ഫാഷനാണ് മേഘയ്ക്ക് പാഷന്; ഉടുത്തൊരുങ്ങി റാണിയാകാന്‍ ‘റെയിംസ് ഡിസൈനര്‍ ബോട്ടിക്’
“Fashion is part of the daily air and it changes all the time, with all the events. You can even see the approaching of a revolution in clothes. You can see and feel everything in clothes.” – Diana Vreeland
കാലം മാറുന്നതിന് അനുസരിച്ച് സ്ത്രീകളുടെ വസ്ത്ര സങ്കല്പത്തിന് വലിയ മാറ്റങ്ങള്‍ തന്നെയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നാടന്‍ വസ്ത്രങ്ങളില്‍ നിന്ന് മാറി ഇന്റര്‍നാഷണല്‍ ഡിസൈനിലുള്ള വസ്ത്രങ്ങള്‍ ധരിക്കുവാനാണ് ഇന്ന് പെണ്‍കുട്ടികള്‍ അധികവും ഇഷ്ടപ്പെടുന്നത്. യൂണിക്കും എന്നാല്‍ സിമ്പിളുമായ ഡിസൈനുകള്‍ക്ക് പ്രാധാന്യം ഏറുന്നതോടെ ഡിസൈനര്‍ ബൊട്ടിക്കുകളുടെ എണ്ണവും ക്രമാതീതമായി വര്‍ദ്ധിച്ചു വരികയാണ്.
കണ്ട് ശീലമില്ലാത്ത പുതിയ ഡിസൈനുകളും പാറ്റേണുകളും നിറച്ചൊരു വസ്ത്രം, അതുമല്ലെങ്കില്‍ നിങ്ങളുടെ താല്പര്യവും കണ്‍സെപ്റ്റും ചേര്‍ന്ന ഒരു ഡിസൈന്‍ ആണോ നിങ്ങളിലെ ഫാഷന്‍ വുമണ്‍ ആഗ്രഹിക്കുന്നത് ? ആഘോഷവേളകളിലും പരിപാടികളിലും തിളങ്ങാന്‍ സെലിബ്രിറ്റി താരങ്ങള്‍ പോലും കണ്ണുംപൂട്ടി സമീപിക്കുന്ന ‘റെയ്മീസ് ഡിസൈനര്‍ ബോട്ടിക്കി’ന് നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ കഴിയുമെന്നത് ഇതിന്റെ അമരക്കാരി മേഘ റെയ്ഫി നല്കുന്ന ഉറപ്പാണ്.
തിരുവനന്തപുരം സ്വദേശിനിയായ മേഘയ്ക്ക് ഡിസൈനിങ്ങിനോടും ബിസിനസിനോടും തോന്നിയ താല്പര്യമാണ് റെയ്മീസ് എന്ന സംരംഭത്തിന്റെ ആദ്യത്തെ മൂലധനം. അച്ഛന് യുഎഇയിലെ തുണിക്കടയുടെ റീട്ടെയില്‍ മാനേജര്‍ ആയി ജോലി ചെയ്തിരുന്ന ആളായിരുന്നതു കൊണ്ടുതന്നെ ചെറുപ്പകാലം മുതല്‍ അച്ഛന്റെ ജോലിയും വര്‍ക്കുകളും കണ്ടുവളര്‍ന്ന മേഘയ്ക്കും ക്ലോത്ത് ബിസിനസിനോട് ഒരു താല്പര്യമുണ്ടായിരുന്നു.
എം.എസ്.സി ഐടിയും എംബിഎയും പൂര്‍ത്തിയാക്കിയ മേഘ വിവാഹശേഷമാണ് ബിസിനസ് എന്ന ആശയത്തിന് ജീവന് നല്‍കുന്നത്.
കോവിഡ് കാലത്ത് എങ്ങനെ ഒരു ഓണ്‍ലൈന്‍ ബിസിനസ് ആരംഭിക്കാം എന്നും ഏത് ബിസിനസിലേക്ക് തിരിയണം എന്നും ചിന്തിച്ചിരുന്ന മേഘയ്ക്ക് വസ്ത്രങ്ങളോടുള്ള താല്പര്യം ഭര്‍ത്താവ് റെയ്ഫി മനസ്സിലാക്കിയതോടെയാണ് 2021 ഏപ്രില്‍ ഏഴാം തീയതി നാലാഞ്ചിറയില്‍ റെയിംസ് എന്ന ബോട്ടിക് ആരംഭിയ്ക്കുന്നത്.
