EntreprenuershipSuccess Story

വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ക്ലാസ്സുകള്‍ ഇനി One On One Academyയില്‍ വളരെ എളുപ്പം

ആയിഷാ സമീറിന്റെയും One On One Academy യുടെയും വിജയ കഥ

കോവിഡ് കാലത്ത് ലോകമെമ്പാടും സംഭവിച്ചത് പ്രതിസന്ധി മാത്രമല്ല പുതിയ ഒരു മാറ്റം കൂടിയാണ്. പ്രതിസന്ധികളെ തരണം ചെയ്യാനും അവയെ അവസരമാക്കി ചിന്തിക്കാനും മനുഷ്യര്‍ തുടങ്ങിയതോടെ കോവിഡ് കാലത്ത് നിരവധി സംരംഭങ്ങള്‍ ലോകത്ത് പിറവിയെടുക്കുകയും ചെയ്തു. അവയില്‍ ചില ആശയങ്ങള്‍ പരാജയപ്പെട്ടെങ്കിലും മറ്റ് ചില ആശയങ്ങള്‍ വളരുകയും എറ്റവും മികച്ച സംരംഭങ്ങളായി മാറുകയും നിരവധി പേര്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തു. അത്തരത്തില്‍ കോവിഡ് കാലത്ത് ആരംഭിക്കുകയും വിജയം നേടുകയും ചെയ്ത ഒരു സംരംഭമാണ് ONE ON ONE ACADEMY എന്ന വിദ്യാഭ്യാസ സ്ഥാപനം.

2020 ആഗസ്റ്റിലാണ് കണ്ണൂര്‍ സ്വദേശിനിയായ ആയിഷാ സമീര്‍ ONE ON ONE ACADEMY എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ദുബായില്‍ കുടുംബത്തോടെ താമസിച്ചിരുന്ന ആയിഷാ സമീര്‍ കോവിഡിന്റെ തുടക്ക സമയത്താണ് തന്റെ പ്രിയപ്പെട്ടവരെ കാണുന്നതിനായി മക്കളോടൊപ്പം നാട്ടിലേക്ക് എത്തുന്നത്. എന്നാല്‍ ലോക്ഡൗണുമായി ബന്ധപ്പെട്ട് തിരികെ ദുബായിലേക്ക് പോകാന്‍ കഴിയാതെ വന്നതോടെ ആയിഷ സമീറിന്റെ ജീവിതം പ്രതിസന്ധിയിലാകാന്‍ തുടങ്ങി. അതില്‍ ഏറ്റവും പ്രധാനമായി നേരിട്ട പ്രതിസന്ധി തന്റെ മക്കളുടെ പഠനമായിരുന്നു.

കുട്ടികളുടെ പഠനത്തിന് അത്രത്തോളം പ്രാധാന്യം കൊടുത്തത് കൊണ്ട് തന്നെ സമയം പാഴാക്കാന്‍ നില്‍ക്കാതെ നാട്ടിലെ സ്‌കൂളില്‍ ആയിഷ സമീര്‍ അവരെ ചേര്‍ത്തു. എന്നാല്‍ ലോക്ഡൗണ് കാലം ആയിരുന്നത് കൊണ്ട് തന്നെ ഓന്‍ലൈന്‍ ക്ലാസുകളായിരുന്നു സ്‌കൂളുകളില്‍. സൂം, ഗൂഗിള്‍ മീറ്റ് എന്നിവയിലൂടെ നിരവധി കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് കൂടുതല്‍ കുട്ടികള്‍ക്കും പ്രയോജനപ്രദമായിരുന്നില്ല. ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പഠിപ്പിക്കുന്നത് കൃത്യമായി മനസ്സിലാക്കാനോ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനോ പല കുട്ടികള്‍ക്കും സാധിച്ചിരുന്നില്ല. അതിന്റേതായ ബുദ്ധിമുട്ടുകള്‍ പഠനത്തിലും അവര്‍ നേരിടുന്നുണ്ടായിരുന്നു. ഇത്തരം ക്ലാസ്സുകള്‍ മക്കളുടെ പഠനത്തെ മികച്ചതാക്കുന്നില്ല എന്ന് മനസ്സിലായതോടെ ആയിഷാ സമീര്‍ വല്ലാതെ ആശങ്കയിലായി.

ആ ചിന്ത ആയിഷ സമീറിനെ എത്തിച്ചത് പുതിയ ഒരു ആശയത്തിലേക്കായിരുന്നു. കുട്ടികള്‍ക്ക് സ്‌കൂള്‍ ക്ലാസിന് പുറമെ ട്യൂഷന്‍ കൂടി ആവശ്യമാണെന്ന് ആയിഷ മനസ്സിലാക്കി. എന്നാല്‍ കോവിഡ് ആയതു കൊണ്ട് തന്നെ ട്യൂഷന്‍ സെന്ററുകളിലേക്കോ ഒരു അധ്യാപികയുടെ കീഴില്‍ നേരിട്ട് ക്ലാസ്സുകള്‍ക്ക് വേണ്ടി കുട്ടികളെ അയക്കാനൊ സാധിക്കുമായിരുന്നില്ല. ആപ്പുകളിലൂടെ ലഭ്യമാകുന്ന ട്യൂഷന്‍ ക്ലാസ്സുകള്‍ക്ക് പരിമിതികള്‍ ഉണ്ടെന്നും ആയിഷ മനസ്സിലാക്കി.

