Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

നമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന വ്യക്തിയാണ് ഫ്യൂച്ചറോളജിയുടെ ആചാര്യന്‍ ഗിന്നസ് ഡോക്ടര്‍ ജയനാരായണ്‍ജി. ഫ്യൂച്ചറോളജി എന്ന വലിയ ശാഖയില്‍ ഗവേഷണം നടത്തി അത് മനുഷ്യ നന്മക്ക് വേണ്ടി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ജാതക പരിശോധന, മുഹൂര്‍ത്തം, യന്ത്രം, വാസ്തു എന്നിവയും അദ്ദേഹം കൈകാര്യം ചെയ്യുന്നു. നമ്മുടെ നിത്യജീവിതത്തില്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കുന്ന അദ്ദേഹം ഒരുപാട് ആളുകളുടെ പ്രതീക്ഷയാണ്.

അദ്ദേഹത്തിന്റെ ബാല്യകാലം തിരുവനന്തപുരത്തെ അധ്യാത്മ ചിന്താലയം എന്ന ആശ്രമത്തിലായിരുന്നു. അദ്ദേഹത്തിന്റെ ഗുരുവും അച്ഛനും അമ്മയുമെല്ലാം ഗുരുജി അധ്യാത്മ ചിന്താലയേശന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ വളര്‍ന്നതുകൊണ്ടു തന്നെയാണ് ചിട്ടയായ ജീവിതരീതിയും ഉയര്‍ന്ന കാഴ്ചപ്പാടുകളും തന്റെ ചിന്താധാരയില്‍ സമന്വയിപ്പിക്കാന്‍ അദ്ദേഹത്തിനായത്. ജാതിഭേദമെന്യേ മനുഷ്യനായി വളരുക എന്ന ഗുരുവാക്യം നെഞ്ചോടു ചേര്‍ത്ത് തന്നെയാണ് ഇതുവരെയും ജയനാരായണ്‍ജിയുടെ പ്രവര്‍ത്തനം.

എല്ലാ മതസ്ഥരും തന്റെ ഗുരുവിന്റെ അനുഗ്രഹത്തിനായി എത്തുമായിരുന്നു. മനുഷ്യരെ മനുഷ്യരായി കാണാന്‍ ആഹ്വാനം ചെയ്ത ആ പൂജനീയന്‍ തന്നെയായിരുന്നു ജ്യോതിഷത്തിലും ഹസ്തരേഖ ശാസ്ത്രത്തിലും വൈദ്യത്തിലുമെല്ലാം ജയനാരായണ്‍ജിയ്ക്ക് ഹരിശ്രീ കുറിച്ചത്. പഠനസമയത്ത് കൂടുതല്‍ സമയം ചെലവഴിച്ചത് പഠന പുസ്തകങ്ങള്‍ പഠിക്കാന്‍ ആയിരുന്നില്ല; ജ്യോതിഷശാസ്ത്രവും ഹസ്തരേഖ ശാസ്ത്രവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങള്‍ ഹൃദിസ്ഥമാക്കാനായിരുന്നു. ചെറുപ്പത്തില്‍തന്നെ ബൈബിള്‍, ഖുറാന്‍, ഭഗവത് ഗീത എന്നിവ ഗുരുജിയുടെ ശിക്ഷണത്തില്‍ അദ്ദേഹത്തിനു ഹൃദിസ്ഥമായിരുന്നു.

