ഭാരതത്തിന്റെ ഹരിതാഭമായ ഭാവിയ്ക്ക് തറക്കല്ലിട്ട് ഫോംസ് ഈസി ബില്‍ഡ്
” We don’t just construct buildings – we create homes, shape cities and build Sustainable futures”.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എപ്പോഴും ആവശ്യമായ കാര്യമാണെങ്കിലും പ്രകൃതിക്കും മണ്ണിനും മനുഷ്യനും ദോഷം ചെയ്യാത്ത തരത്തിലുള്ള കണ്‍സ്ട്രക്ഷന്‍ രീതികള്‍ അവലംബിക്കുന്നതാണ് ഉത്തമം. കണ്‍സ്ട്രക്ഷനുമായി ബന്ധപ്പെട്ട് അനവധി രീതികള്‍ നിലവിലുണ്ടെങ്കിലും റീസൈക്കിള്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇന്ന് കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ കൂടുതലും തിരഞ്ഞെടുക്കുന്നത്. അതിന്റെ അടിസ്ഥാനപരമായ കാരണം കണ്‍സ്ട്രക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ പ്രകൃതിയില്‍ ഏല്‍പ്പിക്കുന്ന ആഘാതവും പ്രകൃതിസൗഹാര്‍ദപരമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗവണ്മെന്റ് നല്കുന്ന പ്രോത്സാഹനവും തന്നെയാണ്.
പരമ്പരാഗത കണ്‍സ്ട്രക്ഷന്‍ രീതികളിലൂടെ പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ ആഗോളതാപനത്തിന്റെ പ്രധാന കാരണമാകുന്നു. ആഗോളതാപനത്തിന്റെ ഫലമായി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിനും പ്രകൃതിക്ഷോഭങ്ങള്‍ക്കും കേരളീയരും സാക്ഷികളായതാണ്. അതുകൊണ്ട് ഇന്ത്യയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുക എന്നത് ഇപ്പോള്‍ ഗവണ്മെന്റിന്റെ കൂടി ആവശ്യമാണ്, ഇതിലുമുപരി ഓരോ എന്‍ജിനീയറുടെയും കടമയും.
സുസ്ഥിരമായ നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യരാശിയെ നാശത്തിലേക്ക് നയിക്കുന്ന ആഗോളതാപനം ചെറുക്കാനാകും. എന്നാല്‍ ഈടുനില്‍പ്പും ചെലവും പലപ്പോഴും ഇത്തരം പുതിയ സാങ്കേതികവിദ്യയെ പിറകിലേക്ക് വലിക്കുന്നുണ്ട്. കുറഞ്ഞ കാര്‍ബണ്‍ ഫുഡ് പ്രിന്റില്‍ പാര്‍പ്പിടങ്ങള്‍ കെട്ടുറപ്പോടെ മിതമായ ചെലവില്‍ പണി കഴിച്ച് സുസ്ഥിരവും പ്രകൃതിയെ നോവിക്കാത്തതുമായ നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെ പ്രീ-എന്‍ജിനിയേര്‍ഡ് ഇക്കോ ഫ്രണ്ട്ലി കണ്‍സ്ട്രക്ഷനെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിപുലമായി അവതരിപ്പിക്കുവാന്‍ ഫോംസ് കണ്‍സ്ട്രക്ഷന്‍ സാധിച്ചു. കെട്ടിട നിര്‍മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും സുസ്ഥിരതയുടെ മുദ്രാവാക്യമായ ‘3R’s അഥവാ റെഡ്യൂസ്, റീയൂസ്, റീസൈക്കിള്‍ അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുന്ന സംരംഭമാണിത്.
വികസിത രാജ്യങ്ങളിലെ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് അഴിച്ചുവിട്ട പ്രീ എഞ്ചിനീയേര്‍ഡ് കണ്‍സ്ട്രക്ഷന്‍ മെത്തേഡിനെ നമ്മുടെ ഭൂപ്രകൃതിക്ക് അനുയോജ്യമായ തരത്തിലും ഉപഭോക്താക്കളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയിലും പരിഷ്കരിച്ചാണ് ഫോംസ് കണ്‍സ്ട്രക്ഷന്‍സ് കെട്ടിടങ്ങളും പാര്‍പ്പിടങ്ങളും പണിതുയര്‍ത്തുന്നത്. ലോകോത്തര പ്രീ എഞ്ചിനീയേര്‍ഡ് കണ്‍സ്ട്രക്ഷന്‍ ടെക്നോളജി ഫോംസ് കണ്‍സ്ട്രക്ഷന്റെ ഫോംസ് ഈസി ബില്‍ഡ് ശാഖയിലൂടെ കേരളത്തിലും പച്ച പിടിക്കുകയാണ്.
