലായ അഞ്ചുതരം ഊര്‍ജ്ജത്തെ സസ്യാഹാരത്തിലൂടെ ലഭിക്കുന്നു. ങ്ങളെ ഭക്ഷണമായി സസ്യങ്ങള്‍ തരുന്നു. അതില്‍ നിന്നുണ്ടാകുന്ന മനസ്സ് സ്ഥിരമായിരിക്കും. അത് ഔഷധമായി ഉപയോഗിക്കുമ്പോള്‍ ശരീരം രോഗപ്രതിരോധശേഷി ആര്‍ജ്ജിക്കും. പിന്നെ, ഔഷധ പ്രയോഗങ്ങള്‍ കൂടി ആകുമ്പോള്‍ ഏത് രോഗവും മാറുന്നു. രോഗികളെ സ്വയം ചികിത്സിക്കാന്‍ പ്രാപ്തമാകാനും പഠിപ്പിക്കുന്നു.
ഇന്‍ഡിമസിയില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍ എന്തൊക്കെയാണ്?
രോഗലക്ഷണങ്ങളെ ചികിത്സിക്കുന്നതുകൊണ്ട് പ്രയോജനമില്ല. പ്രതിരോധശക്തി നഷ്ടപ്പെടുമ്പോഴാണ് ശരീരം രോഗബാധിതമാകുന്നത്. ശരീരത്തെയും മനസ്സിനെയും പ്രതിരോധം ആര്‍ജിക്കാന്‍ പഠിപ്പിക്കുകയാണ് ഇന്‍ഡിമസിയില്‍ ചെയ്യുന്നത്.
പൗരാണിക ശാസ്ത്രത്തിന്റെ സത്ത് ഇന്ന് ലോകം മുഴുവന്‍ അന്വേഷിക്കുകയാണ്. ഇന്‍ഡിമസി അത് ലഭ്യമാക്കുന്നു. പതിനെട്ടോളം രാജ്യങ്ങളില്‍ ഇന്‍ഡിമസിയുടെ ആശയം പ്രചരിപ്പിക്കുന്നു. നാലോളം രാജ്യങ്ങളില്‍ സ്ഥാപനമായി തന്നെയാണ് നിലനില്ക്കുന്നത്. മറ്റുള്ള സ്ഥലങ്ങളില്‍ അസോസിയേഷന്‍സ് ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയുടെ ആയുര്‍വേദ പൈതൃകത്തെ ലോകം മുഴുവന്‍ ഉയര്‍ത്തി കാട്ടുന്നതിലും ആയുര്‍വേദ, സിദ്ധ, യോഗ ചികിത്സാവിധികള്‍ ആധുനിക ലോകത്തിന് പരിചയപ്പെടുത്തുന്നതിലും ഇന്‍ഡിമസിയും ഗുരു യോഗി ശിവനും പ്രധാന പങ്കുവഹിക്കുന്നു.