ചര്‍മ സംരക്ഷണത്തിന് നൂതന ആശയവുമായി ദിയ കോസ്‌മെറ്റിക് അക്യുപങ്ചര്‍
ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ നാം വളരെയേറെ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പലരും ബോധവാന്മാരാകാറുമില്ല. ചര്‍മ സൗന്ദര്യത്തിനായി ബ്യൂട്ടി പാര്‍ലറുകളെയാണ് നമ്മള്‍ പ്രധാനമായും ആശ്രയിക്കുന്നത്. എന്നാല്‍ കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ നമ്മുടെ ശരീരത്തിന് ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് സമ്മാനിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല. ഇതിനൊരു പ്രതിവിധിയാണ് ദിയ കോസ്‌മെറ്റോളജി അക്യുപങ്ചറിലൂടെ ദീപ താരുണ്‍ നല്‍കുന്നത്.
അപ്ലൈഡ് ഇലക്ട്രോണിക്‌സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ദീപ താരുണ്‍ ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ഒരു ബിസിനസിനെപ്പറ്റി ചിന്തിക്കുകയും അങ്ങനെ ബ്യൂട്ടിപാര്‍ലര്‍ ആരംഭിക്കുകയുമായിരുന്നു. പിന്നീട് ഈ മേഖലയെ തന്റെ പ്രൊഫഷനായി തിരഞ്ഞെടുക്കാന്‍ തീരുമാനിച്ച ദീപ ക്ലിനിക്കല്‍ കോസ്‌മെറ്റോളജി ആന്‍ഡ് ട്രൈക്കോളജി, അക്യുപങ്ചര്‍
കോസ്‌മെറ്റോളജി എന്നീ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുകയും അങ്ങനെ 2019-ല്‍ ദിയ കോസ്‌മെറ്റിക് അക്യുപങ്ചര്‍ തിരുവനന്തപുരം കേശവദാസപുരത്ത് ആരംഭിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇതിനോടുചേര്‍ന്നുതന്നെ മറ്റൊരു ബ്യൂട്ടി പാര്‍ലര്‍ കൂടി ആരംഭിച്ച ദീപ പൂര്‍ണമായും കെമിക്കല്‍ ഉത്പന്നങ്ങളുടെ ഉപയോഗം പാര്‍ലറില്‍ നിര്‍ത്തുകയും പകരം ആയുര്‍വേദ ഉത്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുകയും ചെയ്തു തുടങ്ങി. ത്വക്കിന് ഹാനികരമാകുന്ന കെമിക്കല്‍ ബ്ലീച്ചിങ്ങും കെമിക്കല്‍ പീലിങ്ങും ഒഴിവാക്കി ശരീരത്തിന് ഉണര്‍വ് നല്‍കുന്ന ആയുര്‍വേദ പീലിങ്ങ് മാത്രമാണ് നല്‍കുന്നത്. അതിനാല്‍ സംതൃപ്തരായ നിരവധി കസ്റ്റമേഴ്‌സ് ദീപയ്ക്ക് ഇന്നുണ്ട്.
പലര്‍ക്കും സുപരിചിതമല്ലാത്തതും എന്നാല്‍ വളരെ ഫലപ്രദമായതുമായ അക്യുപങ്ചര്‍ കോസ്‌മെറ്റോളജി എന്ന ചികിത്സാ രീതിയാണ് തന്റെ ക്ലിനിക്കിലൂടെ ദീപ ചെയ്തുവരുന്നത്. ട്രീറ്റ്‌മെന്റ് എന്ന് പറയുന്നെങ്കിലും ഇവിടെ എത്തുന്നവര്‍ക്ക് മരുന്നുകള്‍ ഒന്നുംതന്നെ നല്‍കാറില്ല. അതുകൊണ്ടുതന്നെ ഈ ചികിത്സയിലൂടെ ആര്‍ക്കും സൈഡ് എഫക്റ്റുകള്‍ ഉണ്ടാകുന്നില്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ്.
ഹോര്‍മോണില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ് പല ചര്‍മ രോഗങ്ങള്‍ക്കും കാരണം. അതിനാല്‍ ലക്ഷണങ്ങള്‍ മനസിലാക്കി ശരീരത്തിനാണ് ഇവിടെ ചികിത്സ നല്‍കുന്നത്. അതുകൊണ്ടുതന്നെ അതിവേഗം ഫലവും കിട്ടിത്തുടങ്ങും.
കോസ്‌മെറ്റോളജി ട്രീറ്റ്‌മെന്റും അള്‍ട്ടര്‍നേറ്റീവ് തെറാപ്പിയും സംയോജിപ്പിച്ച് ത്വക്ക് സംബന്ധമായ പ്രശ്‌നങ്ങളായ Muscle Sag, Wrinkles, Open Pores, Hyperpigmentation, PCOD Problems, Under-eye Dark Circles, Cystic Pimples, Hair Fall, Dandruff, Baldness എന്നിവയെല്ലാം ഫലപ്രദമായി കെമിക്കല്‍ ഉല്പന്നങ്ങള്‍ ഉപയോഗിക്കാതെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്ന ചികിത്സാരീതിയാണ് ഇത്. കോസ്‌മെറ്റിക് അക്യുപങ്ചറിലൂടെ ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും അതുവഴി അവരുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുകയുമാണ് പ്രധാനമായും ചെയ്യുന്നത്.
