നൂലിഴകളില്‍ വിസ്മയം തീര്‍ത്ത് ദിവാസ്
സംരംഭകത്വത്തിലേക്ക് എത്തുന്ന ഓരോരുത്തര്‍ക്കും നിരവധി വ്യത്യസ്തങ്ങളായ അനുഭവങ്ങളായിരിക്കം പങ്ക് വയ്ക്കാനുള്ളത്. സ്വന്തം സംരംഭമെന്ന ആശയം ഉള്ളില്‍ ഉദിക്കുന്നത് മുതല്‍ അതിന്റെ വിജയം വരെ അവരെ മുന്നോട്ട് നയിക്കുന്നതും ഇതേ അനുഭവങ്ങള്‍ നല്കുന്ന കരുത്ത് തന്നെയായിരിക്കും. ഇത്തരത്തില്‍ കഠിനാധ്വാനത്തിലൂടെ മുന്നേറി സംരംഭകയായി മാറിയ കഥയാണ് പാല സ്വദേശിനിയും ദിവാസ് ഡിസൈന്‍സ് സ്ഥാപകയുമായ ജൂഡിന്‍ മരിയ ജോര്‍ജിന്റേത്.
2018ല്‍ ചെറിയ രീതിയില്‍ വസ്ത്രങ്ങളുടെ റീസെല്ലിംഗ് ബിസിനസില്‍ തുടക്കം കുറിച്ച ദിവാസ് ഇന്ന്, കേരളത്തിനകത്തും പുറത്തും ഹാന്‍ഡ് വര്‍ക്ക് ഡിസൈനിംഗ് രംഗത്തെ അറിയപ്പെടുന്ന പേരായി മാറിക്കഴിഞ്ഞു. ഓണ്‍ലൈന്‍ സംരംഭം എത്തരത്തില്‍ മികവുറ്റതാക്കി നിലനിര്‍ത്താം എന്നുള്ളതിനുള്ള മികച്ച ഉദാഹരണം കൂടിയാണ് ദിവാസ് ഡിസൈന്‍സ്. ഓര്‍ഡര്‍ ലഭിച്ചാല്‍ വര്‍ക്കുകള്‍ ആരംഭിക്കുന്നതിന് മുന്നേ തന്നെ ഉപഭോക്താവിനെ വീഡിയോ കോള്‍ വഴി മെറ്റീരിയല്‍ ഉള്‍പ്പടെയുള്ളവ കാണിച്ച് ബോധ്യപ്പെടുത്തിയിരിക്കും എന്നത് ഇവിടുത്തെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്.
കളര്‍ചാര്‍ട്ട് ഉള്‍പ്പടെയുള്ളവ ഉപഭോക്താവിനെ തുടക്കത്തിലേ കാണിച്ച് ബോധ്യപ്പെടുത്തും. ഫൈനല്‍ പ്രോഡക്ട് ഉപഭോക്താവിന്റെ കയ്യില്‍ എത്തുന്നത് വരെയുള്ള ഓരോ ഘട്ടങ്ങളും വീഡിയോ കോള്‍, ഫോട്ടോകള്‍ എന്നിവ വഴി ഉപഭോക്താവിനെ കാണിച്ച് ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കും. തുടക്കത്തിലും വര്‍ക്ക് പകുതി പൂര്‍ത്തീകരിക്കപ്പെടുമ്പോഴും പൂര്‍ണമായും പൂര്‍ത്തീകരിച്ച ശേഷവും ഈ സേവനം ഉപഭോക്താവിന് ലഭ്യമാക്കും. ഇതുകൊണ്ടുതന്നെ സ്ഥിരതയാര്‍ന്ന ഉപഭോക്തൃനിര തന്നെ ദിവാസിനുണ്ട്.