പ്രീ എഞ്ചിനീയേര്‍ഡ് കണ്‍സ്ട്രക്ഷന്‍
കുറഞ്ഞ ചെലവിലും സമയത്തിലും കെട്ടിടങ്ങള്‍ സ്ഥാപിക്കുന്ന സാങ്കേതികവിദ്യയാണ് പ്രീ എഞ്ചിനീയേര്‍ഡ് കണ്‍സ്ട്രക്ഷന്‍. മുന്‍കൂട്ടി തയ്യാറാക്കിയ ചട്ടക്കൂടില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളെയെല്ലാം തൃപ്തിപ്പെടുത്തുന്ന രീതിയില്‍ പരിഷ്കാരങ്ങള്‍ വരുത്തി ഏറെക്കാലം ഈടുനില്‍ക്കുന്ന കെട്ടിടങ്ങള്‍ പണിതുയര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ ടെക്നോളജിയാണിത്.
വ്യത്യസ്തമായ പ്രീ എഞ്ചിനീയേര്‍ഡ് കണ്‍സ്ട്രക്ഷന്‍ രീതികള്‍ നിലനില്‍ക്കുന്നുണ്ട്. പിഇബി (Pre-Engineered Buildings), ബില്‍ഡപ്പ് സെക്ഷന്‍സ്, എല്‍ജിഎസ്എഫ് (Light Gauge Steel Framed Structures), ഇപിഎസ് (Expanded Polystyrene Structure), ത്രീഡി പാനല്‍ ടെക്നോളജി, പ്രീകാസ്റ്റ്-പ്രീ സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് എന്നിങ്ങനെ. പ്രത്യേക ഗുണങ്ങളുള്ള ഈ നിര്‍മാണ രീതികളെല്ലാം കൂട്ടിച്ചേര്‍ത്ത് കേരളത്തിന്റെ കാലാവസ്ഥയ്ക്കും കേരളീയരുടെ സാമ്പത്തിക സ്ഥിതിക്കും യോജിക്കുന്ന വിപ്ലവകരമായ പുതിയ നിര്‍മാണ രീതി പരിചയപ്പെടുത്തുകയാണ് ഫോംസ് ഈസി ബില്‍ഡ്. പ്രകൃതിസൗഹാര്‍ദ നിര്‍മിതികള്‍ക്ക് ഇത്രയും സാധ്യതകള്‍ പ്രദാനം ചെയ്യുന്ന ഇന്ത്യയിലെ തന്നെ ഒരേയൊരു കമ്പനിയും ഫോംസ് കണ്‍സ്ട്രക്ഷന്‍സാണ്.
പ്രീ എഞ്ചിനീയേര്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്ന ആശയത്തിന് കേരളത്തില്‍ വിളനിലമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഫോംസ് കണ്‍സ്ട്രക്ഷന്‍സിന്റെ സ്ഥാപകന്‍ ജീഷ് വെണ്മരന്ത്. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പതിറ്റാണ്ടുകളായി പരിചയിച്ചുവന്ന രീതികള്‍ മാറ്റിമറിക്കണമെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു അവാസവ്യവസ്ഥ ആവശ്യമാണ്.
പണിക്കാര് മുതല്‍ എഞ്ചിനീയര്‍മാരും കമ്പനികളും സര്‍വകലാശാലകളും വരെ പുതിയ മെത്തേഡിന്റെ ഫലങ്ങള്‍ തിരിച്ചറിയണം. ഏറ്റെടുത്ത ഉത്തരവാദിത്വം ചെറുതല്ലെന്ന് ജീഷിനറിയാം. എങ്കിലും പുതിയ തലമുറയിലെ എന്‍ജിനീയര്‍മാര്‍ക്ക് പ്രീ എഞ്ചിനീയേര്‍ഡ് കണ്‍സ്ട്രക്ഷന്റെ സാധ്യതകള്‍ പകര്‍ന്നുനല്‍കാനായി എന്ഐടിയിലൂടെ സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ട് കണ്സക്ഷന് മേഖലയുടെ നവീന ഘട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഈ സംരംഭകന്. വെറും 200 രൂപ രജിസ്ട്രേഷന് ഫീസില്‍ എന്‍ഐടിയുടെയും കേന്ദ്ര ചെറുകിട സംരംഭകമന്ത്രാലയത്തിന്റെയും പങ്കാളിത്തത്തിലുള്ള കോഴ്സിന് ചേരാവുന്നതാണ്.
