തെക്കന്‍ കേരളത്തിലെ നിര്‍മാണ സാമഗ്രികളുടെ മികച്ച ഡീലര്‍; ബ്രദേഴ്‌സ് സ്റ്റീല്‍സ് ആന്‍ഡ് ട്യൂബ്‌സ്
എക്‌സ്പീരിയന്‍സ്, ക്വാളിറ്റി ഐറ്റംസ് ഇവയ്ക്ക് രണ്ടിനും ആധുനിക ബിസിനസില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. ഏതു മേഖല എടുത്താലും ഇവ രണ്ടും ഒന്നിച്ച് ചേര്‍ന്ന് വരുന്ന കമ്പനികള്‍ കുറവാണ്. എന്നാല്‍ കഴിഞ്ഞ 34 വര്‍ഷക്കാലമായി തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രദേഴ്‌സ് സ്റ്റീല്‍സ് ആന്‍ഡ് ട്യൂബ്‌സ് എക്‌സ്പീരിയന്‍സിന്റെ കാര്യത്തിലും അവര്‍ നല്‍കുന്ന നിര്‍മാണ സാമഗ്രികളുടെ കാര്യത്തിലും എന്നും മുന്‍പന്തിയിലാണ്.
1986ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ ബിസിനസ് സംരംഭം ഇന്ന് ആറ് ബ്രാഞ്ചുകളായാണ് പ്രവര്‍ത്തിക്കുന്നത്. പിതാവ് കൃഷ്ണന്‍കുട്ടി തന്റെ സംരംഭം ആരംഭിച്ചപ്പോള്‍ അതിന്റെ പേര് ബ്രദേഴ്‌സ് ട്യൂബ്‌സ് കോര്‍പ്പറേഷന്‍ എന്നായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് മകന്‍ അരുണ്‍ കൃഷ്ണ ഈ മേഖലയിലേക്ക് കടന്നു വരികയായിരുന്നു. ഇന്ന് ഈ സംരംഭത്തെ ഒന്നാകെ മുന്നോട്ട് കൊണ്ടുപോകുന്നത് അരുണ്‍ ആണ്.
എംബിഎ പൂര്‍ത്തിയാക്കി 2014 ലാണ് അരുണ്‍ അച്ഛന്റെ ബിസിനസ് പൂര്‍ണമായി ഏറ്റെടുക്കുന്നത്. കുട്ടിക്കാലം മുതല്‍ ബിസിനസും അതിന്റെ പ്രവര്‍ത്തനങ്ങളും കണ്ടുവളര്‍ന്നത് കൊണ്ട് തന്നെ പെട്ടെന്ന് ഒരു ദിവസം പിതാവിന്റെ ബിസിനസ് സാമ്രാജ്യം ഏറ്റെടുക്കേണ്ടി വന്നപ്പോള്‍ തനിക്ക് തെല്ലും ഭയം തോന്നിയില്ലെന്ന് ഈ സംരംഭകന്‍ പറയുന്നു.
ഇന്ന് മൂന്ന് കമ്പനികള്‍ ഉള്‍പ്പെടുന്ന ആറ് ബ്രാഞ്ചുകളായാണ് ബ്രദേഴ്‌സ് സ്റ്റീല്‍സ് ആന്‍ഡ് ട്യൂബ്‌സ് പ്രവര്‍ത്തിക്കുന്നത്. ബ്രദേഴ്‌സ് സ്റ്റീല്‍സ് കോര്‍പ്പറേഷന്‍ (ചാലയില്‍ (ഹെഡ് ഓഫീസ്), ബാലരാമപുരം), ബ്രദേഴ്‌സ് സ്റ്റീല്‍സ് ആന്‍ഡ് ട്യൂബ്‌സ് (ആര്യശാല (ഹെഡ് ഓഫീസ്), മുട്ടത്തറ, തിരുമല), ബ്രദേഴ്‌സ് സ്റ്റീല്‍സ് (കൊല്ലം കൊട്ടിയം) എന്നിവയാണവ. അപ്പോളോ പൈപ്പിന്റെ കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഡീലര്‍മാരാണ് ബ്രദേഴ്‌സ് സ്റ്റീല്‍സ് ആന്‍ഡ് ട്യൂബ്‌സ്. ഇതിനുപുറമെ ജി ഐ പൈപ്പ്, ജി ഐ സ്‌ക്വയര്‍, ജി ഐ റൗണ്ട്, എം എസ് പൈപ്പ്, എസ് എസ് പൈപ്പ്, പോളികാര്‍ബണ്‍ ഷീറ്റ്, ഒറാലിയം, അലൂമിനിയം റൂഫിംഗ് ഷീറ്റ്, ടി എം ടി തുടങ്ങി മുന്‍നിര കമ്പനികളുടെ നിര്‍മാണ സാമഗ്രികള്‍ ബ്രദേഴ്‌സ് ആളുകളിലേക്ക് എത്തിച്ചു നല്‍കുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലാണ് ബ്രദേഴ്‌സ് സ്റ്റീല്‍ ആന്റഡ് ട്യൂബ്‌സ് പ്രധാനമായും സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നത്. ഫാബ്രിക്കേറ്റ്‌സ്, ഡയറക്ട് കസ്റ്റമേഴ്‌സ്, കോണ്‍ട്രാക്ടേഴ്‌സ്, കടകള്‍ എന്നിവര്‍ വഴിയാണ് തങ്ങളുടെ ബിസിനസ് ബ്രദേഴ്‌സ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഇന്ന് ഏതാണ്ട് 100 കോടി രൂപയുടെ ടേണ്‍ ഓവര്‍ വരുമാനം ഉള്ള തങ്ങളുടെ ബിസിനസ് സംരംഭം കേരളത്തില്‍ എല്ലായിടത്തേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് അരുണ്‍. എല്ലാ കാര്യങ്ങള്‍ക്കും അരുണിന് പിന്തുണ നല്‍കാന്‍ സഹോദരന്‍ അയ്യപ്പനും കൂടെ തന്നെയുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
+91 94009 57292
Email : brotherstvm12@gmail.com