ഇന്ന് നിരവധി പേരെ അലട്ടുന്ന ഒരു പ്രശ്‌നമാണ് മുടികൊഴിച്ചിലും താരനും. പല സ്ഥലങ്ങളില്‍ ചികിത്സ തേടുകയും എണ്ണകള്‍ മാറിമാറി ഉപയോഗിക്കുകയും ചെയ്തിട്ടും പലര്‍ക്കും ഫലമൊന്നും ലഭിക്കാറില്ല. ഇങ്ങനെയുള്ള നിരവധി പേരാണ് ദിനംപ്രതി ഇവിടെ ചികിത്സക്കെത്തുന്നത്. വരുന്നവര്‍ക്കെല്ലാം ഒരു മാസത്തിനകം റിസള്‍ട്ട് ലഭിക്കുന്നുണ്ട് എന്നത് എടുത്തുപറയേണ്ട കാര്യവുമാണ്. കാരണം, ‘ബ്ലഡ് സര്‍ക്കുലേഷന്‍’ ശരിയായി നടക്കാതെ വരികയും മുടിയുടെ വേരുകളുടെ ബലം നഷ്ടപ്പെടുകയും ത്വക്കില്‍ വരള്‍ച്ചയുണ്ടാകുകയും ചെയ്യുമ്പോഴാണ് സാധാരണയായി മുടി കൊഴിച്ചിലും താരനും ഉണ്ടാകുന്നത്.
അക്യുപങ്ചര്‍ ചികിത്സയിലൂടെ നിലവിലെ ശരീരത്തിന്റെ അവസ്ഥ മനസിലാക്കുകയും മുടിയുടെ വേരുകളില്‍ അക്യുപങ്ചര്‍ ചെയ്യുന്നതിലൂടെ ആ ഭാഗം പ്രവര്‍ത്തനക്ഷമമാകുകയും ബ്ലഡ് സര്‍ക്കുലേഷന്‍ മെച്ചപ്പെടുകയും ശരീരത്തിലെ കൊളാജന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയുമാണ് ചെയ്യുന്നത്. കൂടാതെ ശരീരത്തിന് ആവശ്യമായ പോഷക ഘടകങ്ങളും ട്രീറ്റ്‌മെന്റിലൂടെ നല്‍കുന്നതുവഴി ത്വക്ക് സംബന്ധമായി ഉണ്ടാകുന്ന വരള്‍ച്ച ഇല്ലാതാക്കാനും സാധിക്കും.
ഇന്ന് സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് PCOD. ഹോര്‍മോണിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിന് കാരണം. ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍ മുഖത്തുണ്ടാകുന്ന കുരുക്കള്‍ തന്നെയാണ്. ഇതിന് അക്യുപങ്ചര്‍
കോസ്‌മെറ്റോളജിയിലൂടെ ശാശ്വത പരിഹാരം നിര്‍ദേശിക്കുകയാണ് ദീപ. മറ്റ് ചികിത്സാ രീതികളുമായി താരതമ്യം ചെയ്യുമ്പോള്‍ അതിവേഗം ഇവിടെ റിസള്‍ട്ട് ലഭിക്കുന്നു എന്നതാണ് പ്രത്യേകത. അതുകൊണ്ടുതന്നെ കേരളത്തില്‍ അധികം പ്രചാരത്തിലില്ലാത്ത അക്യുപങ്ചര്‍ ചികിത്സക്ക് വേണ്ടി നിരവധി പേരാണ് ദിനംപ്രതി ക്ലിനിക്കിലെത്തുന്നത്. ചികിത്സ പോലെതന്നെ ഇവിടെ മികച്ച കസ്റ്റമര്‍ സര്‍വീസും നല്‍കിവരുന്നുണ്ട് എന്നതും എടുത്തുപറയേണ്ട കാര്യമാണ്.
Review:
Dr Aswathy first came to deepa ‘s clinic for a Cosmetic treatment for ance and the remove the scars during the session i mentioned her about my PCOS and my history of Amenorrhea since 3 years she shared her experience in treating PCOS and requested her to please do the acupuncture therapy for me and i have gone for 2 session only and after 2 months of the 2nd session I got my periods back now since1yr my periods are regular yesterday I got my doppler done and now for my surprise it was found that both my ovaries where normal without any cysts and also Deepa did lymphatic drainage for me one in the 2nd course as i mentioned her that i had right kidney dilatation and related issues and yesterday’s report said that both the kidney’s where normal- i also had insomnia & stress for almost 3 yrs and she had also treated me for that now I ‘m sleeping well and my stress issues are also far far better .i hope this wonderful method of Alternative therapy reach to many suffering humanity and shall be cured ….thank you ,Deepa for your help and the healing session you gave me.
Diya Cosmetic Acupuncture
SH-1, Near MG College
NSP Nagar, Kesavadasapuram
Thiruvananthapuram
Ph: 9656263480, 8921183447
Whatsup No : 9656263480
https://www.facebook.com/deepa.tharun.31
https://www.instagram.com/diyacosmeticacupuncture/