രാജ്യത്തെ ജിഎസ് ടി വരുമാനത്തില്‍ വര്‍ധനവ്; സാമ്പത്തീകമേഖല തിരികെയത്തുന്നുവെന്ന് സൂചന
രാജ്യത്തെ ജിഎസ് ടി വരുമാനം ജൂലൈ മാസം ഒരു ലക്ഷം കോടി കടന്നു.ഇതിലൂടെ സാമ്പത്തിക മേഖല തിരികെയെത്തുന്നുവെന്ന സൂചന. കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ച സാഹചര്യത്തില്‍ ജൂണ്‍ മാസത്തില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിയില്‍ താഴെയായിരുന്നു. ഇതേ പ്രവണത ജൂലൈയിലും ആവര്‍ത്തിക്കുമെന്ന് സാമ്പത്തിക മേഖലയില്‍ ആശങ്ക ഉണ്ടായിരുന്നു.എന്നാല്‍ അതിനൊരു മാറ്റം വന്നിരിക്കുകയാണ്.
2021 ജൂലൈ മാസത്തില്‍ രാജ്യം ശേഖരിച്ച മൊത്തം ജിഎസ്ടി വരുമാനം 1,16,393 കോടി രൂപയാണ്. കേന്ദ്ര ജിഎസ്ടി 22,197 കോടി രൂപയും, സംസ്ഥാന ജിഎസ്ടി 28,541 കോടി രൂപയും, സംയോജിത ജിഎസ്ടി 57,864 കോടി രൂപയുമാണ്. ജി.എസ്.ടി വരവില്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ 27,900 കോടിയും സെസ് ഇനത്തില്‍ 7,790 കോടിരൂപയും സമാഹരിച്ചു. ജിഎസ്ടി ശേഖരണം, തുടര്‍ച്ചയായി എട്ട് മാസ കാലയളവില്‍ 1 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ രേഖപ്പെടുത്തിയ ശേഷം ആണ് ആശങ്ക വിതച്ച് 2021 ജൂണില്‍ ഒരു ലക്ഷം കോടി രൂപയില്‍ താഴെ ആയത്.
രാജ്യത്തെ മൊത്തം ജിഎസ്ടി-യില്‍ നിന്നും, കേന്ദ്ര ജിഎസ്ടിയിലേക്ക് 28,087 കോടി രൂപയും, സംസ്ഥാന ജിഎസ്ടിയിലേക്ക് 24,100 കോടി രൂപയും ഗവണ്മെമന്റ് റെഗുലര്‍ സെറ്റില്‍മെന്റ് ആയി നല്‍കില്ല. ജൂലൈ മാസത്തില്‍ റെഗുലര്‍ സെറ്റില്‍മെന്റിന് ശേഷം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും മൊത്തം വരുമാനം, കേന്ദ്ര ജിഎസ്ടി ഇനത്തില്‍ 50,284 കോടി രൂപയും, സംസ്ഥാന ജിഎസ്ടി ഇനത്തില്‍ 52,641 കോടി രൂപയുമാണ്. 2021 ജൂലൈ മാസത്തെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാള്‍ 33% കൂടുതലാണ്.