ഫാഷന്‍ ലോകത്ത് കയ്യൊപ്പ് ചാര്‍ത്തിയ വിജയം; തനൂസ് സിഗ്‌നേച്ചര്‍ 5
ഫാഷന്‍ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് വിജയപഥങ്ങള്‍ കീഴടക്കുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് തനുജ മോള്‍. കൊച്ചി ഇടപ്പള്ളിയിലെ തനൂസ് സിഗ്‌നേച്ചര്‍ ഫൈവ് എന്ന സ്ഥാപനത്തിലൂടെ ആയിരങ്ങളുടെ സൗന്ദര്യമോഹങ്ങള്‍ക്കാണ് ഇവര്‍ പൂര്‍ണത നല്‍കുന്നത്. അത്യന്തം മത്സരം നിറഞ്ഞു നില്‍ക്കുന്ന ഒരു മേഖലയില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് തന്നെ സാധിച്ച ഒരു മികച്ച വനിതാ സംരംഭക കൂടിയാണ് തനുജാ മോള്‍.
ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആകണമെന്ന ആഗ്രഹം ഉള്ളില്‍ ഉണ്ടായിരുന്നെങ്കിലും വിവാഹശേഷമാണ് ആ ആഗ്രഹത്തെ പൊടി തട്ടിയെടുത്തത്. കോസ്‌മെറ്റോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയതിനുശേഷമായിരുന്നു മേക്കപ്പ് രംഗത്തേക്കുള്ള തനുജാ മോളുടെ കടന്നുവരവ്. റിപ്പോര്‍ട്ടര്‍ ചാനലില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായാണ് കരിയറിന്റെ തുടക്കം.
പിന്നീട് സ്വന്തമായൊരു സലൂണ്‍ തുടങ്ങണമെന്ന ആഗ്രഹം ഉള്ളില്‍ വളര്‍ന്നപ്പോള്‍ റിപ്പോര്‍ട്ടറില്‍ നിന്നും പടിയിറങ്ങി.
ഗള്‍ഫില്‍ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുക എന്നതായിരുന്നു ആഗ്രഹം. അങ്ങനെ ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. സ്വന്തമായൊരു സ്ഥാപനം എന്ന മോഹത്തെ മനസ്സില്‍ താലോചിച്ചുകൊണ്ട് ഗള്‍ഫിലേക്ക് വിമാനം കയറുകയും ചെയ്തു. പക്ഷേ അപ്പോഴായിരുന്നു ഇരുട്ടടി പോലെ കൊറോണയുടെ കടന്നു വരവ്. അതോടെ മോഹങ്ങളെല്ലാം പാതിവഴിയില്‍ ഉപേക്ഷിച്ച് തിരികെ പോരേണ്ടി വന്നു.
കൊറോണയുടെയും ലോക്ക് ഡൗണിന്റെയും ബഹളങ്ങളൊക്കെ അവസാനിച്ചതിനുശേഷമാണ് ഇടപ്പള്ളിയില്‍ തനൂസ് സിഗ്‌നേച്ചര്‍ ഫൈവ് എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. കൊച്ചി പോലൊരു നഗരത്തില്‍ അന്ന് സലൂണുകള്‍ക്കോ ബ്യൂട്ടിപാര്‍ലറുകള്‍ക്കോ ഒന്നും ഒരു പഞ്ഞവുമില്ലായിരുന്നു.
തുടക്കകാലത്ത്, പലരും വിജയിക്കുമോ എന്ന സംശയം പ്രകടിപ്പിച്ചു. എന്നാല്‍ തനൂജ മോള്‍ക്ക് തന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നു. ഒരു പ്രാവശ്യം തന്നെ തേടിയെത്തുന്ന കസ്റ്റമേഴ്‌സ് വീണ്ടും തന്റെ അരികിലേക്ക് തന്നെ എത്തുമെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു.
തനൂജയുടെ ആത്മവിശ്വാസം പോലെ, സ്ഥാപനം ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ കൊച്ചിയിലെ മുന്‍നിര ബ്യൂട്ടീ സലൂണ്‍ ആയി തനൂസ് സിഗ്‌നേച്ചര്‍ ഫൈവ് മാറി. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ബ്രൈഡല്‍ മേക്കപ്പ് രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ തനൂജ മോള്‍ക്ക് സാധിച്ചു. നിരവധി ഫാഷന്‍ ഷോകളുടെ മേക്കപ്പ് കോഡിനേറ്റര്‍ കൂടിയാണ് ഇന്ന് തനുജാ മോള്‍ . കൂടാതെ സിനിമ മേഖലയിലേക്കും ചൂവട് വയ്ക്കാനുള്ള ഒരുക്കത്തിലാണ്.
ഓരോ നിമിഷത്തിലും അപ്‌ഡേഷന്‍ ആവശ്യമായ ഒരു മേഖലയാണ് മേക്കപ്പ് ഇന്‍ഡസ്ട്രി എന്നാണ് തനൂജ പറയുന്നത്. അത്തരത്തിലുള്ള അപ്‌ഡേഷന് നമ്മള്‍ തയ്യാറായാല്‍ മാത്രമേ മത്സരിച്ചു മുന്നേറാന്‍ സാധിക്കുകയുള്ളൂ എന്നും ഇവര്‍ പറയുന്നു. കസ്റ്റമേഴ്‌സിന്റെ സംതൃപ്തിയാണ് തന്റെ സന്തോഷമെന്നും തനൂജ സൂചിപ്പിക്കുന്നു.