ജ്യോതിഷ ശാസ്ത്രത്തില്‍ അഗ്രഗണ്യനായ അദ്ദേഹം ഓരോ വ്യക്തിയുടെയും കയ്യില്‍ തന്നെ അയാളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളും ഭാവി ജീവിതവും അടങ്ങിയിട്ടുണ്ട് എന്ന് മനസ്സിലാക്കി, അവരുടെ ജീവിതപാതയില്‍ ഉണ്ടാകുന്ന വൈതരണികളെ അതിജീവിക്കാന്‍ ആവശ്യമായ പരിഹാരങ്ങളും പ്രതിക്രിയകളും നിര്‍ദേശിക്കുന്നു. ബിസിനസിലെ തോല്‍വികള്‍, ഉദ്യോഗലബ്ധിയിലെ തടസ്സങ്ങള്‍, വിവാഹതടസ്സം, വാസ്തു പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക് അദ്ദേഹത്തിന്റെ പക്കല്‍ പരിഹാരം സുനിശ്ചിതം. മാതാപിതാക്കളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിന്റെ ബലിമൃഗങ്ങളാകുന്ന കുരുന്നു ബാല്യങ്ങള്‍ക്കും കൗമാരങ്ങള്‍ക്കും സാന്ത്വനത്തിന്റെ ഒരു നനുത്ത തൂവല്‍ സ്പര്‍ശമാണ് അദ്ദേഹം.

കുട്ടികളുടെ വാസന തിരിച്ചറിയാതെ തങ്ങളുടെ ഇഷ്ടങ്ങള്‍ അടിച്ചേല്പിക്കുന്നതു കൊണ്ടാണ് പകുതിയിലധികവും കുഞ്ഞുങ്ങള്‍ ജീവിതത്തില്‍ പരാജയത്തെ നേരിടേണ്ടി വരുന്നത്. അതിനായി അവന്റെ ഭാവി കൃത്യമായി മനസ്സിലാക്കി, ഭാവിയില്‍ ഉണ്ടാകാവുന്ന തടസ്സങ്ങളെ നീക്കം ചെയ്ത് അവനെ ജീവിത വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നു. ഇതിനോടകം ജയനാരായണ്‍ജി മൂന്നു ലക്ഷത്തോളം ആളുകളെ കണ്‍സള്‍ട്ട് ചെയ്തുകഴിഞ്ഞു. കൂടാതെ, 49 രാജ്യങ്ങളില്‍ അദ്ദേഹം തന്റെ സേവനം ലഭ്യമാക്കുന്നുണ്ട്. എല്ലാ മതസ്ഥരെയും ഒരുപോലെ കാണുവാനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അതിനുള്ള കൃത്യമായ പ്രതിവിധികള്‍ അതാത് മതപ്രകാരംതന്നെ നിര്‍വഹിച്ചു പരിഹരിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയം തന്നെ!


ദൈവത്തെ ഒരു പോസിറ്റീവ് എനര്‍ജിയായി കാണുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് തന്നെ ആ എനര്‍ജിയെ ഉള്‍ക്കൊണ്ട് ജീവിച്ചാല്‍ ജീവിതത്തില്‍ ഉണ്ടാകുന്ന പല കഷ്ടപ്പാടുകളും വിഷമതകളും ഒരുപരിധി വരെ മറികടക്കാന്‍ സാധിക്കുമെന്നതാണ്. മാത്രമല്ല, നമ്മുടെ ആരോഗ്യവും ഫ്യൂച്ചറോളജിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. ജീവിക്കാനുള്ള പ്രയാണത്തില്‍ സ്വന്തം ശാരീരിക മാനസിക ആരോഗ്യം ആരുംതന്നെ ശ്രദ്ധിക്കുന്നില്ല. വിശ്രമമില്ലാത്ത ഈ ജീവിത രീതിയോട് പതിയെ ശരീരം പ്രതികരിച്ചു തുടങ്ങും. അത് പല രോഗങ്ങളായി നമ്മളെ വേട്ടയാടും. ഹൃദയത്തേയും കരളിനെയും ആമാശയത്തെയും വൃക്കകളെയുമെല്ലാം മാലിന്യക്കൂമ്പാരങ്ങളാക്കി, നിരവധി പുതിയ രോഗങ്ങളിലൂടെ മനുഷ്യശരീരത്തെ തളര്‍ത്തുന്നു.

