CareerEduPlusSpecial StorySuccess Story

പാഷന് വേണ്ടിയെടുത്ത തീരുമാനങ്ങള്‍ എത്തിച്ചത് വിജയത്തില്‍; 24കാരിയായ സ്വാതി ‘ലൂക്കാ കോസ്‌മെറ്റോളജി അക്കാഡമി’ എന്ന സ്ഥാപനത്തിന്റെ അമരക്കാരിയായ കഥ…

പാഷനാണോ പ്രൊഫഷനാണോ വലുതെന്ന് ചോദിച്ചാല്‍ പാഷന് പിന്നാലെ പോകാന്‍ താല്പര്യപ്പെടുന്നവര്‍ ആണെങ്കിലും ഭാവിയെ പറ്റിയുള്ള ആകുലതകള്‍ കാരണം പ്രൊഫഷനെ ചേര്‍ത്തുപിടിക്കാന്‍ ആണ് ഇഷ്ടപ്പെടുന്നത്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. എന്നാല്‍ മനസ്സില്‍ തോന്നിയ ഇഷ്ടത്തിനും ആഗ്രഹത്തിനും പിന്നാലെ സഞ്ചരിക്കാന്‍ ഒരാളെങ്കിലും തയ്യാറായാല്‍ അതൊരു ചരിത്രം തന്നെയാകും. അത്തരത്തില്‍ ബ്യൂട്ടീഷന്‍ മേഖലയില്‍ നാളെയുടെ അടയാളപ്പെടുത്തലാകാന്‍ ഒരുങ്ങുകയാണ് സ്വാതി എന്ന തൃശ്ശൂര്‍ സ്വദേശിനി.

നന്നേ ചെറുപ്പത്തില്‍ തന്നെ കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ഒരു കോസ്‌മെറ്റോളജി അക്കാദമിയുടെ അമരക്കാരിയാവുക എന്നത് ഒരു ചെറിയ കാര്യമല്ല. അതിലുപരി ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് നിരവധി വെല്ലുവിളികള്‍ നിലനില്‍ക്കുന്ന കാര്യവുമാണ്. എന്നാല്‍ പ്രതിരോധങ്ങളുടെ പടവുകള്‍ താണ്ടി സ്വാതി ഇന്ന് എത്തിനില്‍ക്കുന്നത് തന്റെ സ്വപ്‌നത്തിലാണ്. കടന്നുചെല്ലാം ഈ യുവ സംരംഭകയുടെ വിശേഷങ്ങളിലേക്ക്….

പാഷനെ പ്രൊഫഷനാക്കാന്‍ പാകപ്പെടുത്തിയ തീരുമാനങ്ങള്‍

2019 ലാണ് സ്വാതി കോസ്‌മെറ്റോളജിയെ കുറിച്ച് പഠിക്കാന്‍ ആരംഭിക്കുന്നത്. ബ്യൂട്ടീഷന്‍ കോഴ്‌സിനോടും മേക്കപ്പിനോടും അടങ്ങാത്ത താല്പര്യം ചെറുപ്പത്തില്‍ തന്നെ മനസ്സില്‍ തോന്നിയിരുന്നത് തന്നെയാണ് ഇത്തരത്തില്‍ ഒരു കോഴ്‌സ് തിരഞ്ഞെടുക്കുവാന്‍ സ്വാതിയെ പ്രാപ്തയാക്കിയ അടിസ്ഥാന കാരണം. എന്നാല്‍ മിക്ക വീടുകളിലും സംഭവിക്കുന്നതുപോലെ തന്റെ ഇഷ്ടം വീട്ടുകാരെ അറിയിച്ചപ്പോള്‍ സ്വാതിക്കും ചില എതിര്‍പ്പുകള്‍ അഭിമുഖീകരിക്കേണ്ടി വന്നു. അപ്പോഴും തന്റെ ഇഷ്ടങ്ങളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ച ഈ പെണ്‍കുട്ടി സ്വന്തം റിസ്‌ക്കില്‍ കോസ്‌മെറ്റോളജി കോഴ്‌സ് പഠിക്കാന്‍ ഇറങ്ങിത്തിരിച്ചു. 2019 ല്‍ പഠനം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയപ്പോള്‍ത്തന്നെ ട്രെയിനര്‍ ആയി ജോലി ചെയ്യാന്‍ അവസരം ലഭിച്ചത് സ്വാതിയെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടം തന്നെയായിരുന്നു.