എംകോം ബിരുദധാരിയായ ജൂഡിന്‍ മരിയ ജോര്‍ജ്, അവിചാരിതമായാണ് തനിക്ക് യാതൊരുവിധ മുന്‍പരിചയവും ഇല്ലാതിരുന്ന ഹാന്‍ഡ് വര്‍ക്കിംഗ് മേഖലയിലേക്ക് കടന്നുവരുന്നത്. കുഞ്ഞ് ജനിച്ച ശേഷം വീട്ടില്‍ വെറുതെയിരിക്കുന്ന സമയത്താണ് സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന ആശയം കൂടുതല്‍ കരുത്തോടെ മനസിലേക്കെത്തുന്നത്. പിന്നീട് ഇതിനായുള്ള ആശയങ്ങള്‍ തിരഞ്ഞിറങ്ങിയ അവര്‍ റീസെല്ലിംഗ് ബിസിനസിന്റെ സാധ്യതകളെ മനസിലാക്കിക്കൊണ്ട് ആ മേഖലയിലേക്ക് കടക്കുകയായിരുന്നു.
തുടര്‍ന്ന്, ഈ മേഖലയില്‍ കൂടുതല്‍ അനുഭവ പരിജ്ഞാനം നേടിയ ശേഷം ഹാന്‍ഡ് വര്‍ക്ക് ഡിസൈനിംഗ് രംഗത്തേക്ക് കൂടി കടക്കാമെന്ന തീരുമാനത്തിലേക്കെത്തുകയായിരുന്നു. അങ്ങനെ പുതിയ വര്‍ക്കിംഗ് യുണിറ്റ് സ്ഥാപിച്ചുകൊണ്ട് ദിവാസ് എന്ന സംരംഭം തങ്ങളുടെ മേഖലയിലെ അടുത്തപടിയിലേക്ക് കടന്നു.
ഇന്ന് ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍, ടെക്‌സ്‌റ്റൈല്‍സ് എന്നിങ്ങനെ വിവിധ തരത്തില്‍ ദിവാസ് ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നുണ്ട്. കുട്ടികളുടെ വസ്ത്രങ്ങള്‍ മുതല്‍ വിവാഹ വസ്ത്രങ്ങള്‍ വരെ നിരവധി വിഭാഗത്തിലെ വസ്ത്രങ്ങളാണ് ദിവാസ് ഹാന്‍ഡ് വര്‍ക്കിലൂടെ വിപണിയിലെത്തിക്കുന്നത്.
പരിചയക്കുറവ് കാരണം തുടക്കത്തില്‍ എന്തെല്ലാം അവശ്യവസ്തുക്കളാണ് സ്റ്റോക്ക് ചെയ്യേണ്ടത് എന്നത് ഉള്‍പ്പെടെ നിരവധി ആശയക്കുഴപ്പങ്ങളായിരുന്നു മുന്നില്‍ ഉണ്ടായിരുന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പരിചയപ്പെട്ട മറ്റൊരു ബുട്ടീക് ഉടമയായ സുഹൃത്താണ് ഈ സാഹചര്യത്തില്‍ സഹായവുമായെത്തിയത്. എന്തെല്ലാം ഉത്പന്നങ്ങള്‍ വാങ്ങണം എന്നുള്ള വിശദമായ വിവരങ്ങള്‍ നല്കിയതിന് പുറമെ പര്‍ച്ചെയ്‌സിന് ഉള്‍പ്പടെ അവര്‍ ഒപ്പം വരികയും ചെയ്തു. ഇതിനൊപ്പം തന്നെ ഭര്‍ത്താവും പിതാവും മറ്റു കുടുംബാംഗങ്ങളും സംരംഭത്തിന് എല്ലാവിധത്തിലുമുള്ള പിന്തുണയുമായി ഒപ്പം തന്നെയുണ്ട്.
ഇന്ന് വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ ദിവാസിലെ വസ്ത്രങ്ങള്‍ എത്തുന്നുണ്ട്. വിട്ടുവീഴ്ചയില്ലാത്ത മെറ്റീരിയല്‍ ക്വാളിറ്റിയും വര്‍ക്കിലെ ‘പെര്‍ഫെക്ഷനു’ം കൃത്യനിഷ്ഠയുമാണ് ദിവാസിന്റെ വിജയത്തിന് ഇന്ധനമാകുന്നത്. നൂലിഴകളെ ചേര്‍ത്തുവെച്ച് വിസ്മയം തീര്‍ത്തുകൊണ്ട് ദിവാസ് ജൈത്രയാത്ര തുടരുകയാണ്.
https://www.facebook.com/judinmariya/
https://www.instagram.com/divas_designss/
Contact number:7306433781