Success Story

ഭവന നിര്‍മാണ മേഖലയില്‍ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലാക്കി ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സ്‌

ആഗ്രഹങ്ങള്‍ക്ക് പിന്നാലെയുള്ള യാത്ര തുടങ്ങുമ്പോഴാണ് ജീവിതം കൂടുതല്‍ മനോഹരമാകുന്നത്. ആഗ്രഹങ്ങള്‍ക്കായി പ്രയത്‌നിക്കാതെ അവസരങ്ങള്‍ നഷ്ടമാകുമ്പോള്‍ വിലപിച്ചിട്ടു എന്തര്‍ത്ഥമാണുള്ളത്? സാഹചര്യങ്ങളെ അതിജീവിച്ചു വളര്‍ച്ചയുടെ ഓരോ പടവുകള്‍ ചവിട്ടിക്കയറുമ്പോള്‍ മാത്രമേ ഓരോ വ്യക്തിക്കും ഇഷ്ടമുള്ള മേഖലയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും വിജയം കൈവരിക്കാനും കഴിയുകയുള്ളൂ. അത്തരത്തില്‍ പടിപടിയായി ഉയരങ്ങള്‍ കീഴടക്കിയ പ്രതിഭയാണ് മഞ്ജു കൃഷ്ണ എന്ന മാരാരിക്കുളം സ്വദേശിനി. ഈ യുവ സംരംഭക യുടെ സംരംഭക ജീവിതത്തിലൂടെ….

ജീവിത യാത്രയുടെ തുടക്കം
ജീവിതാനുഭവങ്ങള്‍ കൊണ്ട് ‘ഉരുക്കുവനിത ആകേണ്ടി വന്ന ഒരുവള്‍’ എന്നുതന്നെ മഞ്ജു കൃഷ്ണയെ നമുക്ക് വിശേഷിപ്പിക്കാം. ബാല്യത്തില്‍ പിതാവിന്റെ വിയോഗത്തോടെ കുടുംബത്തിലെ സാഹചര്യങ്ങള്‍ മാറുകയായിരുന്നു. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലുമെല്ലാം വളരെ മിടുക്കിയായിരുന്നു മഞ്ജു. ചിത്രരചനയിലും വായനയിലുമെല്ലാം മഞ്ജു അതീവതാല്‍പര്യം കുട്ടിക്കാലം മുതല്‍ക്കേ പ്രകടിപ്പിച്ചിരുന്നു. അമ്മയും സഹോദരിയും അടങ്ങുന്നതായിരുന്നു മഞ്ജുവിന്റെ കുടുംബം.

സ്‌കൂള്‍ പഠനത്തിനുശേഷം ഡി-സിവില്‍ എന്ന കോഴ്‌സ് പൂര്‍ത്തിയാക്കി. കൂടാതെ, ആര്‍ക്കിടെക്ചര്‍ ഡിസൈന്‍ കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതിനുശേഷം ഡിസൈനര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയര്‍ ഡിസൈനിങ് എന്ന സ്ഥാപനത്തില്‍ നിന്നും ഇന്റീരിയര്‍ ഡിസൈന്‍ കോഴ്‌സും പഠിച്ചിട്ടുണ്ട്.

അതിനുശേഷം തിരുവനന്തപുരത്തെ വാസ്തു അക്കാദമിയില്‍ നിന്നും കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ ശിക്ഷണത്തില്‍ വാസ്തു കലയില്‍ ഡിപ്ലോമയും വാസ്തു ആചാര്യ പഠനവും പൂര്‍ത്തിയാക്കി. ആറന്മുള ഗുരുകുലത്തില്‍ നിന്നും വാസ്തു വിദ്യയില്‍ ഉപരിപഠനവും നടത്തി. അനേകം അഗ്രഗണ്യരായ ഗുരുക്കന്മാരുടെ അനുഗ്രഹാശിസുകളോടു കൂടി വാസ്തു ശാസ്ത്രത്തില്‍ നേടിയ ഉപരിപഠനം മഞ്ജുവിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവ് തന്നെയായിരുന്നു.

നാല് ചുവരുകള്‍ക്കിടയിലെ സ്ത്രീജീവിതം എഴുത്തുകാരുടെ തൂലികയിലൂടെ പ്രതിഫലിക്കുമ്പോള്‍ ആ നാല് ചുവരുകളെ മറികടന്ന് ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാനും സ്വന്തം സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനും മഞ്ജുവിന് ഉണ്ടായിരുന്ന സാമര്‍ത്ഥ്യം പ്രശംസനീയം തന്നെയാണ്. ജീവിതത്തിലും കരിയറിലും ഒരേ മനസ്സായി മുന്നേറാന്‍ ജീവിതപങ്കാളിയായി സിവില്‍ എന്‍ജിനീയറായ അഭിലാഷിനെ കൂടി കിട്ടിയപ്പോള്‍ മഞ്ജു എന്ന വനിതാ സംരംഭകയുടെ ഉദയം അവിടെ ആരംഭിച്ചു.

