ഇലക്‌ട്രോ വേള്‍ഡ്; ഇലക്ട്രിക്കല്‍ – പ്ലംബിഗ് ഉത്പന്നങ്ങളുടെ സൂപ്പര്‍ മാര്‍ക്കറ്റ്
തിരക്കേറിയ ഈ കാലത്ത് എല്ലാ അവശ്യസാധനങ്ങളും ഒരിടത്ത് ലഭിക്കുന്നതാണ് ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരം. ഹൈപ്പര്‍മാര്‍ട്ടുകള്‍ ജനങ്ങള്‍ക്ക് പ്രിയങ്കരമാകാനുള്ള കാരണവും അതുതന്നെയാണ്. എല്ലാ സാധനങ്ങളും ഒരിടത്ത് തന്നെ ലഭ്യമാകുമ്പോള്‍ സമയവും ലാഭം, സാധനങ്ങള്‍ തിരഞ്ഞുള്ള യാത്രയും ലാഭം. നിത്യോപയോഗ സാധനങ്ങള്‍ എല്ലാം തന്നെ നമുക്ക് ഇതുപോലുള്ള ഹൈപ്പര്‍മാര്‍ട്ടുകളില്‍ നിന്നും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും ലഭിക്കും.
എന്നാല്‍ നമ്മുടെ വീട്ടിലേക്ക് അതുപോലെ തന്നെ ആവശ്യമായവയാണ് ഇലക്ട്രിക്കല്‍ – പ്ലംബിഗ് ഉത്പന്നങ്ങളും. ഇത്തരം ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമായാല്‍ സാധനങ്ങള്‍ അന്വേഷിച്ചുള്ള പലരുടെയും അലച്ചില്‍ ഒഴിവാകും. ഈ സാധ്യതയില്‍ നിന്നാണ് തിരുവനന്തപുരം കണ്ണമ്മൂലയില്‍ രാജശേഖറിന്റെ ‘ഇലക്‌ട്രോ വേള്‍ഡ്’ എന്ന സ്ഥാപനം ഉയര്‍ന്നു വരുന്നത്.
സ്വന്തമായി ഒരു സംരംഭം എന്നത് വര്‍ഷങ്ങളായുള്ള മോഹമാണെങ്കിലും 2007ല്‍ വളരെ യാദൃശ്ചികമായാണ് രാജശേഖര്‍ ബിസിനസിലേക്ക് എത്തിപ്പെടുന്നത്. ഒരു പ്രൊഡക്ടിന്റെ തിരുവനന്തപുരത്തെ ഡിസ്ട്രിബ്യൂഷന്‍ ലഭിച്ചതോടെയാണ് ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. മാര്‍ക്കറ്റിംഗ് ഫീല്‍ഡില്‍ ജോലി ചെയ്തിരുന്നത് പോലും സ്വന്തം സംരംഭം എന്ന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായിട്ടാണ്. ജോലിയില്‍ നിന്നും അതിന്റെ ഭാഗമായി നടത്തിയ യാത്രകളില്‍ നിന്നും ലഭിച്ച അറിവും അനുഭവസമ്പത്തുമാണ് ഇന്ന് ‘ഇലക്‌ട്രോ വേള്‍ഡ്’ എന്ന പേരില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.
നഗര തിരക്കില്‍ നിന്ന് മാറി, എന്നാല്‍ തിരുവനന്തപുരം നഗരത്തിന്റെ പ്രധാന ഭാഗവുമായ കണ്ണമ്മൂലയില്‍ തന്റെ സ്ഥാപനം ആരംഭിക്കുമ്പോള്‍ ചെറിയ ആവശ്യങ്ങള്‍ക്ക് പോലും സിറ്റിയിലേക്ക് പോകാതെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നാട്ടുകാര്‍ക്ക് കഴിയണമെന്നതായിരുന്നു രാജശേഖറിന്റെ ലക്ഷ്യം. ഇന്ന് ഈ സ്ഥാപനം പതിനൊന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, ഒരു വീടിനാവശ്യമായ ഒട്ടുമിക്ക സാധനങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്ന, കസ്റ്റമേഴ്‌സിന്റെ ഇഷ്ട സ്ഥലമായി മാറിക്കഴിഞ്ഞു.
