Success Story

വിദേശജോലിയാണ് ലക്ഷ്യമെങ്കില്‍ ദിശ ഒന്നുമാത്രം

പഠിച്ചിറങ്ങുന്നവരില്‍ തൊണ്ണൂറ്റി ഒന്‍പതു ശതമാനം പേരും ഐഇഎല്‍ടിഎസ്/ ഒഇടി പരീക്ഷകള്‍ വിജയിക്കുന്ന സ്ഥാപനം. എറണാകുളം വൈറ്റിലയിലുള്ള ദിശ അക്കാദമിക്കു മാത്രം സ്വന്തമായ നേട്ടമാണിത്. എന്നാല്‍ ഈ അവകാശവാദം വിളംബരം ചെയ്തു കൊണ്ടുള്ള ഒരു പരസ്യം പോലും നഗരത്തില്‍ ഒരിടത്തും കാണാനാകില്ല. വലുതും ചെറുതുമായ എണ്ണിയാലൊടുങ്ങാത്ത കോച്ചിംഗ് സ്ഥാപനങ്ങളുള്ള മേഖലയില്‍ മുന്‍നിരയിലേക്കെത്താന്‍ ദിശ അക്കാദമിയ്ക്കു സാധിച്ചത് അനുഭവസ്ഥര്‍ പറഞ്ഞറിഞ്ഞു വരുന്ന വിദ്യാര്‍ത്ഥികളുടെ മാത്രം പിന്‍ബലത്തിലാണ്.

യൂറോപ്പ്യന്‍/നോര്‍ത്ത് അമേരിക്കന്‍/ഓസ്ട്രലേഷ്യന്‍ രാജ്യങ്ങളില്‍ മികച്ച ഒരു കരിയറോ വിദ്യാഭ്യാസമോ സ്വപ്‌നം കാണുന്നവരെ യോഗ്യതാ പരീക്ഷകളായ ഐഇഎല്‍ടിഎസും ഒഇടിയും അനായാസേന വിജയിക്കുവാന്‍ സജ്ജരാക്കുകയാണ് ദിശ അക്കാദമി. കൂടാതെ വിദ്യാര്‍ത്ഥികളുടെ ഗ്രഹണശേഷിക്കനുസരിച്ച് പ്രത്യേകം ഫോക്കസ് ചെയ്തുകൊണ്ടുള്ള ജര്‍മന്‍ ഭാഷാ ക്ലാസുകളും ദിശ അക്കാദമിയുടെ മാത്രം പ്രത്യേകതയാണ്.

വിദേശരാജ്യങ്ങളില്‍ ജോലി ചെയ്തും കേരളത്തിലെ പ്രമുഖ കോച്ചിംഗ് സ്ഥാപനങ്ങളില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തും അനേകവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള പ്രവീണ്‍കുമാറാണ് ദിശയ്ക്ക് നേതൃത്വം വഹിക്കുന്നത്. ഉപകാരപ്രദമായ ക്ലാസുകള്‍ നല്‍കുന്നതിനെക്കാള്‍ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോച്ചിംഗ് സ്ഥാപനങ്ങളോടുള്ള വിയോജിപ്പാണ് ദിശ അക്കാദമി സ്ഥാപിക്കുന്നതിലേക്ക് പ്രവീണിനെ നയിച്ചത്.

ഒറ്റമുറി ക്ലാസ്സില്‍ ഒരു വിദ്യാര്‍ത്ഥിയുമായി ആരംഭിച്ച ദിശ ഒമ്പതു വര്‍ഷം കൊണ്ട് നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ സ്വപ്‌നസാക്ഷാത്കാരത്തിന് കാരണമായി. എഴുതുന്നവരില്‍ പകുതി പേര്‍ പോലും വിജയിക്കാത്ത ഐഇഎല്‍ടിഎസ്/ഒഇടി പരീക്ഷകളില്‍ ദിശ അക്കാദമിയ്ക്ക് എങ്ങനെയാണ് ഇത്രയുമുയര്‍ന്ന വിജയശതമാനം ഉണ്ടാകുന്നതെന്നു ചോദിച്ചാല്‍ പ്രവീണിന് ഒറ്റ ഉത്തരമേയുള്ളൂ; പ്രതിബദ്ധത…!

ഈ പരീക്ഷകളെഴുതുന്ന വിദ്യാര്‍ത്ഥികളില്‍ ഒരു ചെറിയ വിഭാഗം കോച്ചിംഗ് ക്ലാസുകള്‍ക്ക് പോകാതെ തന്നെ വിജയിക്കാന്‍ കഴിയുന്നവരാണ്. എന്നാല്‍ ശരാശരിക്കാരായ വിദ്യാര്‍ത്ഥികളെ പ്രത്യേക പരിഗണന നല്‍കി ഉയര്‍ത്തിക്കൊണ്ടു വരാന്‍ കഴിഞ്ഞതാണ് ദിശ അക്കാദമിയുടെ വിജയരഹസ്യം. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ കരിയര്‍ പടുത്തുകൊണ്ടിരിക്കുന്ന ദിശയുടെ പൂര്‍വവിദ്യാര്‍ത്ഥികള്‍ ഇതു ശരിവയ്ക്കുന്നു.

പഠനവും ജോലിയും കഴിഞ്ഞുള്ള സമയം മാത്രം നീക്കി വയ്ക്കാന്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഈവനിംഗ് ക്ലാസുകളും ദിശ നല്‍കുന്നുണ്ട്. കൂടാതെ പിടിഇ ക്ലാസ്സുകളും. മിതമായ ഫീസില്‍ പ്രഗത്ഭരായ അധ്യാപകരിലൂടെ വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ പരിശീലനം നല്‍കുന്ന ദിശ അക്കാദമിയില്‍ നിന്ന് വെറും ഒരു മാസത്തെ ക്ലാസു കൊണ്ട് ഐഇഎല്‍ടിഎസ്/ഒഇടി പരീക്ഷകള്‍ വിജയിച്ചവരും ധാരാളമുണ്ട്. ദിശ നല്‍കുന്ന ദിശാബോധമുണ്ടെങ്കില്‍ സ്വപ്‌നങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ പരീക്ഷകള്‍ ഒരു കടമ്പയാകില്ല.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button