ഉദ്യോഗാര്‍ത്ഥികളെ വിജയത്തിലേക്ക് എത്തിച്ച് ‘Aican അക്കാദമി’
നമ്മുടെ നാട്ടില്‍ എവിടെ നോക്കിയാലും ഇന്ന് പിഎസ്സി, ബാങ്ക്, ഐഎഎസ് തുടങ്ങി നിരവധി മേഖലകളിലുള്ള കോച്ചിംഗ് സെന്ററുകള്‍ ഉണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് ഇവിടെ നാല് സുഹൃത്തുക്കള്‍ ഒത്തുച്ചേര്‍ന്ന് തുടങ്ങിയ ‘Aican അക്കാദമി’.
ഗള്‍ഫ് രാജ്യത്തേക്ക് പോകാനുള്ള ലൈസന്‍സ് നേടുന്നതിനായുള്ള എക്സാം കോച്ചിംഗാണ് മലപ്പുറം കോട്ടക്കലിലുള്ള Aican അക്കാദമി വാഗ്ദാനം ചെയ്യുന്നത്. വയനാട് സ്വദേശിനികളായ അസ്മില സലീം, അഫ്നാന് അബ്ദുല്‍ അസീസ്, മലപ്പുറം സ്വദേശിനികളായ ഇര്‍ഫാന ഇബ്രാഹിം, ജഹ്ഷ സലാം എന്നിവര്‍ ഒപ്റ്റോമെട്രിസ്റ്റ് ആണ്. പഠനശേഷം അഫ്നനും ജഹ്ഷയും ഉഒഅ പരീക്ഷയെഴുതി ലൈസന്‍സ് നേടുകയും ചെയ്തു. അങ്ങനെ എന്തുകൊണ്ട് തങ്ങള്‍ക്കും ഒരു കോച്ചിംഗ് സെന്റര്‍ ആരംഭിച്ചു കൂടാ എന്ന ആലോചനയുടെ ഫലമായി ആണ് 2021ല്‍ Aican അക്കാദമി ആരംഭിക്കുന്നത്.
ഒപ്റ്റോമെട്രി,റേഡിയോളജി, ഡയാലിസിസ്, ഫിസിയോതെറാപ്പി, ഓഡിയോളജി എംഎല്‍റ്റി, ആയുര്‍വേദ നഴ്സിംഗ്, ഫാര്‍മസി, സ്പീച്ച് തെറാപ്പി പത്തോളജിസ്റ്റ് എന്നിങ്ങനെ 15 ഓളം പാരാമെഡിക്കല്‍ കോഴ്സുകളാണ് അക്കാദമി പരിശീലനം നല്‍കുന്നത്. എല്ലാ രാജ്യത്തുള്ളവര്‍ക്കും തങ്ങളുടെ കോച്ചിംഗ് ലഭ്യമാകുന്നതിന് വേണ്ടി ഓണ്‍ലൈന്‍ ക്ലാസ്സ് വഴിയാണ് പരിശീലനം നടത്തുന്നത്.
ഇന്ന് 200ല്‍ അധികം വിദ്യാര്‍ത്ഥികള്‍ അബുദാബി, ഒമാന്‍, ബഹറിന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ വിവിധ മെഡിക്കല്‍ ഫീല്‍ഡുകളില്‍ ജോലി ചെയ്യുന്നു. 26 ഓളം മികച്ച അധ്യാപകരാണ് പരിശീലനം നല്‍കുന്നത്. അതോടൊപ്പം കമ്പനി തന്നെ പല രാജ്യങ്ങളിലായി ജോലി വാഗ്ദാനം ചെയ്യുന്നു. ഓരോ ബാച്ചിലും വരുന്ന കുട്ടികള്‍ പരീക്ഷ വിജയിക്കുന്നതിനനുസരിച്ച് പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നു. നാല് സുഹൃത്തുക്കളുടെ കഠിനപ്രയത്നം കൊണ്ട് കെട്ടിപ്പടുത്ത Aican അക്കാദമിയുടെ പുതിയ ബ്രാഞ്ച് ഈ മാസം കോഴിക്കോട് താമരശ്ശേരിയില്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.