ഭവന നിര്‍മാണ മേഖലയില്‍ എല്ലാ സേവനങ്ങളും
ഒരു കുടക്കീഴില്‍
ഏതൊരു വ്യക്തിയുടെയും സ്വപ്‌നസാക്ഷാത്കാരമാണ് സ്വന്തമായൊരു ഭവനം. ഇത്തരത്തിലുള്ള നിരവധി പേരുടെ ‘സ്വപ്‌ന ഭവനം’ എന്ന ആശയത്തെ സ്വന്തം സ്വപ്‌നസാക്ഷാത്കാരമാക്കി മാറ്റിയവരാണ് മഞ്ജുവും അഭിലാഷും. ഒരു വീടിന്റെ നിര്‍മ്മാണത്തിനു ആവശ്യമായ എന്തെല്ലാമുണ്ടോ അതെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമായിരുന്നു ഇരുവര്‍ക്കും.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കാശി ബില്‍ഡേഴ്‌സിലൂടെ അഭിലാഷ് നേതൃത്വം നല്‍കുമ്പോള്‍ ഡിസൈനിങ് തുടങ്ങിയുള്ള എല്ലാവിധ സേവനങ്ങള്‍ക്കും ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സ് എന്ന ശാഖയിലൂടെ മഞ്ജുവാണ് നേതൃത്വം നല്‍കുന്നത്. ഒപ്പം തന്നെ സമീപിക്കുന്ന ഓരോ ഉപഭോക്താവിന്റെയും ഇഷ്ടങ്ങള്‍ മനസ്സിലാക്കി അവരുടെ ആഗ്രഹാനുസരണമാണ് മഞ്ജു വീട് നിര്‍മ്മിക്കുന്നത്.

ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സ്
കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വ്യത്യസ്തമായ രീതിയിലുള്ള സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഒരുമിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സ്. ഭൂമി തിരഞ്ഞെടുക്കല്‍, വാസ്തു നോക്കല്‍, വാസ്തു പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം, മനോഹരമായ ഡിസൈനുകള്‍ തയ്യാറാക്കല്‍, വീടിന്റെ ഇന്റീരിയര്‍ ഡിസൈനിങ്, മറ്റു ഇന്റീരിയര്‍ ഡിസൈനിങ് പ്രോജക്റ്റുകള്‍, ഹോം ഡെക്കറേഷന്‍, ഒപ്പം വാസ്തു കണ്‍സള്‍ട്ടേഷന്‍, ലോണ്‍ സൗകര്യം ഏര്‍പ്പാടാക്കല്‍ എന്നിവയെല്ലാം മഞ്ജു ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സ് എന്ന വിംഗിലൂടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നു.

വീട് നിര്‍മാണത്തിനായി പല വ്യക്തികളെ സമീപിക്കുന്നതിനു പകരം എല്ലാം ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുകയാണ് മഞ്ജു. പ്ലാന്‍ വരച്ചു കഴിഞ്ഞാല്‍ കസ്റ്റമര്‍ ആവശ്യപ്പെടുകയാണെങ്കില്‍ അവയുടെ 2-ഡി ത്രീഡി ഡിസൈനിംഗും ഇവര്‍ തന്നെ നിര്‍വഹിക്കുന്നു. ഓരോ കാര്യങ്ങളും വാസ്തു ശാസ്ത്രത്തില്‍ അധിഷ്ഠിതമായി ചെയ്യുന്നതുകൊണ്ടു തന്നെ വളരെ പെര്‍ഫെക്റ്റ് ആയിട്ടുള്ള പ്ലാനാണു മഞ്ജുവിന്റേത്.

ഇത്തരത്തില്‍ വാസ്തു കണ്‍സള്‍ട്ടേഷന്‍ ഉള്‍പ്പടെയുള്ള എല്ലാ സേവനങ്ങളും കൃത്യമായും പരിപൂര്‍ണ ഉത്തരവാദിത്വത്തോടുകൂടിയും ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സ് നിര്‍വഹിക്കുമ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അഭിലാഷിന്റെ നേതൃത്വത്തില്‍ കാശി ബില്‍ഡേഴ്‌സ് നിര്‍വഹിക്കുന്നു. ആലപ്പുഴ മുതല്‍ എറണാകുളം വരെയുള്ള ഏതു സ്ഥലമായിരുന്നാലും മഞ്ജുവിന്റെയും അഭിലാഷിന്റെയും നേതൃത്വത്തില്‍ മനോഹരമായ വില്ലകളോ വീടുകളോ നിര്‍മ്മിച്ചു നല്‍കും.

