സമൂഹത്തിന് പ്രകാശം വീശി ‘അറൈന്‍’
ഒരു അധ്യാപക കുടുംബത്തിലെ അംഗമെന്ന നിലയില്‍ ഗോപകുമാര്‍ എസ്.വി കോളേജ് അധ്യാപകനായതില്‍ അതിശയമൊന്നുമില്ല. എന്‍ജിനീയറിങ് ബിരുദത്തിനു ശേഷം എംബിഎ പഠനത്തിനായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ ചേര്‍ന്ന ഗോപകുമാര്‍ പഠനശേഷം അവിടെത്തന്നെ മാനേജ്മന്റ് അധ്യാപകനായി. എന്നാല്‍ തന്റെ അധ്യയനജീവിതത്തിലെ ഒരു സെമിനാര്‍ അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംരംഭകരെ വളര്‍ത്തുവാനായി ഗോപകുമാര്‍ ആരംഭിച്ച ക്ലബ്ബിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഒരു ചോദ്യം ഉന്നയിച്ചു. ‘ഞങ്ങളെ നല്ല സംരംഭകരാവാന്‍ പ്രേരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സര്‍ എന്തുകൊണ്ട് ഒരു സംരംഭം തുടങ്ങുന്നില്ല?’ 2022ല്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്ന അറൈനിലൂടെയാണ് ഗോപകുമാര്‍ തന്റെ ഉത്തരം കണ്ടെത്തിയത്.
ബ്രാന്‍ഡിംഗ്, അഡ്വെര്‍ടൈസിങ് മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച അറൈന്‍ കസ്റ്റമൈസഷനിലൂടെ ഉപഭോക്താക്കളുടെ ഡിസൈനിങ്, പ്രിന്റിങ്, സൈനജ് ആവശ്യങ്ങള്‍ നിറവേറ്റുന്നു. ‘ഒരു ബിസിനസ്സിന്റെ സൈലന്റ് അംബാസിഡര്‍ എന്ന് പറയുന്നത് അതിന്റെ ‘ഡിസൈന്‍സ്’ ആണ്. ഇത് ലോഗോ ആവാം, ഓഫീസിന്റെ മുന്നിലിരിക്കുന്ന സൈന്‍ ആവാം. ഏതു ബഡ്ജറ്റിലും നിങ്ങളുടെ ഡിസൈന്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും എന്നുള്ള ഉറപ്പാണ് അറൈന്‍ നല്‍കുന്നത്’, ഗോപകുമാര്‍ പറയുന്നു.
ബ്രാന്‍ഡ് വാല്യൂ ഉണ്ടാക്കുന്നതിനു വേണ്ടിയും കസ്റ്റമര്‍ ലോയല്‍റ്റി നിലനിര്‍ത്തുന്നതിനും ബിസിനസ്സുകള്‍ക്കു ചെയ്യാന്‍ കഴിയുന്ന ആശയമാണ് കസ്റ്റമൈസിങ്. കോര്‍പ്പറേറ്റ് ഗിഫ്റ്റുകള്‍ മുതല്‍ നിങ്ങളുടെ കമ്പനി ഉപയോഗിക്കുന്ന പേന വരെ ബ്രാന്‍ഡിങ്ങിനുള്ള ഉപാധികളാണ്. നിങ്ങളുടെ ബിസിനസ് എന്താണെന്നുള്ള ജിജ്ഞാസ അവ ഉപഭോക്താക്കളില്‍ ഉണര്‍ത്തുന്നു, ബ്രാന്‍ഡും ഉപഭോക്താവും തമ്മിലുള്ള ബന്ധം രൂപീകരിക്കാനും പ്രോഡക്റ്റ്-ഉപഭോക്ത്യ ബന്ധം ദൃഢപ്പെടുത്താനും ഇത് സഹായിക്കുന്നു.
ബ്രാന്‍ഡിംഗ് ഒരു ചിലവേറിയ ഒന്നായി കാണുന്ന സംരംഭകരുണ്ട്. അറൈനില്‍ ഏതൊരു സംരംഭകനും അവരുടെ ബഡ്ജറ്റിനിണങ്ങുന്ന ബ്രാന്‍ഡിംഗ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ‘ഏതൊരു ബിസിനസ്സിനും വിപണിയില്‍ തന്റേതായ ഒരു സ്ഥാനം സൃഷ്ടിക്കുന്നതും നിലനിര്‍ത്തുന്നതിനും ഞങ്ങളെ ഡിജിറ്റല്‍ ആന്‍ഡ് ബ്രാന്‍ഡിംഗ് പങ്കാളികളാക്കാം’, ഗോപകുമാര്‍ ഉറപ്പു നല്‍കുന്നു. പരിചയ സമ്പന്നരായ ഡിസൈന്‍ ടീം, പ്രഗത്ഭരായ ക്രീയേറ്റീവ് ഡിറക്ടര്‍സ്, യഥാസമയത്തുള്ള സേവനങ്ങള്‍ അറൈന്‍ ഡിജിഹബ്ബിനെ വേറിട്ട് നിര്‍ത്തുന്നു.