നിരവധി സ്ഥാപനങ്ങളില്‍ ട്രെയിനറായി ജോലി ചെയ്തു വന്നപ്പോഴാണ് പലരും കോഴ്‌സ് പഠിപ്പിച്ചു നല്‍കാന്‍ സ്വാതിയെ വ്യക്തിപരമായി ബന്ധപ്പെട്ടത്. അതോടെ സ്വന്തമായി ഒരു സ്ഥാപനം ആരംഭിക്കാം എന്ന തീരുമാനത്തിലേക്ക് ഈ പെണ്‍കുട്ടി എത്തുകയായിരുന്നു. എന്നാല്‍ സ്ഥാപനമാരംഭിക്കാനുള്ള സാമ്പത്തികം അടക്കം പല പ്രശ്‌നങ്ങളും മുന്നില്‍ വെല്ലുവിളിയായി നിന്നപ്പോഴും തന്നിലെ ആഗ്രഹത്തെ വിട്ടു കളയാന്‍ ഈ സംരംഭക തയ്യാറായിരുന്നില്ല. തന്റെ ലക്ഷ്യത്തിലേക്ക് എത്താന്‍ സ്വാതിക്ക് പൂര്‍ണ പിന്തുണ നല്‍കി സുഹൃത്തുക്കളും ഒപ്പം തന്നെയുണ്ട്.

സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി
‘ലൂക്ക കോസ്‌മെറ്റോളജി അക്കാഡമി’

എറണാകുളം പാലാരിവട്ടത്താണ് സ്വാതി തന്നെ സ്വപ്‌നസംരംഭത്തിന് ചാരുതയേകാന്‍ ഒരു സ്ഥലം കണ്ടെത്തിയത്. സ്ഥാപനം ആരംഭിച്ചിട്ട് രണ്ടുമാസക്കാലമേ ആയിട്ടുള്ളൂ എങ്കില്‍കൂടി കുറഞ്ഞ സമയം കൊണ്ട് തന്നെ നിരവധി ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ലൂക്കാ അക്കാഡമിക്ക് കഴിഞ്ഞിട്ടുണ്ട്. അതിന് പ്രധാന കാരണം ഇവിടെ നിന്ന് നല്‍കി വരുന്ന ക്ലാസുകളുടെ പ്രത്യേകതയും ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്ന രീതിയും തന്നെയാണ്.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ പഠിക്കാന്‍ കഴിയുന്ന പഠന രീതിയാണ് തന്റെ സ്ഥാപനത്തില്‍ സ്വാതി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമായും സ്‌കിന്‍, ഹെയര്‍, മേക്കപ്പ് എന്നിവയെ കുറിച്ചുള്ള ചെറുതും വലുതുമായ അറിവുകളാണ് ഇവിടെ നിന്ന് പകര്‍ന്നു നല്‍കുന്നത്. ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന കോഴ്‌സുകള്‍ മുതല്‍ ആറുമാസക്കാലം വരെയുള്ള കോഴ്‌സുകള്‍ വരെ ഇവിടെ ലഭ്യമാണെന്നതുകൊണ്ടുതന്നെ കോസ്‌മെറ്റോളജി പഠിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഇവിടെയെത്തി അറിവ് നേടാന്‍ കഴിയും.

തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ എട്ടു മണിക്കൂര്‍ ക്ലാസ്സാണ് ലൂക്കയില്‍ പ്രധാനമായും നല്‍കി വരുന്നത്. ഒപ്പം ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രത്യേക ബാച്ചുകള്‍ക്കുള്ള ക്ലാസുകളും ലഭ്യമാണ്. ഇതിന് പുറമെ നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയോ, ജോലി ചെയ്യുന്ന വ്യക്തിയോയാണെങ്കില്‍ കൂടി, അതോടൊപ്പം ഇവിടെ നിന്ന് ലഭിക്കുന്ന ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിയും. എങ്ങനെയെന്നല്ലേ? അങ്ങനെയുള്ളവര്‍ക്കായി തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടുമണി മുതല്‍ 10 മണി വരെ നീണ്ടുനില്‍ക്കുന്ന ക്ലാസുകള്‍ ലൂക്ക നല്‍കിവരുന്നു. അതായത് ആഴ്ചയിലെ എല്ലാ സമയത്തും തുറന്നു പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ചുരുക്കം ചില കോസ്‌മെറ്റോളജി അക്കാദമികളില്‍ ഒന്നുകൂടിയാണ് ലൂക്ക.

അക്കാദമിയിലെത്തി പഠിക്കാന്‍ ബുദ്ധിമുട്ടുള്ള ആളുകള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യവും ഇവിടെ നിന്ന് നല്‍കി വരുന്നുണ്ട്. ഓഫ് ലൈന്‍ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന അതേ സിലബസ് തന്നെയായിരിക്കും ഓണ്‍ലൈന്‍ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുക. ഓണ്‍ലൈന്‍ വഴി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിച്ച് അക്കാഡമിയില്‍ എത്തി പ്രാക്ടിക്കല്‍ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാവുന്നതാണ്.

