ദൈവം തൊട്ട വിരലുകള്‍
എത്ര പഴകിയ ശരീരവേദനയും ഒരു ഫിസിയോതെറാപ്പിസ്റ്റ് ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റിത്തരുമെന്നു പറഞ്ഞാല്‍ അവിശ്വസനീയമായി തോന്നാം. പരസ്യങ്ങളില്‍ ഇത്തരം മോഹനവാഗ്ദാനങ്ങള്‍ കണ്ട് പല വിദ്യകളും പ്രയോഗിച്ച് കഠിനവേദനയുമായി ജീവിക്കുന്നവര്‍ നമുക്കിടയില്‍ തന്നെയുണ്ട്. എന്നാല്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ആങ്കര്‍ ഫിസിയോതെറാപ്പി ആന്‍ഡ് സ്‌പോര്‍ട്‌സ് ഫിറ്റ്‌നസ് സ്റ്റുഡിയോയുടെ സാരഥി ഫിസിയോതെറാപ്പിസ്റ്റ് രാഹുല്‍ രാജീവിനെ സംബന്ധിച്ച് ഇതൊരു അവകാശവാദമല്ല, അദ്ദേഹത്തിന് രോഗികള്‍ തന്നെ നല്‍കിയ അംഗീകാരമാണ്. അദ്ദേഹത്തിന്റെ പേര് ഗൂഗിള്‍ ചെയ്യുമ്പോള്‍ ആദ്യം മുന്നിലെത്തുക കഠിനവേദനയില്‍ നിന്ന് തങ്ങളെ മോചിപ്പിച്ച പ്രിയപ്പെട്ട ഫിസിയോതെറാപ്പിസ്റ്റിന് പഴയ രോഗികള്‍ നല്‍കുന്ന പ്രശംസകളാണ്.
രാഹുല്‍ രാജീവിന് നന്ദി പ്രകാശിപ്പിക്കുന്നവരില്‍ കുറേക്കാലമായി കൂടെക്കൂടിയ ശരീരവേദനയില്‍ നിന്ന് മുക്തരായ പ്രായം ചെന്നവര്‍ മുതല്‍ കരിയര്‍ തിരിച്ചു ലഭിച്ച കായികതാരങ്ങള്‍ വരെയുണ്ട്. എങ്കിലും അവരെല്ലാവരും സമ്മതിക്കുന്ന വസ്തുത ഒന്നുതന്നെയാണ്. ഇദ്ദേഹം ചികിത്സിക്കുന്നത് വേദനയെയല്ല; വേദനയുടെ കാരണത്തെയാണ്.
സ്‌പോര്‍ട്‌സ് ഫിസിയോതെറാപ്പി, മസ്‌കുലോസ്‌കെലിറ്റല്‍/ ഓര്‍ത്തോപീഡിക് ഫിസിയോതെറാപ്പി, ന്യൂറോ ഫിസിയോതെറാപ്പി, കാര്‍ഡിയോപള്‍മണറി ഫിസിയോതെറാപ്പി, പീഡിയാട്രിക് ഫിസിയോതെറാപ്പി, ജെറിയാട്രിക് ഫിസിയോതെറാപ്പി എന്നിവയില്‍ എല്ലാം സ്‌പെഷ്യലൈസ് ചെയ്യുന്ന സ്ഥാപനമാണ് രാഹുല്‍ രാജീവിന്റെ ആങ്കര്‍ ഫിസിയോതെറാപ്പി ആന്‍ഡ് സ്‌പോര്‍ട്‌സ് ഫിറ്റ്‌നസ് സ്റ്റുഡിയോ.
