കരിയറില്‍ ഫിറ്റാകാന്‍ Career Fit 360 Pvt. Ltd
ഒരു കുട്ടി ജനിക്കുമ്പോള്‍ത്തന്നെ അവനെ എന്ത് പഠിപ്പിക്കണം ഭാവിയില്‍ ആരാക്കണം എന്നൊക്കെ ഓരോ അച്ഛനമ്മമാരും തീരുമാനിച്ചുറപ്പിച്ചിരിക്കും. മറ്റുള്ളവരുടെ താല്പര്യത്തിനും കാലത്തിന്റെ പോക്കിനും അനുസരിച്ച് ഒരു കോഴ്സ് തിരഞ്ഞെടുക്കുന്ന കുട്ടിക്ക് അതില്‍ ഉയര്‍ന്ന വിജയം നേടാന്‍ കഴിയുമോ? ഒരു ജോലി ലഭിച്ചാല്‍ തന്നെ അതില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കുമോ? ഈ ചോദ്യങ്ങള്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രം നേരിടുന്ന ഒന്നല്ല. മറിച്ച്, കേരളത്തിലെ 95% കുട്ടികളും അഭിമുഖീകരിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇതിനുള്ള പോംവഴി ഒരുക്കുകയാണ് കരിയര്‍ ഫിറ്റ് 360 പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം.
കൊച്ചി സ്വദേശിനികളായ ഇന്ദു ജയറാമും (കമ്പനി ഡയറക്ടര്‍) അനുരാധയും (മാനേജിംഗ് ഡയറക്ടര്‍) ചേര്‍ന്ന് 11 വര്‍ഷം മുന്‍പ് ആരംഭിച്ച സ്ഥാപനമാണ് കരിയര്‍ ഫിറ്റ് 360 പ്രൈവറ്റ് ലിമിറ്റഡ്. കോളേജുകള്‍ക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും ട്രെയിനിങ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തില്‍ തൊടുപുഴ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ട്രെയിനിങ് നല്കി കൊണ്ടാണ് ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്ക് ഓറിയന്റേഷന്‍ ക്ലാസുകള്‍ മുതലുള്ള സേവനങ്ങളാണ് ഇവര്‍ നല്‍കിവരുന്നത്. കോളേജ് വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കമ്മ്യൂണിക്കേഷന്‍ ട്രെയിനിങ്, എംപ്ലോയബിലിറ്റി ട്രെയിനിങ്, ഗ്രൂപ്പ് ഡിസ്കഷന് ട്രെയിനിങ്, ഇന്റര്‍വ്യൂ സ്കില്‍, ആപ്റ്റിറ്റിയൂഡ് ട്രെയിനിങ് എന്നിവയാണ് നല്‍കുന്നത്. ഇതേ തരത്തില്‍ വ്യത്യസ്ത വിഷയങ്ങളിലുള്ള ട്രെയിനിങ്ങ് സേവനങ്ങള്‍ ഇവര്‍ കോര്‍പ്പറേറ്റുകള്‍ക്കും നല്കിവരുന്നു.
തങ്ങള്‍ കണ്ട തൊണ്ണൂറ്റിയൊന്‍പത് ശതമാനം കുട്ടികളും ഭാവിയെ കുറിച്ചും പഠിക്കുന്ന വിഷയത്തെ കുറിച്ചും വ്യക്തമായ ധാരണയില്ലാതെയാണ് കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നതെന്ന് മനസ്സിലാക്കിയ അനുരാധയും ഇന്ദുവും കരിയര്‍ അസ്സെസ്മെന്റ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റോട് കൂടി പൂര്‍ത്തീകരിക്കുകയും കരിയര്‍ ഫിറ്റിന് സമാന്തരമായി ‘കൗണ്‍സില്‍ ഫിറ്റ്’ ആരംഭിക്കുകയും ചെയ്തു.
ആറാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് ടെസ്റ്റ്, കരിയര്‍ അസസ്മെന്റ് എന്നിവ ചെയ്തുകൊടുക്കുകയാണ് കൗണ്‍സില്‍ ഫിറ്റിലൂടെ ഇവര്‍ ഉദ്ദേശിക്കുന്നത്. തന്മൂലം കുട്ടികള്‍ക്ക് പത്താം ക്ലാസില്‍ എത്തുമ്പോള്‍ തന്നെ മുന്നോട്ടുള്ള വഴിയില്‍ ഏതു മേഖലയെ കൂടെ കൂട്ടണം എന്ന തീരുമാനമെടുക്കാന്‍ കഴിയുന്നു.
ഇന്ദുവിന്റെയും അനുരാധയുടെയും മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരുമടക്കം 20,000ത്തിലധികം ആളുകളാണ് പത്തു വര്‍ഷത്തിനുള്ളില്‍ കരിയര്‍ ഫിറ്റ് എന്ന സ്ഥാപനത്തിന്റെ ട്രെയിനിങ്ങ് നേടി പുറത്തിറങ്ങിയിരിക്കുന്നത്. മറ്റുള്ളവരുടെ ഭാവിയിലേക്കുള്ള വെളിച്ചമാകാന്‍ ഈ വനിതാ സംരംഭകര്‍ക്ക് എത്രത്തോളം കഴിഞ്ഞിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ ഇത് മാത്രം മതിയാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
https://www.facebook.com/Careerfit360PvtLtd?mibextid=WC7FNe
https://www.instagram.com/careerfit360/?igsh=MXEzcGg0eXc1M2JiaQ%3D%3D