വീട് വൃത്തിയാക്കല്‍ ഇനിയൊരു തലവേദനയല്ല; ഒപ്പമുണ്ട് ‘ഹൗസ് ഹാപ്പി ക്ലീനിങ് സര്‍വീസ്’
വീടിന്റെ മുക്കും മൂലയും അടിച്ചു തുടച്ച് വൃത്തിയാക്കേണ്ടതിന്റെ അനിവാര്യത പഠിപ്പിച്ചാണ് കോവിഡ് പടിയിറങ്ങിയത്. പിന്നാലെ തട്ടിക്കൂട്ട് വൃത്തിയാക്കല്‍ രീതിക്ക് ‘ബൈ ബൈ’ പറയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്ന് മലയാളികള്‍ക്ക് മനസ്സിലായി. വിശേഷമേതായാലും വീട്ടില്‍ വിരുന്നുകാര്‍ വന്നാലും വീട്ടമ്മമാരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നം വീട് വൃത്തിയാക്കല്‍ തന്നെയാണ്. ചെറുതായാലും വലുതായാലും വീട് വൃത്തിയാക്കല്‍ ചെറിയ കാര്യമല്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ കേരളത്തില്‍ ക്ലീനിങ് ഏജന്‍സികളുടെ ഉദയമായിരുന്നു. നോര്‍ത്തിന്ത്യയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ളതുപോലെ കേരളത്തിലും ഹൗസ് ക്ലീനിങ് സര്‍വീസുകള്‍ക്ക് വലിയ പ്രചാരമാണ് ഇന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിന് ഉത്തമ ഉദാഹരണമാണ് ‘ഹൗസ് ഹാപ്പി ക്ലീനിങ് സര്‍വീസ്’ എന്ന സ്ഥാപനത്തിന്റെ ആരംഭവും വളര്‍ച്ചയും.
കഴിഞ്ഞ അഞ്ചുവര്‍ഷമായി കുമാരപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹൗസ് ഹാപ്പി ക്ലീനിങ് ഏജന്‍സി ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ഏതാണ്ട് 600ലധികം സ്ഥിര കസ്റ്റമേഴ്‌സിനെ നേടിയെടുത്തു കഴിഞ്ഞിട്ടുണ്ട്. വീടുകളും ഫ്‌ളാറ്റുകളും വില്ലകളും വൃത്തിയാക്കുന്നതിന് മുന്‍ഗണന നല്‍കുന്ന ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് തിരുവനന്തപുരം സ്വദേശിനിയായ ശ്രീലത ആണ്. നിലവില്‍ തലസ്ഥാനനഗരി മാത്രം കേന്ദ്രീകരിച്ച് തങ്ങളുടെ സര്‍വീസ് ലഭ്യമാക്കുന്ന ഹൗസ് ഹാപ്പി മാസം തോറുമുള്ള വൃത്തിയാക്കല്‍ സര്‍വീസും വര്‍ഷം തോറുമുള്ള വൃത്തിയാക്കല്‍ സര്‍വീസുകളും ആണ് പ്രധാനമായും ആളുകള്‍ക്ക് നല്‍കി വരുന്നത്.
ഹൗസ് വൈഫ് ആയിരുന്ന ശ്രീലത തന്റെ വീട് വൃത്തിയാക്കാന്‍ ക്ലീനിങ് ഏജന്‍സികളുടെ സേവനം അന്വേഷിക്കേണ്ട സാഹചര്യം ഉണ്ടായപ്പോഴാണ് ഇത്തരം സ്ഥാപനങ്ങളുടെ അഭാവം മനസ്സിലായതും ഈ മേഖലയിലെ ജോലി സാധ്യത തിരിച്ചറിഞ്ഞതും. അങ്ങനെ അധികം വൈകാതെ ആ വീട്ടമ്മ കുറച്ചുപേര്‍ക്ക് ജോലി കൂടി നല്‍കുക എന്ന താല്പര്യത്തിന്റെ പുറത്ത് ഹൗസ് ഹാപ്പി എന്ന സ്ഥാപനം ആരംഭിച്ചു. അതിനാകട്ടെ അവര്‍ക്ക് പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് സജിത്ത് കുമാര്‍ ഒപ്പം നില്‍ക്കുകയും ചെയ്തു. നാല് തൊഴിലാളികളുമായി ആരംഭിച്ച സ്ഥാപനത്തില്‍ ഇന്ന് ഈ മേഖലയില്‍ പ്രവര്‍ത്തന സമ്പത്തുള്ള മനേഷ് ആര്‍ വി യുടെ നേതൃത്വത്തില്‍ പന്ത്രണ്ട് പേരാണ് ജോലി ചെയ്യുന്നത്.
സാധാരണ ക്ലീനിങ് കഴിഞ്ഞ് ജോലിക്ക് വന്നവര്‍ പൊടിയും തട്ടി പോകുന്നിടത്ത് തങ്ങളുടെ സര്‍വീസ് രീതി കൊണ്ട് ഹൗസ് ഹാപ്പി വേറിട്ട് നില്‍ക്കുന്നു. ചെയ്ത വര്‍ക്കില്‍ കസ്റ്റമര്‍ തൃപ്തരല്ലാതെയിരിക്കുകയോ, എന്തെങ്കിലും അപാകത ചൂണ്ടിക്കാണിക്കുകയോ ചെയ്യുകയാണെങ്കില്‍ അവര്‍ അത് വീണ്ടും സൗജന്യമായി ചെയ്തു നല്‍കുന്നതാണ്. ഞായറാഴ്ചയും മറ്റ് അവധി ദിവസങ്ങളിലും മുന്‍കൂര്‍ ബുക്കിങ്ങും ബാക്കി ദിവസങ്ങളില്‍ കസ്റ്റമേഴ്‌സിന്റെ താല്‍പര്യത്തിനനുസരിച്ചുമാണ് ഇവര്‍ തങ്ങളുടെ സേവനം നല്‍കുന്നത്.
സ്‌കൂള്‍, ക്ലിനിക്, ഓഫീസ് എന്നിവയുടെ ഡീപ്പ് ക്ലീനിങ് ഉള്‍പ്പെടെയുള്ള വര്‍ക്കുകള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചു നല്‍കുന്ന ഈ സ്ഥാപനം അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തിനു പുറമേ കൊല്ലത്തും തങ്ങളുടെ പുതിയ ഓഫീസ് ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
+91 9745088878, 9846100223
https://www.facebook.com/househappy.in?mibextid=ZbWKwL