മുച്ചക്ര വണ്ടിയിലെ ഐസ്‌ക്രീം ബിസിനസ്സില്‍ നിന്ന് ഇവന്റ് മാനേജ്‌മെന്റിലേക്ക്…ഇത് പ്രെയ്‌സ് ഇവന്‍സിന്റെ വിജയകഥ
ആളുകളുടെ അഭിരുചിയും സങ്കല്പവും മാറുന്നതോടൊപ്പം ആഘോഷങ്ങളുടെ രീതികള്‍ക്കും മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. കല്യാണം, ബര്‍ത്ത് ഡേ, ആനിവേഴ്‌സറി, ബാപ്റ്റിസം തുടങ്ങി ഏത് ആഘോഷത്തിന്റെയും രീതികളും ഒരുക്കങ്ങളും എങ്ങനെയായിരിക്കണം എന്നതിന് ആളുകള്‍ക്ക് വ്യക്തമായ ധാരണയുണ്ട്. സ്റ്റേജ് ഡെക്കറേഷന്‍ ആഘോഷവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇവന്റ് മാനേജ്‌മെന്റ് കമ്പനികളെ ഏല്‍പ്പിക്കുമ്പോള്‍ കസ്റ്റമറിന്റെ താല്‍പര്യങ്ങള്‍ക്ക് യാതൊരു കോട്ടവും തട്ടാതെ അത് ഭംഗിയായി പൂര്‍ത്തീകരിച്ചു നല്‍കുകയെന്നത് ഇവന്റ് മാനേജ്‌മെന്റുകാരുടെ ചുമതലയായി മാറുന്നു. അതിവേഗം വളരുകയും പുതിയ രീതികള്‍ക്കൊത്ത് ചുവടുവയ്ക്കുകയും ചെയ്തു കൊണ്ട് ഇവന്റ് മാനേജ്‌മെന്റ് കമ്പനികളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് ഉയര്‍ന്നു വന്നുകൊണ്ടിരിക്കുകയാണ് പ്രെയ്‌സ് ഇവന്റ് മാനേജ്‌മെന്റ്.
വളരെ വലിയൊരു ജീവിത പ്രതിസന്ധിയ്ക്ക് ഇടയില്‍ നിന്ന് സാംകുട്ടി പി സി പടുത്തുയര്‍ത്തിയ സംരംഭമാണ് പ്രെയ്‌സ് ഇവന്റ് മാനേജ്‌മെന്റ്. മുച്ചക്ര സൈക്കിളില്‍ ഐസ്‌ക്രീം വിറ്റ് ഉപജീവനം നടത്തിയ സാംകുട്ടി ആ തൊഴിലിനിടയില്‍ ചില ഇവന്റ് മാനേജ്‌മെന്റ് കമ്പനികളെ പരിചയപ്പെടുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും ചെയ്തതോടെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവാണ് സംഭവിച്ചത്.
സ്റ്റേജ് ഡെക്കറേഷനും മറ്റും ചെയ്തു നല്‍കുന്നവരെ ഈ ഫീല്‍ഡിലേക്ക് ആവശ്യമുണ്ടെന്ന് മനസ്സിലാക്കിയ സാംകുട്ടി പതിയെ ആ മേഖലയിലേക്ക് ചുവട് വയ്ക്കുകയായിരുന്നു. അധികം വൈകാതെ ഐസ്‌ക്രീം ബിസിനസിനൊപ്പം സ്റ്റേജ് ഡെക്കറേഷന്‍ വര്‍ക്കുകള്‍ ഏറ്റെടുത്തു നടത്താന്‍ തുടങ്ങിയ അദ്ദേഹം 2005ലാണ് പ്രെയ്‌സ് ഇവന്റ് മാനേജ്‌മെന്റ് എന്ന സംരംഭത്തിന് തിരി തെളിയിച്ചത്. ഇന്ന് മകന്‍ സിബി സാമിനൊപ്പം ചേര്‍ന്ന് ഐസ്‌ക്രീം ബിസിനസ്, ഇവന്റ് മാനേജ്‌മെന്റ് കമ്പനി എന്നിവയ്ക്ക് പുറമെ, ട്രാവല്‍ ഏജന്‍സി, സ്റ്റേജ് ഡെക്കറേഷനും മറ്റും ആവശ്യമായ സാധനങ്ങളുടെ നിര്‍മാണം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഇദ്ദേഹം മേല്‍നോട്ടം നല്‍കിവരുന്നു.
പത്തനാപുരത്താണ് ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്നതെങ്കിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രെയ്‌സ് ഇവന്റ്‌സിന്റെ വര്‍ക്കുകള്‍ കൂടുതലും നടക്കുന്നത്. ഡെസ്റ്റിനേഷന്‍ വെഡിങ്, കോര്‍പ്പറേറ്റ് ഇവന്റ്‌സ്, ബര്‍ത്ത് ഡേ സെലിബ്രേഷന്‍ തുടങ്ങി എല്ലാവിധ വര്‍ക്കുകളും ഏറ്റെടുത്ത് നടത്തുന്ന ഇവര്‍ കേരളത്തിലുടനീളം വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചു നല്‍കാന്‍ ഒരുക്കമാണ്. പത്തനാപുരത്തിന് പുറമേ തിരുവനന്തപുരം ഉള്ളൂരിലും പ്രെയ്‌സ് ഇവന്‍സിന്റെ ഓഫീസ് പ്രവര്‍ത്തനം നടത്തിവരുന്നു.