കെമിക്കലുകളില്ലാത്ത കോസ്മെറ്റിക്സ് ഉത്പന്നങ്ങള്‍; സൗന്ദര്യ സംരക്ഷണ രംഗത്ത് തരംഗമായി കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രൊഡക്റ്റ്സ്

എല്ലാവരുടേയും ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടാകാറുണ്ട്. ആകസ്മികമായി വന്നു ചേരുന്ന ചില മാറ്റങ്ങള്‍ പിന്നീട് വലിയ വഴിത്തിരിവുകളായി പ്രതിഫലിക്കും. അതുപോലെ ഒരു കഥയാണ് കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രൊഡക്റ്റ്സിനും പറയാനുള്ളത്. ആകസ്മികമായി എത്തിച്ചേര്‍ന്ന വഴിയില്‍ തന്റെ ജീവിതത്തിന്റെ പുതിയ ലക്ഷ്യങ്ങളെ തേടുകയാണ് കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രൊഡക്റ്റ്സിന്റെ സാരഥി ബിന്ദു ബാലചന്ദ്രന്.
ഓര്‍ഗാനിക് കോസ്മെറ്റിക്സ് നിര്‍മാണ മേഖലയില്‍ തന്റേതായ മികവ് കൊണ്ട് വളര്‍ന്നു വന്ന വ്യക്തിയാണ് തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനിയായ ബിന്ദു. പുതുമയുടെ പിന്നാലെ പോകുന്ന പുത്തന്‍ ലോകത്ത്, പഴമയുടെ നിറവില്‍ അമൂല്യമായ സൗന്ദ്യര്യക്കൂട്ടുകള് തിരിച്ചു പിടിച്ചു, സൗന്ദര്യ സംരക്ഷണ രംഗത്ത് ഒരു തരംഗമായി മാറുകയാണ് ബിന്ദുവിന്റെ കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രൊഡക്റ്റ്സ്.
സൗന്ദര്യ വര്‍ധന വസ്തുക്കളുടെ കാര്യത്തില്‍ ഒട്ടനവധി ബ്രാന്‍ഡുകളാണ് നിലവിലുള്ളത്. വിവിധ തരം പേരുകളില്‍ വിപണിയില്‍ വില്പന മത്സരത്തിലാണ് ഇവയില്‍ പലതും. ഇവയ്ക്കിടയില്‍ കൃഷണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രൊഡക്റ്റ്സ് അതിന്റെ ഉത്പാദനത്തിലും ഉപയോഗത്തിലും പൂര്‍ണമായും വേറിട്ടു നില്ക്കുന്നു. ചര്‍മ്മ സംരക്ഷണത്തിനും മുടിയഴക് കാത്തു സൂക്ഷിക്കുന്നതിനും കെമിക്കലുകളില്ലാത്ത കോസ്മെറ്റിക്സ് ഉത്പന്നങ്ങള്‍. അതാണ് ബിന്ദുവിന്റെ സ്വപ്നവും ലക്ഷ്യവും.
ഒറ്റയ്ക്ക് പോരാടി ഒരു സംരംഭം പടുത്തുയര്‍ത്തിയ ബിന്ദു ബാലചന്ദ്രന്റെ ഗംഭീര വിജയകഥ, കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രൊഡക്റ്റ്സിനു ലഭിച്ച അംഗീകാരം കൂടിയാണ്. തന്റെ തന്നെ പ്രശ്നങ്ങളായ മുടികൊഴിച്ചിലിനും, മുഖത്ത് കലകള്‍ക്കും പരിഹാരമായാണ് ബിന്ദു ഈ ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്ന ആശയത്തിലെത്തിയത്. ഇപ്പോള്‍ ഹെയര്‍ ഓയില്‍ മുതല്‍ ബോഡിവാഷ് വരെ നീളുന്ന അന്‍പതോളം ഉത്പന്നങ്ങളാണ് കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രൊഡക്റ്റ്സ് വിപണിയിലെത്തിക്കുന്നത്.
