Special Story

രോഗം വരാതെ നോക്കുവാന്‍ ഏബിള്‍ക്യൂര്‍ ഹെല്‍ത്ത് കെയര്‍ സെന്റര്‍

ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്റെ സമ്പത്ത്. ആരോഗ്യമുള്ള ശരീരമാണ് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലയേറിയ സമ്പാദ്യം. ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസും ഉണ്ടാകൂ.

ആരോഗ്യകരമായ ജീവിത ശൈലി, ആരോഗ്യപരിപാലനത്തിന് ആവശ്യമാണ്. സമൂഹത്തിന് പരിചരണം നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന, ഏറ്റവും ഫലപ്രദവും സുസ്ഥിരവുമായ ഒരു സംരംഭമാണ് മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് ആരംഭിച്ച ഏബിള്‍ക്യൂര്‍ ഹെല്‍ത്ത് കെയര്‍. കേരളത്തിലെ ആരോഗ്യ പരിപാലന മേഖലയിലെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പാണ് ഹക്കീം പൂക്കാട്ടിരിയും ഒരുപ്പറ്റം പ്രവാസി സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന ഏബിള്‍ക്യുയെര്‍ ഹെല്‍ത്ത് കെയെര്‍.

എല്ലാവര്‍ക്കും താങ്ങാന്‍ കഴിയുന്ന രീതിയിലേക്ക് ആരോഗ്യ പരിപാലന മേഖലയെ മാറ്റുക എന്നതാണ് ഏബിള്‍ക്യൂര്‍ ഹെല്‍ത്ത് കെയര്‍ ലക്ഷ്യം വയ്ക്കുന്നത്. ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍, ഫാര്‍മസികള്‍, സര്‍ജിക്കല്‍ സപ്ലൈയ്‌സ്, ഡയഗ്‌നോസ്റ്റിക്‌സ് സെന്ററുകള്‍, പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍, പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങള്‍ ആരംഭിക്കുക എന്നതാണ് ഏബിള്‍ ക്യുയെര്‍ ഹെല്‍ത്ത് കെയറിന്റെ ലക്ഷ്യം.

അന്താരാഷ്‌നിലവാരത്തിലുള്ള സേവനങ്ങള്‍ നല്കുന്നതോടൊപ്പം മികച്ച ഗുണമേന്മയുള്ളതും ആരോഗ്യ സേവനങ്ങള്‍ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഏബിള്‍ ക്യുയെര്‍ പ്രവര്‍ത്തിക്കുന്നത്.
ലോകമെമ്പാടുമുള്ള സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലൂടെയും അനുഭവം പ്രയോജനപ്പെടുത്തുന്നതിലൂടെയും ഏബിള്‍ക്യൂറിനെ മറ്റുള്ള ഹെല്‍ത്ത് സെന്ററുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. അതിവിദഗ്ദരുടെ ഒരു മാനേജ്‌മെന്റ് ടീമാണ് ഏബിള്‍ക്യൂര്‍ ഹെല്‍ത്ത് കെയറിന് നേതൃത്വം നല്കുന്നത്.

ഏറ്റവും സുതാര്യമായ സേവനം ഓരോരുത്തര്‍ക്കും വിഭാവനം ചെയ്യുന്നു. അതുകൊണ്ട് തന്നെ ഒപ്പം നില്ക്കാനും തങ്ങളുടെ വിജയത്തില്‍ ചുക്കാന്‍ പിടിക്കാനും കഴിയുന്ന നിരവധി ഉപഭോക്താക്കളെ നേടിക്കഴിഞ്ഞു ഈ സ്ഥാപനം. ഏബിള്‍ ക്യുയെര്‍ ഹെല്‍ത്ത് കെയറിന്റെ പ്രഥമ സംരംഭമായ ഏബിള്‍ക്യുയെര്‍ മെഡിക്കല്‍ സെന്റെര്‍ 10000 സ്‌ക്വയര്‍ ഫീറ്റിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

അടിസ്ഥാന മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ, കമ്മ്യൂണിറ്റി കെയറില്‍ പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും എല്ലാവര്‍ക്കും പരിമിതമായ പ്രതീക്ഷകള്‍ക്കപ്പുറം മികവ് കൈവരിക്കുകയും ചെയ്യുന്നതിലൂടെ വളരെ മികച്ച ആരോഗ്യ സേവനങ്ങള്‍ ഉറപ്പുനല്‍കുന്നു. പ്രാദേശിക സമൂഹത്തിന്റെ ആരോഗ്യ പരിപാലന ആവശ്യങ്ങള്‍ പരിഹരിക്കുന്ന സ്‌പെഷ്യാലിറ്റി സേവനങ്ങളുടെ ശക്തമായ ഒരു ശൃംഖല വാഗ്ദാനം ചെയ്യാന്‍ പ്രാപ്തമാണ് ഏബിള്‍ക്യൂര്‍ മെഡിക്കല്‍ സെന്ററുകള്‍.

കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ എല്ലാ പ്രായത്തിലുമുള്ള രോഗികളെ സേവിക്കാനും ഏബിള്‍ ക്യുയെര്‍ ഹെല്‍ത്ത് കെയര്‍ കേന്ദ്രങ്ങള്‍ സജ്ജമാണ്. പരിചയസമ്പന്നരായ ഡോക്ടമാരും ലാഭേച്ഛയില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാരുമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
രോഗനിര്‍ണ്ണയമാണ് ഏതൊരു രോഗ നിയന്ത്രണത്തിന്റെയും ആദ്യപടി. വര്‍ദ്ധിച്ചുവരുന്ന രോഗങ്ങളും രോഗികളുടെ സാമ്പിളുകളും വേഗത്തിലും കൃത്യമായും വിശകലനം ചെയ്ത് ഡോക്ടമാര്‍ രോഗനിര്‍ണയത്തിലേക്ക് വളരെ വേഗം എത്തുന്നു. ഉയര്‍ന്ന നിലവാരമുള്ള ലബോറട്ടറികളും, രാജ്യത്ത് ലഭ്യമായ മിക്കവാറും എല്ലാ ഡയഗ്‌നോസ്റ്റിക് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. മെഡിക്കല്‍ സെന്ററുകള്‍ക്കൊപ്പം സുരക്ഷിതവും വിശ്വസനീയവുമായ ഫാര്‍മസി സേവനങ്ങളും നല്കുന്നു. ലോകോത്തര നിലവാരങ്ങള്‍ക്കനുസൃതമായി മികച്ച ഫാര്‍മസിസ്റ്റുകളെയാണ് ഇവിടെ നിയമിച്ചിരിക്കുന്നത്.

Ablecure ഹെല്‍ത്ത് കാര്‍ഡ് ആണ് ഇവിടുത്തെ മറ്റൊരു പ്രത്യകത. 600 രൂപ നല്‍കി ഒരു കാര്‍ഡ് എടുത്താല്‍ എല്ലാവിധ ചെക്കപ്പുകളും നടത്താനാവും. തുടര്‍ന്ന് വരുന്ന സന്ദര്‍ശനങ്ങളിലും ഇത് ചെയ്യാം. ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഓരോരുത്തരേയും പ്രാപ്തരാക്കുവാന്‍ കഴിയുന്ന ഹെല്‍ത്ത് കാര്‍ഡാണ് ഇവര്‍ നല്‍കുന്നത്.

കുറഞ്ഞ തുകയില്‍ സൗകര്യപ്രദമായ സേവനങ്ങള്‍, കൃത്യമായ ചെക്കപ്പ് എന്നിവയിലൂടെ മികച്ച ജീവിതം നയിക്കാന്‍ ഹെല്‍ത്ത് കാര്‍ഡ് സഹായിക്കുന്നു. നിലവിലുള്ള ലോയല്‍റ്റി പ്രോഗ്രാം അല്ലെങ്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മെച്ചപ്പെട്ട മൂല്യവും കൂടുതല്‍ ആനുകൂല്യങ്ങളും നല്ല ആരോഗ്യത്തിലേക്കുള്ള വഴിയും ഏബിള്‍ക്യൂര്‍ ഹെല്‍ത്ത് കാര്‍ഡ് വാഗ്ദാനം ചെയ്യുന്നു.

ക്ലിനിക്കല്‍ പരിചരണത്തിന് ആഗോളതലത്തില്‍ അംഗീകാരം ലഭിക്കുന്ന ഒരു ഹെല്‍ത്ത് കെയര്‍ ഡെലിവറി സിസ്റ്റം അബ്ലെക്യുര്‍ ഹെല്‍ത്ത് കെയര്‍ ലക്ഷ്യമിടുന്നു. അതിലൂടെ സമൂഹത്തിന് ഗുണമേന്മയുള്ള സേവനവും മൂല്യവും നല്‍കാന്‍ കഴിയുക എന്നതാണ് പ്രധാനം. രോഗശാന്തി എന്നത് കേവലം ഭൗതിക ശരീരത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്ന് മാത്രമല്ല, മനസ്സിനും ആത്മാവിനും അതീതമായി മാറുകയും ആഴത്തിലുള്ള പരിവര്‍ത്തനാനുഭവം സൃഷ്ടിക്കുകയും ചെയ്യണമെന്ന് വിശ്വസിക്കുന്ന ഹക്കീമും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും സമൂഹത്തിന് നല്കുന്ന ഒരു സന്ദേശമുണ്ട്; ”രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാള്‍ രോഗം വരാതെ നോക്കുക. ആരോഗ്യത്തെ പരിപാലിച്ച് സംരക്ഷിക്കുക. അതിനായി എല്ലാ രീതിയിലുള്ള സേവനങ്ങളും ഞങ്ങള്‍ നിങ്ങള്‍ക്ക് ഏറ്റവും സുതാര്യമായി നല്കുമെന്ന് ഉറപ്പു നല്കുന്നു”.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button