നമ്മുടെ ശരീരത്തിലെ ചലനങ്ങളെല്ലാം സാധ്യമാകുന്നത് പേശികളുടെയും അസ്ഥികളുടെയും അവയെ ബന്ധിപ്പിക്കുന്ന സ്‌നായുതന്തുക്കളുടെയും അതിസങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളാണ്. ഒന്നു കാലുതെറ്റി വീഴുമ്പോള്‍ ചുരുങ്ങിനിവരുന്ന പേശികളുടെ പ്രവര്‍ത്തനം കൃത്യമായി മനസ്സിലാക്കിയാലേ പരിക്കേറ്റ ഭാഗത്തെ വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്താനാകൂ. വീഴുന്ന രീതി, ആഘാതം, ശരീരത്തിന്റെ റിഫ്‌ളക്‌സ് പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം ഇതിന്റെ ഘടകങ്ങളാണ്.
കളിക്കളത്തില്‍ പരിക്കേല്‍ക്കുന്ന കായികതാരങ്ങള്‍ക്ക് പലപ്പോഴും നിമിഷങ്ങള്‍ കൊണ്ട് അതില്‍നിന്നും മുക്തരാകേണ്ടതുണ്ട്. ചിലപ്പോള്‍ വേദന കളിക്കളത്തിന് പുറത്തേക്കും പിന്തുടര്‍ന്നേക്കാം. സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ പേശിപ്രവര്‍ത്തനങ്ങളുടെ കുരുക്കഴിച്ചാലേ വേദനയ്ക്കും ശമനം നല്‍കുവാനാകൂ. മറ്റുള്ളവരുടെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. കഴുത്തു വേദനയും നടുവേദനയുമെല്ലാം വീട്ടമ്മയ്ക്കും ഐ ടി പ്രൊഫഷണലിനും ഒരുപോലെ വരാവുന്നതാണ്. പക്ഷേ ഓരോരുത്തരും ചെയ്യുന്ന ജോലിയും അവരുടെ സാഹചര്യങ്ങളും അനുസരിച്ച് ഇതിനുള്ള കാരണങ്ങള്‍ വ്യത്യസ്തമായിരിക്കും. ഇത് കണ്ടെത്തി ചികിത്സിക്കാനായതുകൊണ്ടാണ് വളരെ കുറഞ്ഞ കാലയളവില്‍ കേരളത്തിലെ ഏറ്റവും മികച്ച ഫിസിയോതെറാപ്പിസ്റ്റുകളില്‍ ഒരാളായി മാറുവാന്‍ ഇദ്ദേഹത്തിന് സാധിച്ചത്. എന്നാല്‍ വൈദ്യശാസ്ത്രത്തിലെ സുവര്‍ണ നിയമത്തെ പ്രായോഗികമാക്കുന്നതിനപ്പുറം തന്റെ വിരലുകളില്‍ മാസ്മരികതയൊന്നുമില്ലെന്ന് രാഹുല്‍ രാജീവ് പറയുന്നു.
തന്റെ ചികിത്സാനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോഴും അദ്ദേഹം രോഗനിര്‍ണയത്തിന് ഊന്നല്‍ നല്‍കുന്നു. കഴുത്തുവേദനയുമായി പത്തുപേര്‍ സമീപിച്ചാല്‍ അവര്‍ക്കു നല്‍കേണ്ട ശുശ്രൂഷ പത്തു രീതിയിലായിരിക്കും. രോഗിയുടെ അവരുടെ ജീവിതരീതിയും സാഹചര്യങ്ങളുമറിഞ്ഞാലേ വേദനയെ വേരോടെ പിഴുതെടുക്കുവാനാകൂ. കലശലായ കഴുത്തുവേദനയുമായി സമീപിച്ച രോഗിയെ ഉപ്പൂറ്റിയിലെ പഴകിയ വേദന ശമിപ്പിച്ച് കഴുത്തുവേദനയും പൂര്‍ണമായും സുഖപ്പെടുത്തിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന അവയവവ്യൂഹങ്ങള്‍ ചേരുന്ന മനുഷ്യശരീരമെന്ന മഹാത്ഭുതത്തിനെ ഓരോ രോഗിയുടെയും തനിക്ക് കൂടുതലറിയാന്‍ സാധിക്കുന്നതായി രാഹുല്‍ രാജീവ് പറയുന്നു.
