ഐഡി ആര്‍ക്കിടെക്റ്റ്‌സ് ആന്‍ഡ് ഇന്റീരിയേഴ്‌സ്; പുതുമയുടെയും പുത്തനുണര്‍വിന്റെയും അടയാളം
ഐഡന്റിഫിക്കേഷന്‍ അഥവാ തിരിച്ചറിയല്‍ രേഖ എന്നതിന്റെ ചുരുക്കെഴുത്താണ് ഐഡി. തങ്ങള്‍ പണി കഴിപ്പിച്ച കെട്ടിടങ്ങള്‍ തന്നെ തങ്ങളുടെ അടയാളമാക്കി മാറ്റണമെന്ന ആശയത്തിലാണ് ഐഡി ആര്‍ക്കിടെക്റ്റ്‌സ് ആന്‍ഡ് ഇന്റീരിയേഴ്‌സിന് ജാഫര്‍ രൂപം നല്‍കുന്നത്. എല്ലായ്‌പ്പോഴും എല്ലാവരുടെയും കയ്യിലുണ്ടാകുന്ന ഒന്നാണ് ഐഡി. അതുകൊണ്ടുതന്നെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഈ പേരില്‍ ബ്രാന്‍ഡ് ബില്‍ഡ് ചെയ്യണമെന്ന് ജാഫര്‍ തീരുമാനിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐഡി ആര്‍ക്കിടെക്റ്റ്‌സ് ആന്‍ഡ് ഇന്റീരിയേഴ്‌സിന്റെ ഇത്തരത്തിലുള്ള അടയാളങ്ങള്‍ ഉത്തരകേരളത്തിലാകെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.
ഖത്തറിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്ന ജാഫര്‍ വലിയ സാധ്യതയുണ്ടായിരുന്ന തന്റെ കരിയര്‍ ഉപേക്ഷിച്ച് ഇന്റീരിയര്‍ ഡിസൈനിങ്ങിലേക്ക് വരുന്നത് പാഷനെ പിന്തുടര്‍ന്നാണ്. മോഡേണ്‍ ശൈലിയിലുള്ള ഭവനങ്ങളും അതിലെ സൗന്ദര്യസങ്കല്‍പവും അദ്ദേഹത്തെ ആകര്‍ഷിച്ചു. അത്യാധുനിക മിനിമലിസ്റ്റ് രീതി ഭവന നിര്‍മാണത്തിലേക്ക് കടന്നു വന്നപ്പോള്‍ മലയാളികളുടെ വീടിനെ കുറിച്ചുള്ള സങ്കല്പം തന്നെ മാറിപ്പോയിരുന്നു. ഈ അഭിരുചിഭേദം മനസ്സിലാക്കാനും അതിനെ തൃപ്തിപ്പെടുത്തുവാനും കഴിഞ്ഞതുകൊണ്ടാണ് ഈ മേഖലയില്‍ തന്റേതായൊരിടം കണ്ടെത്തുവാന്‍ സാധിച്ചതെന്ന് ജാഫര്‍ പറയുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കിടമത്സരമുള്ള ഇന്റീരിയര്‍ ഡിസൈനിങ് മേഖലയില്‍ ചുവടുറപ്പിക്കണമെങ്കില്‍ വ്യത്യസ്തമായി ചിന്തിച്ചേ മതിയാകൂ. വീടെന്നത് ഉടമയുടെ വ്യക്തിത്വത്തിന്റെ ആവിഷ്‌കാരമാണ്. ഉപഭോക്താക്കളുടെ ഭാവനയെ എത്രത്തോളം യാഥാര്‍ത്ഥ്യമാക്കുന്നുവോ അത്രത്തോളമാണ് മേഖലയിലെ വിജയസാധ്യതയും.
വിദേശ ശൈലികളെ അനുകരിക്കുന്നതിനു പകരം കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ കാറ്റും വെളിച്ചവും കടക്കുന്ന ‘ഓപ്പണ്‍ കണ്‍സെപ്റ്റി’ലുള്ള ഭവനങ്ങളാണ് ഐഡി ആര്‍ക്കിടെക്റ്റ്‌സ് ആന്‍ഡ് ഇന്റീരിയേഴ്‌സിനെ വ്യത്യസ്തമാക്കുന്നത്. താമസിക്കുന്നവരുടെ മനസിന് ഉണര്‍വേകുന്ന ഡിസൈനുകളാണ് ഐഡി അവതരിപ്പിക്കുന്നത്.
തനതായ ഡിസൈനുകളില്‍ തയ്യാറാക്കുന്ന നിര്‍മിതികള്‍ ഗുണമേന്മയിലും മുന്നിട്ടുനില്‍ക്കണമെന്ന് ജാഫറിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഇന്റീരിയര്‍ ഡിസൈനിന് വാറന്റിയും കണ്‍സ്ട്രക്ഷന് മെയിന്റനന്‍സും ഐഡി ആര്‍ക്കിടെക്റ്റ്‌സ് ആന്‍ഡ് ഇന്റീരിയേഴ്‌സിനെ സമീപിക്കുന്നവര്‍ക്ക് ഉറപ്പാക്കാം.
പഴയ കെട്ടിടങ്ങള്‍ക്ക് പുതിയ ഡിസൈന്‍ നല്‍കിക്കൊണ്ട് നേരിട്ടുള്ള മേല്‍നോട്ടത്തില്‍ റിനൊവേഷന്‍ വര്‍ക്കുകളും സ്ഥാപനം ഏറ്റെടുക്കുന്നുണ്ട്. മാത്രമല്ല, നിര്‍മാണത്തിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കി ഉടമയ്ക്ക് താക്കോല്‍ കൈമാറുവാനും ഐഡി ആര്‍ക്കിടെക്റ്റ്‌സ് ആന്‍ഡ് ഇന്റീരിയേഴ്‌സ് പര്യാപ്തമാണ്. വളരെ സുതാര്യമായ പ്രവര്‍ത്തനത്തിലൂടെ ഉടമസ്ഥന് നല്‍കിയ പണം ട്രാക്ക് ചെയ്യുവാനും അവസരമൊരുക്കുന്നുണ്ട്.
കോവിഡ് കാലത്തെയും അതിജീവിച്ച് ആറുവര്‍ഷമായി ജൈത്രയാത്ര തുടരുന്ന ഐഡി ആര്‍ക്കിടെക്റ്റ്‌സ് ആന്‍ഡ് ഇന്റീരിയേഴ്‌സിന് ഇന്ന് പുതിയൊരു ലക്ഷ്യം കൂടിയുണ്ട്, സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന നിലയില്‍ അത്യാധുനിക രീതിയില്‍ ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുക. പുതിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാനും സംരംഭത്തെ അടുത്ത ഘട്ടത്തിലേക്ക് ആനയിക്കാനുമായി അനേകം പദ്ധതികളും ഐഡി ആര്‍ക്കിടെക്റ്റ്‌സ് ആന്‍ഡ് ഇന്റീരിയേഴ്‌സിന്റെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Mob: 7558096354
https://www.instagram.com/id_architects_interios/?igshid=ZDc4ODBmNjlmNQ%3D%3D
https://www.facebook.com/idarchitectsandinteriors?mibextid=ZbWKwL