സ്വപ്‌നങ്ങള്‍ പണിതുയര്‍ത്താന്‍ കച്ചകെട്ടി ഒരു യുവസംരംഭകന്‍
കേരളത്തിന്റെ വ്യവസായ മേഖലയുടെ എല്ലാ തുറകളും ഇന്ന് വന്‍കിട കോര്‍പ്പറേറ്റ് ഭീമന്മാരുടെ ആധിപത്യത്തിനു കീഴിലാണ്. ചെറുകിട സംരംഭങ്ങള്‍ വളരെ ക്ലേശിച്ചാണ് നിലനിന്നു പോകുന്നതു തന്നെ. കേരളത്തിലെ നിര്‍മാണ മേഖലയില്‍ പ്രത്യേകിച്ചും. ഒരു തുടക്കക്കാരന് വന്‍കിട സംരംഭങ്ങളുടെ ഭാഗമാകാതെ മേഖലയില്‍ വിജയം നേടുക എന്നത് അസാധ്യമാണ്. പക്ഷേ അസാധ്യമായതിനെയെല്ലാം സാധ്യമാക്കുന്നവരാണല്ലോ ചരിത്രത്തില്‍ ഇടം നേടുന്നത്. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ചരിത്രം രചിക്കാനുള്ള പാതയിലാണ് തിരുവനന്തപുരം സ്വദേശിയായ അല്‍ അമീന്‍.
തിരുവനന്തപുരം കഴക്കൂട്ടം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആമീന്‍സ് ഗ്രൂപ്പ് ഓഫ് ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ സംരംഭത്തിന്റെ സാരഥിയാണ് ഈ ഇരുപത്തഞ്ചുകാരന്‍. ഇരുപതോളം ജീവനക്കാരുള്ള ഈ സ്ഥാപനം കെട്ടിട നിര്‍മാണത്തിന്റെ ആരംഭദശ മുതല്‍ ഉടമയ്ക്ക് താക്കോല്‍ കൈമാറുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളും നിര്‍വഹിക്കുന്നു. കിടമത്സരങ്ങളുടെ രംഗഭൂമിയായ തിരുവനന്തപുരത്തിന്റെ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പുതിയ പാത തെളിക്കുന്ന അല്‍ അമീന് ഊര്‍ജം നല്‍കുന്നത് എന്‍ജിനീയറിങ് മേഖലയോടുള്ള പാഷന്‍ മാത്രമാണ്.
പഠിച്ച കോളേജില്‍ നിന്നും ഒന്നാമനായി സിവില്‍ എഞ്ചിനീയറിങ് വിജയിച്ച അല്‍ അമീന് തനിക്കുള്ള ജോലി സാധ്യതകള്‍ വിരളമാണെന്ന് അറിയാമായിരുന്നു. പഠിച്ചിറങ്ങുന്ന എന്‍ജിനീയര്‍മാരില്‍ ഭൂരിഭാഗം പേര്‍ക്കും ഈ മേഖലയില്‍ തൊഴില്‍ ലഭിക്കാറില്ലല്ലോ. തൊഴില്‍രഹിതരായ എന്‍ജിനീയര്‍മാര്‍ കേരളീയര്‍ കണ്ടുപഴകിയ കാഴ്ചയാണ്. തന്റെ സഹപാഠികളെ പോലെ അല്‍ അമീന്‍ മറ്റു തൊഴില്‍ മേഖലകളിലേക്ക് പോയില്ല. തന്റെ പാഷനുവേണ്ടി മികച്ച വേതനവും സാധ്യതകളും വാഗ്ദാനം ചെയ്ത് തന്നെ തേടിവന്ന ഓഫറുകള്‍ അവഗണിച്ചാണ് ആമീന്‍ ഗ്രൂപ്പ് ഓഫ് ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ എന്ന സംരംഭം യാഥാര്‍ത്ഥ്യമാക്കുവാന്‍ അല്‍ അമീന്‍ ഇറങ്ങിത്തിരിച്ചത്.
ഒരു തുടക്കക്കാരന് ലഭിക്കുന്ന പരിഗണനയില്‍ കൂടുതലൊന്നും ഒരിടത്തുനിന്നും അല്‍ അമീന് ലഭിച്ചതുമില്ല. പക്ഷേ മേഖലയില്‍ തന്റേതായ ഒരിടം കണ്ടെത്തുവാന്‍ ആമീന്‍സ് ഗ്രൂപ്പ് ഓഫ് ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അല്‍ അമീന് കഴിഞ്ഞു. തന്റേതായ സംരംഭം പടുത്തുയര്‍ത്തുന്നതിനൊപ്പം സ്വന്തം അറിവിന്റെ സീമകള്‍ വ്യാപിപ്പിക്കുവാനായി എം.ടെക് ഡിഗ്രി നേടിയെടുക്കാനുള്ള പഠനവും അല്‍ അമീന്‍ തുടര്‍ന്നു പോകുന്നുണ്ട്. കൂടാതെ എട്ട് വര്‍ഷമായി ട്യൂഷന്‍ രംഗത്തും ഇദ്ദേഹം സജീവമാണ്.
ഏറ്റെടുത്ത വര്‍ക്കുകളുടെ വലുപ്പച്ചെറുപ്പം നോക്കാതെ എല്ലാ സൈറ്റുകളിലും തന്റെ സാന്നിധ്യം ഉണ്ടാകണമെന്ന് അല്‍ അമീന് നിര്‍ബന്ധമുണ്ട്. മാത്രമല്ല കെട്ടിടങ്ങളുടെ പ്ലാന്‍ തയ്യാറാക്കലിനും സൈറ്റ് വിസിറ്റിനും ശേഷം നിര്‍മാണ വസ്തുക്കളെയും പ്രവര്‍ത്തനങ്ങളെയും പറ്റി ഉപഭോക്താക്കളുമായി കൃത്യമായ ധാരണയിലെത്തിയതിനു ശേഷം മാത്രമേ ആമീന്‍സ് ഗ്രൂപ്പ് ഓഫ് ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ എന്തെങ്കിലും തരത്തിലുള്ള പ്രതിഫലം ഈടാക്കുകയുള്ളൂ. അതോടൊപ്പം ചെയ്യുന്ന എല്ലാ വര്‍ക്കുകള്‍ക്കും രണ്ടു വര്‍ഷത്തെ സൗജന്യ സര്‍വീസും. പേരെടുത്ത കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ പോലും നല്‍കാന്‍ മടിക്കുന്ന ഈ വിശ്വാസ്യത തന്നെയാണ് ആമീന്‍സ് ഗ്രൂപ്പ് ഓഫ് ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്റെ മുഖമുദ്ര.
പ്രതിസന്ധികളെയെല്ലാം നിശ്ചയദാര്‍ഢ്യത്തോടെ തരണം ചെയ്ത് കേരളത്തിന്റെ സിലിക്കണ്‍ വാലിയില്‍ കെട്ടുറപ്പോടെ തന്റെ സ്വപ്‌നം പണിതുയര്‍ത്തുകയാണ് ഈ യുവ സംരംഭന്‍.
Contact Details :
Near magic Planet , Chanthavila , Kazhakuttom,TVM
Mob No :- +91 9747547023, +91 88911 82799
ameenzgroupofbuildingconstruct@gmail.com
https://www.facebook.com/ameenzgroupofbuildingconstruction?mibextid=LQQJ4d
https://www.facebook.com/alameenmohd.mohd.50?mibextid=LQQJ4d