‘വലുപ്പ ചെറുപ്പമില്ലാതെ’ പരിപാടി കളറാക്കാന്‍ Exeevents
വിശേഷപ്പെട്ട പരിപാടികള്‍ക്കിടയില്‍ മറ്റു തിരക്കുകളില്‍ അകപ്പെടാതിരിക്കാനും അതിനെ ചുറ്റിപറ്റിയുള്ള ടെന്‍ഷന്‍ ഒഴിവാക്കുന്നതിനുമായാണ് ഓരോരുത്തരും ഇവന്റ് മാനേജ്‌മെന്റുകാരെ സമീപിക്കാറുള്ളത്. ഇത് പരിഗണിച്ച് പരിചയത്തിലുള്ള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളെ ഉത്തരവാദിത്തം ഏല്‍പ്പിച്ച് പരിപാടിയിലുടനീളം ടെന്‍ഷന്‍ അടിക്കേണ്ടതായി വരുമ്പോഴുണ്ടാവുന്ന മാനസിക സംഘര്‍ഷവും വളരെ വലുതായിരിക്കും. ജോലിഭാരം കുറയ്ക്കാനായി തിരഞ്ഞെടുത്ത മാര്‍ഗം ഒടുവില്‍ അധിക ജോലിയായി മാറിയ അനുഭവമുള്ളവര്‍ ഒട്ടനേകവുമുണ്ട്. ഇങ്ങനെയുള്ളവര്‍ക്കിടയിലാണ് ഏറ്റെടുത്ത ജോലികള്‍ ‘ക്വളിറ്റി’യിലും സര്‍വോപരി സമയനിഷ്ഠയിലും ഉറപ്പാക്കി അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള Exeevents വ്യത്യസ്തമാവുന്നത്.
രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വിവിഐപികള്‍ പങ്കെടുക്കുന്ന മീറ്റിംഗുകള്‍ മുതല്‍ പാര്‍ലിമെന്ററി കമ്മിറ്റികളുടെ യോഗങ്ങള്‍ പോലുള്ള വലിയ ചടങ്ങുകള്‍ വരെ നടത്തിയുള്ള അനുഭവസമ്പത്താണ് Exeevents -ന് കരുത്തായുള്ളത്. മാത്രമല്ല, ഭാരത് പെട്രോളിയം, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, കെപിഎംജി, ഇന്‍ഫോപാര്‍ക്ക് തുടങ്ങിയ കോര്‍പ്പറേറ്റ് ഭീമന്മാര്‍ തങ്ങളുടെ പരിപാടികള്‍ ഗംഭീരമാക്കാന്‍ പ്രിയപ്പെട്ട പങ്കാളികളായി ഇവരെ ഒപ്പം കൂട്ടുന്നതും ഈ മേഖലയിലുള്ള അവരുടെ മികച്ച സേവനങ്ങള്‍ കണ്ടുതന്നെയാണ്. എന്നാല്‍ ഇത്തരത്തില്‍ വമ്പന്‍ പരിപാടികളുടെ ഉത്തരവാദിത്വങ്ങള്‍ മാത്രം ഏറ്റെടുക്കുന്നവരല്ല ഇവര്‍. മറിച്ച് തങ്ങളെ സമീപിക്കുന്ന വ്യക്തികളുടെ ആവശ്യം പരിഗണിച്ച് ആളുകള്‍ ചുരുക്കമുള്ള ലളിതമായ ചടങ്ങുകള്‍ പോലും Exeevents ന്റെ കയ്യില്‍ സുരക്ഷിതമാണ്. കാരണം ആവശ്യക്കാരന്റെ ഉള്ളറിഞ്ഞ് വേണ്ടതെല്ലാം ഒരുക്കുക എന്നതാണ് ഇവരുടെ വിജയമന്ത്രം.
Exeevents ന്റെ തുടക്കം
1989-ല്‍ ബിരുദം പൂര്‍ത്തിയാക്കിയ അനില്‍കുമാര്‍ തുടര്‍ന്ന് സ്വകാര്യ കമ്പനികളിലും ഫാര്‍മസ്യൂട്ടിക്കല്‍, ബാങ്കിംഗ് മേഖലകളിലും നീണ്ട കാലം ജോലി ചെയ്തു. അങ്ങനെയിരിക്കെ 2002 ലാണ് ഇവന്റ് മാനേജ്‌മെന്റ് എന്ന ആശയം ഉദിക്കുന്നതും രണ്ട് സുഹൃത്തുക്കളെ കൂടി പങ്കാളികളാക്കി ഒരു ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് ആരംഭിക്കുന്നതും. ഇതുമായി മുന്നോട്ടുപോവുമ്പോള്‍ ഇടയ്ക്ക് കാലിടറി. കമ്പനി നഷ്ടം നേരിടുകയും പങ്കാളികളില്‍ ഒരാള്‍ മരണപ്പെടുകയും മറ്റൊരാള്‍ സ്വകാര്യ പ്രശ്‌നങ്ങള്‍ കൊണ്ട് പിന്മാറുകയും ചെയ്തതോടെ ഈ സംരംഭത്തിന് 2011 ല്‍ ഷട്ടറിട്ടു.
