Civil Engineering to Social Engineering
ഒരാളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യള്ള കാര്യം എന്താണ്? Relationship, Money, Health എന്നിങ്ങനെ പല ഉത്തരങ്ങളുണ്ടെങ്കിലും എന്റെ അഭിപ്രായത്തില്‍ കരിയറാണ്. കാരണം, ഒരാള്‍ അയാളുടെ കരിയറിനും അനുബന്ധമായ കാര്യങ്ങള്‍ക്കുമായി ജീവിതത്തില്‍ 14 മണിക്കൂറോളം ചെലവഴിക്കാറുണ്ട്. കുറച്ച് അതിശയോക്തിപരമായി പറഞ്ഞാല്‍ നമ്മുടെ നിത്യജീവിതത്തില്‍ എപ്പോള്‍ ഉണരണം എന്ന് നിശ്ചയിക്കുന്നത് നമ്മുടെ ഡ്യൂട്ടി ടൈമാണ്. എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നത് (യൂണിഫോം ഉള്ള ജോലികള്‍) Career ആണ്. ഇനി എന്ത് ഭക്ഷണം കഴിക്കണം എന്നുള്ളത് (ഉദാഹരണം, ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലെ പൂജാരി) കരിയറാണ്. ചുരുക്കി പറഞ്ഞാല്‍ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നത് തന്നെ നമ്മുടെ കരിയറാണ.്
ഇനി നമ്മുടെ കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലത്തില്‍ സമൂഹത്തില്‍ നമുക്കുള്ള സ്ഥാനം, സമ്പത്ത്, അധികാരം എന്നിങ്ങനെ പലതും നിശ്ചയിക്കുന്നതും കരിയറാണ്. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ ഇത്രയും പ്രാധാന്യമുള്ള കരിയര്‍ കണ്ടെത്താന്‍ വേണ്ടി കരിയര്‍ എക്സ്പേര്‍ട്ട്സിന്റെ അല്ലെങ്കില്‍ കരിയര്‍ കൗണ്‍സിലറുടെ സഹായം തേടുന്നവര്‍ വെറും 7% മാത്രമാണ്.
ഒരു വ്യക്തിയുടെ ഭാവി എന്തായി തീരണമെന്ന് തീരുമാനിക്കുന്നതില്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും വളരെ വലിയ പങ്കുണ്ട്. കുട്ടികളുടെ മനസ്സ് കുഴച്ച കളിമണ്ണ് പോലെയാണ്. കുട്ടികളില്‍ വ്യക്തിത്വ വികസനം നടക്കുന്നത് 10 മുതല്‍ 19 വയസ് വരെയുള്ള പ്രായത്തിലാണ്. ഈ പ്രായത്തിലാണ് അവരുടെ ഇഷ്ടം, അഭിരുചി, വ്യക്തിത്വം എന്നിവയുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് വേണ്ടിയുള്ള കരിയര്‍ തെരഞ്ഞെടുക്കുവാന്‍ സാധിക്കുന്നത്. സാധാരണയായി മിക്കവാറും മാതാപിതാക്കളും കുട്ടികളും ഒരു കരിയര്‍ തിരഞ്ഞെടുക്കുന്നത് താഴെപ്പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ്.
1. സാമൂഹികവും സാമ്പത്തികവുമായ മൂല്യം
2. കൂട്ടുകാരുടെ സ്വാധീനം
3. വരുമാനം
4. ഇഷ്ടം
5. നിലവിലെ ട്രെന്‍ഡ്
6. മാതാപിതാക്കളുടെ സ്വപ്നം എന്നിവയാണ്.
ഇന്നത്തെ കരിയര്‍ ലോകം അമ്പരപ്പിക്കുന്ന വേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പ്രധാന കാരണങ്ങള്‍ അതിവേഗ ഇന്റര്‍നെറ്റ് സംവിധാനങ്ങളില്‍ വന്ന കുതിച്ചുചാട്ടം അല്ലെങ്കില്‍ വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ച മനുഷ്യന്റെ എല്ലാ ജീവിത വൃത്തികളെയും സ്വാധീനിച്ചിട്ടുണ്ട് എന്നതാണ്. ഇന്ന് ഡാറ്റ എന്നത് അണുബോംബിനേക്കാള്‍ വിസ്ഫോടനശേഷിയുള്ളതാണ്.
2030 ഓടുകൂടി ഏതാണ്ട് 65% ജോലികളും ഓട്ടോമേറ്റഡായി മാറും. ഇവിടെ നടക്കുന്നത് ഒരു സ്ട്രക്ച്ചറലായ മാറ്റമാണ്. ഇതിന്റെ ഫലമായി ഇന്ന് നിലവിലുള്ള ജോലികളില്‍ പകുതിയും ഇല്ലാതാവുകയോ രൂപമാറ്റം വരുകയോ ചെയ്യും. അതിനാല്‍ കരിയര്‍ രംഗത്തെ സാധ്യതകളെ കുറിച്ചുള്ള അറിവ് വളരെ പ്രാധാന്യമുള്ളതാണ്.
ഇപ്പോള്‍ നിലവിലുള്ള കോഴ്സുകള്‍ നമ്മുടെ കുട്ടികളുടെ കോഴ്സ് കഴിഞ്ഞ് വരുമ്പോള്‍ ഉണ്ടായിരിക്കണമെന്നില്ല. ആയതിനാല്‍ കരിയറിന്റെ ലോക്കല്‍ മാര്‍ക്കറ്റിലേക്ക് നോക്കാതെ ഗ്ലോബല്‍ മാര്‍ക്കറ്റിലേക്ക് ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ, വൈവിധ്യങ്ങളായ തൊഴിലുകളെ കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കു.