കഴുത്തു മുതല്‍ ഉപ്പൂറ്റി വരെയുള്ള സന്ധികളിലെ വേദന, നടുവേദന, തലവേദന, ആര്‍ത്രൈറ്റിസ്, പാര്‍ക്കിന്‍സണ്‍സ്, കാര്‍ഡിയോ റെസ്പിറേറ്ററി രോഗങ്ങള്‍, പോസ്റ്റുറല്‍ ഡിസ്ഫങ്ഷന്‍, ടിഎംജെ ഡിസ്ഫങ്ഷന്‍, ടെന്നീസ് എല്‍ബോ ഗോള്‍ഫേഴ്‌സ് എല്‍ബോ, പിഎ ഷോള്‍ഡര്‍, അമിതവണ്ണം, പെല്‍വിക് ഫ്‌ളോര്‍ രോഗങ്ങള്‍, സ്‌കോളിയോസിസ്, സ്‌പോര്‍ട്‌സ് പരുക്കുകള്‍ എന്നിങ്ങനെ നാഡീ സംബന്ധവും പേശീസംബന്ധവുമായ രോഗങ്ങളെ പൂര്‍ണമായും ചികിത്സിച്ച് മാറ്റുവാന്‍ പര്യാപ്തമാണ് ഈ സ്ഥാപനം.
ആരോഗ്യമാണ് നമ്മുടെയെല്ലാം ഏറ്റവും വലിയ സമ്പാദ്യം. എന്നാല്‍ ജീവിതനിലവാരം ഉയര്‍ന്നപ്പോള്‍ നമുക്ക് ഈ സമ്പാദ്യം കൈമോശം വന്നു. സര്‍വസാധാരണമായ ജീവിതശൈലീരോഗങ്ങള്‍ ഇതിനു തെളിവാണ്. കഠിനാധ്വാനം കൊണ്ടാണ് പണ്ട് ശരീര വേദന വന്നിരുന്നതെങ്കില്‍ ഇന്ന് അധ്വാനമേ ഇല്ലാതായതുകൊണ്ട് വരുന്ന വേദനയാണ്. കൃത്രിമമായ വ്യായാമമുറകള്‍ക്ക് പകരം ഫംഗ്ഷണല്‍ ആക്ടിവിറ്റികളിലൂടെ ശാരീരികശേഷി വീണ്ടെടുക്കുവാനായി രാഹുല്‍ രാജീവ് അവതരിപ്പിച്ച സ്‌പോര്‍ട്‌സ് ഫിറ്റ്‌നസ് സ്റ്റുഡിയോ ആരോഗ്യസംരക്ഷണത്തിന്റെ ഒരു പുതിയ ട്രെന്‍ഡിന് തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. നമ്മുടെ പൂര്‍വികര്‍ ഏര്‍പ്പെട്ടിരുന്ന ശാരീരിക അധ്വാനത്തെ അനുകരിക്കുന്നതാണ് ഫിറ്റ്‌നസ് സ്റ്റുഡിയോയിലെ വ്യായാമമുറകള്‍.