തുടക്കം ഹോം മെയ്ഡ് കേക്കുകളില്‍ നിന്നായിരുന്നു. പിന്നീടായിരുന്നു കോസ്മെറ്റിക്സിലേയ്ക്കുള്ള കാല്‍വയ്പ്പ്. തന്റെ മുടികൊഴിച്ചില്‍ ഒഴിവാക്കുന്നതിനുള്ള പരിഹാരം, അങ്ങനെയൊരു കാര്യമായ ചിന്തയില്‍ നിന്നാണ് ബിന്ദുവിന്റെ ആദ്യ പരിശ്രമമായ ഓര്‍ഗാനിക് ഹെയര്‍ ഓയില്‍ ഒരു സംരംഭമാകുന്നതും.
തന്റെ ഭര്‍ത്താവില്‍ നിന്നും പഠിച്ച പ്രകൃതിദത്തമായ ചേരുവകളും പച്ചമരുന്നുകളും ചേര്‍ത്തായിരുന്നു ആദ്യ ‘എണ്ണ കാച്ചല്’ പരീക്ഷണം. കാച്ചിയെടുത്ത എണ്ണ സ്വയം ഉപയോഗിക്കുന്നതോടൊപ്പം ബിന്ദു തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും നല്കി. ഒരിക്കല്‍ ഉപയോഗിച്ച ശേഷം അവരില്‍ നിന്നും എണ്ണയെക്കുറിച്ച് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ആ ആത്മവിശ്വാസമാണ് ഓര്‍ഗാനിക് ഹെര്‍ബല്‍ ഓയിലിന്റെ നിര്‍മാണത്തിലേക്ക് ബിന്ദുവിനെ എത്തിച്ചതും.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃഷ്ണ ഭൃംഗ എന്ന പേരിലാണ് ബിന്ദു ഹെര്‍ബല്‍ ഓയില്‍ വിപണിയിലെത്തിച്ചിരുന്നത്. തലമുടി കൊഴിച്ചില്‍, താരന്, അകാല നര തുടങ്ങി ഏതൊരു വ്യക്തിയെയും അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായിരുന്നു കൃഷ്ണ ഭൃംഗ. കൃഷ്ണ തുളസി, കറ്റാര്‍ വാഴ, ചെമ്പരത്തി, കീഴാര്‍ നെല്ലി, നെല്ലിക്ക, ത്രിഫല, നീലയമരി, മൈലാഞ്ചി, മുത്തിള്‍, ആര്യ വേപ്പ്, കൈതോന്നി, ബ്രമ്മി, ജടമാനസി, അശ്വഗന്ധ, ഇരട്ടി മധുരം, ആട്ടിന്‍ പാല് മുതലായ 30 ഓളം പച്ചമരുന്നുകള്‍ ചേരുന്നതാണ് ഇതിന്റെ രഹസ്യക്കൂട്ട്.
പടിപടിയായിട്ടുള്ള വിജയമായിരുന്നു ഈ വീട്ടമ്മയുടേത്. തുടക്കത്തില്‍ പരിചയക്കാര് മുഖേനയും, പിന്നീട് കേട്ടറിഞ്ഞും ക്രമേണ ഉല്പന്നത്തിന് ആവശ്യക്കാര്‍ വര്‍ധിച്ചു. സ്വന്തം മുഖത്ത് വന്ന കറുത്ത പാടുകള്‍ അകറ്റുന്നതിനായി നിര്‍മിച്ച ഓറഞ്ച് ഫെയര്‍നെസ് ഓയിലായിരുന്നു രണ്ടാമത്തെ ഉത്പന്നം. സ്വയം പരീക്ഷിച്ചു വിജയിച്ച ശേഷമാണ് ഉല്പന്നം വിപണിയിലെത്തിച്ചതും. ഇതും ഉപഭോക്താക്കള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. അതോടുകൂടി ഉപഭോക്താക്കളുടെ ഒരു നിര തന്നെ ബിന്ദു ബാലചന്ദ്രന് എന്ന ഈ സംരംഭകയ്ക്ക് സ്വന്തമായി. തുടര്‍ന്ന് ഉപഭോക്താക്കളുടെ ആവശ്യാനുസൃതം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിലേക്ക് ബിന്ദു തിരിഞ്ഞു. ഈ മേഖലയില്‍ ബിന്ദു നടത്തിയ പഠനമാണ് കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രൊഡക്റ്റ്സിന്റെ കാതല്‍ എന്നു പറയുന്നതും.