സാധാരണഗതിയില്‍, ഒരു ബിസിനസ് ആരംഭിച്ച് നല്ല രീതിയില്‍ മുന്നോട്ട് പോയി ഇടക്കാലത്ത് ചില പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ട അവസ്ഥ വരുമ്പോള്‍ അതിനെ എങ്ങനെ തരണം ചെയ്യാമെന്നായിരിക്കും ഓരോ സംരംഭകരും ചിന്തിക്കുന്നത്. അതല്ലെങ്കില്‍, അവര്‍ പ്രതിസന്ധിഘട്ടങ്ങളില്‍ തളര്‍ന്ന് തോറ്റു പിന്മാറുന്നതാണ് പതിവ് കാഴ്ച. എന്നാല്‍ മേഘയെ സംബന്ധിച്ചിടത്തോളം അങ്ങനെ ഒരു പ്രശ്നത്തിന് യാതൊരു സാധ്യതയും ഇല്ലായിരുന്നു. കോവിഡ് എന്ന എല്ലാവരെയും വലച്ച ഘട്ടത്തിലാണ് മേഘ തന്റെ സംരംഭം ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ മുന്നോട്ടുള്ള യാത്ര എവിടെ നിന്ന് തുടങ്ങണമെന്ന് ഈ സംരംഭയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.
കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ബിസിനസിലൂടെ തന്റെ സംരംഭം വളര്‍ത്തിക്കൊണ്ടുവരാന്‍ മേഘയ്ക്ക് സാധിച്ചത് ക്രിക്കറ്റ് പ്ലേയറും മുന്‍ രഞ്ജി ടിം ക്യാപ്റ്റനുമായ ഭര്‍ത്താവ് റെയ്ഫി വിന്‍സന്റ് ഗോമസും കുടുംബവും പൂര്‍ണ പിന്തുണയുമായി പിന്നില്‍ തന്നെ നിന്നതിനാലാണ്. തികച്ചും കസ്റ്റമൈസ്ഡ് ആയിട്ടുള്ള ഡിസൈനുകള്‍ക്കാണ് മേഘ ജീവന് നല്‍കുന്നത്.
റെഡിമെയ്ഡ് കുര്‍ത്തകളും സാരികളും ഒക്കെ ഷോപ്പില്‍ ലഭ്യമാണെങ്കില്‍ പോലും കസ്റ്റമേഴ്സിന്റെ ഇഷ്ടങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന ഈ സംരംഭക ഇതിനോടകം നിരവധി സെലിബ്രിറ്റികള്‍ക്കും വസ്ത്രം ഡിസൈന്‍ ചെയ്ത് നല്‍കിയിട്ടുണ്ട്. നടി മഡോണ സെബാസ്റ്റ്യന്‍ വേണ്ടി ഓണം അനുബന്ധമായി മേഘ ചെയ്ത വര്‍ക്കാണ് ഈ സംരംഭകയുടെ ആദ്യത്തെ സെലിബ്രിറ്റി ഡിസൈനിങ് വര്‍ക്ക്.
കാലഘട്ടത്തിനനുസരിച്ചുള്ള ഡിസൈനുകള്‍ മേഘയുടെ കരവിരുതില്‍ പിറവി കൊള്ളുന്നതിനാല്‍ എല്ലാകാലത്തും അതിന് ആവശ്യക്കാരും ഏറെയാണ്. കേരളത്തിനകത്തും പുറത്തും എന്തിന് ഇന്റര്‍നാഷണല്‍ ഓര്‍ഡറുകള്‍ വരെ മേഘയ്ക്ക് ലഭിക്കുന്നു എന്നതുതന്നെ ഈ സംരംഭകയുടെ ഡിസൈനുകള്‍ക്ക് ആളുകള്‍ക്കിടയിലുള്ള പ്രചാരം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ്. കൂടുതലും ഓണ സമയത്താണ് റെയിംസ് ഡിസൈനര്‍ ബൊട്ടിക്കില്‍ കസ്റ്റമേഴ്സിന്റെ എണ്ണം കൂടുതല്‍. നിലവില്‍ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് മുതലായ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയുള്ള ഓര്‍ഡറുകളാണ് ഈ സംരംഭകയ്ക്ക് അധികവും ലഭിക്കുന്നത്.
ഏറ്റെടുത്ത ജോലി അങ്ങേയറ്റം സത്യസന്ധതയോടെ മികച്ചതാക്കി തീര്‍ക്കണമെന്നാണ് ഈ സംരംഭക ആഗ്രഹിക്കുന്നത്. അതുതന്നെയാണ് മേഘയുടെ ബിസിനസ്സിന്റെ വിജയ മന്ത്രവും. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ഡിസൈനുകള്‍ക്ക് ജീവന് നല്കിയ മേഘ ശ്വേതാ മേനോന്, ആര്‍ജെ നിമ്മി, റിമി ടോമി എന്നിവര്‍ക്ക് വേണ്ടിയും വസ്ത്രം ഡിസൈന്‍ ചെയ്തിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
മേഘ റെയ്ഫി, റെയിംസ് ഡിസൈനര്‍ ബൊട്ടിക്
Phone : : +91 8921877256
https://www.instagram.com/raimes_designerboutique/?igshid=OGQ5ZDc2ODk2ZA%3D%3D