EntreprenuershipSuccess Story

കാര്‍ പോര്‍ച്ചുകള്‍ കിടിലനാക്കാം; വീടിന്റെ മാറ്റ് കൂട്ടാന്‍ ട്രെന്റിങ് പോര്‍ച്ചുമായി Western West Designs

ഇന്ന് വീട് നിര്‍മിക്കുമ്പോള്‍ വീടിനൊപ്പം അല്ലെങ്കില്‍ ഒരുപടി മുകളില്‍ പ്രാധാന്യം നല്‍കുന്ന ഏരിയയാണ് കാര്‍ പോര്‍ച്ച്. വീടിന്റെ മോടി വര്‍ദ്ധിപ്പിക്കാന്‍ സഹായകരമായ ഒരു ഘടകം തന്നെയാണ് പോര്‍ച്ച്. പരമ്പരാഗത ശൈലിയിലുള്ള പോര്‍ച്ചുകളായിരുന്നു ഒരു കാലത്ത് നിര്‍മിച്ചിരുന്നത്. എന്നാല്‍ ഇന്ന് ആ ചിന്താഗതികളൊക്കെ മാറിക്കഴിഞ്ഞു. വീടിന്റെ സ്‌റ്റൈലിനനുസരിച്ച് പോര്‍ച്ച് നിര്‍മിക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്റ്.

ഓരോ വര്‍ഷം കഴിയുംതോറും നൂതന ശൈലിയിലും ഡിസൈനിലുമുള്ള കാര്‍ പോര്‍ച്ചുകളാണ് വിപണി കീഴടക്കിക്കൊണ്ടിരിക്കുന്നത്. അത്തരത്തില്‍ ഇന്ന് ട്രെന്റിങായ പോര്‍ച്ച് നിര്‍മിച്ച് വിപണി കയ്യടക്കി മുന്നേറുന്ന സ്ഥാപനമാണ് മലപ്പുറം പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്ന ‘Western West Designs’.

14 വര്‍ഷമായി ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഷിബിന്‍ ലാലിന്റെ സ്വപ്‌നസാഫല്യമാണ് Western West Designs. കേരളത്തില്‍ സ്വന്തമായൊരു സംരംഭം ആരംഭിക്കുക എന്ന മോഹം മനസില്‍ കൊണ്ടുനടന്ന ഷിബിന്‍ വിദേശത്തെ ബിസിനസ് അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. മറ്റുള്ളവരില്‍ വ്യത്യസ്തമായിരിക്കണം തന്റെ ബിസിനസ് എന്ന് ഷിബിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അന്ന് കേരളത്തില്‍ അധികം പ്രചാരത്തിലില്ലാതിരുന്ന സ്റ്റെന്‍സില്‍ ഫാബ്രിക് കാര്‍ പോര്‍ച്ചുകള്‍ വിപണിയിലെത്തിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ തന്റെ സുഹൃത്തായ ജിഷ്ണുവിനോടൊപ്പം ചേര്‍ന്ന് Western West Designs എന്ന സ്ഥാപനം ഷിബിന്‍ പടുത്തുയര്‍ത്തി.

ഫ്രാന്‍സില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന റ്റെന്‍സില്‍ ഫാബ്രിക് എന്ന ഷീറ്റും കാഠിന്യമേറിയ എം.എസ് ട്യൂബും ഉപയോഗിച്ചാണ് പോര്‍ച്ച് നിര്‍മിക്കുന്നത്. നൂറ് ശതമാനം ക്വാളിറ്റി ഉറപ്പുനല്‍കുന്ന ഉത്പന്നങ്ങളായതുകൊണ്ടുതന്നെ 10 വര്‍ഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരണ്ടിയും കമ്പനി കസ്റ്റമേഴ്‌സിന് വാഗ്ദാനം ചെയ്യുന്നുണ്ട്. ആവശ്യാനുസരണം പോര്‍ച്ചിന്റെ എല്ലാ ഭാഗങ്ങളും അഴിച്ചുമാറ്റാന്‍ സാധിക്കും എന്ന പ്രത്യേകതയും ഇതിനുണ്ട്.

കസ്റ്റമേഴ്‌സിന്റെ ആഗ്രഹങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കുമനുസരിച്ച് ഏത് ഡിസൈനിലും ഈ പോര്‍ച്ചുകള്‍ സെറ്റ് ചെയ്യാന്‍ സാധിക്കുമെന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഒരു രീതിയിലും തീ പിടിക്കാന്‍ സാധ്യതയില്ലാത്ത മെറ്റീരിയലായതിനാല്‍ വിശ്വസിച്ച് വീടുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുകയും ചെയ്യും.

Western West Designs എന്ന സ്ഥാപനത്തെ അധികം വൈകാതെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഷിബിന്‍. ഇതുവഴി ഇടനിലക്കാരില്ലാതെ ഉത്പന്നങ്ങള്‍ നേരിട്ട് ഇറക്കുമതി ചെയ്ത് ഷീറ്റിന്റെ ലഭ്യതക്കുറവ് പരിഹരിച്ച് കുറഞ്ഞ വിലയ്ക്ക് സാധാരണക്കാരിലേയ്ക്ക് തങ്ങളുടെ ഉത്പന്നം എത്തിക്കാനാണ് ഷിബിനും ജിഷ്ണുവും ശ്രമിക്കുന്നത്. ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി കുടുംബം കൂടെത്തന്നെയുണ്ട്.

ഫോണ്‍: 7907268426

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button