ആരോഗ്യവും ഫ്യൂച്ചറോളജിയുമായി ബന്ധപ്പെട്ട് 300-റോളം ബോധവത്ക്കരണ ക്യാമ്പുകള്‍ അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം, ആന്റിബയോട്ടിക്‌സ്, പെയിന്‍കില്ലര്‍ എന്നിവയുടെ അമിത ഉപയോഗത്തിനുമെതിരായ ബോധവല്‍ക്കരണ ക്ലാസുകളും അദ്ദേഹം നടത്താറുണ്ട്.

കണ്ണൂരില്‍ വച്ച് നടന്ന ബോധവല്‍ക്കരണ ക്യാമ്പിന്റെ ഭാഗമായി കുട്ടികളെ ഉപയോഗപ്പെടുത്തി മനുഷ്യ ക്യാപ്‌സൂള്‍ ഉണ്ടാക്കി. ആദിവാസി കോളനികളിലെ കുട്ടികളെ ഉപയോഗിച്ചു, വരും തലമുറയെ ബോധവത്ക്കരിക്കാനാണ് ഗുളിക രൂപത്തിലുള്ള ഇത്തരം മനുഷ്യ ക്യാപ്‌സൂളുകള്‍ തയ്യാറാക്കിയത്. അതിന്റെ നേട്ടം ഗിന്നസ് റെക്കോര്‍ഡിന്റെ രൂപത്തില്‍ അദ്ദേഹത്തെ തേടിയെത്തി. കൂടാതെ ലോകത്തെ ഏറ്റവും വലിയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചതിനു ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഹരിജനങ്ങള്‍ക്കു മെഡിക്കല്‍ ക്യാമ്പും ഭക്ഷണസാധനങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍ നല്കിയതിനു 2018-ലെ ഡോ. അംബേദ്കര്‍ നാഷണല്‍ അവാര്‍ഡും ലഭിച്ചു.

21 വര്‍ഷമായി പ്രവര്‍ത്തന പാരമ്പര്യമുള്ള ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫ്യൂച്ചറോളജിയാണ് അദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ പ്രധാനപ്പെട്ടത്. ആയുസ്സിനെ സംരക്ഷിക്കാനുള്ള ഒരു ഗ്രാമം, അതാണ് ആചാര്യ ആയുര്‍ഗ്രാമം എന്ന തന്റെ ലക്ഷ്യത്തിലൂടെ അദ്ദേഹം ഉദ്ദേശിക്കുന്നത്. ഏതു ഗുരുതരാവസ്ഥയിലുള്ള രോഗത്തിനും മരുന്നുകള്‍ അദ്ദേഹത്തിന്റെ തന്നെ മേല്‍നോട്ടത്തില്‍ ആചാര്യ ഫാര്‍മ എന്ന സ്വന്തം ഫാര്‍മസിയില്‍ തയ്യാറാക്കുന്നു. ഇതിനൊക്കെ പുറമെ, ജീവകാരുണ്യ പ്രവര്‍ത്തനത്തിലും അദ്ദേഹം ഒട്ടും പുറകിലല്ല. ആരുമില്ലാത്ത വൃദ്ധരായ 10 മാതാപിതാക്കളെ സംരക്ഷിക്കുന്നുണ്ട്. കൂടാതെ, പത്തോളം കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യം, ഒന്‍പത് വര്‍ഷം കൊണ്ട് നിര്‍ധനരായ ഒന്‍പത് പെണ്‍കുട്ടികളുടെ വിവാഹം എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍.

റെഡ്‌ക്രോസ് സൊസൈറ്റി ഓഫ് കേരള, ആന്റി നെക്കോട്ടിക് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവയുടെ പാട്രണും ജീവകാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രസിഡന്റ് പദവും അലങ്കരിക്കുന്ന അദ്ദേഹത്തിനൊപ്പം കൈത്താങ്ങായി ഭാര്യ ശ്രീലതയും മകള്‍ അഭിരാമിയും മകന്‍ അഭിജിത്തും കൂടെയുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button