നിങ്ങളുടെ സ്വപ്ന ഭവനങ്ങള്‍ യഥാര്‍ഥ്യമാക്കാന്‍ നിങ്ങള്‍ക്കൊപ്പം സെന്‍കോണ്‍ കണ്‍സ്ട്രക്ഷന്‍സ്
വൈവിധ്യമാര്‍ന്ന പ്ലാനുകളും ഡിസൈനുകളും നിര്‍മാണ രീതികളുമാണ് സെന്കോണിന്റെ പ്രത്യേകത
സുരക്ഷിതവും മനോഹരവുമായ ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. ആ സ്വപ്നങ്ങള്‍ക്ക് നിറം പകരാനും വീട് യഥാര്‍ഥ്യമാക്കാനും നൂതന ഡിസൈനുകളും നിര്‍മാണ രീതികളുമായി സെന്‍കോണ്‍ കണ്‍സ്ട്രക്ഷന്‍സ് ഇനി നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങളുടെ ഭവനത്തില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ എല്ലാവിധ പിന്തുണയും സെന്‍കോണ്‍ കണ്‍സ്ട്രക്ഷന്‍സ് നല്കുന്നു. നിങ്ങളുടെ മനസിലുള്ള സ്വപ്ന ഭവനം എപ്രകാരമാണോ, അത്തരത്തില്‍ നിങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നു നില്ക്കുന്ന വീട് സമയബന്ധിതമായി, ഉന്നത നിലവാരമുള്ള മെറ്റിരീയലുകള്‍ ഉപയോഗിച്ചു സെന്‍കോണ്‍ നിര്മിച്ചുനല്കുന്നു.
വീടുമായി ബന്ധപ്പെട്ട നിങ്ങളുടെ ഏതൊരു ആവശ്യവും സഫലമാക്കാന്‍ തുടക്കം മുതല്‍ സെന്‍കോണ്‍ കണ്‍സ്ട്രക്ഷന്‍സ് കൂടെ ഉണ്ടാകും. വീടുകള്‍, ഫ്ളാറ്റുകള്‍, വില്ലകള്‍ തുടങ്ങിയവയുടെ നിര്‍മാണം മാത്രമല്ല, ഇന്റിരീയര്‍ ഡിസൈനിങ് മേഖലയിലും തങ്ങളുടേതായ കൈയ്യൊപ്പ് ചാര്‍ത്തി വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള കമ്പനിയാണ് സെന്‍കോണ്‍. വീടുകളുടെ പ്ലാന്‍, നിര്‍മാണം, ഇന്റീരീയര്‍ ഡിസൈനിങ് വര്‍ക്കുകള്‍… അങ്ങനെ ഒരു വീടിന്റെ എല്ലാ കാര്യങ്ങളും പരിപൂര്‍ണ ഉത്തരവാദിത്വത്തോടെ സെന്‍കോണ്‍ പൂര്‍ത്തിയാക്കി നല്‍കും.
കേരളത്തില്‍ മാത്രമല്ല, കര്‍ണാടക ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ ഇതിനോടകം സെന്‍കോണ്‍ കണ്‍സ്ട്രക്ഷന്റെ സംതൃപ്തരായ ഉപഭോക്താക്കളുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി കമ്പനി വിവിധ പ്രൊജക്ടുകള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ എസ്. ശരത്താണ് സെന്‍കോണ്‍ കണ്‍സ്ട്രക്ഷന്‍സിന്റെ സ്ഥാപകന്‍. ബിടെക് സിവില്‍, സ്ട്രക്ച്ചറല്‍ ബിരുദധാരിയായ ഇദ്ദേഹം മികച്ച ഒരു ഡിസൈനറും ആര്‍ട്ടിസ്റ്റും കൂടിയാണ്. കൂടാതെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയര്സില് അംഗം കൂടിയാണ്. 2008ല്‍ പഠനം കഴിഞ്ഞ് വിവിധ കണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ ജോലി ചെയ്തുവന്ന ശരത് സ്വന്തമായി ഒരു സംരംഭം തുടങ്ങുകയായിരുന്നു.
കഴിഞ്ഞ 12 വര്‍ഷമായി സെന്‍കോണ്‍ കണ്‍സ്ട്രക്ഷന്‍സ് വീടു നിര്‍മാണ മേഖലയില്‍ സജീവമാണ്. ഉപഭോക്താക്കള്‍ക്ക് നല്കുന്ന സേവനത്തിലെ ഗുണമേന്മയാണ് സെന്കോണിനെ മറ്റു കണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ബെംഗളൂരുവിലാണ് സെന്‍കോണ്‍ കണ്‍സ്ട്രക്ഷന്‍സിന്റെ ഹെഡ് ഓഫീസ്. എന്നാല്‍, കേരളത്തിലുടനീളം കമ്പനിയുടെ സേവനം ലഭ്യമാണ്.
ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ കൃത്യമായി മനസിലാക്കുന്നതിനും അവരുടെ ആഗ്രഹങ്ങള്‍ അതിനേക്കാള്‍ ഒരു പടി മുകളിലായി കൂടുതല്‍ മനോഹരമാക്കി ചെയ്തു നല്കുന്നതിനുമാണ് സെന്‍കോണ്‍ പ്രധാന്യം നല്‍കുന്നത്. വീടുകള്‍ നിര്‍മിക്കുമ്പോള്‍ ബജറ്റ് വലിയൊരു ഘടകമാണ്. ഓരോരുത്തരുടെയും ബജറ്റിന് അനുസരിച്ച് അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള പ്ലാനുകളായിരിക്കും സെന്‍കോണ്‍ തയ്യാറാക്കുക. ചെറിയ വീടുകള്‍ മുതല്‍ വലിയ വീടുകള്‍ വരെ ബജറ്റിന് അനുയോജ്യമായ പ്ലാനുകള്‍ തയ്യാറാക്കുമ്പോഴും മെറ്റിരീയല്സിന്റെ ഗുണനിലവാരം ഉറപ്പാക്കും. കേരള സ്റ്റൈലിലുള്ള തറവാട് ആയിക്കോട്ടെ യൂറോപ്യന്‍ രീതിയിലുള്ള വീടുകളായിക്കോട്ടെ, ഏതും അതിന്റെ പൂര്‍ണതയില്‍ നിര്‍മിക്കാന്‍ സെന്‍കോണ്‍ കണ്‍സ്ട്രക്ഷന്‍സ് പൂര്‍ണ സജ്ജമാണ്.
നിരവധി അപ്പാര്‍ട്ട്മെന്റുകള്‍, വില്ലാ പ്രോജക്ടുകള്‍ എന്നിവയെല്ലാം സെന്‍കോണ്‍ കണ്‍സ്ട്രക്ഷന്‍സ് ഇതിനോടകം തന്നെ ചെയ്തു നല്‍കിയിട്ടുണ്ട്. പ്രഗത്ഭരായ എന്‍ജിനീയര്‍മാരും ജോലിക്കാരുമാണ് കമ്പനിയുടെ കരുത്തായി കൂടെയുള്ളത്. അതിനാല്‍ തന്നെ ഒരു വീടിന്റെ പ്ലാന്‍ മുതല്‍ ഇന്റീരിയര്‍ ഡിസൈനിങ് വരെയുള്ള എല്ലാ മേഖലയിലും കൃത്യമായ മേല്‍നോട്ടവും സഹായവും നല്‍കിയാണ് ഓരോ വീടിനെയും സെന്‍കോണ്‍ അതിന്റെ പൂര്‍ണതയില്‍ എത്തിക്കുന്നത്.
വീടു നിര്‍മാണ സമയത്ത് സെന്‍കോണ്‍ കണ്‍സ്ട്രക്ഷന്‍സിന്റെ ഉപഭോക്താക്കള്‍ക്ക് ഒരുഘട്ടത്തിലും യാതൊരുവിധ ബുദ്ധിമുട്ടും നേരിടേണ്ടി വരില്ല. പുതിയ പ്രോജക്ടുകള്‍ക്കൊപ്പം തന്നെ പ്രീമിയം റെനവേഷന് വര്‍ക്കുകളും ചെയ്തുനല്‍കുന്നുണ്ട്. പഴയ വീടുകള്‍ നവീകരിച്ച് കൂടുതല്‍ മനോഹരമാക്കുന്നതിനും കമ്പനി പ്രധാന്യം നല്‍കിവരുന്നുണ്ട്.
ഓരോ പ്രൊജക്ടും കൃത്യമായി ചെയ്തു നല്‍കണമെന്നാണ് കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്ക് പുതുതായി കടന്നുവരുന്ന ഓരോരുത്തരോടും സെന്കോണിന്റെ സ്ഥാപകന്‍ ശരത്തിന് പറയാനുള്ളത്. സമയമെന്നു പറയുന്നത് ഏതൊരു മേഖലയെയും പോലെ കണ്‍സ്ട്രക്ഷന്‍ മേഖലയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. അതുപോലെതന്നെ, പൂര്‍ത്തിയാക്കുന്ന ഓരോ പ്രോജക്ടുകളും ഉപഭോക്താവിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതും അതോടൊപ്പം തന്നെ ഉയര്‍ന്ന ഗുണനിലവാരവും പുലര്‍ത്തുന്നതും ആയിരിക്കണം. ഉപഭോക്താക്കളുടെ ആഗ്രഹം പൂവണിയിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും എന്നതായിരിക്കണം ഓരോ കണ്‍സ്ട്രക്ഷന്‍ കമ്പനികളുടെയും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.