Success Story

എച്ച് ആര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്; ആത്മവിശ്വാസവും കഠിനാധ്വാനവും ജീവിതവിജയമാക്കിയ റ്റിബൂഷ്യസിന്റെ സ്വപ്‌നസാക്ഷാത്കാരം

സാധാരണക്കാരനില്‍ സാധാരണക്കാരനായി ജീവിതം ആരംഭിച്ച്, ഇല്ലായ്മയില്‍ നിന്ന് കഠിനാധ്വാനം കൊണ്ടും ആത്മവിശ്വാസത്തിലും ഉയര്‍ന്നുവന്ന എച്ച് ആര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസും അതിന്റെ ഉടമയായ റ്റിബൂഷ്യസും ഏവര്‍ക്കും മാതൃകയാണ്. ഒറ്റ മുറി കെട്ടിടത്തില്‍ നിന്നും ആരംഭിച്ച് ഇന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലായി വളര്‍ന്ന് പന്തലിച്ച 23 ബിസിനസ് സംരംഭങ്ങള്‍ക്ക് പിന്നില്‍ ടിബുവിന്റെ കഷ്ടപ്പാടിന്റെ കഥയുണ്ട്.

സ്വന്തമായി ഒരു ബിസിനസ് എന്ന തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ റ്റിബൂഷ്യസ് പാരമ്പര്യസ്വത്തോ, സ്ഥലമോ വില്പന നടത്തിയില്ല, പകരം താന്‍ ജോലി ചെയ്ത് ലഭിക്കുന്ന പണം സ്വരുക്കൂട്ടിവച്ച്, അതില്‍ നിന്നുമാണ് ബിസിനസ് ലോകത്തേക്ക് നടന്നു നീങ്ങിയത്. അവിടെ നിന്ന് വിജയിച്ചു തുടങ്ങിയ യാത്ര ഇന്നും തുടരുന്നു.

2007 ല്‍ എച്ച് ആര്‍ എന്ന പേരില്‍ ആരംഭിച്ച സ്ഥാപനം ഇന്ന് സ്‌കൂള്‍, ചാരിറ്റബിള്‍ ട്രസ്റ്റ്, ട്രാവല്‍സ്, ആംബുലന്‍സ് സര്‍വീസ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ സാന്നിധ്യം ഉറപ്പിച്ചു. പ്രവാസിയായിരുന്ന റ്റിബൂഷ്യസ് ‘ക്രൗണ്‍’ എന്ന പേരില്‍ ഒരു ഫിലിം ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ് ആദ്യം ആരംഭിച്ചത്. 10 വര്‍ഷത്തിന് ശേഷം വിദേശത്ത് നിന്നും ബിസിനസ് സാധ്യതകള്‍ മനസിലാക്കി നാട്ടിലെത്തി. നാട്ടിലെത്തിയശേഷം, ടൂര്‍സ് & ട്രാവല്‍സ് രംഗത്തേക്ക് പ്രവേശിച്ചു. പതിയെ അത് വിജയം കണ്ടപ്പോള്‍ സ്‌കൂള്‍ എന്ന ആശയത്തിലേക്കു തിരിയുകയും ജാക്ക് & ജില്‍ എന്ന പേരില്‍ സ്‌കൂള്‍ ആരംഭിക്കുകയും ചെയ്തു.

പിന്നീടാണ് കേരള മാട്രിമോണിയല്‍ എന്ന സ്ഥാപനം ആരംഭിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് എട്ട് ബ്രാഞ്ചുകളും കേരളത്തിന്റെ എല്ലാ ജില്ലകളിലും ബ്രാഞ്ചുകളുമായി പ്രവര്‍ത്തിക്കുന്ന ഒരു മാട്രിമോണിയല്‍ സംരംഭമാണിത്. ആകെ നൂറിനോടടുത്ത് സ്റ്റാഫുകളും.

സമൂഹത്തിലെ തന്നെ പാവപ്പെട്ട കുടുംബ സാഹചര്യത്തില്‍ നിന്ന് വന്നവരാണ് ടിബുവിന് കീഴില്‍ ജോലി ചെയ്യുന്നവര്‍ ഏറെയും. അവരുടെ ആത്മാര്‍ത്ഥതയും കഠിനപ്രയത്‌നവും കൊണ്ടുകൂടിയാണ് തന്റെ ബിസിനസ് മുന്നോട്ടുപോകുന്നതെന്ന് റ്റിബൂഷ്യസ് സാക്ഷ്യപ്പെടുത്തുന്നു. എല്ലാവരേയും കുടുംബത്തിലെ ഒരംഗത്തെപ്പോലെ കാണാനാണ് ഇഷ്ടം. മുതലാളി-തൊഴിലാളി ബന്ധത്തിനപ്പുറം സൗഹൃദപരമായ സമീപനമാണ് എല്ലാവരോടും പിന്തുടരുന്നതെന്നും റ്റിബൂഷ്യസ് പറയുന്നു.