സാധ്യതകള്‍, സൗകര്യങ്ങള്‍
സിവില്‍ എഞ്ചിനീയറായ ജീഷ് വെണ്മരന്ത് കോഴിക്കോട് സ്വദേശിയാണ്. 2000 മുതല്‍ സ്വന്തമായി കണ്‍സ്ട്രക്ഷന്‍ കണ്‍സള്‍ട്ടന്‍സി നടത്തിവന്നിരുന്ന ഇദ്ദേഹം 2007 ലാണ് പ്രീ എഞ്ചിനീയേര്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനി ആരംഭിക്കുന്നത്. എല്‍ജിഎസ്എഫ് രീതിയാണ് കെട്ടിടങ്ങള്‍ നിര്‍മിക്കുവാനായി ഫോംസ് ഈസി ബില്‍ഡ് പ്രധാനമായും സ്വീകരിച്ചിരിക്കുന്നത്. പ്രീ എഞ്ചിനീയേര്‍ഡ് കണ്‍സ്ട്രക്ഷന്‍ രീതി നടപ്പിലാക്കുമ്പോഴുണ്ടാകുന്ന ചെലവ് വര്‍ദ്ധന നിയന്ത്രിക്കാന്‍ എല്ജിഎസ്എസ് പോലെയുള്ള പ്രീ കണ്‍സ്ട്രക്ഷന്‍ രീതികള്‍ക്ക് സാധിക്കുമെന്ന് ജീഷ് വെണ്മരന്ത് പറയുന്നു.
ടാറ്റയും ബ്ലൂ സ്കോപ്പ് ആസ്ട്രേലിയയും ചേര്‍ന്നുള്ള ടാറ്റാ ബ്ലൂസ്കോപോസ്ട്രേലിയയുമായി 2020 മുതല്‍ സഹകരിച്ചാണ് ജിഷ് വെണ്മരന്ത് നേതൃത്വം നല്കുന്ന ഇന്റഗ്രേറ്റേഴ്സ് ഓഫ് പ്രീ എന്‍ജിനീയര്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ ടെക്നോളജി, ഫോംസ് ഈസി ബില്‍ഡ് എന്ന ബ്രാന്‍ഡ് നെയിമില്‍ അവരുടെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ നടത്തിവരുന്നത്. ലോകത്തിലെ തന്നെ മികച്ച നിര്‍മാണ രീതിയും ഉപകരണങ്ങളുമാണ് ഇവര്‍ കൈകാര്യം ചെയ്യുന്നതെന്ന് ചുരുക്കം.
എല്ജിഎസ്എസ് പോലെയുള്ള പ്രീ എന്‍ജിനിയേര്‍ഡ് കണ്‍സ്ട്രക്ഷന്‍ രീതികള്‍ കേരളത്തില്‍ സാധ്യമാണോ എന്നു ചിന്തിക്കുന്നവര്‍ക്ക് മുന്നിലേക്ക് ചൂണ്ടിക്കാണിക്കാന്‍ തങ്ങള്‍ ചെയ്ത നിരവധി വര്‍ക്കുകള്‍ ജിഷിന് ഇവിടെയുണ്ട്. വ്യത്യസ്തങ്ങളായ റെസിഡന്‍സികള്‍, കൊമേഷ്യല്‍-ഹോസ്പിറ്റല്‍ ബില്‍ഡിങ്ങുകള്‍ എന്നിവ അവയിലുള്‍പ്പെടുന്നു. എല്ലാ മേഖലയിലും എല്ജിഎസ്എസ് പോലെയുള്ള പ്രീ കണ്‍സ്ട്രക്ഷന്‍ രീതികള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് ഫോംസ് കണ്‍സ്ട്രക്ഷന്‍സ് ഇതിനോടകം തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്.
