സൗഖ്യം ഇനി ആയുര്‍വേദത്തിലൂടെ ; പാരമ്പര്യ വൈദ്യ ചികിത്സാരംഗത്ത് 30 വര്‍ഷത്തെ സേവന വൈദഗ്ധ്യവുമായി ‘ആയുര്‍ ജീവന്‍’
മനുഷ്യമനസ്സും മനുഷ്യ ശരീരവും അനിര്‍വചനീയമാണ്. അവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഓരോ വ്യക്തികളെയും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. രോഗങ്ങളില്ലാത്ത ഒരു ശരീരം സുഖമനുഭവിക്കുന്നു എന്ന് പറയാം. നിരവധി രോഗങ്ങള്‍ നമ്മെ അലട്ടുന്നുണ്ട്. അവയില്‍ നിന്നെല്ലാം രക്ഷനേടാന്‍ നമ്മെ സഹായിക്കുന്ന പാരമ്പര്യ ചികിത്സാരീതിയാണ് ആയുര്‍വേദം.
സൗഖ്യം ഇനി ആയുര്‍വേദത്തിലൂടെ… നിങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രതിനിധിയുമായി, നിങ്ങള്‍ക്കൊപ്പം ‘ആയുര്‍ ജീവന്‍’ ഉണ്ട്. 30 വര്‍ഷങ്ങളില്‍ ഏറെയായി ജനങ്ങള്‍ക്ക് സൗഖ്യം നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന തോമസ് വൈദ്യര്‍ പൈകാടയുടെ സംരംഭമാണ് ആയുര്‍ ജീവന്‍. കണ്ണൂര്‍ മണക്കടവ് കേന്ദ്രീകരിച്ചാണ് ‘ആയുര്‍ ജീവന്‍’ സ്ഥിതി ചെയ്യുന്നത്. ഒട്ടുമിക്ക രോഗങ്ങള്‍ക്കും തോമസ് വൈദ്യന്റെ പക്കല്‍ പരിഹാരമുണ്ട്.
ആയുര്‍ ജീവനിലെ എല്ലാവിധ ട്രീറ്റ്‌മെന്റുകളും തോമസ് വൈദ്യര്‍ ഒറ്റയ്ക്ക് തന്നെയാണ് ചെയ്യുന്നത്. അതില്‍ ഉഴിച്ചില്‍, പിഴിച്ചില്‍, ധാര, നസ്യം തുടങ്ങിയവയും ഉള്‍പ്പെടുന്നു. ആവശ്യം വരുന്ന രോഗികള്‍ക്ക് കിടത്തി ചികിത്സയും ലഭ്യമാക്കുന്നു. രോഗിയുടെ കൂടെയുള്ളവര്‍ക്ക് ട്രെയിനിങ് നല്‍കിക്കൊണ്ടാണ് രോഗിയ്ക്ക് പരിചരണം നല്‍കുന്നത്. അത് രോഗിക്ക് കൂടുതല്‍ ആശ്വാസകരമാകുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. നേരിട്ടുള്ള മേല്‍നോട്ടമാണ് രോഗികള്‍ക്ക് കൂടുതല്‍ സൗഖ്യം നല്‍കുകയെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ചെറുപ്പം മുതലേ ചെടികളോട് അദ്ദേഹത്തിന് വളരെയധികം താല്പര്യമായിരുന്നു. അവയെക്കുറിച്ച് പഠിക്കാനും അവ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് ചിന്തിക്കാനും തുടങ്ങിയയിടത്ത് വച്ചാണ് ‘തന്റെ ജീവിതം എന്തുകൊണ്ട് മറ്റുള്ളവര്‍ക്ക് രോഗശാന്തി നല്‍കുന്ന ആയുര്‍വേദത്തിലൂടെ ആയിക്കൂടാ’ എന്ന് ചിന്തിക്കുന്നത്. തന്റെ ഗുരുക്കന്മാരില്‍ നിന്നുമാണ് ആയുര്‍വേദത്തെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും പഠിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
കേരളത്തിനകത്തു നിന്നും പുറത്തുനിന്നും വിദേശത്തു നിന്നും നിരവധി ആളുകള്‍ ഇവിടെ രോഗശാന്തി തേടി എത്താറുണ്ടെന്ന് അദ്ദേഹം പറയുന്നു. യാതൊരുവിധ പ്രമോഷനുകളും ഇതുവരെ വൈദ്യര്‍ ഉപയോഗിച്ചിട്ടില്ല. എല്ലാവരും രോഗശമനത്തെ കുറിച്ചു കേട്ടറിഞ്ഞു എത്തുന്നവരാണ്. ‘ഔഷധക്കൂട്ട്- പാരമ്പര്യത്തിന്റെ മുതല്‍ക്കൂട്ട്’ എന്ന ഒരു പുസ്തകം തോമസ് വൈദ്യര്‍ എഴുതിയിട്ടുണ്ട്. തങ്ങളുടെ ഇപ്പോഴത്തെ സ്ഥാപനം കൂടുതല്‍ വിപുലീകരിച്ചുകൊണ്ട് കൂടുതല്‍ ആളുകള്‍ക്ക് ഉപയോഗപ്രദമാകുംവിധം വളര്‍ത്തിയെടുക്കുക എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ സ്വപ്‌നവും.
തോമസ് വൈദ്യര്‍
മണക്കടവ്, ആലക്കോട് കണ്ണൂര്‍
Phone: 9495010705
https://ayurjeevan.in/