ENVARA CREATIVE HUB : ഡിജിറ്റല്‍ ലോകത്തെ വിശ്വസ്ത നാമം
സമൂഹത്തിലെ എല്ലാ മേഖലകളിലും ഡിജിറ്റല്‍ വല്‍ക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വ്യവസായരംഗത്തും അതിന്റെ പ്രതിഫലനം ഉണ്ടായി. പരസ്യങ്ങള്‍ നിറഞ്ഞുനിന്നിരുന്ന പ്രിന്റ് മീഡിയയുടെ അതേ സ്ഥാനം തന്നെ ഡിജിറ്റല്‍ മാര്‍ക്കറ്റിങിനു ചുരുങ്ങിയ കാലയളവ് കൊണ്ട് നേടിയെടുക്കാന്‍ കഴിഞ്ഞു എന്നത് വളരെ പ്രസക്തമാണ്. ഇന്റര്‍നെറ്റ് പോലുള്ള ഡിജിറ്റല്‍ ഡിസ്പ്ലേ മാധ്യമങ്ങളുടെ സഹായത്തോടെ നമുക്ക് ഏതൊരു സംരംഭത്തിനും പ്രോഡക്ടുകള്‍ സേവനങ്ങളെയും മാര്‍ക്കറ്റിങ് ചെയ്യുവാനും വിപണനസാധ്യത കൂട്ടുവാനും ബ്രാന്‍ഡിംഗ് ചെയ്യുവാനും ഒക്കെ വളരെ വേഗം സാധിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്ത് ശക്തമായ സാന്നിധ്യമായിക്കൊണ്ടിരിക്കുന്ന സ്ഥാപനമാണ് എന്‍വര ക്രിയേറ്റീവ് ഹബ്. എന്വരയുടെ വിജയവഴികളിലൂടെ ഒരെത്തിനോട്ടം…
കെല്‍ട്രോണ്‍ ജീവനക്കാരനായിരുന്ന രജീഷ്, ടെക്നോപാര്‍ക്കിലെ ഒരു കമ്പനിയിലെ ജീവനക്കാരനായിരുന്ന ഹരിലാലിനെ പരിചയപ്പെട്ടതോടെയാണ് 2010-ല്‍ എന്‍വര എന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിക്ക് തുടക്കം കുറിച്ചത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലാണ് എന്വരയുടെ ആസ്ഥാനം.
രജീഷും ഹരിലാലും ചേര്‍ന്ന് എന്വരയിലൂടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്ങും അതിനോടൊപ്പം വെബ് ഡിസൈനിങ്, വെബ് ഡെവലപ്മെന്റ്, വെബ് ഹോസ്റ്റിംഗ്, ഇ കൊമേഴ്സ് വെബ്സൈറ്റ് ഡെവലപ്മെന്റ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, സെര്‍ച്ച് എഞ്ചിന് ഒപ്റ്റിമൈസേഷന്‍, ലോഗോ ഡിസൈനിങ്, വീഡിയോ ക്രിയേഷന്, കണ്ടന്റ് മാനേജ്മെന്റ് എന്നിങ്ങനെ നിരവധി സേവനങ്ങള്‍ സമയബന്ധിതമായി ചെയ്തു കൊടുക്കാന്‍ തുടങ്ങി.
Rajeesh (Co-founder, Growth Hacker & Digital Marketing Consultant)
പ്രവര്‍ത്തനമാരംഭിച്ചു കുറച്ചുനാള്‍ കഴിഞ്ഞതോടെ നിരവധി പ്രോജക്റ്റുകള്‍ എന്വരയെ തേടിയെത്തി. പക്ഷേ വലിയൊരു ഓഫീസ് സ്പേസ് ഏറ്റെടുത്ത്, ധാരാളം സ്റ്റാഫുകളെ നിയമിച്ചു സ്ഥാപനത്തെ മുന്നോട്ട് നയിക്കാനുള്ള സാമ്പത്തിക ചുറ്റുപാട് ഇവര്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ചെലവുചുരുക്കലിന്റെ ഭാഗമായി സ്ഥിരം സ്റ്റാഫുകള്‍ എന്ന ആശയത്തില്‍ നിന്ന് മാറി, ‘വെര്‍ച്വല്‍ വര്‍ക്കിംഗ്’ ശൈലി ആരംഭിച്ചു. ഇവിടുത്തെ ജീവനക്കാര്‍ ഓഫീസില്‍ വരാതെ, രാജ്യത്തിന്റെ പല ഭാഗങ്ങളിലിരുന്ന് ജോലി ചെയ്യുന്നു.
സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള ഒരു വന്നിരയ്ക്കു ഫ്രീലാന്‍സായി ജോലി ചെയ്യാനുള്ള അവസരം ഒരുക്കി രാജേഷ് – ഹരിലാല്‍ കൂട്ടുകെട്ട് എന്വരയുടെ അംഗബലം കൂട്ടി. കസ്റ്റമേഴ്സ് ആവശ്യപ്പെടുന്ന സമയത്ത്, ഏറ്റെടുത്ത ജോലി മിതമായ നിരക്കില്‍ പൂര്‍ത്തീകരിച്ചു ഇവര്‍ മികവ് തെളിയിച്ചു. അതുവഴി, ചുരുങ്ങിയ സമയം കൊണ്ട് ഇവര്‍ക്ക് ധാരാളം പ്രോജക്ടുകള്‍ കിട്ടുകയും ചെയ്തു. പ്രശസ്തമായ നിരവധി കമ്പനികള്‍ക്ക് എന്‍വര തങ്ങളുടെ സേവനത്താല്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഒരുക്കി കൊടുത്തിട്ടുണ്ട്.
അതിനെല്ലാംപുറമെ, നിരവധി സെലിബ്രിറ്റികളുടെയും സ്ഥാപനങ്ങളുടെയും സോഷ്യല്‍ മീഡിയ പേജുകളും വെബ്സെറ്റുകളും എന്‍വര കൈകാര്യം ചെയ്യുന്നു. ഓണ്‍ലൈന്‍ വിഭാഗത്തിലെ സാധ്യതകള്‍ മനസ്സിലാക്കി തങ്ങളുടെ സംരംഭം കെട്ടിപ്പടുത്ത ഇവര്‍, ഓണ്‍ലൈന്‍ വിപണന സാധ്യത എന്ന വിഷയത്തെ പരിചയപ്പെടുത്തുന്നതിന് സെമിനാറുകളും ക്ലാസുകളും നടത്താറുണ്ട്. ഇത്തരം സെമിനാറുകളിലൂടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തെ കള്ളത്തരങ്ങളും കള്ളനാണയങ്ങളും പൊളിച്ചടുക്കാന്‍ ഇവര്‍ക്ക് കഴിയുന്നു.
ഏഴു പേരടങ്ങുന്ന സ്വന്തം ടീമിന് പുറമേ 30 മുഴുവന്‍ സമയ ജീവനക്കാരാണ് ഉള്ളത്. അവര്‍ക്കുപുറമെ, താത്ക്കാലികമായി പ്രവര്‍ത്തിക്കുന്ന 30 പേരുടെ കൂടി നെറ്റ്വര്‍ക്ക് ഉണ്ടാക്കിയിട്ടുണ്ട്. ജോലിക്കനുസരിച്ച് അവര്‍ക്ക് പ്രതിഫലം നല്കുന്നു. ഇത്തരത്തില്‍ ഒരു ഫ്രീലാന്‍സേഴ്സ് ക്ലബ് തന്നെ ഇവര്‍ രൂപീകരിച്ചിട്ടുണ്ട്. സമയനിഷ്ഠിതമായി ഏറ്റെടുത്ത ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ ഇത് സഹായകമായി മാറുന്നു.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് എന്വരയെ അറിയാത്തവര്‍ വിരളമാണ്. ഇന്ത്യയിലെ ആദ്യത്തെ ഫ്രീലാന്‍സ് ക്ലബ് എന്ന രീതിയില്‍ ആരംഭിച്ച ഈ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനി ഒരു പുതിയ ബിസിനസ് ശൈലി കൂടിയാണ് സമൂഹത്തിനുമുന്നില്‍ പരിചയപ്പെടുത്തുന്നത്. സംരംഭം തുടങ്ങുന്നതിന് വന്‍ മുതല്‍മുടക്ക് ആവശ്യമാണെന്ന് അഭിപ്രായപ്പെടുന്ന ഏതൊരു വ്യക്തിയ്ക്കും മാതൃകയാക്കാവുന്നതാണ് ഇവരുടെ ശൈലി.
കുറഞ്ഞ മുതല്‍ മുടക്കില്‍ നിരവധി ഫ്രീലാന്സേഴ്സിന് അവസരം നല്കി വലിയൊരു സ്ഥാപനമായി വളരാന്‍ ഇവര്‍ക്ക് സാധിച്ചു. അതുകൊണ്ട് തന്നെയാണ് മികച്ച സേവനങ്ങള്‍ക്ക് നിരവധി പുരസ്കാരങ്ങള്‍ ഇവരെ തേടിയെത്തിയത്. ‘മികച്ച സേവനം കുറഞ്ഞ ചിലവില്‍’ എന്ന ആശയമാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മേഖലയില്‍ ഇവരെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റുന്നത് .