ആദ്യ സംരംഭത്തിന്റെ വിജയം ഗോപകുമാറിനെ മറ്റു മേഖലകളിലേക്കും ചുവടുവയ്ക്കാനുള്ള ആത്മവിശ്വാസം നല്‍കി. ഇപ്പോള്‍ അറൈന്‍ ഡിജി ഹബ്ബിന്റെ ഇ-കോമേഴ്‌സ് വെബ്‌സൈറ്റിലൂടെ ലോകത്തെവിടെ നിന്നും മിതമായ നിരക്കില്‍ കസ്റ്റമൈസ്ഡ് ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുവാന്‍ സാധിക്കും. ഇന്ത്യയില്‍ ഉടനീളം പ്രോഡക്റ്റ് ഡെലിവറിയും സാധ്യമാണ്. കൂടാതെ ‘അറൈന്‍ സോളാര്‍ സൊല്യൂഷന്‍’ എന്ന പേരില്‍ തന്റെ സൂഹൃത്തായ രാഹുല്‍ എസ്.എല്‍-നൊപ്പം മറ്റൊരു സംരംഭവും ഗോപകുമാര്‍ നടത്തിവരുന്നു.
ഇന്ന് ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഓണ്‍-ഗ്രിഡ് സോളാര്‍ കമ്പനികളില്‍ ഒന്നാണ് അറൈന്‍ സോളാര്‍ സൊല്യൂഷന്‍സ്. സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍, ഫാന്‍, ഹീറ്റര്‍, ചാര്‍ജര്‍ ഇങ്ങനെ സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന നിരവധി ഗൃഹോപഹരണങ്ങള്‍ അറൈന്‍ സോളാര്‍ സൊല്യൂഷന്‍സിലൂടെ മിതമായ നിരക്കില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. അറൈന്‍ കൂടാതെ നാല് സംരംഭങ്ങളില്‍ ഗോപകുമാര്‍ തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. യു.കെ, യു.എ.ഇ, മാല്‍ഡീവ്‌സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും ഗോപകുമാര്‍ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
അറൈന്‍ ഡിജിഹബ്ബിന്റെ പ്രവര്‍ത്തനം കേരളത്തിലെ മറ്റു സ്ഥലങ്ങളിലേക്ക് വികസിപ്പിക്കാനുള്ള തിരക്കിലാണ് ഇപ്പോള്‍ ഗോപകുമാര്‍. തന്റെ വിജയരഹസ്യത്തെ കുറിച്ച് ഗോപകുമാര്‍ പറയുന്നതിങ്ങനെ; ”സേവനങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും നല്ല നിലവാരം പുലര്‍ത്തുക എന്നുള്ളതാണ് എന്റെ സംരംഭത്തിന്റെ മുഖമുദ്ര. അറൈന്‍ എന്ന സംരംഭം വിജയിക്കാന്‍ കാരണവും ക്വാളിറ്റിയില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുക എന്നുള്ളതാണ്”. മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എം.ബി.എ കൂടാതെ ഐ.ഐ.എം റോഹ്ത്തക്കില്‍ നിന്ന് പ്രോഡക്റ്റ് ആന്‍ഡ് ബ്രാന്‍ഡ് മാനേജ്‌മെന്റിലും ഗോപകുമാര്‍ എം.ബി.എ നേടിയിട്ടുണ്ട്.
‘അറൈന്‍ ‘ എന്ന വാക്കിന്റെ അര്‍ഥം പ്രകാശം എന്നാണ്. തന്റെ കഠിനപ്രയത്‌നവും ആത്മവിശ്വാസവുമാണ് ഗോപകുമാര്‍ എന്ന സംരംഭകന് മുതല്‍കൂട്ടായത്. ഉപഭോക്താക്കള്‍ക്കും മറ്റു സംരംഭകര്‍ക്കും പ്രകാശം വീശി, അറൈന്‍ സമൂഹത്തില്‍ ഒരു മാതൃകയാവുന്നു.
Arine Digi Hub
Theerthapadam Building, AIR Road,
Vazhuthacaud P.O.,
Trivandrum, Kerala 695014
Arine Solar Solutions
NB street, NB 3, Jawahar Nagar, Trivandrum.
Web Address :
www.arinedigihub.com
www.arinesolar.com