2010 കാലഘട്ടത്തില്‍ യുഎഇയില്‍ പാര്‍ട്ടൈം ആയി കണ്‍സള്‍ട്ടന്റായി ജോലി ചെയ്യാന്‍ കഴിഞ്ഞതാണ് ജീഷ് വെണ്മരന്തെന്ന എന്‍ജിനീയറെ ഒരു സംരംഭകനെന്ന നിലയിലേക്ക് ഉയര്‍ത്തിയത്. യുഎഇയിലും മറ്റും നിലവിലുള്ള കണ്‍സ്ട്രക്ഷന്‍ ഐഡിയകള്‍ നാട്ടിലും പ്രാവര്ത്തികമാക്കിക്കൂടേ എന്ന ചിന്തയില്‍ ഇദ്ദേഹം പ്രീ എഞ്ചിനീയര്‍ കണ്‍സ്ട്രക്ഷന്‍ ടെക്നോളജിയ്ക്ക് മുന്‍ഗണന നല്കുന്ന സ്ഥാപനത്തിന് രൂപംനല്കി.
ഈ സാങ്കേതിക വിദ്യയില്‍ നമ്മുടെ നാട്ടില്‍ തന്നെ ഗവേഷണം നടത്തുവാനും സ്കില്‍ ഡെവലപ്മെന്റിനും ഒരു സ്ത്രീസംരംഭം എന്ന നിലയില്‍ ഫോംസിന്റെ സഹോദരസ്ഥാപനമായ സീഡിസ്ക് (Centre for Development of Innovative and Sustainable Construction) ടെക്നോളജീസ് പ്രോജക്ടില്‍ ഇവര്‍ നിക്ഷിപ്തരാണ്. ഇതിന്റെ മേല്‍നോട്ടവും മറ്റു ചുമതലകളും ജീഷിന്റെ ഭാര്യ കല സി.പിയാണ് നിര്‍വഹിക്കുന്നത്. ആവശ്യമായ ഊര്‍ജം സ്വയം ഉല്പാദിപ്പിക്കുന്ന ഗൃഹങ്ങളാണ് ഈ പ്രോജക്റ്റിന്റെ ലക്ഷ്യം.
പ്രീ എന്‍ജിനിയേര്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ നിരവധി സംശയങ്ങള്‍ തോന്നുക സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ഈ നിര്‍മാണ രീതിയുടെ ഉറപ്പും ഗുണമേന്മയും ജനങ്ങളിലേക്കെത്തിക്കുക എന്നതുതന്നെയായിരുന്നു സംരംഭകന് എന്ന നിലയില്‍ ജീഷ് വെണ്മരന്ത് അഭിമുഖീകരിച്ച ഏറ്റവും വലിയ കടമ്പയും. വ്യത്യസ്ത കാലാവസ്ഥയിലുള്ള കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകളുടെ ഗുണമേന്മ ഉറപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ലക്ഷ്യം. അതിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിന്റെ അടുത്ത് നിന്ന് 50 മീറ്റര്‍ അകലത്തിലുള്ള ഒരു വീട് 2012 ല്‍ നിര്‍മിച്ചത് മാധ്യമങ്ങള്‍ അടക്കം ഏറ്റെടുത്തതോടെ പ്രീ എന്‍ജിനിയേര്‍ഡ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകളിലേക്ക് ജനശ്രദ്ധ ക്ഷണിക്കുന്നതിന് ഇദ്ദേഹത്തെ സഹായിച്ചു.
2013ല്‍ തണുപ്പുള്ള പ്രദേശത്ത് കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് നടത്തുക എന്ന ഉദ്ദേശ്യത്തോടെ ഊട്ടിയിലും കൂര്‍ഗിലും കണ്‍സ്ട്രക്ഷനുകള്‍ നടത്തിയതോടെ ഏതു കാലാവസ്ഥയിലും എല്ജിഎസ്എസ് ടെക്നോളജിയില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് നിലനില്‍പ്പുണ്ട് എന്നു തെളിയിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു. ഇന്ത്യയിലെ വളര്‍ന്നുവരുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്ക് ടാറ്റാ ബ്ലൂ സ്കോപ്പ് നല്കുന്ന എമര്‍ജിങ് സ്റ്റാര്‍, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്, എന്‍ഐടി എന്നിവയുടെ അംഗീകാരങ്ങള്‍ ഒക്കെ പ്രീ എന്‍ജിനിയേര്‍ഡ് കണ്‍സ്ട്രക്ഷനുമായി ബന്ധപ്പെട്ട് ജീഷിന്‍ ലഭിച്ചു കഴിഞ്ഞു.
