തിയേറ്റര്‍ സൂപ്പര്‍ മാര്‍ക്കറ്റായി മാറിയ ഒരു സൂപ്പര്‍ കഥ
1975ല്‍ കോഴിക്കോട് തുടങ്ങിയ ലീല തിയേറ്റര്‍ കോഴിക്കോടുക്കാര്‍ക്ക് ഒരു വികാരമായിരുന്നു. പല പുതിയ തിയേറ്ററുകള്‍ വന്നെങ്കിലും പഴയതിനോളം വില കല്പ്പിക്കാന് തോന്നിയില്ല കോഴിക്കോടുക്കാര്‍ക്ക്. നിര്‍ജീവമായി പോയ തിയേറ്റര്‍ ജീവന് വയ്പിക്കാം എന്ന ആശയമാണ് ഹൈപ്പര്‍ വണ്‍ സൂപ്പര്‍ സ്റ്റോര്‍ എന്ന പുതു ജീവന് സൃഷ്ടിച്ചത്. അങ്ങനെ 1975 ല്‍ തുടങ്ങിയ ലീല തിയേറ്റര്‍ 2021-ല്‍ ഹൈപ്പര്‍ വണ്‍ സൂപ്പര്‍ സ്റ്റോറായി മാറി.
ലീല എന്ന തിയേറ്റര്‍ ഹൈപ്പര്‍ വണ്‍ സൂപ്പര്‍സ്റ്റോറായി മാറിയതിനു പിന്നില്‍ നാല് സഹോദരങ്ങളുടെ വ്യക്തമായ ആശയവും കൃത്യമായ പ്ലാനിങ്ങുമുണ്ട്. ഒരു തിയേറ്ററിനെ സൂപ്പര്‍മാര്‍ക്കറ്റായി മാറ്റുമ്പോള്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരും.
ഏറ്റവും കൂടുതല്‍ ചിന്തിക്കേണ്ടത് ഇന്റീരിയറിനെ കുറിച്ചാണ്. നന്നായി ചിന്തിച്ച് പ്ലാന്‍ ചെയ്തതിനാല്‍ ഹൈപ്പര്‍ വണ്‍ സൂപ്പര്‍ സ്റ്റോര്‍ കണ്ടാല്‍ അതൊരു തിയേറ്റര്‍ ആയിരുന്നു എന്ന് പറയില്ല. അത് ഈ സഹോദരങ്ങളുടെ വിജയമാണ്. ലീലാ തീയേറ്റര്‍ ആളുകള്‍ക്ക് എങ്ങനെയാണോ ഒരു വികാരമായി മാറിയത് അതുപോലെയാണ് ഹൈപ്പര്‍ വണ്‍ സൂപ്പര്‍ സ്റ്റോറും. വെള്ളിമാടുകുന്നില്‍ സ്ഥിതി ചെയ്യുന്ന ഈ സൂപ്പര്‍ മാര്‍ക്കറ്റ് പ്രദേശവാസികള്‍ക്ക് ഇന്ന് ഒരു വികാരമാണ്.
ഹൈപ്പര്‍ സൂപ്പര്‍ സ്റ്റോറിലേക്ക് പ്രവേശിച്ചാല്‍ ഇരുവശങ്ങളിലായി കൃത്യതയോടു കൂടി അടുക്കി വച്ചിരിക്കുന്ന സാധനങ്ങളും കസ്റ്റമേഴ്സിനൊപ്പം നില്ക്കുന്ന ജീവനക്കാരും കൂടിച്ചേര്‍ന്നപ്പോള്‍ ലീലാ തീയേറ്ററിനോടുണ്ടായ അതേ വികാരം കോഴിക്കോടുകാര്‍ക്ക് ഹൈപ്പര്‍ വണ്‍ സൂപ്പര്‍ സ്റ്റോറിനോടും ഉണ്ടായിത്തുടങ്ങി. തങ്ങള്‍ ആഗ്രഹിക്കുന്നത് ന്യായമായ നിരക്കില്‍ ലഭ്യമാകുമെന്ന വിശ്വാസം ചുരുങ്ങിയ സമയം കൊണ്ട് കസ്റ്റമേഴ്സില്‍ സൃഷ്ടിക്കാന്‍ ഹൈപ്പര്‍ വണ്‍ സൂപ്പര്‍ സ്റ്റോറിന് സാധിച്ചു.
35 ഓളം ജീവനക്കാരുള്ള സൂപ്പര്‍ സ്റ്റോറില്‍ ഏറ്റവും ഗുണമേന്മയോടു കൂടി ഉത്പന്നങ്ങള്‍ വില്‍ക്കുന്നു; അതും മിതമായ നിരക്കില്‍. നിര്‍ജീവമായതില്‍ നിന്നും പൊതു ജീവന് സൃഷ്ടിക്കുക ഒരിക്കലും നിസ്സാരമല്ല.