ഇലക്ട്രിക്കല്‍ ഉത്പന്നങ്ങളുടെ വില്‍പന മാത്രമാണ് ആദ്യം ഉദ്ദേശിച്ചതെങ്കിലും ജനങ്ങളുടെ ആവശ്യം മുന്നില്‍ കണ്ടാണ് പ്ലംബിംഗ്, ഹാര്‍ഡ്‌വെയര്‍, പെയിന്റുകള്‍ തുടങ്ങിയവയൊക്കെ ഇവിടെ ലഭ്യമാക്കിയത്. ആ തീരുമാനം ശരിയാണെന്ന് കാലം തെളിയിച്ചു കഴിഞ്ഞു.
പരസ്യത്തെക്കാള്‍ ഉപരി സംതൃപ്തരായ ഉപഭോക്താക്കള്‍ തന്നെയാണ് ഇലക്‌ട്രോ വേള്‍ഡിന്റെ വിജയത്തിന് പിന്നിലെ കാരണവും. വില്‍പനയും സര്‍വീസും മികച്ചതാകുമ്പോള്‍ ഒരിക്കല്‍ വന്നവര്‍ തന്നെ വീണ്ടും വരികയും മറ്റുള്ളവരെ കൂട്ടിക്കൊണ്ട് വരികയും ചെയ്യുന്നതാണ് വിപണിയുടെ വിജയം. ഏതു സമയത്തും കസ്റ്റമേഴ്‌സിന് വേണ്ടുന്ന സഹായങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ ശ്രമിക്കാറുണ്ടെന്നും രാജശേഖര്‍ പറയുന്നു. അതിന് ഏറ്റവും വലിയ തെളിവാണ് കോവിഡ് കാലത്ത് ആരംഭിച്ച ഹോം ഡെലിവറി സംവിധാനം.
മറ്റെല്ലാ മേഖലയെയും പോലെ കോവിഡ് രാജശേഖറിന്റെ ബിസിനസ് സ്വപ്‌നങ്ങളെയും തല്ലി തകര്‍ക്കുന്ന സ്ഥിതിയായിരുന്നു. എന്നാല്‍ അതിനെ മറികടക്കാന്‍ ആവിഷ്‌കരിച്ച പുതിയ മാര്‍ഗമായിരുന്നു നിര്‍മാണ സാമഗ്രികളുടെ ഹോം ഡെലിവറി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒരു ബള്‍ബ് പോലും പുറത്തുപോയി വാങ്ങാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടിയപ്പോഴാണ് ആവശ്യമായ സാധനങ്ങള്‍ വീട്ടില്‍ എത്തിച്ചു നല്‍കാന്‍ തുടങ്ങിയത്.
അതുവരെ ഇ-കൊമെഴ്‌സ് സ്ഥാപനങ്ങള്‍ മാത്രം നല്‍കി വന്നിരുന്ന സേവനമാണ് രാജശേഖര്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിയത്. ആവശ്യക്കാര്‍ വാട്ട്‌സ്ആപ് വഴി ഓര്‍ഡര്‍ നല്‍കിയാല്‍, ഇലക്‌ട്രോ വേള്‍ഡ് അത് അവരുടെ വീട്ടുപടിക്കല്‍ എത്തിക്കുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇത് നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എന്ന് പറയുന്നത് പോലെ, നിര്‍മാണ വേളയില്‍ ആവശ്യമുള്ള നിസ്സാരമെന്നു തോന്നുന്ന, എന്നാല്‍ വളരെ അത്യാവശ്യമായ ചെറിയ ചെറിയ സാധനങ്ങള്‍ പോലും ഇവിടെ ലഭ്യമാണ് എന്നത് ഏവരെയും ഇവിടേക്ക് ആകര്‍ഷിക്കുന്നു.
ഹോള്‍സെയില്‍ ബിസിനസില്‍ നിന്ന് വിപണിയിലെ ആവശ്യങ്ങള്‍ മാനിച്ച് റീടെയ്ല്‍ വില്‍പനയിലേക്ക് കളം മാറ്റി ചവിട്ടിയ രാജശേഖറിന്റെ സംരംഭകത്വ ഗുണമാണ് കോവിഡ് കാലത്തും തിരുവനന്തപുരം നഗരത്തില്‍ ഇലക്‌ട്രോ വേള്‍ഡിനെ തളരാതെ, തലയുയര്‍ത്തി നിര്‍ത്തിയത്.