വെള്ളവും വൈദ്യുതിയും ആവശ്യമില്ലാത്ത പാര്‍പ്പിടങ്ങള്‍
നിലവില്‍ പ്രീ എന്‍ജിനീയര്‍ കണ്‍സ്ട്രക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കമ്പനികളെല്ലാം പരമ്പരാഗത രീതിയിലുള്ള അടിസ്ഥാനത്തിനുമേല്‍ കെട്ടിപ്പടുക്കുന്ന സൂപ്പര്‍ സ്ട്രക്ചറില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ കല്ലും മണലും പോലെയുള്ള പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കാതെ മികച്ച ഈടുനില്പ്പോടെ ഫൗണ്ടേഷനടക്കം നിര്‍മിക്കുന്ന സാങ്കേതികവിദ്യ എന്‍ഐടിയുടെ സഹായത്തോടെ സിഡിസ്ക് ടെക്നോളജീസ് വികസിപ്പിച്ചെടുത്തു കഴിഞ്ഞു.
പെന്‍ (Pre Engineered Nail) ഫൗണ്ടേഷന് എന്ന് വിളിക്കപ്പെടുന്ന ടെക്നോളജിയില്‍ വികസിപ്പിച്ചെടുത്ത മോഡുലാര്‍ നെറ്റ് സീറോ എനര്‍ജി ഹോംസ് നിര്‍മാണം ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഇവര്‍. നിര്‍മിക്കുന്ന ഭൂപ്രകൃതിക്ക് മാറ്റം വരുത്താതെ തന്നെ പെന്‍ ഫൗണ്ടേഷനിട്ട് കെട്ടിയുയര്‍ത്തുന്ന സോംസിന്റെ ‘പ്ലഗ് ആന്‍ഡ് പ്ലേ’ പാര്‍പ്പിടങ്ങളില്‍ പുറത്തുനിന്നും വൈദ്യുതിയോ വെള്ളമോ എത്തിക്കേണ്ട ആവശ്യമില്ല.
സോളാര്‍ പാനലുകള്‍ കൊണ്ടു നിര്‍മിച്ച കെട്ടിടത്തിന്റെ മേല്‍ക്കൂര വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. എയര്‍, വാട്ടര്‍ ജനറേറ്ററുകള്‍ ഉപയോഗിച്ചുകൊണ്ട് വീട്ടിലേക്കാവശ്യമായ വെള്ളവും ഉല്പാദിപ്പിക്കുന്നു. കൂടാതെ മാലിന്യ സംസ്കരണവും വീട്ടിനുള്ളില്‍ തന്നെ നടത്താനുള്ള സൗകര്യമുണ്ട്. ആവശ്യമെങ്കില്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയുന്ന രീതിയില്‍ പണിയുന്ന ഈ പാര്‍പ്പിടങ്ങള്‍ പൂര്‍ണമായും റീസൈക്കിള്‍ ചെയ്ത വസ്തുക്കള്‍ കൊണ്ടാണ് നിര്‍മിക്കുന്നത്. ഭൂകമ്പത്തെയും പ്രകൃതിദുരന്തങ്ങളെയും ചെറുക്കാനും ഈ ഓട്ടോമേറ്റഡ് ഭവനങ്ങള്‍ക്ക് കഴിയും.
ഇന്ത്യന്‍ കണ്‍സ്ട്രക്ഷന്‍ രംഗത്തെ ആകപ്പാടെ മാറ്റിമറിക്കുന്നതായിരിക്കും ഫോംസ് കണ്‍സ്ട്രക്ഷനും ഫോംസ് ഈസി ബില്‍ഡും സീഡിസ്കും വിഭാവനം ചെയ്യുന്ന പുതിയ മോഡുലാര്‍ നെറ്റ് സീറോ എനര്‍ജി ഹോംസ്. ഇത്തരം നിര്‍മിതികള്‍ക്ക് കാര്‍ബണ്‍ ഫുട്പ്രിന്റ് കുറവായതുകൊണ്ട് ഇന്ത്യയുടെ കാര്‍ബണ്‍ ട്രേഡിങ്ങിനും ഫോംസ് വഴിയൊരുക്കുന്നു. കണ്‍സ്ട്രക്ഷന്‍ രംഗത്തെ ഭാവിയെ നിര്‍വചിക്കുക മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ തന്നെ ഹരിതാഭമായ ഭാവിയ്ക്ക് മുതല്‍ക്കൂട്ടാവുകയാണ് ജീഷ് വെണ്മരന്തിന്റെ സംരംഭം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9847434848