അധ്വാനത്തിന്റെ ഒരു പങ്ക് അശരണര്‍ക്കും സമൂഹത്തിനുമായി നല്കുക എന്ന ലക്ഷ്യത്തോടെ ‘സ്‌നേഹാശ്രയ’മെന്ന പേരില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റും എച്ച് ആര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനം എന്നതിനപ്പുറം ആശ്രയം നഷ്ടപ്പെട്ടവര്‍ക്ക് തന്നാല്‍ കഴിയുന്ന ഒരു സഹായമായാണ് ടിബു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനം നടത്തുന്നത്.

ട്രസ്റ്റിലെ അന്തേവാസികള്‍ക്ക് തന്റെ സ്ഥാപനത്തിലൂടെ ഒരു വരുമാനമാര്‍ഗ്ഗവും കണ്ടെത്തി കൊടുക്കാന്‍ ടിബു ശ്രദ്ധിക്കുന്നു. അങ്ങനെയാകുമ്പോള്‍ അവരുടെ ചെലവിനുള്ള തുക അവര്‍ തന്നെ സംഘടിപ്പിക്കും. അത് അവര്‍ക്കൊരു ആശ്വാസവുമാണന്നും ടിബു പറയുന്നു. സ്‌നേഹാശ്രയം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രസിഡന്റാണ് ടിബു. തിരുവനന്തപുരം ഇടവക വികാരി ഫാ.ജസ്റ്റിന്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.
എച്ച് ആര്‍ കമ്പനീസിന്റെ കീഴില്‍ നിലവില്‍ അഞ്ച് സ്ഥാപനങ്ങളുണ്ട്. എയ്ഞ്ചല്‍ ട്രാവല്‍സ്, ജാക്ക് ആന്‍ഡ് ജില്‍ സ്‌കൂള്‍, കേരളാ മാട്രിമോണിയല്‍, എയ്ഞ്ചല്‍ ആംബുലന്‍സ് സര്‍വീസ്, എച്ച് ആര്‍ ഇന്‍ഷുറന്‍സ് കമ്പനി, സ്‌നേഹാശ്രയം ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ സ്ഥാപനങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി എച്ച് ആര്‍ കമ്പനീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

പ്രതിസന്ധി രൂക്ഷമായ കോവിഡ് കാലത്തും ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ തന്റെ സ്റ്റാഫുകള്‍ക്ക് പകുതി ശമ്പളം വീതം നല്കി അവര്‍ക്കൊപ്പം കരുതലായി നിന്നു. കമ്പനിക്ക് ലഭിക്കുന്ന ലാഭത്തെക്കാള്‍ സല്‍പേര് നിലനിര്‍ത്തുക എന്ന ആശയത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനമാണ് എച്ച് ആര്‍ ഗ്രൂപ്പ് പിന്തുടരുന്നത്. ഓരോ സ്ഥാപനത്തിനേയും 3,4 ബ്രാഞ്ചുകളായി വിഭജിച്ച് അതിനൊരു മാനേജറെ നിയമിക്കുകയും അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമായും കൃത്യമായും വിലയിരുത്തുകയും ചെയ്യുന്നു. പുതിയ ബിസിനസിന് തുടക്കം കുറിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചനയില്ലെന്നും പകരം നിലവിലുള്ള സംരംഭങ്ങളുടെ പ്രവര്‍ത്തനം ഇനിയും മികച്ചതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണ് ലക്ഷ്യമെന്ന് റ്റിബൂഷ്യസ് പറയുന്നു.

വന്ന വഴികള്‍ മറക്കാതെ, താഴ്ചയില്‍ നിന്നും ഉയര്‍ച്ചയിലെത്തിയ കഷ്ടപ്പാടുകളും ദുരിതങ്ങളും തിരിച്ചറിഞ്ഞത് കൊണ്ട് തന്നെ സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിക്കുന്ന ഒരാളാണ് ടിബു. കൂടുതല്‍ മികച്ച പ്രവര്‍ത്തനത്തിലൂടെ എച്ച് ആര്‍ ഗ്രൂപ്പ് ഇനിയും വിജയയാത്രകള്‍ തുടരട്ടെ!

HR Group of Company
Head office 1St Floor No:101,102
Building No: 456
Chirayinkeezhu,
Thiruvananthapuram (DIST), Kerala, Pin: 695301
Head office Landline No: 0470-2636200, 2636100
Mob. No: +91 6235010000

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button