തിരുവനന്തപുരം ജില്ലയിലെ കണ്ണമ്മൂല ജംഗ്ഷനില്‍ എസ്ബിഐയുടെ അടുത്ത് ഇ കോംപ്ലക്‌സ് എന്ന ബില്‍ഡിംഗിലാണ് ഇലക്ട്രിക്കല്‍, പ്ലംബിംഗ്, ഹാര്‍ഡ്‌വെയര്‍ ഉല്‍പന്നങ്ങളുടെയും പെയിന്റുകളുടെയും വലിയ ലോകമായ ഇലക്‌ട്രോ വേള്‍ഡ് എന്ന രാജശേഖറിന്റെ സ്വന്തം സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
ഒരു കസ്റ്റമര്‍ വന്നു കഴിഞ്ഞാല്‍ അവര്‍ക്ക് ആവശ്യമായി വരുന്ന എല്ലാ ഉത്പന്നങ്ങളും നല്കാന്‍ കഴിയണമെന്ന് ചിന്തയില്‍ നിന്നാണ് 2011-ല്‍ ഇലക്ട്രിക്കലില്‍ തുടങ്ങി പതിയെ പതിയെ പ്ലംബിംഗ്, ഹാര്‍ഡ്വെയര്‍, സനിറ്ററി ഉത്പന്നങ്ങളിലേക്ക് വ്യാപിപ്പിച്ചതും, 2019-ല്‍ പെയിന്റുകളും 2021 നവംബറില്‍ അത് ഹോം അപ്ലെയന്‍സസില്‍ എത്തി നില്‍ക്കുന്നതും.
കിച്ചന്‍ കാബിനറ്റ്‌സും കൂടുതല്‍ ഹാര്‍ഡ്‌വെയര്‍ ഉല്‍പന്നങ്ങളും ചേര്‍ത്ത് വ്യാപാരം കൂടുതല്‍ വിപുലപ്പെടുത്തുക എന്നതാണ് ഇനി രാജശേഖറിന് മുന്നിലുള്ള ലക്ഷ്യം.
തുടക്കക്കാലത്ത് ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നെങ്കിലും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് തളരാതെ പിടിച്ചു നില്‍ക്കാന്‍ രാജശേഖരനു കഴിഞ്ഞത്. സ്ഥാപനത്തിന്റെ ആരംഭത്തില്‍ ജീവനക്കാരുടെ പരിമിതികള്‍ ഉണ്ടായപ്പോള്‍ തന്റെ അധ്യാപന ജോലി ഉപേക്ഷിച്ചു മുഴുവന്‍ സമയവും സ്ഥാപനത്തിനായി മാറ്റിവെയ്ക്കുകയായിരുന്നു ഭാര്യ ഹേമ ശേഖര്‍. സ്ഥാപനം അതിന്റെ ബാല്യം പിന്നിട്ടപ്പോള്‍ തന്റെ അധ്യാപന ജീവിതത്തിലേക്ക് ഹേമ തിരികെ പ്രവേശിച്ചു. ഇപ്പോള്‍ പൂജപ്പുരയിലെ ട്രാവന്‍കൂര്‍ നാഷണല്‍ സ്‌കൂള്‍ ഫോര്‍ സ്‌പെഷ്യല്‍ കിഡ്‌സിന്റെ പ്രിന്‍സിപ്പല്‍ ആണ് ഹേമ രാജശേഖര്‍. മകന്‍ പവന്‍ രാജശേഖര്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
സ്ഥാപനത്തിന്റെ തുടക്കം മുതല്‍ ഓരോ കയറ്റിറക്കങ്ങളിലും സ്ഥാപനത്തോടൊപ്പം ആത്മാര്‍ത്ഥമായി കൂടെനില്ക്കുന്ന ജീവനക്കാരാണ് ‘ഇലക്‌ട്രോ വേള്‍ഡി’ന്റെ വിജയരഹസ്യമെന്ന് രാജശേഖര്‍ അഭിമാനപൂര്‍വം പറയുന്നു.
യാതൊരു ബിസിനസ് പാരമ്പര്യവും ഇല്ലാതെ ഉറച്ച മനസും കഠിനാധ്വാനവും നിശ്ചയദാര്‍ഡ്യവും കൊണ്ടാണ് അദ്ദേഹം തന്റെ സംരംഭം വളര്‍ത്തി വലുതാക്കിയത്. തന്റെ ആഗ്രഹം പ്രാവര്‍ത്തികമാക്കുന്നതില്‍ കുടുംബവും സുഹൃത്തുക്കളും നല്‍കിയ പിന്തുണ വളരെ പ്രധാനപ്പെട്ട ഘടകമായിരുന്നുവെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുന്നു. പുതിയ സേവനങ്ങള്‍ ഉല്‍ക്കൊള്ളിച്ചു, തന്റെ സംരംഭത്തെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ സാഭിമാനം തുടരുകയാണ് അദ്ദേഹം.
Electroworld
E Complex
Kannammoola Jn
Thiruvananthapuram.
Rajasekhar G K : 9446558060, 9388634122