ഒരു വിദ്യാര്‍ത്ഥിക്ക് ഒരു അധ്യാപക എന്ന ആശയം ജനിക്കുന്നത് അങ്ങനെയാണ്. ഓണ്‍ലൈന്‍ ക്ലാസെടുക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഒരു ടീച്ചര്‍ എന്ന നിലയിലാണെങ്കില്‍ അത് കൂടുതല്‍ ഉപയോഗപ്രദമാകുമെന്ന് ആയിഷ മനസ്സിലാക്കി. തുടര്‍ന്ന് തന്റെ മക്കള്‍ക്ക് വേണ്ടി ഓരോ അധ്യാപകരെ കണ്ടെത്തുകയും അവര്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ക്ലാസുകള്‍ നല്‍കാനുള്ള സംവിധാനം ഒരുക്കി നല്‍കുകയും ചെയ്തു. ആ പഠന രീതി കുട്ടികളില്‍ മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങിയതോടെയാണ് എന്ത് കൊണ്ട് ഈ ആശയത്തെ ഒരു സംരംഭമാക്കി മാറ്റിക്കൂടാ എന്ന് ആയിഷാ സമീര്‍ ചിന്തിക്കുന്നത്. അവിടെ നിന്നുമാണ് One On One Academy എന്ന ഏറ്റവും മികച്ച വിദ്യാഭ്യാസ സംരംഭത്തിന്റെ തുടക്കം.

ഒരുപാട് പേരിലേക്ക് ഈ വിദ്യാഭ്യാസ രീതി എത്തിക്കണമെന്ന ലക്ഷ്യത്തോടെയും ഓരോ വിദ്യാര്‍ത്ഥികള്‍ക്കും മികച്ച അധ്യാപകര്‍ വേണമെന്ന ലക്ഷ്യത്തോടെയും കൂടുതല്‍ അധ്യാപകര്‍ക്ക് വേണ്ടി ആയിഷാ സമീര്‍ പരസ്യം നല്‍കുകയും ചെയ്തു. ആയിരത്തില്‍ അധികം അധ്യാപകരുടെ ബയോഡേറ്റയാണ് One On One Academy യെ തേടിയെത്തിയത്. പിന്നീട് നിരവധി വിദ്യാര്‍ത്ഥികളും One On One Academyയുടെ ഭാഗമായി.

ഇന്ന് 14 രാജ്യങ്ങളില്‍ നിന്നുമായി നിരവധി വിദ്യാര്‍ത്ഥികള്‍ One On One Academy യിലൂടെ മികച്ച വിദ്യാഭ്യാസം നേടുന്നുണ്ട്. അവര്‍ക്ക് കൃത്യമായ പഠനം നല്‍കുന്നതിന് വേണ്ടി 170ല്‍ അധികം അധ്യാപകരും ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് .
മികച്ച ട്യൂഷന്‍ ക്ലാസ്സുകള്‍ നല്‍കി കുട്ടികള്‍ക്ക് കൃത്യമായ ഗൈഡന്‍സ് നല്‍കുന്നത് കൊണ്ട് തന്നെ ഓരോ ദിവസവും കൂടുതല്‍ വിജയത്തിലേക്കാണ് ഈ സംരംഭം എത്തുന്നത്. ONE ON ONE ആപ്പ് വഴി കുട്ടികള്‍ക്ക് അധ്യാപകരുമായി നിരന്തരം കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള സംവിധാനവും വിദ്യാര്‍ത്ഥികളുടെ പഠനത്തെ കൂടുതല്‍ മികച്ചതാക്കുന്നു.

ഭാവിയില്‍ റെക്കോര്‍ഡഡ് , ജോയിന്‍ ക്ലാസ്സുകള്‍ എന്നിവയിലൂടെ ONE ON ONE ACADEMYയെ കൂടുതല്‍ മികച്ചതാക്കണം എന്നതാണ് ആയിഷാ സമീറിന്റെ ലക്ഷ്യം. പൂര്‍ണ പിന്തുണ നല്‍കി ഭര്‍ത്താവ് സമീര്‍ അബ്ദുള്ളയും മക്കളും ആയിഷ എന്ന സംരംഭകയ്ക്ക് ഒപ്പം തന്നെയുണ്ട് . ആ പിന്തുണ തന്നെയാണ് ONE ON ONE ACADEMYയുടെ വിജയവും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button