ഒരു വര്‍ഷത്തിനുശേഷം, ഭാര്യയുടെ അകമഴിഞ്ഞ പിന്തുണയോടെ അനില്‍കുമാര്‍ വീണ്ടും അതേ മേഖലയില്‍ ‘ഒരുകൈ’ നോക്കാമെന്ന് തീരുമാനിച്ച് നേരിട്ടിറങ്ങി. അങ്ങനെയാണ് 2012 ല്‍ എറണാകുളത്തെ വളഞ്ഞമ്പലത്ത് Exeevents ആരംഭിക്കുന്നത്. മുന്‍പ് തന്റെ കൂടെയുണ്ടായിരുന്ന ജോലിക്കാരെ ഒപ്പംകൂട്ടാനും അദ്ദേഹം മറന്നില്ല. ഏറ്റെടുക്കുന്ന പരിപാടികള്‍ വിട്ടുവീഴ്ചയില്ലാത്ത നടത്തി മേഖലയില്‍ പേരെടുത്തതോടെ ഇവരെ തേടി പല വമ്പന്‍ പരിപാടികളുമെത്തി.
മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം തെന്നിന്ത്യയില്‍ പങ്കെടുത്ത രണ്ടിലധികം പരിപാടികള്‍ ഗംഭീരമാക്കിയത് അനില്‍കുമാറും സംഘവുമായിരുന്നു. അതുകൊണ്ടുതന്നെ ഏറ്റവുമൊടുവിലായി കൊച്ചിന്‍ ചേമ്പര്‍ ഓഫ് കോമേഴ്സിന്റെ വാര്‍ഷികത്തോടാനുബന്ധിച്ച് മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുത്ത പരിപാടിയും Exeevents തന്നെയായിരുന്നു ഒരുക്കിയത്.
ഇങ്ങനെയുള്ള വന്‍കിട പരിപാടികളുടെ സംഘാടകരായിരുന്നു എന്നതുകൊണ്ട് ചെറിയ രീതിയിലുള്ള ചടങ്ങുകളോട് ഇവര്‍ മുഖംതിരിക്കാറില്ല. വിവാഹങ്ങള്‍, ബര്‍ത്ത്‌ഡേ പാര്‍ട്ടികള്‍, എക്‌സിബിഷന്‍ സ്റ്റാളുകള്‍, പ്രൊഡക്റ്റ് ലോഞ്ചുകള്‍ തുടങ്ങി എല്ലാ പരിപാടികളും ഇവര്‍ ഏറ്റെടുക്കാറുണ്ട്. കൂടാതെ വ്യത്യസ്ത ഇവന്റ് മാനേജ്‌മെന്റുകാര്‍ ഏറ്റെടുത്ത പരിപാടികളില്‍ കൈകൊടുക്കാനും Exeevents മടി കാണിക്കാറില്ല.
തങ്ങള്‍ ലഭ്യമാക്കുന്ന സേവനങ്ങള്‍ക്ക് മാത്രമേ ചാര്‍ജ് ഈടാക്കൂവെന്നതും ഇതില്‍ തന്നെ ആവശ്യക്കാരന്‍ മുതല്‍മുടക്കിനെക്കാള്‍ അധികമായി സേവനം ലഭ്യമാക്കണമെന്നതുമാണ് ഇവര്‍ മേഖലയില്‍ പാലിക്കുന്ന ധാര്‍മികത. ഇതിനായി പ്രതീക്ഷിക്കാതെ എത്തുന്ന അധിക ബാധ്യതകളുണ്ടായാലും ഏറ്റെടുത്ത പരിപാടി ഗംഭീരമാക്കണം എന്നതിനാണ് ഇവര്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. അതിനെല്ലാം പുറമെ, ഏറ്റെടുക്കുന്ന പരിപാടികളില്‍ സ്ഥാപനത്തിന്റെ പ്രതിനിധിയായി നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അനില്‍കുമാര്‍ കാണിക്കുന്ന ജാഗ്രതയാണ് Exeevents ന്റെ ഏറ്റവും വലിയ ‘പ്ലസ് പോയിന്റ് ‘…!