പൂര്‍ണമായും ‘ഡെഡിക്കേറ്റഡ്’ ആയി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിക്ക് മാത്രമേ കോസ്മെറ്റിക്സ് വസ്തുക്കളുടെ നിര്‍മാണത്തില്‍ വിജയിക്കാന്‍ കഴിയൂ. മുംബൈ നഗരത്തിലെ വിവിധ കോസ്മെറ്റിക് ട്രെയ്നിംഗ് സ്ഥാപനങ്ങളുമായി സഹകരിച്ച് ക്രീമുകള്‍, ലോഷനുകള്‍, ഷാംപൂകള്‍, കണ്മഷി, ജെല്ലുകള്‍ തുടങ്ങി വിവിധ വസ്തുക്കളുടെ നിര്‍മാണം പഠിക്കുകയും, ഇന്ന് കോസ്മെറ്റിക്സ് ഉത്പന്നങ്ങളുടെ മേഖലയില്‍ ഐഎസ്ഒ സര്‍ട്ടിഫിക്കറ്റോടു കൂടി വളര്‍ന്നു വരുന്ന ഒരു സംരംഭമായി മാറാനും കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രൊഡക്റ്റ്സിനു സാധ്യമായത് ബിന്ദു ബാലചന്ദ്രന് എന്ന ഈ സംരംഭകയുടെ അര്‍പ്പണബോധത്തിന്റെ സാക്ഷ്യപത്രമാണ്.
കോസ്മെറ്റിക്സ് ഉത്പന്നങ്ങളോടൊപ്പം റസിന് വിഗ്രഹങ്ങളുടെ നിര്‍മാണത്തിലും ബിന്ദു വിദഗ്ധയാണ്. സിന്തറ്റിക് റബര്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ടുഡി, ത്രീഡി റസിന് വിഗ്രഹങ്ങള്‍ക്ക് സ്വീകാര്യത ഏറെയാണ്.
കൃഷ്ണ ഭൃംഗ ഹെയര്‍ ഓയില്‍, കൃഷ്ണ ഭൃംഗ ഷാംപൂ എന്നിവയ്ക്ക് പുറമെ, സോപ്പുകള്‍, ഫെയര്‍നെസ് പായ്ക്ക്, ഓറഞ്ച് ഫെയര്‍നെസ് ഓയില്‍, ലിപ്സ്റ്റിക്ക്, അലോവേര ജെല്‍, വൈറ്റമിന്‍ സി ഗ്ലോ സെറം, കുങ്കുമാദി തൈലം, ഫേസ് വാഷുകള്‍ തുടങ്ങി അന്‍പതിലേറെ ഉത്പന്നങ്ങളാണ് കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രൊഡക്റ്റ്സ് വിപണിയിലെത്തുന്നത്.
ഉത്പന്നത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട കോഴ്സുകള്‍ പൂര്‍ത്തിയാക്കി, കൃത്യമായ പഠനം നടത്തിയാണ് ബിന്ദു ഉത്പന്നങ്ങള്‍ തയ്യാറാക്കുന്നത്. ഇതിന്റെ ഓരോ ഘട്ടത്തിലും ക്ഷമയും ശ്രദ്ധയും ധാരാളമായി ആവശ്യവുമാണ്. തന്റെ പാഷനോടുള്ള ഇഷ്ടത്തില്‍ ഇപ്പോഴും ഈ മേഖലയില്‍ പഠനം തുടരുന്നു എന്നതാണ് ഈ സംരംഭകയെ വ്യത്യസ്തയാക്കുന്നതും.
കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രൊഡക്റ്റ്സിനു വിദേശരാജ്യങ്ങളില്‍ പോലും ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. നവമാധ്യമങ്ങള്‍ വഴിയാണ് കൂടുതലും ഉത്പന്നത്തിന്റെ വില്പന. ഒരിക്കല്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ചവര്‍ പൂര്‍ണ തൃപ്തരാണ് എന്നതും അവര്‍ ഉത്പന്നങ്ങള്‍ വീണ്ടും ഉപയോഗിക്കുന്നു എന്നതുമാണ് കൃഷ്ണാസ് ഓര്‍ഗാനിക് ഹെര്‍ബല്‍ പ്രൊഡക്റ്റ്സിന്റെ വിജയവും. കോസ്മെറ്റിക്സില് പുത്തന്‍ പരീക്ഷണങ്ങളും പഠനങ്ങളും കണ്ടെത്തലുകളുമായി തന്റെ പാഷനെ, ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുകയാണ് ഈ സംരംഭക.