ആരോഗ്യവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന പിതാവ് ഡോ: വി രാജീവന്റെ പാത പിന്തുടര്‍ന്നാണ് രാഹുല്‍ രാജീവ് ആതുരസേവനരംഗത്തേക്ക് വരുന്നത്. പിതാവാണ് അന്നും ഇന്നും രാഹുല്‍ രാജീവിന്റെ റോള്‍ മോഡല്‍. ഭാര്യ അനാര്‍ക്കലിയും മകന്‍ അഥര്‍വും രാഹുല്‍ രാജീവിന് സേവന മാര്‍ഗത്തില്‍ ഊര്‍ജം പകരുന്നു. ഫിസിയോതെറാപ്പിക്ക് പുറമേ യോഗ, അക്യുപങ്ചര്‍, ഫംഗ്ഷണല്‍ ട്രെയിനിങ്, കൈറോപ്രാക്ടിക്, കപ്പിംഗ്, വൃദ്ധജന പരിപാലനം എന്നീ മേഖലകളിലെല്ലാം അദ്ദേഹത്തിന് പ്രാവീണ്യം നേടാനും കഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം പന്ത്രണ്ടു വര്‍ഷത്തെ അനുഭവപരിചയവും കൂടിച്ചേരുമ്പോള്‍ ശരീരം ആവശ്യപ്പെടുന്ന ഏതു ചികിത്സാവിധിയ്ക്കും ഇദ്ദേഹം സജ്ജനാണ്. ഒരു പതിറ്റാണ്ടിനപ്പുറം നീളുന്ന സര്‍വീസിനിടയില്‍ വിരലിലെണ്ണാവുന്നവരെ മാത്രമേ സുഖപ്പെടുത്താനാവാതെ വന്നിട്ടുള്ളൂ. ശസ്ത്രക്രിയ ഒഴിവാക്കാനാവാത്ത കേസുകള്‍ കൂടി ദിവസങ്ങള്‍ കൊണ്ട് ശുശ്രൂഷിച്ചു സുഖപ്പെടുത്തുവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ നാഷണല്‍ ഗെയിംസില്‍ പരുക്കേറ്റ കായികതാരങ്ങളെ കളിക്കളത്തിലേക്ക് മടക്കിയയച്ചത് രാഹുല്‍ രാജീവിന്റെ വൈദഗ്ധ്യമാണ്. കേരളത്തിലും പുറത്തും അരങ്ങേറിയ മിക്ക കായികമേളകളിലും തന്റെ സേവനം ലഭ്യമാക്കുവാന്‍ ഇദ്ദേഹത്തിനായിട്ടുണ്ട്. കരിയറിന്റെ തുടക്കത്തില്‍ തന്നെ കേരളത്തിലെ ഏറ്റവും മികച്ച ഫിസിയോതെറാപ്പിസ്റ്റിനുള്ള അവാര്‍ഡും ഇദ്ദേഹത്തിനെ തേടിയെത്തിയിട്ടുണ്ട്. തന്റെ സ്ഥാപനത്തിലൂടെ സമാന്തര ചികിത്സയുടെ സാധ്യതകളെല്ലാം ഫിസിയോതെറാപ്പിയോടൊപ്പം ഒരുമിപ്പിക്കുവാനും ഈ യുവഭിഷഗ്വരന് സാധിച്ചു. ആതുര സേവനത്തിന്റെ അവസാനവാക്കായ കിംസില്‍ നിന്ന് തന്റെ കരിയറാരംഭിച്ച രാഹുല്‍ രാജീവിനോട് ഭാവി പരിപാടികളെക്കുറിച്ച് ചോദിക്കുമ്പോള്‍ പുഞ്ചിരിയാണ് ഉത്തരം.
വേദന മറഞ്ഞ് രോഗികളുടെ കണ്ണുകളില്‍ തെളിയുന്ന ആനന്ദത്തിനപ്പുറം രാഹുല്‍ രാജീവിന് ലക്ഷ്യങ്ങളില്ല. അതിനായി ദൈവം തൊട്ട വിരലുകള്‍ക്ക് നന്ദി പറയുന്നു അദ്ദേഹം.
Address :
Anchor Physiotherapy and Sports Fitness Studio
Pattom marappalam road ( opposite HP world)
Pattom po Thiruvananthapuram.
Phone : 9447334823
https://g.co/kgs/JAuzXXk
LOCATION:
https://www.google.com/maps/place/Rahul+Rajeev+(Anchor+Physiotherapy),+Anchor+Physiotherapy+and+Sports+Fitness+Studio,+Marappalam+Road,+PO,+Pattom,+Thiruvananthapuram,+695004/data=!4m2!3m1!1s0x3b05bfba32307371:0xcdeb8cb914844ff2?utm_source=mstt_1&entry=gps&g_ep=CAESCTExLjUwLjcwNBgAIP___________wEqAA%3D%3D