കൊവിഡും ലോക്ക് ഡൗണും അവസരങ്ങളാക്കിയ സംരംഭക
ജോലി മടുത്ത്, സ്വന്തമായി ബിസിനസ് ആരംഭിച്ചവര്‍ നിരവധിയാണ്. അതിന് കാരണങ്ങള്‍ പലതാകാം. സംരംഭകയാകാനുള്ള ആഗ്രഹം, ജോലിയിലെ മടുപ്പ്, ചെയ്യുന്ന ജോലിയിലെ അസംതൃപ്തി തുടങ്ങിയ കാരണങ്ങളാല്‍ ജോലി ഉപേക്ഷിച്ച് ചെറുതെങ്കിലും ബിസിനസ്സിലേക്ക് എത്തിപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ ആരും കൊതിക്കുന്ന ഡോക്ടര്‍ എന്ന പ്രൊഫഷനില്‍ നിന്നും സംരംഭകയിലേക്കുള്ള യാത്ര വളരെ വിരളമണ്.
കച്ചവടം കണ്ടു വളര്‍ന്ന ബാല്യമായിരുന്നു ഡോ.അനിഷ്മ ജീവന്‍ എന്ന യുവ ഡോകടറുടേത്. ഒരു സംരംഭകയായി തീരുക എന്നത് അവര്‍ വളരെ ചെറുപ്രായത്തില്‍ തന്നെ മനസിലുറപ്പിച്ചിരുന്നു. കെ കെ ജീവന്‍ സാറാ ജീവന്‍ ദമ്പതികളുടെ ഏക മകളായിട്ടാണ് ഡോ.അനിഷ്മ ജനിച്ചത്. തന്റെ മാതാപിതാക്കള്‍ ഡോ.അനിഷ്മയുടെ ജനനത്തിന് മുന്നേ തന്നെ വസ്ത്ര വ്യാപാര രംഗത്ത് സജീവമായിരുന്നു. കച്ചവടത്തിലെ മാന്യതയും നേരും നെറിയുമെല്ലാം ഡോ.അനിഷ്മ ബാല്യത്തിലെ തന്നെ മനസിലാക്കിയിരുന്നു.
പഠനശേഷം നാട്ടില്‍ തിരിച്ചെത്തിയ ഡോ.അനിഷ്മ, പുതു തലുറയുടെ വസ്ത്ര സങ്കല്‍പങ്ങള്‍ക്കു ഉതകുന്ന തരത്തിലുള്ള ഒരു ‘ന്യൂജെന്‍ ബുട്ടീക്കാ’ക്കി തങ്ങളുടെ സ്ഥാപനത്തെ മാറ്റാന്‍ തീരുമാനിച്ചു. വിപ്ലവകരമായ ആ തീരുമാനമാണ് ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓണ്‍ലൈന്‍ മുഖേന തനിമയാര്‍ന്ന വ്യത്യസ്ത ഡിസൈനുകളിലുള്ള വസ്ത്രങ്ങള്‍ വില്‍ക്കുന്ന സംസ്ഥാനത്തെ എണ്ണപ്പെട്ട സ്ഥാപനമായി ‘സില്‍വര്‍ ലേഡി ബുട്ടീക്കി’നെ മാറ്റിയത്.
ഒരു കാലത്തും സ്ത്രീകള്‍ക്കും യുവതികള്‍ക്കും മടുക്കാത്ത കുര്‍ത്തി തന്നെയാണ് സില്‍വര്‍ ബുട്ടീക്കിലൂടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത്. പൗരാണികതയും ന്യൂജെന്‍ വസ്ത്ര ഡിസൈനുകളും ഒരേ പാറ്റേണില്‍ കൊണ്ടുവരുന്ന തരത്തിലുള്ള ഡിസൈനുകളാണ് ഡോ.അനിഷ്മ കുര്‍ത്തികള്‍ക്കായി തയ്യാറാക്കുന്നത്. കൂടാതെ അത്യധുനിക സൗകര്യമുള്ള നിര്‍മ്മാണ യുണിറ്റാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. പ്രതി ദിനം നൂറിലധികം മനോഹരമായ കൂര്‍ത്തികള്‍ ഈ യൂണിറ്റില്‍ നിര്‍മ്മിക്കുന്നുണ്ട്. നോര്‍ത്ത് പറവൂരില്‍.
പ്രവര്‍ത്തിക്കുന്ന സില്‍വര്‍ ലേഡി ബുട്ടീക്കില്‍ നിന്നും, ഓണ്‍ലൈന്‍ മുഖേനയും വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം.
കൊവിഡ് പ്രതിസന്ധിയും, ലോക്ക് ഡൗണും ബിസിനസ് രംഗത്തെ പിടിച്ചുലച്ച സമയത്താണ് ഡോ.അനിഷ്മ തന്റെ വസ്ത്ര വ്യാപാര ശൃംഖല ഓണ്‍ലൈന്‍ രംഗത്തേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനമെടുത്തത്. ലോക്ക്ഡൗണ്‍ കാലയളവ് മുഴുവന്‍ ഡോ.അനിഷ്മ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര രംഗത്തെക്കുറിച്ചുള്ള പഠനത്തിലും, വെബ്‌സൈറ്റ് ക്രിയേഷനിലും, അതിനോടനുബന്ധമായുള്ള പ്രവര്‍ത്തികളിലുമായിരുന്നു. ഒരു തരത്തില്‍ ലോക്ക്ഡൗണ്‍ കാലം ഡോ.അനിഷ്മ തന്റെ ബിസിനസ് വളര്‍ച്ചക്കായുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിയിരുന്നു.
സില്‍വര്‍ ലേഡി ബുട്ടീക്കിന്റെ ഗുണനിലവാരവും തനിമയും വ്യത്യസ്തവുമായ ഡിസൈനുകളുമാണ് അവരെ വസ്ത്ര വ്യാപാര രംഗത്ത് തിളക്കമേറിയതാക്കുന്നത്. ഗുണനിലവാരമുള്ള തന്റെ ഉല്‍പന്നങ്ങള്‍ക്ക് എപ്പോഴും എവിടെയും ആവശ്യക്കാര്‍ ഉണ്ടെന്ന തിരിച്ചറിവിലാണ് നോര്‍ത്ത് പറവൂരിനു പുറമേ, ഡോ.അനിഷ്മ സില്‍വര്‍ ലേഡി ബുട്ടീക്കിന്റെ അടുത്ത ശാഖ എറണാകുളം പാലാരിവട്ടത്തും ആരംഭിക്കാന്‍ ഒരുങ്ങുന്നത്.