പ്രീമിയം ക്വാളിറ്റിയില്‍ 100% പരിശുദ്ധമായ തേനുമായി തടത്തില്‍ ഫാം ഹണി നിങ്ങളിലേക്ക്
പരിശുദ്ധമായ വസ്തുക്കള്‍ക്ക് വിപണി സാധ്യത വളരെ കൂടുതലാണ്. പക്ഷേ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, നമുക്ക് ചുറ്റുമുള്ള നിരവധി വസ്തുക്കളില്‍ നിന്നും ഗുണമേന്മയുള്ള വസ്തുക്കള്‍ കണ്ടെത്തുക എന്നാല്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. പരിശുദ്ധമായ ഒന്ന് തനിക്ക് വിപണിയില്‍ എത്തിക്കണമെന്ന ചിന്തയാണ് ബിജു തടത്തില്‍ എന്ന വ്യക്തിയെ ‘ഹണി ബിസിനസി’ലേക്ക് വഴി തിരിച്ചത്.
കോതമംഗലം കേന്ദ്രമാക്കിയാണ് ബിജുവിന്റെ ഹണി ബിസിനസ് സ്ഥിതി ചെയ്യുന്നത്. വളരെ ചെറിയ രീതിയില്‍ തുടങ്ങിയ ഈ സംരംഭം ഇന്ന് കേരളത്തിനു പുറത്ത് വിവിധ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നു. കുവൈറ്റില്‍ ടെലികോം ഇന്‍ഡസ്ട്രിയില്‍ ഫെസിലിറ്റി മാനേജരും അതോടൊപ്പം ബിസിനസ് മേഖലയില്‍ സജീവ സാന്നിധ്യവുമായ വ്യക്തിയാണ് ബിജു.
‘തടത്തില്‍ ഫാം ഹണി’ എന്ന സ്വന്തമായ ബ്രാന്‍ഡാണ് അദ്ദേഹം ഇപ്പോള്‍ കൈകാര്യം ചെയ്തുവരുന്നത്. തേനീച്ചയ്ക്കും പരിസ്ഥിതിയ്ക്കും യാതൊരുവിധ ദോഷം വരാതെയും തേന്‍ അതിന്റെ കൃത്യമായ രീതിയിലും വിളവെടുത്ത് 100% പരിശുദ്ധമായി കസ്റ്റമേഴ്സിന് നല്‍കുക എന്നതാണ് പ്രധാനമായും ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. എടുത്തു പറയേണ്ട മറ്റൊരു കാര്യം തടത്തില്‍ ഫാമിന്റെ 15-ല്‍ കൂടുതല്‍ വ്യത്യസ്ത തേന്‍ ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്നു എന്നതാണ്.
ഇന്ത്യയില്‍ എന്നല്ല, ലോകത്ത് എവിടെയും വളരെ വലിയൊരു വിപണി സാധ്യതയാണ് ശുദ്ധമായ തേനിനുള്ളത്. പ്രധാനമായും ആയുര്‍വേദ മേഖലയിലും കൂടാതെ മറ്റ് ആരോഗ്യ പരിപാലന സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ഹോസ്പിറ്റലുകള്‍ ഇവിടെയെല്ലാം തടത്തില്‍ ഫാം ഉത്പന്നങ്ങങ്ങള്ക്ക് വലിയ വിപണി സാധ്യതയാണ് ഉള്ളത്. ഓണ്‍ലൈന്‍ വഴിയാണ് ഈ സംരംഭം വര്‍ഷങ്ങളായി മുന്നോട്ടുപോകുന്നത്. നിരവധി ഓര്‍ഡറുകളാണ് അനുദിനം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തടത്തില്‍ ഫാം ഹണി എന്ന ഈ ഉത്പന്നത്തെ തേടിയെത്തുന്നത്.
ഉത്പന്നത്തെ സംബന്ധിച്ചിടത്തോളം മറ്റൊരു കാര്യം എന്ന് പറയുന്നത് ഇതിന്റെ വിളവെടുപ്പ് രീതി തന്നെയാണ്. വളരെ ശാസ്ത്രീയമായ രീതിയിലാണ് തേന്‍ വേര്‍തിരിച്ചെടുക്കുന്നത്. തേന്‍ ശേഖരിക്കുന്നതിനും അത് ഫില്‍റ്റര്‍ ചെയ്യുന്നതിനും ശേഖരിക്കുന്നതിനുമെല്ലാം പ്രത്യേകമായ രീതികള്‍ ഇവിടെ പിന്തുടരുന്നു.
ഒരു ഉത്പന്നം മറ്റൊരു രാജ്യത്തേക്ക് കയറ്റി അയക്കണമെങ്കില്‍ അതിന്റെ ഗുണനിലവാരം വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ തടത്തില്‍ ഫാം ഹണി എന്ന ഈ ഉത്പന്നത്തിന് ആഗോള നിലവാരമാണ് വിപണിയിലുള്ളത്. ഏറ്റവും കൂടുതല്‍ ഉത്പന്നങ്ങള്‍ വിറ്റഴിയുന്നത് കേരളത്തിനേക്കാള്‍ ഏറെ വടക്കേ ഇന്ത്യ കേന്ദ്രമാക്കിയാണ്.
ബിസിനസിന്റെ തുടക്കത്തില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ ഇദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം സധൈര്യം മറികടന്നുകൊണ്ട് മുന്നോട്ട് നീങ്ങുകയായിരുന്നു. അത് തന്നെയാണ് ഈ സംരംഭത്തിന്റെ വിജയമായി മാറിയതും. പുത്തന്‍ കാഴ്ചപ്പാടുകളുമായി ഈ സംരംഭം 2023 ല്‍ പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്. മാറ്റത്തിന്റെ പുത്തനുണര്‍വുമായി തടത്തില്‍ ഫാം ഹണി നിങ്ങള്‍ക്കു മുന്‍പിലേക്ക്.