ഉരുക്കിന്റെ കരുത്തില്‍ ബില്‍ഡ് ഐ
കെട്ടിട നിര്‍മാണത്തില്‍ സ്റ്റീല്‍ സ്ട്രക്ചര്‍ മെത്തേഡ് കടന്നുവന്നപ്പോള്‍ അതിനു നേരെ പുരികം ചുളിച്ചവര്‍ അനവധിയാണ്. ഗുണമേന്മയിലും ഈടുനില്പ്പിലും പരമ്പരാഗത കെട്ടിട നിര്‍മാണ രീതിയോട് കിടപിടിക്കുവാന്‍ പുതുതായി രംഗപ്രവേശം ചെയ്ത ഉരുക്കു ചട്ടക്കൂടിന്റെ നിര്‍മാണ വിദ്യയ്ക്ക് കഴിയുമോ എന്ന സംശയം അനേകം തവണ നവാസും കേട്ടിട്ടുണ്ട്. എന്നാല്‍ സംശയങ്ങളെയെല്ലാം അതിജീവിച്ച് ബില്‍ഡ് ഐ എന്ന തന്റെ കമ്പനിയെ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ സ്ഥാപനം പത്തു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയത് ഇരുന്നൂറോളം പ്രോജക്ടുകളാണ്. അതായത് ഒരുവര്‍ഷം ഇരുപതു പ്രോജക്ടുകള്‍. ബില്‍ഡ് ഐ പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ കേരളത്തിന്റെ എല്ലാ ജില്ലകളിലും തമിഴ്നാട്ടിലും വരെ തലയുയര്‍ത്തി നില്ക്കുന്നു.
സിവില്‍ എഞ്ചിനീയറിങ് ബിരുദം നേടിയതിനു ശേഷം കെട്ടിടനിര്‍മാണത്തിന്റെ ഭാവി സ്റ്റീല്‍ സ്ട്രക്ച്ചറുകളില്‍ ആണെന്ന് തിരിച്ചറിഞ്ഞാണ് നവാസ് സ്വന്തം സംരംഭത്തിന് തറക്കല്ലിടുന്നത്. പഠനകാലത്ത് തന്നെ തന്റെ വഴി സംരംഭകത്വമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. എങ്കിലും പൊതുവെ കണ്‍സ്ട്രക്ഷന്‍ സ്റ്റാര്‍ട്ടപ്പുകളുടെ രീതി പിന്തുടരുവാന് നവാസിന് താല്പര്യമില്ലായിരുന്നു. അതിനാലാണ് അന്ന് പ്രചാരത്തില്‍ വന്നു തുടങ്ങിയ സ്റ്റീല്‍ സ്ട്രക്ചര്‍ മെത്തേഡ് സ്വീകരിച്ചത്. എങ്കിലും പുതിയ രീതിയുടെ മേന്മകള് ഉപഭോക്താക്കളില്‍ എത്തിക്കുക എന്നത് ശ്രമകരം തന്നെയായിരുന്നു.
നിലവിലുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കുകയായിരുന്നില്ല, പുതിയ ഉപഭോക്താക്കളെ കണ്ടെത്തുകയായിരുന്നു ബില്‍ഡ് ഐ നേരിട്ട കടമ്പ. മാത്രമല്ല ഡിസൈനിലും നിര്‍മാണത്തിലുമെല്ലാം പ്രാപ്തരായ വിദഗ്ധരുടെയും തൊഴിലാളികളുടെയും സേവനം ഉറപ്പാക്കുകയും വേണം. എങ്കിലും ചിട്ടയായ മാര്‍ക്കറ്റിങിലൂടെ പടിപടിയായി മേഖലയില്‍ തന്റെ സാന്നിധ്യം അറിയിക്കുവാന്‍ നവാസിന് സാധിച്ചു. ഇന്ന് ഓഫീസ് സ്റ്റാഫും തൊഴിലാളികളുമടക്കം അമ്പതോളം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്ന സംരംഭമാണ് ബില്‍ഡ് ഐ.
ആരംഭിച്ചപ്പോള്‍ ഉണ്ടായിരുന്ന സ്വപ്നങ്ങളേക്കാള് ഒരുപാട് മുന്നിലെത്തി കഴിഞ്ഞിരിക്കുന്നു നവാസ്. പക്ഷേ ബില്‍ഡ് ഐയ്ക്ക് ഇനിയും അനേകദൂരം മുന്നോട്ടു പോകുവാനുണ്ട്. ആത്മവിശ്വാസവും കഠിനപ്രയത്നവും കൈമുതലാക്കി, തന്റെ സംരംഭത്തിന്റെ അതിരുകള്‍ വ്യാപിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് നവാസ്.
Contact No: +91 90485 10183
https://buildeyestructure.com/
https://www.facebook.com/buildeyestructurellp