ഇനി, മുതിര്‍ന്നവര്‍ അല്ലെങ്കില്‍ വര്‍ക്ക് ചെയ്യുന്നവരെ കുറിച്ച് നോക്കാം. ഞങ്ങള്‍ ഒരു സര്‍വ്വേ ചെയ്തതിന്റെ ഭാഗമായി വര്‍ക്ക് ചെയ്യുന്നവരോട് രണ്ട് ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി.
1. നിങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴില്‍ ദിവസവും രാവിലെ നിങ്ങളെ ഉണരുവാന്‍ പ്രചോദിപ്പിക്കാറുണ്ടോ?
2. നിങ്ങളുടെ തൊഴിലിനെ കുറിച്ചുള്ള ചിന്ത നിങ്ങളുടെ നിത്യ ജീവിതത്തെ ഊര്ജ്ജസ്വലമാക്കാറുണ്ടോ?
ഭൂരിഭാഗം ഉത്തരങ്ങളും അല്ല എന്നതായിരുന്നു. അതിനുകാരണം ഉപജീവനത്തിന് ഏതെങ്കിലും ഒരു തൊഴില്‍ വേണം എന്ന ചിന്ത മാറി അവനവന്റെ വ്യക്തിത്വം പ്രകടമാകുന്നതും ആത്മസംതൃപ്തി നല്‍കുന്നതുമായ തൊഴിലുകളാണ് ഇന്ന് എല്ലാവരും തേടുന്നത്. ഇന്നത്തെ തൊഴിലുകളുടെ പാരാവാരത്തില്‍ നിന്ന് (അവനവന്റെ ഗുണങ്ങള്‍ക്ക് അനുസരിച്ച് ജോലികള്‍) ഒരു തൊഴില്‍ തെരഞ്ഞെടുക്കുക വിഷമകരമാണ.് ഇവിടെയാണ് 25ല്‍ പരം വര്‍ഷങ്ങളായി സിവില്‍ എന്‍ജിനീയറിങ് രംഗത്ത് നിരവധി കര്‍മ മേഖലകള്‍ താണ്ടിയ അശ്വനികുമാര്‍ വ്യത്യസ്തനാകുന്നത്.
അശ്വിന് ആന്ഡ്് അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിലൂടെ അശ്വനി കുമാര്‍ 10 മുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മൂന്നു വിധത്തിലുള്ള സേവനങ്ങള്‍ നല്കുന്നു.
1. കരിയര്‍ അവയര്‍നസ് 2. കരിയര്‍ കൗണ്‍സിലിംഗ് 3. കരിയര്‍ കോച്ചിംഗ്
ഇവയില്‍ കരിയര്‍ അവയര്‍നസ് എന്നത് വിവിധങ്ങളായ കരിയറുകളെയും അവയുടെ സാധ്യതകളെയും കരിയര്‍ റെസ്പോണ്സിബിലിറ്റികളെയും വിവിധങ്ങളായ കോഴ്സുകള്‍ എവിടെ പഠിക്കണം തുടങ്ങിയവയെക്കുറിച്ച് ഒന്നു മുതല്‍ മൂന്നു മണിക്കൂര്‍ വരെയുള്ള ക്ലാസുകള്‍ നല്കുന്നു.
കരിയര്‍ കൗണ്‍സിലിങിലൂടെ 10, +2 തുടങ്ങിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് വിവിധങ്ങളായ ടെസ്റ്റിംഗ് ടൂളുകള്‍ ഉപയോഗിച്ചും വ്യക്തിപരമായ കൗണ്‍സിലിങിലൂടെയും അവരുടെ Career കണ്ടെത്തി കൊടുക്കുന്നു.
കരിയര്‍ കൗണ്‍സിലിംഗിനുശേഷമാണ് ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ നീളുന്ന കരിയര്‍ കോച്ചിംഗ്. ഇതില്‍ കുട്ടികളുടെ Career Path കണ്ടെത്തി, അതിലേക്കുള്ള മത്സരാര്‍ത്ഥികളായി പ്രാപ്തരാക്കുന്നു, തുടര്‍ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
മുതിര്‍ന്നവര്‍ക്ക് അവരുടെ തൊഴില്‍ അസംതൃപ്തിയുടെ കാരണങ്ങള്‍ കണ്ടെത്തി, അവര്‍ക്ക് അനുഗുണമായ തൊഴിലിലേക്ക് വേണ്ടുന്ന നൈപുണ്യങ്ങള്‍ വികസിപ്പിച്ചു കൊടുക്കുകയും അതോടൊപ്പം അവരുടെ ഇഷ്ടം, അഭിരുചി, വ്യക്തിത്വം എന്നിവയ്ക്ക് അനുഗുണമായ മേഖലകള്‍ കണ്ടെത്തി പുതിയ സാധ്യതകള്‍ കണ്ടെത്തി നല്കുന്നു. കൂടാതെ, Freshers ആയിട്ടുള്ള സിവില്‍ എഞ്ചിനീയര്‍ ഉദ്യോഗാര്‍ത്ഥികളെ അവര്‍ക്ക് ആവശ്യമായ തൊഴില്‍ നൈപുണ്യങ്ങള്‍ പഠിപ്പിച്ച് മികച്ച തൊഴിലാളികളാക്കി മാറ്റുന്നു. Team Building, Trust Building, Goal Setting എന്നിവയില്‍ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ട്രെയിനിങ് നല്കി വരുന്നു.