പലപ്പോഴും ഇവര്‍ സ്വന്തമായി വസ്തു വാങ്ങിയശേഷം തങ്ങളെ തേടിയെത്തുന്ന കസ്റ്റമേഴ്‌സിനു പ്ലോട്ട് ആവശ്യമെങ്കില്‍ അവരുടെ പക്കലുള്ള പ്ലോട്ടില്‍ നിന്നും തിരഞ്ഞെടുക്കാനുള്ള സൗകര്യം കൂടി ഒരുക്കുന്നുണ്ട്. പ്ലാനിംഗിനും ഡിസൈനിംഗിനും നിര്‍മാണത്തിനും പുറമേ ആവശ്യാനുസരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്റീരിയര്‍ ഡിസൈനിംഗിനും ഹോം ഡെക്കറേഷനും മറ്റും ആവശ്യമായ മെറ്റീരിയലുകള്‍ അവയുടെ ഗുണമേന്മ നോക്കി, അതില്‍ ഏറ്റവും മികച്ച ക്വാളിറ്റി ഉള്ളവ തിരഞ്ഞെടുത്ത് കസ്റ്റമേഴ്‌സിന് നല്‍കാറാണു പതിവ്.

condtruction

‘ക്വാളിറ്റി’യില്‍ യാതൊരുവിധ വിട്ടുവീഴ്ചയും മഞ്ജുവും അഭിലാഷും കാണിക്കാറില്ല. അതുകൊണ്ടുതന്നെ ഇവര്‍ നിര്‍മിക്കുന്ന വീടുകള്‍ക്ക് ‘ആയുസ്സ്’ കൂടുതലായിരിക്കും. ഓരോ വീടിനും പുറം ഭംഗി പോലെ തന്നെ, അകവും ദൃഢവും മനോഹരവുമായിരിക്കും.

നിര്‍മാണ മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ളവരാണ് അഭിലാഷ്- മഞ്ജു ദമ്പതികള്‍. ജീവിതത്തിലെ ഒത്തൊരുമ പോലെ തന്നെ ബിസിനസ്സിലും പരസ്പര സഹകരണത്തോടെ മുന്നേറുവാനുള്ള മനോഭാവമാണ് ഇരുവരെയും ഈ നേട്ടങ്ങള്‍ നേടിയെടുക്കാന്‍ പ്രാപ്തരാക്കിയത്.

ഭവനം എന്ന ആശയത്തെ ജീവനുള്ളതാക്കി മാറ്റാന്‍ എന്തൊക്കെ ചെയ്യണമോ അതെല്ലാം വിശ്വസ്തതയോടെ പൂര്‍ത്തിയാക്കിയാണ് മഞ്ജു കസ്റ്റമേഴ്‌സിനു നല്‍കുന്നു എന്നത് എടുത്തുപറയേണ്ട ഒരു കാര്യമാണ്. ഒരു വീടിന്റെ വര്‍ക്ക് പൂര്‍ത്തിയാക്കി നല്‍കുമ്പോള്‍ ആ ഉപഭോക്താവിന്റെ മുഖത്ത് ഉണ്ടാകുന്ന സന്തോഷം അത് തന്നെയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം എന്ന് ഈ വനിതാ സംരംഭക സമ്മതിക്കുന്നു. പലപ്പോഴും വര്‍ക്കുകള്‍ കണ്ട് ഇഷ്ടപ്പെട്ടാണ് പുതിയ വര്‍ക്കുകള്‍ ഇവരെ തേടി എത്തുന്നത്. നിരവധി സംതൃപ്തരായ കസ്റ്റമേഴ്‌സിന്റെ പിന്തുണ ഇവര്‍ക്കുണ്ട്.

ഭര്‍ത്താവ് അഭിലാഷ്, മകന്‍ കാശിനാഥ്, മകള്‍ ദേവി കൃഷ്ണ എന്നിവരടങ്ങുന്നതാണ് മഞ്ജുവിന്റെ കുടുംബം. ഭര്‍ത്താവിനെ പോലെ തന്നെ മക്കളും മഞ്ജുവിന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. ഒരു വീട്ടമ്മയുടെ പരിമിതികളില്‍ നിന്നു കൊണ്ടു തന്നെ എല്ലാ ഉത്തരവാദിത്തങ്ങളും ഭംഗിയായി മഞ്ജു നിര്‍വഹിക്കുന്നുണ്ട്.

പുതുവര്‍ഷത്തെ വളരെയധികം പ്രതീക്ഷയോടെയാണ് മഞ്ജു വീക്ഷിക്കുന്നത്. കൂടുതല്‍ കസ്റ്റമേഴ്‌സിലേക്കു സേവനം വ്യാപിപ്പിക്കുന്നതിനും ഒപ്പം സ്റ്റുഡിയോ അപ്പാര്‍ട്ടുമെന്റുകളും ഹോളിഡേ ഹോമുകളുമൊക്കെ നിര്‍മിക്കാനും അവര്‍ പദ്ധതിയിടുന്നുണ്ട്. നേട്ടങ്ങളുടെ കൊടുമുടിയിലേക്കുള്ള ഈ ബഹുദൂരയാത്രയ്ക്കു എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button