എന്റെ മകള്‍ക്ക് അവള്‍ ആഗ്രഹിക്കുന്ന രീതിയില്‍ മുടികെട്ടി കൊടുക്കുവാനോ ഒരുക്കുവാനോ ഒന്നും കഴിയുന്നില്ല എന്നോര്‍ത്ത് വിഷമിക്കുന്ന നിരവധി അമ്മമാര്‍ തന്നെ തേടിയെത്തുന്നുണ്ടെന്ന് സ്വാതി പറയുന്നു. പ്രായമായതുകൊണ്ട് ഇത് പഠിക്കാന്‍ കഴിയുമോ എന്ന് ആശങ്കപ്പെടുന്നവരോട് ഈ സംരംഭകയ്ക്ക് പറയാനുള്ളത് ഇത്രമാത്രം;
”പ്രായമായവര്‍ക്കും ചെറുപ്പക്കാര്‍ക്കും ഒരുപോലെ പഠിക്കാന്‍ കഴിയുന്ന സിലബസ് ആണ് ലൂക്കയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കിന്‍, ഹെയര്‍, മേക്കപ്പ്, എന്നിവയുടെ അടിസ്ഥാന വിവരങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഒരാഴ്ചക്കാലം മാത്രം നീണ്ടുനില്‍ക്കുന്ന ക്രാഷ് കോഴ്‌സുകളും ഇവിടെ നല്‍കിവരുന്നു എന്നതുകൊണ്ട് ആര്‍ക്കും സധൈര്യം ലൂക്ക കോസ്‌മെറ്റോളജി അക്കാദമിയെ സമീപിക്കാവുന്നതാണ് ”.

ഓരോ വിദ്യാര്‍ത്ഥിക്കും അവര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള പരിഗണന നല്‍കി പഠിപ്പിക്കുന്നു എന്നത് സ്വാതി നല്‍കുന്ന ഉറപ്പാണ്.

ഓണ്‍ലൈന്‍ വഴിയുള്ള രജിസ്‌ട്രേഷനും അക്കാദമിയില്‍ നേരിട്ട് എത്തിയുള്ള രജിസ്‌ട്രേഷനുമുള്ള സൗകര്യവും ലൂക്കയില്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്ഥാപനം ആരംഭിക്കുന്നതിന് മുന്‍പേ തന്നെ തനിക്ക് ലഭിച്ച എന്‍ക്വയറികള്‍ വച്ചുള്ള ക്ലാസ്സുകള്‍ ആണ് നിലവില്‍ ഇവിടെ നല്‍കിവരുന്നതെങ്കിലും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള കൃത്യമായ ക്ലാസുകള്‍ 2023 ഓഗസ്റ്റ് 17 മുതല്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്വാതി.

പഠിക്കാനും അക്കാഡമി ആരംഭിക്കുവാനും സാമ്പത്തികമായ ഒരുപാട് ബുദ്ധിമുട്ടിയതു കൊണ്ടുതന്നെ ഫീസിന്റെ കാര്യത്തില്‍ ചില പരിഗണനകളും സ്വാതി നല്‍കുന്നു. സിലബസ് കൂട്ടി ഫീസ് കുറച്ചുകൊണ്ടുള്ള രീതിയാണ് ഇവിടെ നല്‍കിവരുന്നത്. ഏതെങ്കിലും കാരണവശാല്‍ മുഴുവന്‍ ഫീസ് അടയ്ക്കാന്‍ ഒരു വിദ്യാര്‍ത്ഥിക്ക് കഴിയാതെ വന്നാല്‍, കോഴ്‌സ് പൂര്‍ത്തീകരിച്ച് ഒരു മാസത്തിനുള്ളില്‍ വര്‍ക്കുകള്‍ ചെയ്ത് ആ തുക പൂര്‍ത്തീകരിച്ചാല്‍ മതിയാകും.

നിലവില്‍ കേരള ഗവണ്‍മെന്റ് അംഗീകൃത സര്‍ട്ടിഫിക്കറ്റ് ആണ് ലൂക്കാ കോസ്‌മെറ്റോളജി അക്കാഡമി നല്‍കിവരുന്നതെങ്കിലും ഉടനടി ഇന്റര്‍നാഷണല്‍ സിലബസ് കൂടി ഉള്‍പ്പെടുത്തി, ഇന്റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് എന്ന നിലയിലേക്ക് തന്റെ സ്ഥാപനത്തെ ഉയര്‍ത്താനുള്ള ഒരുക്കത്തിലാണ് സ്വാതി.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
7012278368

http://www.luccaacademy.com

https://instagram.com/lucca_academy_official?igshid=MzNlNGNkZWQ4Mg==

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button