ബ്യൂട്ടീഷന് മേഖലയിലെ 35 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായി അനിതാ മാത്യുവിന്റെ അനിതാസ് എയ്ഞ്ചല്‍സ്
”മേക്കപ്പ് അല്‍പ്പം കൂടിപ്പോയോ ചേട്ടാ?” ഒരു സിനിമ ഡയലോഗിനും അപ്പുറം അണിഞ്ഞൊരുങ്ങാന്‍ ആഗ്രഹിക്കുന്നവരെ പലരും കളിയാക്കുന്ന ഒരു ട്രോള്‍ ആയും ഈ വാചകം ഇന്ന് മാറിയിരിക്കുന്നു. എത്ര സിമ്പിളായി നടക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയാണെങ്കിലും കല്യാണം പോലെയുള്ള മുഹൂര്‍ത്തങ്ങളിലും വിശേഷ ദിവസങ്ങളിലും സുന്ദരിയാകാന്‍ ആരുടെയും മനസ്സ് കൊതിക്കും. അപ്പോഴും രമേശനോട് സുശീല ചോദിച്ചതുപോലെ ഒരു ചോദ്യം ചോദിക്കാതിരിക്കണമെങ്കില്‍ ആവശ്യം മേക്കപ്പിനെപറ്റി അങ്ങേയറ്റം അറിവും എക്സ്പീരിയന്‍സുമുള്ള ഒരു ബ്യൂട്ടീഷനെയാണ്.
കഴിഞ്ഞ 34 വര്‍ഷമായി പത്തനംതിട്ട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അനിതാസ് എയ്ഞ്ചല്‍സ് എന്ന സലൂണ്‍ ഉടമയായ അനിത മാത്യുവിന് പെണ്‍കുട്ടികളുടെ ഏത് സൗന്ദര്യസങ്കല്പത്തിനും പൂര്‍ണതയേകാന്‍ കഴിയുമെന്നത് നിസ്സംശയം പറയാം.
തുച്ഛമായ സൗകര്യങ്ങളോടുകൂടിയ ഒറ്റമുറി കടയില്‍ തന്റെ സംരംഭം ആദ്യമായി ആരംഭിച്ചപ്പോള്‍ പാഷനോടുള്ള കറയില്ലാത്ത സ്നേഹവും തന്റെ കഴിവിലുള്ള ഉറച്ച വിശ്വാസവും മാത്രമായിരുന്നു ഈ സംരംഭകയ്ക്ക് കൈമുതലായി ഉണ്ടായിരുന്നത്. പത്താം ക്ലാസിലെ പരീക്ഷയ്ക്ക് ശേഷം അവധിക്ക് വീട്ടിലിരുന്നപ്പോള്‍ നേരമ്പോക്കിന് വേണ്ടിയാണ് അനിത മേക്കപ്പ് പഠിക്കാന്‍ പോയത്. പ്രീഡിഗ്രിയ്ക്ക് ശേഷം മറ്റു മേഖലകളോട് താല്പര്യം തോന്നാതിരുന്നത് ബ്യൂട്ടീഷ്യനായി ജോലി ചെയ്യാം എന്ന തീരുമാനത്തിലേക്ക് ഈ സംരംഭകയെ നയിക്കുകയായിരുന്നു.
ഇന്ന് പത്തനംതിട്ട അബാന്‍ ജംഗ്ഷനിലും വെട്ടിപ്പുറം റിങ് റോഡിലുമായി അനിതാസ് എയ്ഞ്ചല്‍സ് എന്ന പേരില്‍ രണ്ട് പാര്‍ലറുകള്‍ ഇവരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഡെയിലി മേക്കപ്പ് മുതല്‍ െ്രെബഡല്‍ മേക്കപ്പ് വരെയുള്ള എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാണ്. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ളതുകൊണ്ടുതന്നെ ഒരു കുടുംബത്തിലെത്തന്നെ പല തലമുറകളിലുള്ള ആളുകളെയും വിവാഹത്തിന് ഉള്‍പ്പെടെ അണിയിച്ചൊരുക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയും ഇന്ന് ഈ സംരംഭകയ്ക്കുണ്ട്. തന്റെ പാര്‍ലറില്‍ ഇപ്പോള്‍ ലഭ്യമാകുന്ന സേവനങ്ങള്‍ക്ക് പുറമെ, കോസ്മെറ്റിക് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിക്കൊണ്ടുള്ള ഒരു ക്ലിനിക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അനിത.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വേണ്ട എല്ലാവിധ സര്‍വീസുകളും അനിത ഇവിടെ ഒരുക്കിയിരിക്കുന്നു. അതിന് പുറമേ ബ്രൈഡ്സിന് വേണ്ടി ഒരു പ്രത്യേക ഏരിയ തന്നെ തന്റെ പാര്‍ലറില്‍ ഈ സംരംഭക മാറ്റിവെച്ചിട്ടുണ്ട് എന്നത് ഇവിടുത്തെ സര്‍വീസില്‍ എടുത്തു പറയേണ്ട പ്രത്യേകതകളില്‍ ഒന്നാണ്.
പഞ്ചരത്ന പുരസ്കാരം, ഇന്ത്യാ സോണ്‍ ജെ.സി അവാര്‍ഡ് (നാഷണല്‍ ലെവല്‍ ബിസിനസ് എക്സലന്‍സ് അവാര്‍ഡ്), രാജീവ് ഗാന്ധി അവാര്‍ഡ് എന്നിവയടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയ ഈ സംരംഭകക്ക് മുന്നോട്ടുള്ള യാത്രയില്‍ പിന്തുണയുമായി കുടുംബം ഒപ്പം തന്നെയുണ്ട്. തന്റെ ബിസിനസിന്റെ അടുത്തഘട്ടം എന്ന നിലയില്‍ കേരളത്തിന്റെ വിവിധ ജില്ലകളിലേക്ക് അനിതാസ് എയ്ഞ്ചലിന്റെ കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ സംരംഭക.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
Anitha’s Angel
Unisex Salon and Spa
Phone : 9496241000, 0468 – 2961007